Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹീരാ ബാബുവിന്റെ സർവ്വ ഓഫീസുകളിലും സെൻട്രൽ എക്‌സൈസ് റെയ്ഡ്; കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; അനേകം പ്രോജക്ടുകൾ ഉണ്ടായിട്ടും ബാങ്ക് അക്കൗണ്ടുകളിൽ സീറോ ബാലൻസ്: പതിവുപോലെ കണ്ടെന്ന് നടിക്കാതെ മാദ്ധ്യമങ്ങൾ

ഹീരാ ബാബുവിന്റെ സർവ്വ ഓഫീസുകളിലും സെൻട്രൽ എക്‌സൈസ് റെയ്ഡ്; കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി; അനേകം പ്രോജക്ടുകൾ ഉണ്ടായിട്ടും ബാങ്ക് അക്കൗണ്ടുകളിൽ സീറോ ബാലൻസ്: പതിവുപോലെ കണ്ടെന്ന് നടിക്കാതെ മാദ്ധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിലെ മാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ പരസ്യക്കാരിൽ ഒരാളും ഇടത് വലത് ബിജെപി രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരനുമായ ഹീരാ ബാബുവിന്റെ സർവ്വ ഓഫീസുകളിലും ഇന്നലെ സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായി ചേർന്ന് ഹീരാ ബാബു നിയമത്തിന് അതീതനായി പ്രവർത്തിക്കുന്നതിന്റെ ഒട്ടേറെ തെളിവുകൾ മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. കേരളത്തിലെ മാദ്ധ്യമങ്ങൾ സൗകര്യപൂർവ്വം വിസ്മരിക്കുന്ന അഴിമതിയുടെ കാണാക്കഥകൾ തേടി സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്ര ആരംഭിച്ചത് ആരും അറിഞ്ഞമട്ടില്ല. ഇന്നലെ ഹീരാ ഗ്രൂപ്പിന്റെ കേരളത്തിലും പുറത്തുമുള്ള എല്ലാ ഓഫീസുകളിലും സെൻട്രൽ എക്‌സൈസ് ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. രാത്രി വൈകി വരെ തുടർന്ന റെയ്ഡിൽ അനേകം രേഖകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്.

കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്‌ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന ഈ വൻകിട ബിൽഡേഴ്‌സിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ഉദ്യോഗസ്ഥർ ഇതുവരെ ഞെട്ടലിൽ നിന്നും മാറിയില്ലെന്നാണ് സൂചന. എല്ലാ ബാങ്ക് അക്കൗണ്ടുകളും സീറോ ബാലൻസ് ആണെന്നാണ് ആദ്യം പുറത്ത് വരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. കോടികളുടെ ഇടപാട് നടക്കുന്ന ഈ സ്ഥാപനം എങ്ങനെയാണ് സീറോ ബാലൻസ് മെയിന്റൈൻ ചെയ്യുന്നത് എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ ഇപ്പോൾ. ഏത് നിമിഷവും പരിശോധനയും കണ്ടുകെട്ടലും ഒക്കെ സംഭവിക്കാം എന്ന ഭയം മൂലം പണം മറ്റ് ചാനലുകളിലൂടെ മാറ്റിയോ എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കണ്ടെത്തിയ അക്കൗണ്ട് അനുസരിച്ച് സാമ്പത്തികമായി വളരെ പരുങ്ങലിൽ കഴിയുന്ന സ്ഥാപനമാണ് ഹീര എന്നാണ് റിപ്പോർട്ട്. അതേസമയം കോടികളുടെ പരസ്യം എങ്ങനെയാണ് ഇപ്പോഴും ഹീര നൽകുന്നത് എന്നതും അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടികിട്ടാത്ത രഹസ്യമാണ്.

കണ്ണായ സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തിയ ശേഷം ഭൂഉടമയുമായി ചേർന്ന് ഫ്‌ളാറ്റ് നിർമ്മിക്കുകയാണ് ഹീരാ ബാബുവിന്റെ പ്രധാന രീതി. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കൊല്ലം, എന്നിവിടങ്ങളിലായി ഏതാണ്ട് നൂറോളം പ്രോജക്ടുകൾ പൂർത്തിയാക്കുകയോ ഇപ്പോൾ തുടരുകയോ ചെയ്യുന്നതിൽ ഭൂരിപക്ഷവും ഇത്തരത്തിൽ പങ്കാളിത്ത വ്യവസ്ഥയിൽ നിർമ്മിച്ചതാണെന്നാണ് റിപ്പോർട്ട്. ഇങ്ങനെ നിർമ്മിക്കുമ്പോൾ 10 മുതൽ 30 ശതമാനം വരെ ഫ്‌ളാറ്റുകൾ ഭൂമി ഉടമയ്ക്ക് നൽകുകയാണ് ചെയ്യുന്നത്. ഇങ്ങനെ നൽകിയ ഫ്‌ളാറ്റുകളുടെ വില കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. ഈ ഫ്‌ളാറ്റുകളുടെ വില ഭൂമി വിലയായി കണക്കാക്കി അതിന് നികുതി അടയ്ക്കാൻ ഫ്‌ളാറ്റ് കമ്പനി ഉടമ ബാധ്യസ്ഥരാണ്. ഒട്ടു മിക്ക പ്രൊജക്ടുകളും ഇങ്ങനെയാണ് നടന്നതെന്നിരിക്കെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് സൂചന.

ഉദാഹരണത്തിന് ഒരു ഫ്‌ളാറ്റ് പദ്ധതിക്ക് സ്ഥലം നൽകിയ ആൾക്ക് പത്ത് ഫ്‌ളാറ്റുകൾ നൽകുകയും ഈ ഫ്‌ളാറ്റുകളുടെ വില 50 ലക്ഷം രൂപ വീതം ആണ് എന്നും ഇരിക്കട്ടെ. അങ്ങനെയെങ്കിൽ അഞ്ച് കോടി രൂപയുടെ ഇടപാടിനുള്ള നികുതികൾ ആണ് കമ്പനി അടയ്ക്കേണ്ടത്. ഇത് കണക്കിൽ പെടുത്താതെ വെട്ടിച്ച കോടികളുടെ കണക്ക് കേട്ട് ഞെട്ടി ഇരിക്കുകയാണ് ഉദ്യോഗസ്ഥർ എന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം എത്ര പ്രൊജക്ടുകൾ പൂർത്തിയായി എന്നും ഇവയ്‌ക്കെല്ലാം എത്ര കോടിയുടെ വെട്ടിപ്പു നടന്നു എന്നും കണക്കെടുക്കുകയാണ് ഉദ്യോഗസ്ഥർ ഇപ്പോൾ

ഹീരാ ബാബു എന്ന പേരിൽ അറിയപ്പെടുന്ന അബ്ദുൾ റഷീദ് എന്ന റിയൽ എസ്റ്റേറ്റ് മുതലാളി തലസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രധാന സുഹൃത്തുമാണ്. ബാബുവിന്റെ ജന്മദിനാഘോഷം തലസ്ഥാനത്ത് നടന്നപ്പോൾ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ എല്ലാം ആദരിക്കാൻ എത്തിയിരുന്നു. കവടിയാറിൽ നിയമം ലംഘിച്ച് പണിതുയർത്തിയ 13 നില കെട്ടിടത്തിന് അനുമതി നൽകാൻ അനധികൃതമായി ഇടപെട്ടതിന് അന്നത്തെ സിപിഐ(എം) മേയർ ആയിരുന്ന കെ ചന്ദ്ര അടക്കമുള്ളവരെ പ്രതികളാക്കി വിജിലൻസ് കേസ് എടുത്ത വാർത്ത മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. വൈദ്യുതി മോഷണം, പൈപ്പ് ലൈനിന് മുകളിലൂടെ വീട് നിർമ്മാണം, കിള്ളിയാറിനു മുകളിലൂടെ പാലം നിർമ്മാണം തുടങ്ങിയ ആരോപണം ബാബുവിനെതിരെയുണ്ട്. ഇവയൊക്കെ മറുനാടൻ മലയാളി മാത്രമാണ് പ്രസിദ്ധീകിരക്കാൻ ധൈര്യം കാണിച്ചത്. എന്നാൽ ഈ വിഷയങ്ങൾ ഒന്നും ഇപ്പോഴത്തെ അന്വേഷണ പരിധിയിൽ വരില്ലെന്നാണ് സൂചന. നികുതി വെട്ടിപ്പുമാത്രമാണ് സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്താൻ ശ്രമിക്കുന്നത്.

ഹോട്ടൽ റൂമിൽ പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് പേർ താമസിച്ചാൽ ഒന്നാം പേജിൽ വാർത്ത ആക്കുന്ന മാദ്ധ്യമങ്ങൾ പതിവുപോലെ ഹീരാ ബാബുവിനെതിരെയുള്ള വാർത്തകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിലെ അനേകം ഓഫീസുകളിൽ റെയ്ഡ് നടക്കുകയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തുകയും ചെയ്തിട്ടും ഒരു വരിപോലും പ്രസിദ്ധീകരിക്കാൻ ഒറ്റ പത്രവും തയ്യാറായിട്ടില്ല. ബ്ലാക്ക്‌മെയിൽ കേസിലെ പ്രതിയായ യുവതി പറഞ്ഞ കഥ പ്രമുഖരായ പലരേയും അപകീർത്തിപ്പെടുത്താൻ മനഃപൂർവ്വം ചമച്ചതാണെങ്കിലും യാതൊരു വീണ്ടുവിചാരവുമില്ലാതെ പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾ പോലും ഹീരാ ബാബുവിന്റെ തട്ടിപ്പ് കഥയ്ക്ക് മുമ്പിൽ മുഖം തിരിച്ച് നിൽക്കുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങൾ തമസ്‌കരിക്കുന്ന പ്രധാന വാർത്തകളിൽ ഒന്നുകൂടി ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കാൻ ഞങ്ങൾക്കു കഴിയുന്നത്, നവമാദ്ധ്യമത്തിന്റെ ശക്തികൊണ്ടു കൂടിയാണ്. പരസ്യം ചോദിച്ചിട്ട് കിട്ടാത്തതുകൊണ്ടാണ് ഞങ്ങൾ ഇതൊക്കെ എഴുതുന്നതെന്ന ആരോപണവുമായി ഹീരാ ബാബു രംഗത്ത് വരുന്ന ദിവസം കാത്തിരിക്കുകയാണ് ഞങ്ങളിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP