1 aed = 17.64 inr 1 eur = 77.16 inr 1 gbp = 87.17 inr 1 kwd = 213.39 inr 1 sar = 17.13 inr 1 usd = 64.31 inr

Sep / 2017
22
Friday

ബോബി ചെമ്മണ്ണൂർ കോടികൾ ചെലവഴിക്കുന്നത് വിശ്വാസ്യത നിലനിർത്തി കൂടുതൽ പിരിക്കാൻ; സ്വർണ്ണക്കടകൾക്ക് പിന്നിൽ സ്വത്തുക്കൾ മുഴുവൻ നാട്ടുകാരുടെ വക; പഴയ സ്വർണം എടുത്തും സ്റ്റോക്ക് നിലനിർത്തുന്നു; ഒന്നു പിഴച്ചാൽ തകരുന്നത് ആയിരങ്ങളുടെ ജീവിത സമ്പാദ്യം

November 16, 2015 | 01:15 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 1000 കോടി രൂപയുടെ തട്ടിപ്പ് നടത്തുകയാണ് ബോബി ചെമ്മണ്ണൂർ എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ പത്രസമ്മേളനം നടത്തി പറഞ്ഞ ഉടൻ ലൈവ് സംപ്രേഷണം നിറുത്തിയ ചാനലുകൾ കാത്ത് രക്ഷിക്കാൻ ശ്രമിക്കന്നത് കേരളം കണ്ട ഏറ്റവും വലിയ സംഘടിത സാമ്പത്തിക തിരിമറിയോ? ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പ്രവർത്തിക്കുന്ന ബോബി ചെമ്മണ്ണൂർ ജുവലറികൾ എല്ലാം തന്നെ നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നതാണ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രധാനമായും പ്രവാസികളാണ് ബോബി ചെമ്മണ്ണൂർ ബിസിനസിന്റെ നിക്ഷേപകർ. സ്വർണ്ണക്കട തുടങ്ങിയടുത്തെല്ലാം ഏജന്റുമാരെ വച്ച് പലിശയ്ക്ക് പണം വാങ്ങലും പഴയ സ്വർണം വാങ്ങലും തകൃതിയായി നടക്കുന്നു എന്നാണ് റിപ്പോർട്ട്.

15 മുതൽ 17 വരെ ശതമാനം പലിശ ലഭിക്കുന്നതുകൊണ്ട് അനേകം പേരാണ് പണം നിക്ഷേപിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗവും സ്റ്റോക്ക് എടുക്കുന്നതിന് ഉപയോഗിക്കുന്നതിന് പകരം ബോബി ചെമ്മണ്ണൂർ ആഡംബര ജീവിതത്തിനും സൽപ്പേരെടുക്കാനും ചെലവാക്കുന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്. റൺ ബോബി റൺ അടക്കമുള്ള പരിപാടികൾക്കായി കോടികൾ ആണ് വാരിക്കോരി ചെലവാക്കിയത്. മറഡോണയെപോലെയുള്ളവരെ എത്തിക്കാനും വിമാനത്തിൽ അടക്കം പരസ്യം നൽകാനും മനുഷ്യചങ്ങല എന്ന പരിപാടി നടത്തി പേര് ഉണ്ടാക്കുവാനും കോടികൾ ആണ് മുടക്കിയത്. ഇതെല്ലാം സാധാരണക്കാരുടെ പണമാണ്. ഇതുപയോഗിച്ച് മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ഇമേജ് വർദ്ധനവിൽ മാത്രമാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കം. അമേരിക്കയിലെ പരിപാടികൾ പോലും സ്‌പോൺസർ ചെയ്ത് മലയാളി മാദ്ധ്യമ പ്രവർത്തകരെ കൈയിലെടുക്കാനും ശ്രമമുണ്ടെന്നാണ് പരാതി.

നിശ്ചിത സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ സ്വർണ്ണക്കടകൾക്ക് പ്രൗഡിയുള്ളൂ. എന്നാൽ കിട്ടുന്ന ഫണ്ടെല്ലാം മറ്റ് വഴിക്ക് പോകുമ്പോൾ പുതു തന്ത്രവുമായി സ്റ്റോക്ക് സംഘടിപ്പിക്കുകയാണ് ബോബി ചെമ്മണ്ണൂർ. പാവപ്പെട്ട സാധാരണക്കാരെ പ്രലോഭിപ്പിച്ച് സ്വർണം കടകളിൽ എത്തിക്കുന്നു. ആവശ്യമുള്ളപ്പോൾ പലിശയും അപ്പോഴത്തെ മാർക്കറ്റ് വാല്യുവുമടക്കം തിരിച്ചു നൽകാമെന്നാണ് വാഗ്ദാനം. വൻ കമ്മീഷൻ നൽകി ഏജന്റുമാരെ നിയോഗിച്ചാണ് ഇത്. പാവപ്പെട്ടവരിൽ നിന്ന് നിക്ഷേപമായും തുകകൾ വാങ്ങിക്കുട്ടുന്നുണ്ട്. ഇതിലൂടെ ലോക പര്യടനവും മറ്റും നടത്തി അടിച്ചു പൊളിക്കുകയാണ് ബോബി ചെമ്മണ്ണൂർ. നിലവിൽ പ്രശ്‌നമില്ലാതെയാണ് ചെമ്മണ്ണൂരിന്റെ പോക്ക്. എന്നാൽ ഏത് സമയവും പൊളിയാവുന്ന തരത്തിലേക്കാണ് കാര്യങ്ങളെന്നാണ് നിരീക്ഷണം. പതിനായിരക്കണക്കിന് പേരാണ് ബോബി ചെമ്മണ്ണൂരിൽ നിക്ഷേപിച്ചിട്ടുള്ളത്. കോടീശ്വരന്മാർ മുതൽ കൂലിപ്പണിക്കാർ വരെ ഇക്കൂട്ടത്തിലുണ്ട്.

ഇവരിൽ പലരും നിക്ഷേപങ്ങൾ പിൻവലിക്കാറുമുണ്ട്. അപ്പോഴെല്ലാം പുതുതായി ആളുകളുടെ ഫണ്ട് സ്വരൂപിച്ച് പിടിച്ചു നിൽക്കുകയാണ് ബോബി ചെമ്മണ്ണൂർ. എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ നിക്ഷേപകരിൽ വലിയൊരു വിഭാഗം ഒരുമിച്ച് പണം പിൻവലിക്കാനെത്തിയാൽ പ്രതിസന്ധി രൂക്ഷമാകും. ആർക്കും കാശ് കൊടുക്കാൻ ഉണ്ടാകില്ല. ഇതോടെ പഴയ കാലത്ത ചിട്ടിത്തട്ടിപ്പിന് സമാനമായ സാഹചര്യമുണ്ടാകും. കോടതിയിൽ നിന്ന് പാപ്പരായി പ്രഖ്യാപിച്ച് പോലും ബോബി ചെമ്മണ്ണൂരിന് തലയൂരി പോകാം. ഇതോടെ സാധാരണക്കാരെല്ലാം പെരുവഴിയലുമാകും. എപ്പോൾ വേണമെങ്കിലും ബോബി ചെമ്മണ്ണൂരിൽ ഈ സാഹചര്യം സൃഷ്ടിക്കപ്പെടാം. നെറ്റ് വർക്ക് മാർക്കറ്റിങ്ങുകളുടെ തകർച്ചയ്ക്ക് സമാനമായ സ്ഥിതിയും ചർച്ചകളുമാകും ഇതുണ്ടാവുക. സാമ്പത്തിക തിരിമറിയിൽ ബോബി ചെമ്മണ്ണൂരിൽ അധികൃതരുടെ റെയ്ഡുകൾ സജീവമാണ്. എന്നാൽ പാവപ്പെട്ടവരുടെ സാഹചര്യം ഓർത്ത് വിവാദങ്ങൾ ഉണ്ടാക്കാതെ പോവുകയാണ് ഉദ്യോഗസ്ഥർ.

തുടക്കകാലത്ത് പ്രവാസി മലയാളികളായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം. എന്നാൽ അടുത്ത കാലത്ത് പ്രവർത്തനം ഗ്രാമങ്ങളിലേക്കും മാറ്റി. കട്ടപ്പനയിലും കാഞ്ഞിരപ്പള്ളിയിൽ പോലും ഷോറൂമുകൾ തുടങ്ങി. മലയോര കർഷകരെ നിക്ഷേപത്തിന്റെ പേരിൽ അടുപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. ഈ തന്ത്രം ഫലം കാണുകയും ചെയ്തു. ആയിരക്കണക്കിന് സാധരാണക്കാർ പലിശ മോഹിച്ച് പണവും പണ്ടവും ബോബി ചെമ്മണ്ണൂരിന് നൽകി. അവസാന വിയർപ്പിന്റെ ഫലവും ബോബി ചെമ്മണ്ണൂരിന് നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ. അതുകൊണ്ട് തന്നെ ബോബി ചെമ്മണ്ണൂരിനെതിരായ ചെറിയ നടപടി പോലും ആയിരങ്ങളുടെ ജീവിതതകർച്ചയ്ക്ക് കാരണമാകും. ഈ സാഹചര്യത്തിൽ മാത്രമാണ് ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിൽ കാത്തിരിക്കാൻ ആദായ നികുതി വകുപ്പ് പോലും തയ്യാറാകുന്നത്. എന്നാൽ ഇങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോവാനാവില്ലെന്ന വ്യക്തമായ സൂചന ബോബി ചെമ്മണ്ണൂരിന് നൽകി കഴിഞ്ഞു. എന്നാൽ ഇവയോട് വ്യക്തതയോടെ പ്രതികരിക്കാൻ ജൂവലറി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ല.

പ്രവാസി മലയാളികളിൽ നിന്നുൾപ്പെടെ മൂലധനമായി സ്വരൂപിച്ച കോടികളുപയോഗിച്ച് ഒന്നിലേറെ സ്ഥാപനങ്ങൾ ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരുന്നു. ചെമ്മണ്ണൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ പേരിൽ ശതകോടികളാണ് ജ്യൂലറി ഉടമ തട്ടിച്ചെടുത്തതെന്ന ആരോപണത്തിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ബോബി ചെമ്മണ്ണൂരിന്റെ തൃശൂർ ആസ്ഥാനത്ത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക സംഘവും റെയ്ഡ് നടത്തി. 2011-12ൽ മൂലധനമായി ലഭിച്ച് 75 കോടി രൂപ ഉപയോഗിച്ച് 21 സ്ഥാപനങ്ങൾ തുടങ്ങിയെന്നാണ് ആക്ഷേപം. പ്രവാസികളുടെ പണം ദേശസാൽകൃത ബാങ്കുകളിലാണ് നിക്ഷേപിക്കുകയാണ് പതിവ്. ഇങ്ങനെ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ചോർത്തിയെടുത്തായിരുന്നു ഫണ്ട് ശേഖരണം. ഇവരുടെ പേരുവിവരങ്ങൾ അറിഞ്ഞ ശേഷം ഏജന്റുമാരെ വിട്ട് പ്രലോഭിപ്പിച്ച് നിക്ഷേപം തന്റെ സ്ഥാപനത്തിലേക്ക് മാറ്റുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തിരുന്നത്.

ഇതിനായി ആയിരക്കണക്കിന് ഫീൽഡ് സ്റ്റാഫുമാരെ നിയോഗിച്ചിരുന്നു. ദേശസാൽകൃത ബാങ്കുകളിലെ നിക്ഷേപം രാജ്യത്തിന്റെ സ്വത്താണ്. വ്യാജ വാഗ്ദാനങ്ങൾ നൽകി അവ തട്ടിയെടുക്കുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്. ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും രണ്ടായിരത്തോളം കോടി രൂപ ഇങ്ങനെ ബോബി ചെമ്മണ്ണൂരിന്റെ സ്വർണ്ണക്കടകളിലേക്ക് ഒഴുകി. ഡൈമണ്ട് ഗോൾഡ് വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം വിഹതം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതൊന്നും നടന്നിട്ടില്ലെന്നാണ് പരാതി. 50000 രൂപ മുതൽ 50 ലക്ഷം വരെ ഇങ്ങനെ നൽകിയവരുണ്ടത്രേ. റിസർവ്വ് ബാങ്കിന്റെ റെയ്ഡും മറ്റും മുഖ്യധാരാ പത്രങ്ങൾ മുക്കിയെങ്കിലും മറുനാടന്റെ വാർത്ത സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. ഇതോടെ വിദേശത്ത് നിന്ന് ഫണ്ടൊഴുക്കാൻ പറ്റാത്ത സാഹച്യമെത്തി. അങ്ങനെയാണ് പുതിയ തന്ത്രവുമായി എത്തിയത്. ഇതോടെ ഗ്രാമങ്ങളിലേക്ക് ഓപ്പറേഷൻ വ്യാപിപ്പിക്കുകയായിരുന്നു.

സാമ്പത്തിക തട്ടിപ്പിന് മറഡോണയും മന്ത്രിമാരുമെല്ലാം ഉപയോഗിക്കപ്പെട്ടുവെന്നാണ് ബോബിക്ക് എതിരെ പരാതി നൽകിയവരുടെ വാദം. മുഖ്യധാര മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കും ഓൺലൈൻ പത്രങ്ങൾക്കും പരസ്യം വാരിക്കോരി കൊടുത്ത് പ്രതിച്ഛായ തിരിച്ചു പിടിക്കാൻ ശ്രമം നടന്നു. ഇതിനിടെയിൽ തിരൂരിലെ ഷോറൂമിലെ ഇസ്മായിന്റെ ആത്മഹത്യയും എത്തി. അതും മുഖ്യധാരാ മാദ്ധ്യമങ്ങൾ വേണ്ട വിധത്തിൽ ചർച്ചയാക്കിയില്ല. മാദ്ധ്യമങ്ങളെ സ്വാധീനിച്ച് വാർത്തകൾ മുക്കുന്ന രീതി തിരൂർ സംഭവത്തിലും പുറത്തെടുത്തു. മറുനാടൻ മലയാളി മാത്രമാണ് പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ഇക്കാര്യം പതിവ് പോലെ റിപ്പോർട്ട് ചെയ്തത്. ഈ കേസ് കാശുകൊടുത്ത് ബോബി ചെമ്മണ്ണൂർ ഒഴിവാക്കിയെങ്കിലും ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ കാര്യങ്ങളെത്തി. ഇത് തന്നെയാണ് ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഇന്റലിജൻസ് റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രണ്ട് കുട്ടികളുടെ അമ്മ വിവാഹ മോചിതയായത് ഭർത്താവിന്റെ ദുർനടപ്പുകാരണം; പ്രായത്തിൽ കുറഞ്ഞ പെരുമ്പാവൂരുകാരന്റെ ഫോൺ വിളിയിലെ പ്രണയം രഹസ്യ രജിസ്റ്റർ മാരീജിലെത്തി; ലോഡ്ജുകളിലെ കറക്കത്തിന് ശേഷം വീട്ടുകാരുടെ വധുവിനെ കെട്ടാൻ പ്രവാസിയും ഒരുങ്ങി; തിരൂരിലെത്തി പേനാകത്തി വാങ്ങി കുറ്റിപ്പുറത്തെത്തി പ്രതികാരം തീർത്തു; ഇർഷാദിന്റെ ജനനേന്ദ്രീയം ഹൈറുന്നീസ മുറിച്ചത് പ്രതികാരാഗ്നിയിൽ
രാമലീലയ്‌ക്കൊപ്പം പൾസർ സുനിയുടെ റിലീസ്! കൂട്ടു പ്രതിക്ക് ജാമ്യം കിട്ടിയാൽ നടനും മോചനമുണ്ടാകുമെന്ന തിരിച്ചറിവിൽ സിനിമാ ലോകം; പൾസറിന്റെ മോചനത്തിനായി എങ്ങും പ്രാർത്ഥനകളോ? കഥയെഴുത്തും നാമജപവുമായി പ്രതീക്ഷ കൈവിടാതെ അഴിക്കുള്ളിൽ താരരാജാവും; നടന്റെ ഭാര്യയ്ക്കും സുഹൃത്തിനും അടുത്തയാഴ്ച അതിനിർണ്ണായകം: ആളൂരിന്റെ വാദങ്ങൾ ദിലീപിനെ തുണയ്ക്കുമോ?
ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാലുടൻ രാജി ചോദിച്ചു വാങ്ങും; ദേവസ്വം ഭൂമി കൈയേറ്റത്തിൽ റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രിയുടെ നിർദ്ദശപ്രകാരം: അനുപമയെ ആലപ്പുഴയിലേക്ക് അയച്ചത് ഗതാഗമന്ത്രിയെ പൂട്ടാൻ തന്നെ; കളക്ടറുടെ റിപ്പോർട്ട് എതിരായാൽ മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന് എൻസിപി നേതൃത്വത്തെയും അറിയിച്ചു; ഏഷ്യാനെറ്റ് ആക്രമണത്തോടെ ഒറ്റപ്പെട്ട് കുവൈറ്റ് ചാണ്ടി; പ്രവാസി വ്യവസായി ഊരാക്കുടുക്കിൽ
എന്റെ ജീവിതം തകർത്തത് കിഷോർ സത്യ; സ്‌നേഹം നടിച്ച് അയാൾ എന്നെ വിവാഹം ചെയ്തത് സിനിമാ ഇൻഡസ്ട്രിയിലേക്ക് കടക്കാൻ: ഗർഭിണിയായ എന്നെ അയാൾ നിർബന്ധിച്ച് അബോർഷൻ ചെയ്യിച്ചു: പിന്നീടാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് അയാൾക്ക് മറ്റ് ഏഴ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നെന്ന്: നടി ചാർമിള മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു
മതം മാറിയാലെ വിവാഹം കഴിക്കൂവെന്ന് കാമുകൻ; താൽപ്പര്യമില്ലെങ്കിലും പ്രണയ തീവ്രതയിൽ കോഴിക്കോട് തെർബിയത്തുൽ ഇസ്ലാമിക് സഭയിലെത്തി മതം മാറി ഫാത്തിമയായി മാറി തനൂജ; നിക്കാഹിന് ശേഷം പർദ്ധ നിർബന്ധമാക്കി; നിയന്ത്രണങ്ങൾക്കൊപ്പം അകൽച്ചയും തുടങ്ങി; ഗൾഫിലേക്ക് കടത്താനുള്ള ശ്രമത്തെ ഐസിസിൽ ചേർക്കാനാണോ എന്ന മറുചോദ്യവുമായി നേരിട്ടതോടെ വീട്ടുതടങ്കലിലുമായി: ഈ കൊല്ലത്തുകാരിയും ലൗ ജിഹാദിന്റെ ഇരയോ?
വരാപ്പുഴ, പറവൂർ, മട്ടന്നൂർ സ്ത്രീപീഡന കേസുകളിലെ മാതൃകയിൽ ദിലീപിനും വിചാരണ; പ്രത്യേക കോടതിയിലൂടെ വാദം വേഗത്തിൽ പൂർത്തിയാക്കി നടന് ശിക്ഷയൊരുക്കാൻ പ്രോസിക്യൂഷൻ; വമ്പൻ സ്രാവിനെ മറക്കാൻ ഈ തന്ത്രത്തിന് കൈയടിച്ച് പ്രതിഭാഗവും; നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം കൊടുത്താലുടൻ വിചാരണ തുടങ്ങാൻ പൊലീസിൽ ധാരണ; തുടരന്വേഷണം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയും ശക്തം
എന്റെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; അടുത്ത സുഹൃത്തായ അനീസയുടെ സഹോദരൻ സിറാജായിരുന്നു ബുദ്ധികേന്ദ്രം; ഹിദായത്ത് സിസ്റ്റേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത് ഹിന്ദു പെൺകുട്ടികളെ മതംമാറ്റാൻ വേണ്ടി മാത്രം; പൊലീസിൽ ഹാജരാകുന്നതിന് മുമ്പ് തട്ടമിട്ട് ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖം നൽകിയത് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആവശ്യപ്പെട്ടിട്ട്; മതംമാറി ആയിഷ ആയ കാസർകോട്ടെ ആതിര മറുനാടൻ മലയാളിക്ക് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖം
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
മഞ്ജുവിനെ പിന്തുണയ്ക്കുന്നവരെ ദിലീപ് അനുകൂലികൾ ഇനി സഹകരിപ്പിക്കില്ല; ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുണ്ടെന്ന് പറഞ്ഞ് വനിതാ കൂട്ടായ്മയ്‌ക്കൊപ്പമുള്ള യുവതാരങ്ങളും; പൃഥ്വിരാജും നിവിൻ പോളിയും അസീഫ് അലിയും എന്തും നേരിടാൻ തയ്യാർ! രാമലീലക്കാലത്തെ സിനിമാ പോരിന് പുതുമാനം; താരരാജാവ് അഴിക്കുള്ളിൽ നിന്ന് ഇറങ്ങിയാൽ ഉടൻ 'അമ്മ' യോഗം ചേരും
ലൈവിട്ടത് ലൈക്ക് കിട്ടാൻ മാത്രമല്ല! സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; പങ്കാളി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തും; പണം സമ്പാദനം ലക്ഷ്യമിട്ട് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യും: ലിനുവിന്റെ ലീലാ വിലാസത്തിൽ കുടുങ്ങിയത് നിരവധി യുവതികൾ; സെക്‌സ് ലൈവ് കഥയിലെ വില്ലന്റെ അറസ്റ്റിൽ ഞെട്ടിയത് നിരവധി കാമുകിമാർ
മഞ്ജു വാര്യർക്കെതിരെയുള്ള ഡിവോഴ്സ് പെറ്റിഷനിൽ പ്രതിയാക്കിയത് ശ്രീകുമാർ മേനോനെ തന്നെ; ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചന തുടങ്ങുന്നത് രവി പിള്ളയുടെ മകളുടെ വിവാഹ പാർട്ടിയിലോ? പുഷ് ശ്രീകുമാറിനും ബിനീഷ് കോടിയേരിക്കുമെതിരെയുള്ള പരോക്ഷ ആരോപങ്ങൾക്കിടെ പ്രവാസി വ്യവസായിയെ കുറിച്ചും കാവ്യയുടെ പരാമർശം; മുൻകൂർ ജാമ്യ ഹർജിയിൽ സിനിമാകാർക്കിടയിൽ എതിർപ്പ്
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം: മാലാഖമാരുടെ കണ്ണീരൊപ്പാൻ ഉറച്ച ചുവടുമായി പിണറായി സർക്കാർ
സീരിയലിലെ ചെറുവേഷവുമായി സിനിമാക്കാരിയായി; പഴയ സ്വർണം വിൽക്കാനെന്ന് പറഞ്ഞ് ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ജ്വലറി ഉടമയെ പീഡനക്കേസിൽ കുടുക്കി; പണക്കാരനായ യുവാവിനെ പ്രണയത്തിൽ വീഴ്‌ത്തി ഭീഷണിപ്പെടുത്തിയും വിവാദത്തിൽപ്പെട്ടു; യൂബർ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ച് വിവാദത്തിൽ കുടുങ്ങിയ എയ്ഞ്ചൽ ബേബിക്കെതിരെയുള്ള ആരോപണക്കഥകൾ ഇങ്ങനെ
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അണിഞ്ഞത് 100 പവന്റെ സ്വർണ്ണാഭരണങ്ങൾ; പ്രമുഖ കാറ്ററിംങ് സർവ്വീസ് വഴി ആയിരം പേർക്ക് സദ്യയൊരുക്കി; വധുവിനെ അണിയിച്ചൊരുക്കാൻ സെലബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്ന വൻകിട ബ്യൂട്ടിപാർലർ; കേരളത്തെ ഞെട്ടിച്ച പീഡന കേസിലെ പെൺകുട്ടിക്ക് കൊച്ചിയിൽ അത്യാഢംബര വിവാഹം; ഇരയുടെ ലക്ഷങ്ങൾ പൊടിച്ചുള്ള കല്യാണം പീഡന പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷനോ?
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
പ്രതീക്ഷ വേണ്ടെന്ന് ഇന്നലെ തന്നെ അഭിഭാഷകൻ ജയിലിൽ എത്തി പറഞ്ഞിട്ടും എല്ലാ ദിവസത്തേക്കാളും നേരത്തെ കുളിച്ച് പ്രാർത്ഥനയോടെ കാത്തിരുന്നു; സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോൾ നിസ്സംഗനായി കേട്ടു നിന്നു; സെല്ലിൽ തിരിച്ചെത്തിയ ദിലീപ് ആരോടും ഒന്നും പറയാതെ പായിലേക്ക് വീണു; ആശ്വസിപ്പിക്കാനാവാതെ സഹതടവുകാർ; ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓണം ഉണ്ണാമെന്ന പ്രതീക്ഷ അസ്തമിച്ച വിവരം ദിലീപ് അറിഞ്ഞത് ഇങ്ങനെ
1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും ശരിക്കും ഒരു കെട്ടുകഥയോ? കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥയോ? പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി പറഞ്ഞതിന്റെ വിദ്വേഷമോ? സിനിമാക്കാർക്കിടയിൽ ഒടുവിൽ പ്രചരിക്കുന്ന ഗോസിപ്പ് ഇങ്ങനെ
'മാഡം' കാവ്യയെന്ന് വെളിപ്പെടുത്തിയ പൾസർ സുനിയുടെ വായടപ്പിക്കാൻ ശ്രമം ശക്തം; പണമെറിഞ്ഞ് സ്വാധീനിക്കാൻ രംഗത്തിറങ്ങിയത് ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും; ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിക്കാൻ കരുക്കളുമായി കാവ്യയും; തനിക്കൊപ്പമാണെന്ന് പറഞ്ഞവർ പോലും ദിലീപിന്റെ വിശ്വസ്തരായ മറിമായത്തിൽ അന്തംവിട്ട് നടി; പ്രതിഭാഗത്തിന്റെ 'ഇമോഷണൽ സെറ്റിൽമെന്റിൽ' നടി വീഴുമെന്ന് ഭയന്ന് പൊലീസും
പണം ആവശ്യപ്പെട്ട് താൻ ലക്ഷ്യയിൽ എത്തിയിരുന്നു; കാവ്യയുടെ ഫോണിൽ നിന്ന് ദിലീപിനെ വിളിച്ച് 25,000 രൂപയും ആവശ്യപ്പെട്ടു; ദിലീപ് പറഞ്ഞത് അനുസരിച്ച് കാവ്യ പണവും നൽകി; താൻ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേൾക്കുന്നു; കേസിലെ 'മാഡം' കാവ്യ തന്നെയെന്ന് പൾസർ സുനി; ദിലീപിന് പിന്നാലെ ഭാര്യയും കുടുങ്ങാൻ സാധ്യത; ഓണക്കാല ചിത്രങ്ങൾക്ക് പുതു പ്രതിസന്ധി