Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോലളമ്പ് ഭൂമിതട്ടിപ്പുകേസിൽ സഹോദരനെതിരെ പരാതി കൊടുത്തിട്ടില്ലെന്ന് ബാബു എം പാലിശേരി; തന്നെ മനഃപൂർവം കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നെന്നും പാലിശേരി

കോലളമ്പ് ഭൂമിതട്ടിപ്പുകേസിൽ സഹോദരനെതിരെ പരാതി കൊടുത്തിട്ടില്ലെന്ന് ബാബു എം പാലിശേരി; തന്നെ മനഃപൂർവം കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നെന്നും പാലിശേരി

തൃശൂർ: കോലളമ്പ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലുണ്ടാകുന്ന വിവാദങ്ങൾ രൂക്ഷമാകുന്നു. ഭൂമിതട്ടിപ്പുകേസുമായി സംഭവത്തിൽ സംഭവത്തിൽ സഹോദരനെതിരെ താൻ പരാതി കൊടുത്തുവെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബു എം പാലിശ്ശേരി എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു.

കുന്നംകുളം ഏരിയാ സെക്രട്ടറിയായ സഹോദരൻ ബാലാജിക്കെതിരെ പാർട്ടിയിൽ ആരും പരാതി കൊടുത്തിട്ടില്ല. ഭൂമിതട്ടിപ്പിൽ തന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ച ബാലാജി പരാതിക്കാരനെക്കൊണ്ട് പങ്കില്ലെന്ന് എഴുതിവാങ്ങിച്ചതാണ് പ്രശ്‌നകാരണം. കോലളമ്പ് ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടോ പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളിൽ തനിക്കൊരു പങ്കുമില്ലെന്നും ബാബു എം പാലിശ്ശേരി പറഞ്ഞു. അതേ സമയം മറുനാടൻ മലയാളി വാർത്തവായിച്ചാൽ താൻ എന്തോ തെറ്റ് ചെയ്‌തെന്ന് ജനം സംശയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തമായി ഭൂമിപോലും ഇല്ലാത്ത തന്നെ മനഃപൂർവ്വം അവഹേളിക്കാനുള്ള ശ്രമം നടക്കുന്നതായും ബാബു എം പാലിശ്ശേരി ആരോപിച്ചു.

സംഭവത്തിൽ ബാബു എം പാലിശ്ശേരിക്കും ബാലാജിക്കും മറ്റ് രണ്ടുപേർക്കുമെതിരെ അച്ചടക്കനടപടിക്ക് സാധ്യതയുണ്ടെന്ന് മറുനാടൻ മലയാളി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വിഷയം പാർട്ടിയിൽ ഉയർത്തിക്കൊണ്ടുവന്ന ബാലാജിയെ കുടുക്കാനുള്ള ശ്രമം കഴിഞ്ഞദിവസം പാർട്ടി കണ്ടെത്തിയിട്ടുണ്ട്. വേണ്ടത്ര ജാഗ്രത കാണിക്കാതെ സംഭവത്തിൽ ബാലാജി ഇടപെട്ടെന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം.

എംഎൽഎയും ഏരിയാ സെക്രട്ടറിയുമായ സഹോദരങ്ങൾ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ ജില്ലയിലെ സിപിഐ(എം) അണികൾക്കിടയിൽ ആശയക്കുഴപ്പത്തിനും കാരണമായിട്ടുണ്ട്. നേതൃത്വത്തിന്റെ കർശനമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകുന്നില്ലെന്ന പരാതിയാണ് സമ്മേളനങ്ങളിൽ പോലും ഉയർന്ന് കേൾക്കുന്നത്. സംഭവത്തിൽ എതിർചേരിയിലായ എംഎൽഎയും ഏരിയ സെക്രട്ടറിയും ഔദ്യോഗിക പക്ഷക്കാരാണ്. പ്രശ്‌നം ഉടനടി പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന സംസ്ഥാന സെക്രട്ടറി പിണറായിയുടെ കർശന നിർദ്ദേശം നിലനിൽക്കുമ്പോഴും സമ്മേളനങ്ങളിൽ ഉൾപ്പെടെ കുന്നംകുളം മേഖലയിൽ രൂക്ഷമായ വിഭാഗീയതയാണ് ഇപ്പോഴും.

ജില്ലയിലെ തന്നെ ഏറ്റവും ശക്തമായ ഔദ്യോഗിക പക്ഷക്കാർ ഇരുചേരികളിൽ നിലയുറപ്പിക്കുന്നത് പിണറായി വിഭാഗത്തെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഇതിന്റെ അലയൊലികൾ വരാനിരിക്കുന്ന കുന്നംകുളം ഏരിയ സമ്മേളനത്തിൽ പ്രതിഫലിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മൂന്ന് തവണ ഏരിയാ സെക്രട്ടറി സ്ഥാനത്തിരുന്ന ബാലാജിക്ക് പകരം ഇനിയാര് എന്ന ചർച്ചയും പാർട്ടിക്കുള്ളിൽ സജീവമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP