Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഒത്തുതീർപ്പാക്കാൻ വേണ്ടി രവിപിള്ളയോടും ഗോകുലം ഗോപാലനോടും വാങ്ങിയ കോടികളും ആവിയായി പോയി; തിരുവനന്തപുരത്തെ വ്യവസായിയിൽ നിന്നും വാങ്ങിയ ഏഴു കോടിയും എവിടെ പോയെന്ന് അറിയില്ല; മക്കളെ കൊണ്ട് പൊറുതിമുട്ടിയ കോടിയേരി എങ്ങനെയെങ്കിലും ഒന്നേമുക്കാൽ കോടി മടക്കി നൽകാമെന്ന് വാക്ക് നൽകിയതിനെ തുടർന്ന് മർസൂഖിയും സംഘവും മടങ്ങി; പാർട്ടി സമ്മേളന സമയത്ത് അനാവശ്യ വെളിപ്പെടുത്തൽ ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ; മൂന്ന് കോടി സമ്മതമെങ്കിലും ഏഴ് കോടിയെങ്കിലും വേണമെന്നുറച്ച് രാഹുൽ

ഒത്തുതീർപ്പാക്കാൻ വേണ്ടി രവിപിള്ളയോടും ഗോകുലം ഗോപാലനോടും വാങ്ങിയ കോടികളും ആവിയായി പോയി; തിരുവനന്തപുരത്തെ വ്യവസായിയിൽ നിന്നും വാങ്ങിയ ഏഴു കോടിയും എവിടെ പോയെന്ന് അറിയില്ല; മക്കളെ കൊണ്ട് പൊറുതിമുട്ടിയ കോടിയേരി എങ്ങനെയെങ്കിലും ഒന്നേമുക്കാൽ കോടി മടക്കി നൽകാമെന്ന് വാക്ക് നൽകിയതിനെ തുടർന്ന് മർസൂഖിയും സംഘവും മടങ്ങി; പാർട്ടി സമ്മേളന സമയത്ത് അനാവശ്യ വെളിപ്പെടുത്തൽ ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ; മൂന്ന് കോടി സമ്മതമെങ്കിലും ഏഴ് കോടിയെങ്കിലും വേണമെന്നുറച്ച് രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ കേസ് വിവരങ്ങൾ കൂടി പുറത്തായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആകെ പ്രതിസന്ധയിലായി. യുഎഇയിൽ യാത്രാവിലക്കുള്ള മൂത്തമകൻ ബിനോയ് കോടിയേരിയുടെ മടങ്ങി വരവിന് അവസരമൊരുക്കി പ്രതിച്ഛായ വീണ്ടെടുക്കാനാണ് സിപിഎം സെക്രട്ടറിയുടെ ശ്രമം. ഇതിനിടെയിലും ഏറെ ഗൗരവതരമായ ആരോപണങ്ങൾ ബിനീഷിനെതിരെ ഉയരുന്നത് കോടിയേരിയെ വെട്ടിലാക്കുന്നുണ്ട്. അടിയന്തരമായി കോടിയേരിയെ സഹായിക്കാൻ പ്രവാസി വ്യവസായി രവിപിള്ള അടക്കമുള്ളവർ തയ്യാറാണ്. പക്ഷേ ഈ വിഷയത്തിൽ അവസാന സഹായമാണ് നൽുകന്നതെന്ന് ഉറപ്പാക്കണമെന്നാണ് മധ്യസ്ഥരോട് രവി പിള്ള ആവശ്യപ്പെടുന്നത്. അതിനിടെ ബിനീഷ് കോടിയേരി പണം നൽകാനുണ്ടെന്ന് പറഞ്ഞ് നിരവധി വ്യവസായികൾ രംഗത്ത് വരുന്നതും കോടിയേരിയെ വെട്ടിലാക്കുകയാണ്. എങ്ങനേയും പണം നൽകാമെന്ന് ബിനോയ്‌ക്കെതിരെ കേസ് കൊടുത്ത ജാസ് ടൂറിസം ഉടമ മർസൂഖിയെ കോടിയേരി ദൂതന്മാർ വഴി അറിയിച്ചതായാണ് സൂചന.

ഇത് വിശ്വാസത്തിലെടുത്താണ് മർസൂഖി യുഎഇയിലേക്ക് മടങ്ങിയത്. അവിടെ കേസിന്റെ നടപടി ക്രമങ്ങൾ മർസൂഖി വേഗത്തിലാക്കും. പത്ത് ദിവസത്തിനുള്ളിൽ പണം തിരികെ കിട്ടിയില്ലെങ്കിൽ ബിനോയിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ ഉറപ്പുവരുത്തുന്ന നിയമ നടപടികൾ മർസൂഖി തുടങ്ങും. സിപിഎം സംസ്ഥാന സമ്മേളനം ഈ മാസം അവസാനമാണ്. ഈ സമയത്ത് അനാവശ്യ വിവാദങ്ങൾ കോടിയേരി ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രശ്‌ന പരിഹാരം മാത്രമാണ് കോടിയേരി ആഗ്രഹിക്കുന്നത്. അതിനിടെ മർസൂഖിയുടെ കേസ് അവസാനിപ്പിക്കാൻ രവി പള്ളയിൽ നിന്നും മറ്റൊരു വ്യവസായി ഗോകുലം ഗോപാലനിൽ നിന്നും കോടികൾ ബിനീഷും ബിനോയിയും വാങ്ങിയതായും സൂചന കിട്ടി. ഈ പണം മർസൂഖിക്ക് കിട്ടിയതുമില്ല. മൂന്ന് മാസത്തിനിടയാണ് ഈ തുക വാങ്ങിയത്. ജാസ് ടൂറിസം ഉടമ പ്രശ്‌നം ഗൗരവത്തോടെ എടുക്കുമെന്ന ഭീഷണി മുഴക്കിയ ശേഷമായിരുന്നു ഇത്. അതുകൊണ്ടാണ് നിലവിലെ പ്രതിസന്ധയിൽ കോടിയേരിയുടെ മക്കളെ സഹായിക്കാൻ രവി പിള്ള മടികാണിക്കുന്നത്.

ഒരിക്കൽ കൂടി രണ്ട് കോടി നൽകാൻ രവി പിള്ള തയ്യാറാണെന്നാണ് സൂചന. പക്ഷേ ഒത്തുതീർപ്പിനായുള്ള ബാക്കി ഒരു കോടി ബിനോയ് നൽകണം. ഇതിനോടകം ഗോകുലവും ബിനോയ്ക്ക് ഒരു കോടി കൊടുത്തിട്ടുണ്ട് ഈ സാഹചര്യത്തിലും സഹായിക്കാൻ ഗോകുലം തയ്യാറാണ്. സൂന്ന് കോടി മർസൂഖിക്ക് കൊടുത്ത് എങ്ങനേയും പ്രശ്‌നം പരിഹരിക്കാനാണ് തിരക്കിട്ട നീക്കം. ആലപ്പുഴയിൽ നടന്ന ചർച്ചകളിൽ ഒന്നേമുക്കാൽ കോടി ഉടൻ നൽകാമെന്ന് കോടിയേരിയുടെ ദൂതൻ മർസൂഖിയെ അറിയിച്ചിട്ടുണ്ട്. മൂന്ന് കോടി മൊത്തമായി വാങ്ങി എല്ലാ നിയമ പ്രശ്‌നങ്ങളും അവസാനിപ്പിക്കാനാണ് മറ്റൊരു നീക്കം. എന്നാൽ ഏഴ് കോടിയും വേണമെന്ന നിലപാടിലാണ് രാഹുൽ കൃഷ്ണ. അതുകൊണ്ട് തന്നെ ചെറിയ പ്രശ്‌നങ്ങൾ ഈ വിഷയത്തിൽ തുടരുകയാണ്. ഇത് ഉടൻ പരിഹരിക്കാനാകുമെന്നാണ് മധ്യസ്ഥരുടെ പ്രതീക്ഷ. അതിനിടെയാണ് തിരുവനന്തപുരത്തെ മറ്റൊരു വ്യവസായിയും ഏഴ് കോടി ബിനീഷ് നൽകാനുണ്ടെന്ന പരാതിയുമായെത്തിയത്.

തിരുവനന്തപുരത്ത് ശാസ്തമംഗലം പൈപ്പിന്മൂട്ടിലെ താമസക്കാരനായ പ്രവാസി വ്യവസായിയാണ് പരാതിക്കാരൻ. ജോബ് കൺസൾട്ടൻസിയും മറ്റും നടത്തിയിരുന്ന ഇദ്ദേഹം ഏഴ് കോടി ബിനീഷ് വാങ്ങിയെന്നാണ് ആരോപിക്കുന്നത്. ഈ സമയം ഇത് പ്രശ്‌നമാക്കരുതെന്നും പണം തരാമെന്നും ബിനീഷ് ഈ വ്യവസായിയെ അറിയിച്ചു. എന്നാൽ ഈ സമയം അനുകൂലമാക്കി പണം വാങ്ങിയെടുത്തില്ലെങ്കിൽ തനിക്ക് ഒരിക്കലും ഇത് കിട്ടില്ലെന്നാണ് വ്യവസായിയുടെ പക്ഷം. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇയാളുള്ളത്. അതുകൊണ്ട് തന്നെ ഏന്ത് വില കൊടുത്തും പണം വാങ്ങിയെടുക്കാനാണ് ശ്രമം. ഈ മാതൃകയിൽ മറ്റ് ചിലരും ബിനീഷിനെതിരെ ആരോപണവുമായി നിറയുന്നുണ്ട്. അതുകൊണ്ട് തന്നെ കടുത്ത പ്രതിസന്ധിയിലാണ് കോടിയേരി ബാലകൃഷ്ണൻ. ബിനീഷിനെ ദുബായിലെ പിടികിട്ടാ പുള്ളിയായി വിശേഷിപ്പിച്ച് വാർത്തകളെത്തിയിട്ടും അത് നിഷേധിക്കാൻ പോലും കോടിയേരിക്കാകുന്നില്ല.

അതിനിടെ ിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന പാർട്ടിക്ക് കോടിയേരി നൽകിയിട്ടുണ്ട്. പണം നഷ്ടപ്പെട്ട യുഎഇ പൗരന് നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കാനാണ് നീക്കമെന്നാണ് പാർട്ടിയെ അറിയിച്ചിട്ടുള്ളത്. യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ ബിനോയിക്ക് നാട്ടിലേക്ക് മടങ്ങണമെങ്കിൽ 1.71 കോടി രൂപ ഉടൻ നൽകണം. ഇത് ഉടൻ നൽകും. പണം നൽകിയില്ലെങ്കിൽ ജയിൽ ശിക്ഷയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് കണ്ടതാണ് ഒത്തുതീർപ്പിന് ആക്കം കൂട്ടിയത്. വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന സിപിഎം നേതാക്കളുടെ സമ്മർദവും മറ്റൊരു കാരണമാണ്.

സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളായ യുഎഇ സ്വദേശികളും ബിനോയി കോടിയേരിയുമായി അടുപ്പമുള്ളവരും ഡൽഹിക്ക് പുറമെ കോട്ടയം കുമരകത്തുള്ള ആഡംബര ഹോട്ടലിലും ചർച്ച നടത്തിയാണ് ഒത്തുതീർപ്പ് വ്യവസ്ഥകൾ രൂപപ്പെടുത്തിയത്. ഇടനിലക്കാരുടെ സാന്നിധ്യത്തിൽ ദുബായിലുംയിലും ചർച്ച നടന്നു. പ്രവാസി പ്രമുഖന്റെ മധ്യസ്ഥതയിലാണ് ഒത്തുതീർപ്പ് നീക്കം. കോട്ടയത്തെ ചർച്ചയെ തുടർന്ന് ഡൽഹിക്ക് പോയ സംഘം സിപിഎം ജനറൽ സെക്രട്ടറിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചാണ് യുഎഇയിലേക്ക് മടങ്ങിയത്. തിരുവനന്തപുരം പ്രസ്‌ക്ലബിൽ പത്രസമ്മേളനം നടത്താനുള്ള നീക്കം പരാജയപ്പെട്ടതോടെ കടുത്ത നിലപാടിലേക്ക് നീങ്ങിയ സംഘത്തോട് ഏത് വിധേനയും ഒത്തുതീർപ്പിൽ എത്താനുള്ള നിർദ്ദേശമാണ് സിപിഎം ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ നൽകിയതെന്നാണ് യുഎഇ സംഘം നൽകുന്ന സൂചന.

ഫെബ്രുവരി 10ന് മുമ്പ് കേസ് ഒത്തുതീർപ്പാകുമെന്നും അവർ വ്യക്തമാക്കുന്നു. സിപിഎം നേതാക്കളുടെ മക്കൾ വിദേശത്ത് നടത്തുന്ന ഇടപാടുകളിലേക്ക് ജനശ്രദ്ധ തിരിഞ്ഞതും കൂടുതൽ പേരുടെ തട്ടിപ്പുകൾ പുറത്തുവരാൻ തുടങ്ങിയതും ഒത്തുതീർപ്പ് നീക്കങ്ങൾക്ക് ആക്കം കൂട്ടിയ ഘടകമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനിടെ ബിനോയ് കോടിയേരിക്ക് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തു വന്നു. ബിനോയ് കോടിയേരിക്ക് വിദേശത്ത് മൂലധനം ഉണ്ടെങ്കിൽ അത് അധ്വാനത്തിന്റെ ഫലമായിരിക്കുമെന്ന് കടകംപള്ളി പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേസിൽപ്പെടുന്ന ആദ്യവ്യക്തിയല്ല ബിനോയ് കോടിയേരി. ബിനോയിക്ക് ഗൾഫിൽ എന്ത് വ്യവസായമാണെന്ന് അറിയില്ലെന്നും കടകംപള്ളി പറയുന്നു.

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട കേസിൽ സിപിഐ.എം നേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. ബിനോയ് കോടിയേരിക്ക് ദുബായിൽ യാത്രാവിലക്ക് ഇല്ലെന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത് അപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും കടകംപള്ളി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുകേസിൽ യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി ദുബായ് മേൽ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിലെ വസ്തുതകൾ പരിശോധിച്ച ശേഷം യാത്രാവിലക്ക് നീക്കാൻ കഴിയുമോ ഇല്ലയോ എന്ന തീരുമാനം കോടതിയുടെ പരമാധികാരത്തിൽപെട്ടതായിരിക്കും.

ഒഴിവാക്കാൻ സാധിക്കാതെ പക്ഷം സിവിൽ കോടതി വിധിയുടെ നടപടികൾക്ക് ശേഷം മാത്രമേ യാത്രാവിലക്ക് നീക്കുകയുള്ളൂ. ടൂറിസം ഉടമ ഹസൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂക്കി നൽകിയ സിവിൽ കേസിൽ കഴിഞ്ഞ ദിവസമാണ് ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക് നിലവിൽ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP