Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്യായമാണെങ്കിലും അധികാരികളെ വിശ്വാസപൂർവ്വം അനുസരിക്കണം; കന്യാസ്ത്രീകളോടുള്ള അനീതികൾ ചോദ്യം ചെയ്യാനാകില്ല; സിസ്റ്റർമാരെ പുറത്താക്കാനും വ്യവസ്ഥകൾ; സിസ്റ്റർ ടീനയെ പുറത്താക്കാൻ മഠം അധികൃതർ പ്രമാണരേഖ ഇഷ്ടപ്രകാരം മാറ്റി: മനുഷ്യാവകാശ ലംഘനത്തിന് പുതിയ തെളിവ്

അന്യായമാണെങ്കിലും അധികാരികളെ വിശ്വാസപൂർവ്വം അനുസരിക്കണം; കന്യാസ്ത്രീകളോടുള്ള അനീതികൾ ചോദ്യം ചെയ്യാനാകില്ല; സിസ്റ്റർമാരെ പുറത്താക്കാനും വ്യവസ്ഥകൾ; സിസ്റ്റർ ടീനയെ പുറത്താക്കാൻ മഠം അധികൃതർ പ്രമാണരേഖ ഇഷ്ടപ്രകാരം മാറ്റി: മനുഷ്യാവകാശ ലംഘനത്തിന് പുതിയ തെളിവ്

കൊച്ചി: കന്യാസ്ത്രികളുടെ മനുഷ്യാവകാശങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് സിഎംസി സന്യാസിനി സമൂഹത്തിന്റെ ഭരണഘടന (പ്രമാണ രേഖ) ഭേദഗതി ചെയ്തു. സ്ത്രീയെന്ന നിലയിലും മനുഷ്യരെന്ന നിലയിലും മനുഷ്യാവകാശങ്ങളും സുരക്ഷിതത്വവും നിഷേധിക്കുന്നതാണ് ഈ ഭേദഗതിയെന്നു പരക്കെ ആരോപണമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായ റോമൻ കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ റീത്തായ സിറോ മലബാർ സഭയുടെ കീഴിലുള്ള ആദ്യത്തെ സന്യാസിനി സമൂഹമാണ് കോൺഗ്രിഗേഷൻ ഓഫ് ദി മദർ ഓഫ് കാർമൽ (സി എം സി). സിറോ മലബാർ സഭയുടെ ആദ്യത്തെ വികാരി ജനറൽ ആയിരുന്ന വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് 1866-ൽ ഈ സമൂഹം സ്ഥാപിച്ചത്. ഇന്ത്യയിൽ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റവും കൂടുതലുള്ളതു സി എം സി സന്യാസിനി സമൂഹത്തിനാണ്. ലോകത്തിൽ ഒൻപത് റീജണുകളിലായി ആയിരക്കണക്കിന് കന്യാസ്ത്രികൾ ഈ സമൂഹത്തിലുണ്ട്.

സിഎംസി സന്യാസിനിസമൂഹത്തിന്റെ ഭേദഗതി ചെയ്ത ഭരണഘടനയുടെ 54-ാം പേജിൽ ക്ലോസ് 027.1 -ൽ ' അധികാരികളോടുള്ള ബന്ധത്തിൽ ' എന്ന തലക്കെട്ടിൽ പറയുന്നതിങ്ങനെയാണ്- ' അധികാരികളെ ദൈവത്തിന്റെ പ്രതിനിധികളായും സി എം സി നിയമാവലിയെ വെളിപ്പെടുത്തപ്പെട്ട ദൈവതിരുമനസ്സായും കണ്ട് വിശ്വാസപൂർവം അനുസരിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. ഇതൊരു ബലിയാണ്, ആത്മസമർപ്പണമാണ്. അസ്വീകാര്യമായതോ, അന്യായം എന്നു തോന്നിക്കുന്നതോ ആയാലും അന്തിമതീരുമാനം അധികാരിയിൽനിന്നു വരുമ്പോൾ വിശ്വാസപൂർവം നാം അനുസരിക്കണം. ഈ വിധമുള്ള അനുസരണം രക്ഷാകരമാണ്. അതു നമ്മെ കുരിശുമരണം വരെ അനുസരിച്ച മിശിഹായോട് താദാത്മ്യപ്പെടുത്തുന്നു....

ഈ ഭേദഗതിയനുസരിച്ച് സി എം സി സഭയിലെ സിസ്റ്റർമാരോട് ഇവരുടെ അധികാരികളായ സിറോ മലബാർ സഭയ്ക്ക് എന്തു വേണമെങ്കിലും ചെയ്യാം. അന്യായമായ കാര്യങ്ങൾ സഭാധികാരികൾ കന്യാസ്ത്രികളോട് പ്രവർത്തിച്ചാൽ പരാതിപ്പെടാൻ പോലും ഇവർക്ക് അവകാശമില്ല. ഇതു തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഏതെങ്കിലും ഒരു സഭാധികാരി ഒരു കന്യാസ്ത്രിയോട് മോശമായി പെരുമാറിയാലും അവർക്ക് എതിർക്കാൻ പോലും കഴിയില്ല.

ഞാറയ്ക്കലുള്ള കന്യാസ്ത്രികളുടെ സ്‌കൂൾ തട്ടിയെടുക്കാൻ സഭ പല വഴികളും നോക്കിയിട്ടും ലഭിക്കാതെ വന്നപ്പോൾ സ്‌കൂൾ പള്ളിക്കു വിട്ടുകൊടുക്കാൻ സിറോ മലബാർ സഭ ആവശ്യപ്പെട്ടു പക്ഷേ കന്യാസ്ത്രികൾ ഇതിനു തയ്യാറായില്ല ഇതേ തുടർന്നാണ് സഭ ഇങ്ങനെ ഒരു ഭരണഘടനാ ഭേദഗതി ഉണ്ടാക്കിയിരിക്കുന്നത്. ഈ നിയമം ഉപയോഗിച്ച് ഭാവിയിൽ ക്‌നാസ്ത്രികൾ നടത്തുന്ന സ്ഥാപനങ്ങൾ ഓരോന്നായി സിറോ മലബാർ സഭയ്ക്ക് തട്ടിയെടുക്കാനുമാകും. പഴയ ഭരണഘടനയിൽ പറയുന്നത് കന്യാസ്ത്രികൾ തെറ്റു ചെയ്താൽ അധികാരികൾ മാതൃസഹജമായ സ്‌നേഹത്തോടെ സഹിക്കുകയും ക്രിസ്തുവിനെ മാതൃകയാക്കി ഉദാരഹൃദയത്തോടെ ക്ഷമിക്കുകയും ചെയ്യണമെന്നാണ് (പേജ് 70, 71).

കാനോൻ നിയമത്തിന് അനുസൃതമായാണ് സാധാരണ കത്തോലിക്കാ സഭയുടെ വിവിധ സന്യാസ സമൂഹങ്ങളിൽ ഭരണഘടന ഉണ്ടാക്കുന്നത്. എന്നാൽ ഇവിടെ നടന്നിരിക്കുന്ന ഭരണഘടനാ ഭേദഗതി കാനോൻ നിയമത്തിന് അനുസരണമായിട്ടുള്ളതാണോയെന്നും വ്യക്തമല്ല. മാത്രമല്ല പുതിയ പ്രമാണരേഖയിൽ സന്യാസിനികളുടെ സമൂഹത്യാഗം (Dispensation) സംബന്ധിച്ച കാര്യത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട് . മുൻപത്തെ ഭരണഘടനയനുസരിച്ച് ഒരു കന്യാസ്ത്രിക്ക് ഗൗരവതരമായ കാരണമുണ്ടെങ്കിൽ സന്യാസജീവിതം ഉപേക്ഷിക്കാം, ഇതിനായി സുപ്പീരിയർ ജനറലിന് അപേക്ഷ രേഖാമൂലം കൊടുക്കണം. സുപ്പീരിയർ ജനറൽ ഈ അപേക്ഷ കൗൺസിലിന്റെ അഭിപ്രായ വോട്ടോടുകൂടി മേജർ ആർച്ചുബിഷപ്പിന് സമർപ്പിക്കണം.

തുടർന്ന് മേജർ ആർച്ചുബിഷപ്പ് അനുമതി ( Rescript ) നൽകുകയും അപേക്ഷ നൽകിയ വ്യക്തി റീസ്‌ക്രിപ്റ്റ് നിരസിക്കാതിരുന്നാൽ വ്രതത്തിൽ നിന്ന് ഒഴിവാകാം എന്നായിരുന്നു(പേജ് 95, ക്ലോസ് 174). ഈ അനുമതി മദർ സുപ്പീരിയർ വഴി നേരിട്ടു കൊടുക്കുകയായിരുന്നു പതിവ്. റീസ്‌ക്രിപ്റ്റ് ഏതെങ്കിലും കന്യാസ്ത്രി സ്വീകരിക്കാതിരുന്നാൽ അവർക്ക് സന്യാസസമൂഹത്തിൽ തന്നെ തുടരാമായിരുന്നു (എറണാകുളം റാണിമാതാ മഠത്തിലെ സിസ്റ്റർ ടീന ഇപ്പോഴും മഠത്തിൽ തുടരുന്നത് ഈ നിയമപ്രകാരമാണ് ) .

എന്നാൽ ഭേദഗതി ചെയ്ത ഭരണഘടനയിൽ ' അനുമതി വ്യക്തി നിരസിക്കാതെയും ഇരുന്നാൽ ' എന്ന ഭാഗം ഒഴിവാക്കിയിരിക്കുകയാണ്. മാത്രമല്ല റീസ്‌ക്രിപ്റ്റ് നേരിട്ടു നൽകുന്ന രീതിയും നിർത്തലാക്കി. പകരം രജിസ്‌റ്റേഡ് പോസ്റ്റ് വഴിയോ അക്‌നോളജ്‌മെന്റ് ലഭിക്കുന്ന മാർഗം വഴിയോ നൽകാനാണ് നിർദ്ദേശം ( പേജ് 205, ക്ലോസ് 176 ). പുതിയ നിയമപ്രകാരം ഒരിക്കൽ സമൂഹത്യാഗത്തിന് തയ്യാറായ കന്യാസ്ത്രിക്ക് പിന്നീട് സഭയിൽ തുടരാൻ കഴിയില്ല. സഭാധികാരികളുടെ അനീതിക്കും അക്രമത്തിനുമെതിരെ പോരാടിയ സിസ്റ്റർ ടീന മഠത്തിൽ തുടരുന്നത് ഇപ്പോഴും സഭയ്ക്കു ഭീഷണിയാണ്. ഭാവിയിൽ ഇത്തരം സന്യാസിനിമാർ സഭയിൽ തുടരാതിരിക്കാനാണ് സമൂഹത്യാഗം സംബന്ധിച്ച നിയമങ്ങൾ കേരളത്തിലെ സഭ ഭേദഗതി ചെയതിരിക്കുന്നതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP