Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകന്റെ ജനനേന്ദ്രീയത്തിൽ സ്‌ക്വീസ് ചെയ്തെന്ന പരാതി പിൻവലിച്ചില്ലെങ്കിൽ ശരിയാക്കി കളയും; പീഡകനായ അസിസ്റ്റന്റ് പ്രൊഫസർക്കായി ക്വട്ടേഷൻ ഏറ്റെടുത്തതും മറ്റൊരു കോളേജ് അദ്ധ്യാപകൻ; സിനിമയിലും സീരിയലിലും ചെറിയ വേഷങ്ങൾ ചെയ്ത കാട്ടക്കടയിലെ പ്രൊഫസറും പോക്സോ കേസിൽ കുടുങ്ങും; കൈരളി അവതാരകനായി മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴച്ചത് തന്ത്രങ്ങളുടെ ഭാഗം

മകന്റെ ജനനേന്ദ്രീയത്തിൽ സ്‌ക്വീസ് ചെയ്തെന്ന പരാതി പിൻവലിച്ചില്ലെങ്കിൽ ശരിയാക്കി കളയും; പീഡകനായ അസിസ്റ്റന്റ് പ്രൊഫസർക്കായി ക്വട്ടേഷൻ ഏറ്റെടുത്തതും മറ്റൊരു കോളേജ് അദ്ധ്യാപകൻ; സിനിമയിലും സീരിയലിലും ചെറിയ വേഷങ്ങൾ ചെയ്ത കാട്ടക്കടയിലെ പ്രൊഫസറും പോക്സോ കേസിൽ കുടുങ്ങും; കൈരളി അവതാരകനായി മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴച്ചത് തന്ത്രങ്ങളുടെ ഭാഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 13 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗൺസിലറുമായ ഡോ.കെ. ഗിരീഷിനെ സഹായിക്കാൻ ശ്രമിച്ചതും കോളേജ് അദ്ധ്യാപകൻ. കേസിൽ ഇയാളും പ്രതിയായേക്കും. കുട്ടിയുടെ അമ്മയുടെ പരാതി ഒതുക്കി തീർക്കാൻ പൊലീസിനെ സ്വാധീനിച്ചതും ഈ അദ്ധ്യാപകനാണ്. സംഭവം വിവാദമായതോടെ അന്വേഷണം എഡിജിപി ബി സന്ധ്യയ്ക്ക് കൈമാറി. ഡോക്ടറേയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഇതിനിടെ ചില ഉന്നതർ ഇരുവർക്കും വേണ്ടി സജീവമായി രംഗത്തു വന്നിട്ടുണ്ട്.

ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ച ശ്രീവൽസൻ നമ്പൂതിരിയുടെ പേരുള്ളത്. ഈ പരാതിയുടെ പൂർണ്ണ രൂപം മറുനാടന് ലഭിച്ചു. ഡോക്ടറുടെ സ്വകാര്യ ക്ലീനിക്കിൽ നടന്ന പീഡനത്തിന്റെ വിശദാംശങ്ങളും ഉണ്ട്. എപ്രകാരമാണ് ഈ പരാതിയോട് പൊലീസ് സമീപിച്ചതെന്നതിൽ നിന്ന് തന്നെ ഒത്തുതീർപ്പ് ശ്രമങ്ങൾ വ്യക്തമാണ്. ഈ പരാതിയെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്. ഇതോടെ മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ഇതിനിടെയിലും ഭീഷണിക്കാരനെ രക്ഷിക്കാൻ ചിലർ ഇടപെടൽ സജീവമാക്കി. ബാല പീഡകരെ സംരക്ഷിക്കുന്നതും  ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് തന്നെ ഇയാളം കേസിൽ പ്രതിയാകാനാണ് സാധ്യത.

കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇതേ കുറിച്ച് പറയുന്നത് ഇങ്ങനെ-പ്രതിയെ സഹായിക്കാനുള്ള നടപടികളാണ് പൊലീസ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. ഞങ്ങളുടെ പരാതിയെ കുറിച്ച് അറിഞ്ഞ പ്രതി കേസ് ഒത്തുതീർപ്പിനായി ഞങ്ങളെ സമ്മർദ്ദം ചെലുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതോ ഉയർന്ന ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞ് ഒരു ശ്രീവൽസൻ നന്വൂതിരി എന്ന വ്യക്തി എന്നെ തുടർച്ചയായി വിളിച്ചു. എന്റെ ഓഫീസിൽ വന്നു കണ്ട് കേസുമായി മുന്നോട്ട് പോയാൽ വലിയ പ്രത്യാഘാതം നേരിട്ട് വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് തന്നെ ഉന്നത രാഷ്ട്രീയ ബന്ധം സംശയിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ആർക്കും ശ്രീവൽസൻ നമ്പൂതിരിയെ കുറിച്ച് അറിയില്ല. ഇയാൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് ദുരുപയോഗം ചെയ്തുവെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഇയാളെ പ്രതിയാക്കുമെന്നാണ് സൂചന.

ഡോക്ടറുടെ മുറിയിൽ കയറി 20 മിനിട്ടുകൾക്ക് ശേഷമാണ് മകൻ പുറത്തേക്ക് വന്നത്. അവന്റെ മുഖത്ത് അകത്തേക്ക് കയറിയ പ്രസന്നത ഇല്ലായിരുന്നു. വിഷമിച്ചിരുന്നു. ഞങ്ങൾ അകത്ത് ചെന്നപ്പോൾ മകനോട് കുറച്ച് കാര്യങ്ങൾ ആരാഞ്ഞെന്നും മകന് ഐക്യു പ്രശ്‌നമില്ലെന്നും ലേർണിങ് ഡിസബിലിറ്റി ടെസ്റ്റ് നടത്താമെന്നും പറഞ്ഞു. ഒരു ദിവസം കൂടി വരാനും നിർദ്ദേശിച്ചു. തുടർന്ന് മകനോട് കൂടുതൽ കാര്യങ്ങളൊന്നും ചോദിക്കേണ്ടെന്നും പറഞ്ഞു. പിന്നീട് മകനെ ഞങ്ങൾക്കൊപ്പം വിളിച്ച് അകത്തേക്ക് ഇരുത്തി. വിഷമിക്കേണ്ട ഇനി ഒന്നു കൂടി വരണമേ എന്നും മകനോടും പറഞ്ഞു.

കാറിൽ കയറിയപ്പോൾ മകൻ കരയാൻ തുടങ്ങി. ഇനി ഏതായാലും ഡോക്ടറുടെ അടുത്തുകൊണ്ടു പോകല്ലെന്നും ഡോക്ടർ ശരിയല്ലെന്നും മകൻ പറഞ്ഞു കൊണ്ടി രുന്നു. പിന്നീടാണ് കാര്യങ്ങൾ അവൻ ഥന്നു പറഞ്ഞതെന്നും വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന് പരാതി നൽകിയത്. എന്നാൽ പൊലീസ് ഒത്തുകളിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഒത്തു തീർപ്പിന് ശ്രീവൽസൻ നമ്പൂതിരി എത്തിയത്. കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ അദ്ധ്യാപകനാണ് ഇയാൾ. മാധ്യമ ലോകവുമായി അടുത്ത ബന്ധവുമുണ്ട്. സീരിയലുകളിലും സിനിമകളിലും കൊച്ചു കൊച്ചു വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ആളാണ് ശ്രീവൽസൻ നമ്പൂതിരി. കാട്ടക്കടയിൽ ടൂട്ടേറിയൽ കോളേജുമായാണ് ഇയാൾ സജീവമായത്. അതിന് ശേഷമാണ് കോളേജിൽ ജോലി കിട്ടിയത്.

പഠനവൈകല്യമുണ്ടെന്ന സംശയത്തിൽ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവം നടന്ന് എട്ടുദിവസമായിട്ടും തുടർ നടപടിയുണ്ടായില്ലെന്നാരോപിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രി, ഡിജിപി, കമ്മീഷണർ എന്നീവർക്ക് പരാതി നൽകി.പരാതി നൽകിയിട്ട് എട്ടുദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിഎടുത്തില്ല എന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. സംഭവം നടക്കുന്നത് ഓഗസ്റ്റ് 14നാണെന്ന് കുട്ടിയുടെ മാതാവ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പൊലീസ് നടപടിയൊന്നും എടുത്തില്ല.

സർക്കാർ ജോലിക്ക് പുറമെ തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് 13 വയസുള്ള കുട്ടിക്കെതിരെ പീഡന ശ്രമം നടന്നത്. പഠനവൈകല്യമുണ്ടെന്ന് സ്‌കൂളിലെ കൗൺസിലർ നിർദ്ദേശിച്ച പ്രകാരമാണ് ഡോക്ടർ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ എത്തുന്നത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടർന്ന് 20 മിനിറ്റുകൾക്ക് ശേഷം പുറത്തിറങ്ങിയ മകനിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി ദുരനുഭവം പങ്കുവെച്ചത് ഇതറിഞ്ഞയുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈൽഡ്‌ലൈൻ തമ്പാനൂർ പൊലീസിന് പരാതി കൈമാറി. ബോക്സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്തെന്നാണ് ആരോപണം. പോക്‌സോ ആക്ട് 7,8 വകുപ്പുപ്രകാരമാണ് കേസെടുത്തതെങ്കിലും സർക്കാർ ഡോക്ടർ എന്ന നിലയിൽ ഒമ്പതാം വകുപ്പുകൂടി ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് സർക്കാർ കർശനമായി നിരോധിച്ചെങ്കിലും വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തിയാണ് ഡോക്ടറുടെ പ്രവർത്തനം. തിരുവനന്തപുരത്ത് രണ്ടും കൊച്ചിയിൽ ഒന്നും ക്ലിനിക്കുകൾ ഉള്ളതായി സൈറ്റിൽ പറയുന്നു. തിരുവനന്തപുരത്ത് ബോർഡ് പോലും വയ്ക്കാത്ത കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലാണ് പരാതിയിൽ പറയുന്ന ക്ലിനിക്കുള്ളത്. ദേശീയ ആരോഗ്യമിഷന്റെ മാനസികാരോഗ്യ പരിപാടിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയാണ് ചാനൽ പരിപാടികളിൽ പരിചിതനായ ഡോ. കെ.ഗിരീഷ്. ചാനൽ പരിപാടികളിലൂടെ പരിചിതനായ ഡോ.കെ ഗിരീഷ് മാനസികാരോഗ്യ പരിപാടിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയാണ്. പീഡന വിവരം അറിഞ്ഞുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം ചൈൽഡ്ലൈൻ വിവരം തമ്പാനൂർ പൊലീസിന് കൈമാറി. സംഭവം നടന്നത് ഫോർട്ട് പൊലീസ് പരിധിയിലായതിനാൽ 16ന് കേസ് അവിടേയ്ക്ക് മാറ്റുകയും ചെയ്തു. ഫോർട്ട് സ്റ്റേഷനിൽ കുട്ടിയുടെ പിതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കിലും മകന്റെ മൊഴിയെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. കേസെടുത്തതിനെ തുടർന്ന് ഒത്തുതീർപ്പിനായി തുടർച്ചയായി സമ്മർദ്ദമുണ്ടാകുന്നതായും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവെന്ന് നേരിട്ടു പരിചയപ്പെടുത്തി ഫോണിലൂടെയും നേരിട്ടും മൂന്നാമതൊരാളുടെ ഒത്തുതീർപ്പ് ശ്രമമുണ്ടായി എന്നാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP