Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുഞ്ചൻ പറമ്പിൽ മാത്രമല്ല, ദ ഹിന്ദുവിലും മാതൃഭൂമിയിലും ബീഫ് നിരോധനം! അസഹിഷ്ണുതയെക്കുറിച്ച് പറയുന്ന മാദ്ധ്യമങ്ങൾ അവരുടെ കാന്റീനിൽ പുരോഗമനം കാണിക്കുന്നില്ല; തമിഴ് സംഘടനകളുടെ പ്രതിഷേധത്തെയും വകവെക്കാതെ ഹിന്ദു

തുഞ്ചൻ പറമ്പിൽ മാത്രമല്ല, ദ ഹിന്ദുവിലും മാതൃഭൂമിയിലും ബീഫ് നിരോധനം! അസഹിഷ്ണുതയെക്കുറിച്ച് പറയുന്ന മാദ്ധ്യമങ്ങൾ അവരുടെ കാന്റീനിൽ പുരോഗമനം കാണിക്കുന്നില്ല; തമിഴ് സംഘടനകളുടെ പ്രതിഷേധത്തെയും വകവെക്കാതെ ഹിന്ദു

കെ വി നിരഞ്ജൻ

കോഴിക്കോട്: ബീഫ് നിരോധനത്തിതിരെ ഘോരഘോരം പ്രസംഗിക്കുന്ന മാദ്ധ്യമങ്ങളുടെ അടുക്കളയിൽ സംഭവിക്കുന്നതെന്താണ്? ഫാസിസത്തിനെതിരെ എക്കാലവും നിലപാട് എടുക്കാറുള്ള ദ ഹിന്ദുദിനപത്രത്തിന്റെ ഒരു ഔദ്യോഗിക കാന്റീനിലും ബീഫ് വിളമ്പാറില്ല. എന്നുമാത്രമല്ല ഹിന്ദുവിന്റെ ചെന്നൈയടക്കമുള്ള പ്രമുഖ ഓഫീസുകളിൽ പൂർണമായും വെജിറ്റേറിയൻ ഭക്ഷണമാണ്. ഇവിടെ ജീവനക്കാർപോലും നോൺവെജ് ഭക്ഷണം കൊണ്ടുവരാറില്ല.ഹിന്ദുവിലെ ജീവനക്കാർക്ക് സസ്യതേര ഭക്ഷണം കൊണ്ടു വരരുതെന്ന് സർക്കുലർ നൽകിയിട്ടുണ്ടെന്നുമാണ് അറിയുന്നത്.

അത്രക്കൊന്നും വരില്‌ളെങ്കിലും നമ്മുടെ മാതൃഭൂമി പത്രത്തിലും അപ്രഖ്യാപിത ബീഫ് നിരോധനം നിലനിൽക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. പലയൂണിറ്റ് കാന്റീനുകളും ഇന്ന് പുർണമായും വെജിറ്റേറിയനിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. പക്ഷേ കാന്റീനിൽ ജീവനക്കാർ എന്താണ് കഴിക്കുന്നതെന്ന് മാതൃഭൂമി അന്വേഷിക്കാറില്ല. ജീവനക്കാർ എന്തുഭക്ഷണം കൊണ്ടുവരണം എന്ന് കാണിച്ച് ഇവിടെ ഒരു സർക്കുലറും നിലവിലില്ല.

ഹിന്ദുവിലെ ബീഫ് നിരോധത്തിനെതിരെ തമിഴ് സംഘടനകൾ രംഗത്തത്തെിയിട്ടും പത്രം അണുവിട നിലപാട് മാറ്റിയിട്ടില്ല. ബീഫ് നിരോധത്തിനെതിരെ ലഖനങ്ങൾ എഴുതി പുരോഗമന മുഖം എടുത്തു കാണിക്കുന്ന ഹിന്ദു ദിനപത്രത്തിന്റെ ഓഫീസിൽ ബീഫ് നിരോധിച്ചിരിക്കുന്നത് എന്തിനാണെന്ന ചോദ്യവുമായാണ് തമിഴ് സംഘടനകളുടെ പ്രതിഷേധം ഉയർത്തിയത്. മെയ് 17 മൂവ്‌മെന്റ്, തമിഴർ വിടുതലെ കഴഗം, തന്തയെ് പെരിയാർ ദ്രാവിഡ കഴഗം എന്നീ സംഘടനകളാണ് പത്രത്തിന്റെ ഓഫീസിന് മുന്നിൽരണ്ടാഴ്ച മുമ്പ് പ്രതിഷേധ പ്രകടനം നടത്തിയത്.

എന്നാൽ, ഹിന്ദുവിന്റെ മാഗസീനായ ഫ്രണ്ട്‌ലൈനിന്റെ ഒരു ലക്കം ബീഫ് നിരോധനത്തിന് എതിരെ പടവാൾ എടുക്കുന്നതായിരുന്നു. പുരോഗമന മുഖം എടുത്തുകാണിക്കാൻ ശ്രമിക്കുന്ന പത്രത്തിന്റെ ഓഫീസിൽ ഭക്ഷണത്തോടുള്ള അസഹിഷ്ണുത നിലനിൽക്കുന്നുണ്ടെന്നും പ്രതിഷേധത്തിൽ പങ്കടെുത്ത സംഘടനാ നേതാക്കൾ ആരോപിച്ചിരുന്നു. പുറമെ ഹിന്ദുത്വ വിരുദ്ധആർ.എസ്.എസ് വിരുദ്ധ എന്ന മുഖം സൃഷ്ടിച്ചടെുക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിൽ നേർവിപരീത നയമാണ് അവർക്ക്. ശ്രീലങ്കയിലെ സർക്കാരിന്റെ ക്രൂരതകളെക്കുറിച്ച് വാർത്ത റിപ്പോർട്ട് ചെയ്യതിരുന്ന പത്രത്തിന്റെ എഡിറ്ററായിരുന്ന എൻ. റാമിനായിരുന്നു ലങ്ക രത്‌നാ അവാർഡെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിഷേധം കഴിഞ്ഞിട്ട് ദിവസങ്ങൾ ആയിട്ടും ഹിന്ദു സർക്കുലർ പിൻവലിക്കാൻ തയാറായിട്ടില്ല.

നേരത്തെ തിരൂർ തുഞ്ചൻസ്മാരക ട്രസ്റ്റിന്റെ കീഴിലുള്ള ഓഡിറ്റോറിയത്തിൽപോലും സസ്യേതര ഭക്ഷണം കയറ്റുന്നില്ല വാർത്ത പുറത്തുവന്നിരുന്നു.എന്നാൽ പുരോഗമന സംഘടകൾ ഇക്കാര്യത്തിലൊക്കെ മൗനം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP