Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനാഥരെന്നു പറഞ്ഞ് അരുണാചലിൽ നിന്ന് 16 കുട്ടികളെ ജനസേവാ ശിശുഭവനിലാക്കി; അമ്മയെ കാണണമെന്ന് പറഞ്ഞപ്പോൾ തിരിച്ചയച്ചു; പണത്തിനും പദവിക്കും കുട്ടിക്കടത്തുകൾ സജീവമാകുന്നതിനെതിരേ ശിശുക്ഷേമസമിതി

അനാഥരെന്നു പറഞ്ഞ് അരുണാചലിൽ നിന്ന് 16 കുട്ടികളെ ജനസേവാ ശിശുഭവനിലാക്കി; അമ്മയെ കാണണമെന്ന് പറഞ്ഞപ്പോൾ തിരിച്ചയച്ചു; പണത്തിനും പദവിക്കും കുട്ടിക്കടത്തുകൾ സജീവമാകുന്നതിനെതിരേ ശിശുക്ഷേമസമിതി

കൊച്ചി: അരുണാചൽ പ്രദേശിൽനിന്നു കുട്ടികളെ ആലുവയിലെ ജനസേവാ ശിശുഭവനിൽ എത്തിക്കാനായി കൊണ്ടുവന്നതു സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ശിശുക്ഷേമസമിതി അധികൃതരെ സമീപിക്കാനൊരുങ്ങുന്നു.ന്നുകഴിഞ്ഞ ദിവസമാണ് ആലുവയിലെ പ്രസിദ്ധമായ ജനസേവാ ശിശുഭവനിലേക്ക് അന്തേവാസികളായി 16 കുട്ടികളെ കൊണ്ടുവന്നത്.

അരുണാചൽപ്രദേശിലെ അനാഥ കുട്ടികളാണെന്നായിരുന്നു കൊണ്ടുവന്ന ആളുകളുടെ ആദ്യ അവകാശവാദം. എന്നാൽ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികളെ ജനസേവയിലേക്കായി ഏല്പിച്ചതെന്നു പിന്നീടു വ്യക്തമായി. തീർത്തും ഗ്രാമീണ മേഖലകളിൽ നിന്നുമാണ് കുട്ടികളെ ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. അഞ്ചും ആറും വയസുള്ള ചെറിയ കുട്ടികൾ വരെ സംഘത്തിലുണ്ടായിരുന്നു. പല കുട്ടികളെയും ശിശുക്ഷേമ സമിതി മുൻപാകെ ഹാജരാക്കിയപ്പോൾ തങ്ങൾക്കു തിരിച്ച് മാതാപിതാക്കളുടെ അടുത്തെത്തണമെന്ന് കുട്ടികൾ വാശിപിടിച്ചിരുന്നതായി ചെയർപേഴ്‌സൺ പത്മിനി പറയുന്നു. കുട്ടികളുടെ ആവശ്യം അംഗീകരിച്ചാണ് അവരെ നാട്ടിൽ മാതാപിതാക്കളുടെ അടുത്തേക്കുതന്നെ തിരിച്ചയച്ചത്. കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജനസേവ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതായും ശിശുക്ഷേമസമിതി ചെയർപേഴ്‌സൺ മറുനാടൻ മലയാളിയോട് പറഞ്ഞു.

ജനസേവ കൂടാതെ നെട്ടൂരിലെ ഒരു അനാഥാലയത്തിലേക്ക് കൊണ്ടുവന്ന 29 അന്യസംസ്ഥാന കുട്ടികളേയും ഈ ഘട്ടത്തിൽ തിരിച്ചയക്കേണ്ടതുണ്ട്. ബീഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ സംഘത്തിലുള്ളത്. രക്ഷിതാക്കളുടെ സംരക്ഷണത്തിൽ കഴിയേണ്ട സമയത്ത് കുട്ടികളെ ഒരിക്കലും അവരിൽ നിന്നു വേർപെടുത്തി കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നാണ് ശിശുക്ഷേമസമിതിയുടെ നിലപാട്. ഇത്തരത്തിൽ കൊണ്ടുവന്ന നിരവധി കുട്ടികൾ ജില്ലയിൽ തന്നെയുണ്ട്. ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം ആവശ്യമാണെന്നാണ് അവർ പറയുന്നത്.

അന്യസംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത് ഗ്രാമീണ മേഖലയിലെ മാതാപിതാക്കളുടെ കുട്ടികളെയാണ് ഇത്തരത്തിൽ ഏജന്റുമാർ കേരളത്തിലെക്ക് കൊണ്ടുവരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇതുപോലെ കുട്ടികളെ കൊണ്ടുവന്നാൽ ഏജന്റുമാർക്ക് കമ്മീഷൻ നൽകുകയാണ് പതിവ്. അനാഥാലയം എന്ന പദവി നിലനിർത്താനും അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാനുമായി പല സ്ഥാപനങ്ങളും ഇത്തരത്തിൽ കുട്ടികളെ ഏജന്റുമാർ മുഖേന എത്തിക്കുന്നത് ഇപ്പോൾ സ്ഥിരം സംഭവമായി മാറിയെന്നും ശിശുക്ഷേമസമിതി കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോൾ ഇവിടെ നിന്നും കൊണ്ടുപോകുന്ന കുട്ടികളുടെ ഉൾപ്പെടെ വിദ്യാഭ്യാസ കാര്യങ്ങൾ നോക്കേണ്ടത് അതത് സംസ്ഥാന ഗവണ്മെന്റ് സ്ഥാപനങ്ങളാണെന്നും അവരെ ഇക്കാര്യമെല്ലാം അറിയിക്കുമെന്നും ശിശുക്ഷേമസമിതി പറയുന്നു.കുകുട്ടികളെ ഇവിടേക്ക് കൊണ്ടുവന്നത് സംബന്ധിച്ച് പൊലീസിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മരട് പൊലീസോ റെയിൽവെ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല. അനാഥാലയങ്ങളിൽനിന്നു കുട്ടികളെ തിരയുന്നത് തങ്ങളുടെ പണിയല്ലെന്ന നിലപാടിലാണ് അവർ. വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ശിശുക്ഷേമസമിതി. ഇതിനു മുൻപ് കോഴിക്കോട് മുക്കത്തെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നതും ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

സർക്കാർ സഹായം ലഭിക്കാനും മറ്റു തരത്തിലുള്ള ഫണ്ടുകൾ ലഭിക്കാനും നിശ്ചിതയെണ്ണംകുകുട്ടികളെ കൊണ്ടുവന്ന് സംഖ്യ തികയ്ക്കാനാണ് സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. അതേസമയം ജനസേവയിൽ നിൽക്കാൻ താൽപര്യമുള്ള കുട്ടികളെ തിരിച്ചയച്ച നടപടി പുനപ്പരിശോധിക്കണമെന്നു കാണിച്ച് പരാതികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് അവരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP