Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരുൺ അമേരിക്കയിൽ പോയിട്ടില്ല.. നാസയിലെ ശാസ്ത്രജ്ഞനുമല്ല; ശാസ്ത്രജ്ഞനെന്ന് എഴുതിപ്പിടിപ്പിച്ചത് മാദ്ധ്യമങ്ങൾ; മകൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് മാതാവ് രംഗത്ത്

അരുൺ അമേരിക്കയിൽ പോയിട്ടില്ല.. നാസയിലെ ശാസ്ത്രജ്ഞനുമല്ല; ശാസ്ത്രജ്ഞനെന്ന് എഴുതിപ്പിടിപ്പിച്ചത് മാദ്ധ്യമങ്ങൾ; മകൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് മാതാവ് രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നാസയിൽ ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ട് നാട്ടുകാരെ പറ്റിച്ച അരുൺകുമാർ അമേരിക്കയിൽ പോയിട്ടില്ലെന്ന് മാതാവ്. എന്നാൽ ഇത് മനപ്പൂർവ്വമല്ല, അരുൺ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും മാതാവ് പത്മകുമാരി പറഞ്ഞു. അരുൺ നേപ്പാളിലും ഭൂട്ടാനിലുമായാണ് പോയതെന്നും അമ്മ പത്മകുമാരി പറഞ്ഞു. കബളിപ്പിക്കപ്പെട്ടതിനെ തുടർന്നുള്ള മാനസിക വിഭ്രാന്തിയാണ് അരുണിന്. നാസയിൽ ജോലി കിട്ടിയെന്ന് അരുൺ ആരോടും പറഞ്ഞിട്ടില്ല. എന്നാൽ മാദ്ധ്യമങ്ങളാണ് ഇത്തരം കഥ പ്രചരിപ്പിച്ചതെന്നും അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ അരുണിന് നാസയിലെ യുവശാസ്ത്രജ്ഞനായി ജോലി ലഭിച്ചെന്നും 35 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളമെന്നുമായിരുന്നു പ്രചരണം. നാസയിലെ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞ് അരുൺ നാട്ടുകാരെയും വീട്ടുകാരെയും വരെ പറ്റിച്ചിരുന്നു. എന്നാൽ അരുണിന്റെ വാദങ്ങൾ സോഷ്യൽ മീഡിയ പൊളിച്ചതോടെ അരുണിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാതാവ് വിശദീകരണവുമായി രംഗത്തെത്തിയത്.

നേരത്തെ അരുണിന്റെ നാസാക്കഥ വായിച്ചറിഞ്ഞ് പൊലീസിലെ ടെക്‌നോളജി വിഭാഗത്തിലെ എസ് പി ജയന്തൻ ജയാനന്ദൻ അരുണിനെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും താൻ തെറ്റുകാരനാണെന്ന സമ്മതിക്കാൻ അരുൺ തയ്യാറായിരുന്നില്ല. നാസയിൽ ജോയിൻ ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ അത് നൽകാൻ അരുൺ തയ്യാറായിരുന്നില്ല. 'കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നതിൽ നാസ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്' എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ 2012ൽ എംഐടിയിൽ അഡ്‌മിഷൻ തേടിയിരുന്നോ എന്ന് നെറ്റിസൺ റിപ്പോർട്ടർ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതോടെ അരുണിന്റെ പിഎച്ച്ഡി വാദവും പൊളിയുകയായിരുന്നു.

മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിൽ ഡോ.ബാർബറ ലെസ്‌കോയുടെ കീഴിൽ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് അരുൺ അവകാശപ്പെട്ടിരുന്നത്. എന്നാൽ ജൂലൈ 2013 നും ജൂലൈ 2014 നും ഇടയിൽ അരുൺ റോയൽ യൂണിവേഴ്‌സിറ്റി ഓഫ് ഭൂട്ടാനിൽ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നുവെന്ന് സർവകലാശാല ഐടിവിഭാഗം മേധാവി ദോർജി സ്ഥിരീകരിച്ചിട്ടുണ്ട്.

2012 ൽ എംഐടിയിൽ പിഎച്ച്ഡിക്ക് പ്രവേശം ലഭിച്ചുവെന്നാണ് അരുൺ അവകാശപ്പെട്ടിരുന്നത്. ഒരുവർഷം കൊണ്ട് എംഐടിയിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കാൻ കഴിയില്ല എന്നതിനാൽ അതും കളവാണെന്ന് വ്യക്തമായിരുന്നു. നാസയിലെ റിമോട്ട് സെൻസിങ് വിഭാഗത്തിലാണ് ജോലി എന്നും 35 ലക്ഷം രൂപയാണ് ശബളം എന്നും അരുൺ അവകാശപ്പെട്ടിരുന്നു. നാസയിൽ ജോലി കിട്ടണമെങ്കിൽ അമേരിക്കൻ പൗരത്വം എടുക്കണം എന്നുള്ള നിബന്ധന പോലും അരുണിന് വേണ്ടി മാറ്റിയെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP