Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിനയ മോഹമുള്ള ദന്തഡോക്ടറെ വളച്ചെടുത്തു; റോളു കിട്ടാൻ അഡ്ജസ്റ്റുമെന്റുകൾ അനിവാര്യമെന്ന് ധരിപ്പിച്ചു; ഫോട്ടോ ഷൂട്ടെന്ന് പറഞ്ഞ് കറക്കവും പീഡനവും; സിനിമാ നിർമ്മാണത്തിന്റെ പേരിൽ 35 ലക്ഷം തട്ടിയെടുത്തു; കാസ്റ്റിങ് ക്ലൗച്ചിൽ മലയാള സിനിമയിൽ വീണ്ടും അറസ്റ്റ്; പിടിയിലായത് ക്യാമറാമാൻ ജെയ്‌സൺ ലോലപ്പൻ

അഭിനയ മോഹമുള്ള ദന്തഡോക്ടറെ വളച്ചെടുത്തു; റോളു കിട്ടാൻ അഡ്ജസ്റ്റുമെന്റുകൾ അനിവാര്യമെന്ന് ധരിപ്പിച്ചു; ഫോട്ടോ ഷൂട്ടെന്ന് പറഞ്ഞ് കറക്കവും പീഡനവും; സിനിമാ നിർമ്മാണത്തിന്റെ പേരിൽ 35 ലക്ഷം തട്ടിയെടുത്തു; കാസ്റ്റിങ് ക്ലൗച്ചിൽ മലയാള സിനിമയിൽ വീണ്ടും അറസ്റ്റ്; പിടിയിലായത് ക്യാമറാമാൻ ജെയ്‌സൺ ലോലപ്പൻ

അർജുൻ സി വനജ്

കൊച്ചി: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ധാനം ചെയ്ത് അമേരിക്കൻ മലയാളിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രമുഖ ഛായാഗ്രാഹകൻ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശിയായ ജെയ്സൺ ലോലപ്പനാണ് അറസ്റ്റിലായത്.

ഒരു വർഷം മുമ്പ് അഭിനയമോഹവുമായി കേരളത്തിലെത്തിയ ദന്ത ഡോക്ടറുകൂടിയായ യുവതിയെ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് ജെയ്സൺ അടുത്തുകൂടുന്നത്. പിന്നീട് ഫോട്ടോഷൂട്ടിനായി പല സ്ഥലങ്ങളിലും കൊണ്ടുപോയി. ഓരോ തവണയും കൊച്ചിയിലെത്തുമ്പോളും, ഫോട്ടോഷൂട്ടിനെന്ന് പറഞ്ഞ് പലയിടങ്ങളിലും കൊണ്ടുപോവുകയും പിന്നീട് പല തവണയായി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് അവസരം ലഭിക്കണമെങ്കിൽ ഇത്തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകൾക്ക് വഴങ്ങണമെന്ന് ജെയ്സൺ പറഞ്ഞതായും യുവതിയുടെ പരാതിയിൽ പറയുന്നു.

ആറ് മാസങ്ങൾക്ക് മുമ്പായി സിനിമ നിർമ്മിക്കാനായി എന്ന പേരിൽ ഇവരിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയതായും പരാതിയിൽ പറയുന്നു. ജെയ്സന്റെ ചതിക്കുഴിയിൽ വീണ മറ്റൊരു യുവതിയെ ഇതിനിടയിൽ പരിചയപ്പെട്ടതോടെയാണ് ദന്ത ഡോക്ടർ ചതിക്കപ്പെടുകയായിരുന്നു എന്ന സത്യം മനസ്സിലാക്കുന്നത്. ഇതോടെയാണ് രണ്ട് ദിവസം മുമ്പ് എറണാകുളം നോർത്ത് സിഐ കെജെ പീറ്ററിന് മുമ്പാകെ നേരിട്ടെത്തി ഇവർ പരാതി നൽകുന്നത്. തുടർന്ന് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ജെയ്സൺ ലോലപ്പനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ എറണാകുളം നോർത്ത് എസ്ഐ വിപിൻ ദാസും സംഘവും ചോദ്യം ചെയ്ത് വരുകയാണ്.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ധാനം ചെയ്ത് അമേരിക്കൻ മലയാളിയെക്കൂടാതെ മറ്റൊരു സ്ത്രീയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ ജെയ്സന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. ഇന്ത്യൻ ശിക്ഷ നിയമം 376, 406 , 420 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ജെയ്സനെതിരെ കേസ് രജസ്റ്റർ ചെയ്തിരിക്കുന്നത്. ജെയ്സൺ കാസ്റ്റിംങ് കൗച്ചിന്റെ ആളാണോയെന്ന് പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. സിനിമ മേഖലയിൽ അവസരം വാഗ്ധാനം ചെയ്ത ധാരാളം വിദേശ മലയാളി യുവതികളെ പീഡനത്തിനിരയാക്കുകയും പണം കവരുകയും ചെയ്യുന്നത് സജീവമായിക്കൊണ്ടിരിക്കുകയാണ്. അപമാനം ഭയന്ന് പക്ഷെ ഈ സംഘത്തിനെതിരെ ആരും പരാതി നൽകാൻ തയ്യാറാവുന്നില്ലെന്നാണ് പൊലീസ് ഭാക്ഷ്യം. ബോളിവുഡിൽ സജീവമായ കാസ്റ്റിംങ്ങ് കൗച്ച് കൊച്ചിയിലും സജീവമാണെന്ന് ഈയിടെ പ്രമുഖ നടി തന്നെ വെളിപ്പെടുത്തിയിരുന്നു.

മലയാളത്തിലും തമിഴിലുമായി ഏതാനം ചിത്രങ്ങളിൽ സ്വതന്ത്ര ക്യാമറമാനായി പ്രവർത്തിക്കുകയും നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ് ക്യാമറമാനുമാണ് ജെയ്സൺ. സെപ്റ്റബറിൽ പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറി എന്ന ചിത്രത്തിലാണ് ജെയ്സൺ നിലവിൽ വർക്ക് ചെയ്യുന്നത്. സായി എന്ന തിമിഴ് ചിത്രത്തിലും ഇയാൾ വർക്ക് ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രതിയെ ഇന്ന് വൈകിട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP