Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമ്മനത്തിന്റെ ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസിന്റെ മോഹം വെറുതെയാകുമോ? കോഴ വിവാദങ്ങൾ പ്രതിസന്ധിയിലാക്കുന്നത് മാരാർജി ഭവനെന്ന സ്വപ്‌നം; അമിത്ഷാ തറക്കല്ലിട്ട 15 കോടിയുടെ മന്ദിരത്തിന്റെ പണി എന്ന് തുടങ്ങുമെന്ന് ആർക്കും അറിയില്ല; അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി വന്നതോടെ കേന്ദ്രനേതൃത്വവും കൈവിട്ടു; ഫണ്ട് പിരിവിന് ഇറങ്ങാനാകില്ലന്ന് ജില്ലാ പ്രസിഡന്റുമാർ

കുമ്മനത്തിന്റെ ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസിന്റെ മോഹം വെറുതെയാകുമോ? കോഴ വിവാദങ്ങൾ പ്രതിസന്ധിയിലാക്കുന്നത് മാരാർജി ഭവനെന്ന സ്വപ്‌നം; അമിത്ഷാ തറക്കല്ലിട്ട 15 കോടിയുടെ മന്ദിരത്തിന്റെ പണി എന്ന് തുടങ്ങുമെന്ന് ആർക്കും അറിയില്ല; അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി വന്നതോടെ കേന്ദ്രനേതൃത്വവും കൈവിട്ടു; ഫണ്ട് പിരിവിന് ഇറങ്ങാനാകില്ലന്ന് ജില്ലാ പ്രസിഡന്റുമാർ

പ്രവീൺ സുകുമാരൻ

കൊച്ചി. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാന മന്ദിരത്തിന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ വന്ന് തറക്കില്ലിട്ടിട്ട് പോയിട്ട് രണ്ടു മാസം കഴിയുന്നു. 15 കോടി നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ പണി എന്നു തുടങ്ങുമെന്ന് പറയാനാകാതെ കുഴയുകയാണ് സംസ്ഥാന നേതൃത്വം.

ഇപ്പോൾ കുന്നുകുഴിയിൽ പ്രവർത്തിക്കുന്ന താൽക്കാലിക സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പ്രതിമാസ വാടക ഒന്നേകാൽ ലക്ഷത്തിന് പുറത്താണ്. ഓഫീസ് പ്രവർത്തന ചെലവിലേക്ക് പ്രതിമാസം ലക്ഷങ്ങൾ ചെലവിടുന്നത് ഒഴിവാക്കാൻ യുദ്ധ കാല അടിസ്ഥാനത്തിൽ മാരാർജി
ഭവൻ പ്രവർത്തിച്ചിരുന്ന അരിസ്റ്റോ ജംഗ്ഷന് സമീപത്തെ തൈയ്ക്കാട് റോഡിലെ 56 സെന്റിൽ കെട്ടിടം പണി ആരംഭിക്കാനായിരുന്നു നീക്കം. ജൂൺ ആദ്യവാരം അമിത് ഷാ മന്ദിരത്തിന് തറക്കല്ലിട്ടതോടെ ആഴ്ചകൾക്കുള്ളിൽ പണി തുടങ്ങുമന്നായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്.

മന്ദിരത്തിന്റെ നിർമ്മാണ് ചെലവിന് വേണ്ടി വരുന്ന 15 കോടിയിൽ ഏഴര കോടി കേന്ദ്ര നേതൃത്വം കൈമാറുമെന്ന സൂചനയായിരുന്നു കേരളത്തിലെ നേതാക്കൾക്ക് കിട്ടിയിരുന്നത്. എന്നാൽ മെഡിക്കൽ കോഴ വിവാദവും ജൻ ഔഷധി അഴിമതിയും ഉൾപ്പെടയുള്ള ആരോപണങ്ങളിൽ കേരളത്തിലെ പാർട്ടി പ്രതി സ്ഥാനത്ത് വന്നതോടെ മന്ദിര നിർമ്മാണത്തിന് കേന്ദ്ര നേതൃത്വത്തിൽ നിന്നും സഹായം കിട്ടില്ലന്ന് ഉറപ്പായിരിക്കയാണ്. വാഗ്ദാനം ചെയ്തിരുന്നില്ലായെങ്കിലും കേരളത്തിന്റെ ചുമതലയുള്ള നേതാവ് വഴി സംസ്ഥാന നേതൃത്വം മന്ദിര നിർമ്മണ ഫണ്ടിന് നീക്കം നടത്തിയെങ്കിലും അമിത് ഷാ ഇക്കാര്യം കേട്ട മട്ട് നടിച്ചില്ലന്നാണ് ഒരു ഉന്നത ബിജെപി നേതാവ് മറുനാടനോടു പ്രതികരിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ഫണ്ട് പൊതു ജനങ്ങളിൽ നിന്നും പിരിക്കാൻ കഴിയാത്ത അവസ്ഥയാണ്.നേരത്തെ സംസ്ഥാനത്തെ പലപ്രമുഖരെയും വ്യവസായികളെയും പാർട്ടി അദ്ധ്യക്ഷനും ചില മുതിർന്ന നേതാക്കളും നേരിട്ടു വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും അവരുടെ മുന്നിൽ പോലും ഇപ്പോൾ പോകാനാകാത്ത സ്ഥിതിയാണ്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അടുപ്പമുള്ള ചില ജില്ലാ പ്രസിഡന്റുമാരോടും ഫണ്ട് പിരിവിനെ കുറിച്ചു സംസാരിച്ചുവെങ്കിലും അവരാരും അനുകൂലമായി പ്രതികരിച്ചില്ലന്നാണ് വിവരം.പാർട്ടി ആസ്ഥാനത്ത്് മുഖ്യമന്ത്രിയുടെ ഓഫീസ് പണിയാൻ തങ്ങളില്ലന്ന് ചിലർ തുറന്നടിച്ചതായാണ് വിവരം.

വ്യാജ രസീത് പിരിവ് മാധ്യമങ്ങൾ വാർത്തയാക്കിയ സാഹചര്യത്തിൽ ഫണ്ടിനായി പൊതു ജനങ്ങളെ സമീപിച്ചാൽ തെറിയഭിഷേകം ഉറപ്പാണന്നാണ് ഒരു ജില്ലാ പ്രസിഡന്റ് പ്രതികരിച്ചത്. സംസ്ഥാന കമ്മിറ്റി ആഫീസിന് അമിത് ഷാ തറക്കല്ലിട്ടിട്ട് ഇന്ന് രണ്ടു മാസവും ആറു ദിവസവും പിന്നിടുന്നു. പാർട്ടി ഓഫീസിൽ മുഖ്യമന്ത്രിയുടെ ഓഫീസും കൂടി ഉണ്ടാവുമെന്ന കുമ്മനത്തിന്റെ പ്രസ്താവന കടന്ന കൈയായി പോയെന്നും ഇത് വഴി മറ്റുള്ളവർക്ക് മുന്നിൽ അപഹാസ്യരായെന്നും പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നു. അതേ സമയം തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും അനുമതി ലഭിക്കാത്തതാണ് മന്ദിര നിർമ്മാണം വൈകാൻ കാരണമെന്നും പാർട്ടി അദ്ധ്യക്ഷനെ അനുകൂലിക്കുന്നവർ പറയുന്നു.ഫണ്ടിന്റെ കാര്യത്തിൽ വ്യക്തയില്ലങ്കിലും പണി അനുമതി കിട്ടുന്ന മുറക്ക് തന്നെ ആരംഭിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു.

എന്നാൽ ആസ്ഥാന മന്ദിരത്തിന് അനുമതി പോലും ലഭിക്കാതെ അമിത് ഷായെ കൊണ്ടു വന്ന് തറക്കല്ലിട്ടത് ഫണ്ട് തട്ടനാണ് എന്നും ആരോപണം ഉണ്ട്്.പാർട്ടിയിൽ ഗ്രൂപ്പ് പോര് ശക്തമായരിക്കെ ആസ്ഥാന മന്ദിരം തറക്കല്ലിട്ടിട്ടും പണിയാത്തത് നേതൃത്വത്തിനെതിരെയുള്ള ആുധമാക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. .മരാർജി ഭവന്റെ സ്ഥാനത്ത്്് 53886 ചതുരശ്രയടി വിസ്തീർണമുള്ള മന്ദിരമാണ് പാർട്ടി ആസ്ഥാനമായി ബിജെപി. നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ടുനിലയിലായി പാർക്കിങ് സൗകര്യമുൾപ്പെടെ ആധുനിക സൗകര്യങ്ങളും പുതിയ ആസ്ഥാന മന്ദിരത്തിൽ ഉണ്ടാകുമെന്ന് ബിജെപി പ്രഖ്യാപിച്ചരുന്നു.

ആകെ എട്ടു നിലകളുള്ള മന്ദിരത്തിന്റെ നാലു നിലകൾ ആദ്യം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്..ആധുനിക ഡിജിറ്റൽ ലൈബ്രറി, കോൺഫറൻസ് ഹാൾ, നേതാക്കൾക്കു താമസിക്കാൻ മുറികൾ, ഓഡിറ്റോറിയം, ഡോർമെറ്ററി എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന്റെ പ്രധാന ചുമതല പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. മുൻ പ്രസിഡന്റ് വി.മുരളീധരൻ, ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, വക്താവ് എം.എസ്.കുമാർ എന്നിവരടങ്ങിയ നിർമ്മാണക്കമ്മിറ്റിയുടെ കൺവീനർ സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടിയേയും തെരെഞ്ഞെടുത്തിരുന്നു.

15 കോടി മുടക്കുള്ള മന്ദിരം പൂർത്തിയായിക്കഴിയുമ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടി ആസ്ഥാനം ബിജെപി.യുടേതാകുമെന്ന് പാർട്ടി കേന്ദ്രങ്ങൾ അവകാശപ്പെട്ടിരുന്നു. ആറുമാസംകൊണ്ട് മന്ദിരനിർമ്മാണം പൂർത്തിയാക്കാനാണ് ബിജെപി. ലക്ഷ്യമിട്ടത്്്. ്അതിൽ രണ്ടു മാസം കഴിയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP