1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
25
Tuesday

പങ്കജകസ്തൂരിയുടെ ഓർത്തോ ഹെർബിന്റേത് നിയമവിരുദ്ധ പരസ്യം; പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിൽ കുന്നത്തിന്റെ മുസ്ലിപവർ ഉൾപ്പെടെ അഞ്ചു കമ്പനികളും; വമ്പൻ കമ്പനികൾക്കെതിരെ നിയമ നടപടിയുമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്; കറുവപ്പട്ടക്ക് പകരം മാരകവിഷമുള്ള കാസിയ ചേർത്ത് മരുന്നു കമ്പനികൾ കൊയ്യുന്നതു കോടികളെന്ന് ആരോപണം; പരിശോധനാ സംവിധാനമില്ലാതെ കേരളവും

July 15, 2017 | 02:40 PM | Permalinkഉണ്ണി തൃശൂർ

തൃശൂർ: ആയുർവേദ മരുന്നു വിൽപനയുമായി ബന്ധപ്പെട്ട നിയലംഘനത്തിന് അഞ്ച് ഔഷധങ്ങൾക്കെതിരെ എറണാകുളത്തെ ആയുർവേദ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ നിയമ നടപടികളെടുത്തു.

പങ്കജകസ്തൂരി ഹെർബൽസിന്റെ(പൂവച്ചൽ, തിരുവനന്തപുരം) ഓർത്തോ കെയർ ടാബ്ലെറ്റ്, കുന്നത്ത് ഫാർമസ്യൂട്ടിക്കൽസിന്റെ (മുടവൂർ.പി.ഒ, എറണാകുളം), മുസ്ലിപവർ എക്‌സ്ട്രാ, പാണ്ഡവ ആയുർമെഡിസിന്റെ(അന്നമനട, തൃശൂർ) ദേവദാസി മദനശാന്തി ഓയിൽ, കെ.ലിങ്ക് ഹെൽത്ത് കെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(ചെന്നൈ) കമ്പനിയുടെ കെ.വിഗോ, ഫ്രാൻസിസ് വൈദ്യൻസ് ആയുർവേദശാല ലിമിറ്റഡ്(കുഴൂർ, തൃശൂർ) എന്നിവക്കെതിരെയാണ് നടപടിയെടുത്തത്.

നിയമവിരുദ്ധമായി തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകിയതിന് പങ്കജ്കസ്തൂരി ഹെർബൽസിനെതിരെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെന്റ് ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളതായി തിരുവനന്തപുരത്തെ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പിലുണ്ട്. പങ്കജകസ്തൂരിയുടെ ഓർത്തോ ഹെർബിന്റെ നിയമവിരുദ്ധ പരസ്യത്തിനെതിരെയാണ് കേസ്.

ആയുർവേദ മരുന്നുകളിൽ വൻതോതിൽ മാരകവിഷം കലർന്ന പച്ചമരുന്നുകൾ ഉപയോഗിച്ച് കമ്പനികൾ കോടികൾ കൊയ്യുകയാണ്. ഒറിജിനൽ കറുവപ്പട്ടയ്ക്ക് പകരം കാസിയ എന്ന വിലകുറഞ്ഞതും മാരകവിഷാംശങ്ങൾ ഉള്ളതുമായ വ്യാജ പച്ചമരുന്ന് ഉപയോഗിക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. ഒറിജിനൽ കറുവപ്പട്ടക്ക് പകരമായി മാരകവിഷമുള്ള കാസിയ എന്ന പച്ചമരുന്ന് ചേർക്കുന്നതിനെതിരെ കണ്ണൂർ പയ്യമ്പലം സ്വദേശി ജോൺസൺ വില്ലയിൽ ലിയോണാർഡ് ജോൺ നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് ആയുർവേദ കമ്പനികളുടെ കള്ളക്കളികൾ വെളിച്ചത്തായത്. കറുവപ്പട്ടയടക്കം കൃഷി ചെയ്യുന്നയാളാണ് ലിയോണാർഡ്. ഇദ്ദേഹത്തിന് വിവരാവകാശപ്രാകാരം കിട്ടിയ രേഖകളെ തുടർന്നാണ് ആയുർവേദ കമ്പനികൾ നടത്തുന്ന ഞെട്ടിപ്പിക്കുന്ന കൊടുംതട്ടിപ്പുകൾ പുറത്തുവന്നത്.

ആയുർവേദ സോപ്പിൽ അടക്കം വൻതോതിൽ വ്യാജപച്ചമരുന്നുകൾ ചേർക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇന്ത്യയിൽ കേരളത്തിലാണ് കൂടുതൽ ആയുർവേദ സോപ്പുകൾ നിർമ്മിക്കുന്നത്. വ്യാജമരുന്നുകൾ ചേർക്കുന്നത് കണ്ടുപിടിക്കുന്നതിനുള്ള ജി.സി.എം.എസ് യന്ത്രം തിരുവനന്തപുരത്തെ ലാബിലില്ല. മസാലപ്പൊടികളിലും കറുവപ്പട്ടക്ക് പകരം കാസിയ ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആയുർവേദമരുന്ന് നിർമ്മാണകമ്പനികളിലും വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നതിന് ഉദ്യോഗസ്ഥരും കുറവാണെന്ന് ലിയോണാർഡ് ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. ആയുഷ് ന്യൂഡൽഹി 2016-ലെ ഉത്തരവ് പ്രകാരം പത്ത് മുതൽ മുപ്പത് വരെ സ്ഥാപനത്തിന് ഒരു ഇൻസ്‌പെക്ടർ വീതം വേണം. നിയമപ്രകാരം കേരളത്തിൽ നാൽപ്പത് ഇൻസ്‌പെക്ടർമാരെങ്കിലും വേണ്ടിവരും. എന്നാൽ കേരളത്തിൽ പരിശോധനക്കും നടപടിക്കുമായി നാലു പേർ മാത്രമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ആയുഷ് ഉത്തരവ് പ്രകാരം കൃത്യമായ അനുപാതത്തിൽ ഇൻസ്‌പെക്ടർമാരെ ഉൾപ്പെടെ നിയമിച്ചിട്ടുണ്ടെന്നും ലിയോണാർഡ് ചൂണ്ടിക്കാട്ടി.

അതേസമയം എറണാകുളത്തെ ഡ്രഗ് ഇൻസ്‌പെക്ടർ പങ്കജകസ്തൂരി ഹെർബൽസ് അടക്കം അഞ്ച് കമ്പനികൾക്കെതിരെ ദുർബലമായ വകുപ്പുപ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും ലിയോണാർഡ് ആരോപിച്ചു. കോടതിയിൽ കേസ് തോറ്റാൽ സർക്കാർ ആയുർവേദകമ്പനികൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പങ്കജകസ്തൂരി ഹെർബൽസ് നിർമ്മിക്കുന്ന ഓർത്തോഹെർബ് എന്ന മരുന്നിന്റെ പരസ്യം നിയമലംഘനമായതിനാൽ ആയുർവേദവിഭാഗത്തിലെ സീനിയർ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ(ആയുർവേദം) ഒരു കേസും, ഡ്രഗ്‌സ് ഇൻസ്‌പെക്ടർ(ആയുർവേദ) എറണാകുളം മറ്റൊരു കേസും കോടതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡ്രഗ്‌സ് കൺട്രോളർ ഇൻചാർജ്ജ് രവി എസ്.മേനോൻ വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ദശമൂലാരിഷ്ടമടക്കമുള്ള മിക്ക ആയുർവേദ മരുന്നുകളിലും കറുവപ്പട്ടക്ക് പകരം കാസിയ ഉപയോഗിക്കുന്നതായി ലിയോണാർഡ് പറഞ്ഞു. കാസിയ ഉപയോഗിക്കുന്നത് കിഡ്‌നിക്കും, ലിവറിനും തകരാറുണ്ടാക്കും. കാസിയയുടെ ഉപയോഗം മസിൽ ഡാമേജ്, മൂത്രത്തിൽ പഴുപ്പ്, മഞ്ഞപ്പിത്തം, വയറിളക്കം, ഛർദ്ദി, വായിലെ കാൻസർ, കാൻസറിന് വഴിവെയ്ക്കുന്ന കോശങ്ങളെ വളർത്തൽ, രക്തം ഉരുക്കൽ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. എന്നാൽ കറുവപ്പട്ടയുടെ ഉപയോഗം രോഗപ്രതിരോധശക്തി കൂട്ടുന്നതാണ്. മുട്ടുവേദന, പ്രമേഹം, രക്താർബുദം, എയ്ഡ്‌സ്, ആസ്മ, ചുമ, പനി, ലൈംഗിക ശേഷി കൂട്ടൽ തുടങ്ങിവയ്ക്കും കറുവപ്പട്ട ഉത്തമമാണ്.

ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ കാടുകളിലാണ് കാസിയ അധികമായി കാണപ്പെടുന്നത്. മൊത്തവിപണിയിൽ ഒരു കിലോ കറുവപ്പട്ടക്ക് അറുന്നൂറ് രൂപവരെയാണ് വില. എന്നാൽ കാസിയ മുപ്പത് മുതൽ അറുപത് രൂപയ്ക്ക് ലഭിക്കും. ഇതാണ് വൻതട്ടിപ്പിന് ആയുർവേദ കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നും ഇത്തരം തട്ടിപ്പുകൾക്കെതിരെ തന്റെ നിയമപോരാട്ടം തുടരുമെന്നും ലിയോണാർഡ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദിലീപും പൾസർ സുനിയും അഞ്ചിടങ്ങളിൽ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു; മൊബൈൽ ലൊക്കേഷനും ഹോട്ടൽ ബുക്കിംഗും ഒരുമിച്ചെത്തുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി മാറി; സിംകാർഡും മെമ്മറി കാർഡും കൈമാറാനുള്ള ശ്രമവും നിർണ്ണായകമായി; മുൻകൂർ ജാമ്യമായി ദിലീപ് ഡിജിപിക്ക് നൽകിയ പരാതിയും വിനയായി; ദിലീപ് കുറ്റക്കാരൻ ആണെന്ന് പൊലീസ് പറയുന്നത് ഇങ്ങനെ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
മാലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വം ഇടപെട്ട് മോദി സർക്കാർ; നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഇടപെടലിൽ വെട്ടിലായത് സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ ഓശാന പാടുന്നവർ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്; കുടുംബശ്രീ അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ മെസേജ് കണ്ട് വീട്ടമ്മമാർ ഞെട്ടി; അറിയാതെ പുറത്തുവന്നത് എസി മൊയ്തീൻ എന്ന അദ്ധ്യാപകന്റെ തനിനിറം; സംഭവം വിവാദമാകാതിരിക്കാൻ 'ഞരമ്പു രോഗി'യെ സംരക്ഷിച്ച് സി.പി.എം ജില്ലാ നേതൃത്വം
മകന്റെ പിറന്നാൾ ജിദ്ദയിൽ ആഘോഷിച്ച് കരിപ്പൂരിലെത്തി; ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ബാഗ്ലൂരിലേക്ക് ചിലർ കൊണ്ടു പോയി; സ്ലോ പോയിസൺ സെഡേറ്റീവിന്റെ മയക്കത്തിലോ ഗൾഫ് വ്യവസായി? ഷിഫ അൽ ജസീറ ഉടമയുടെ തിരോധാനത്തിൽ ആശങ്കകളുമായി സുഹൃത്തുക്കൾ; ഒന്നും മിണ്ടാതെ ബന്ധുക്കളും; ഡോ കെ ടി റബീഉള്ള അബോധാവസ്ഥയിലോ?
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്; 'മാഡത്തെ' കുറിച്ചുള്ള സംശയങ്ങൾ പൊലീസിന് തീരുന്നു; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുന്നത് വ്യക്തമായ തെളിവ് കിട്ടിയതിനാൽ; കാക്കനാട്ടെ ലക്ഷ്യയിലേയും ദിലീപിന്റെ ഭാര്യാ വീട്ടിലേയും റെയ്ഡ് ലക്ഷ്യമിടുന്നത് യാഥാർത്ഥ പ്രതിയെ കുരുക്കാൻ: കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ