Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തടവ് പുള്ളികൾക്കായുള്ള ചടങ്ങിൽ അതിഥിയായി ക്ഷണിക്കും; അടുപ്പം കൂടി സീരിയിൽ നടിയുമായി ഔദ്യോഗിക വാഹനത്തിൽ കറക്കം; താരങ്ങൾക്ക് വീട്ടിൽ സർക്കാർ ചെലവിൽ അത്താഴമൊരുക്കലും; കാരണവർ കേസ് പ്രതി ഷെറിനുമായി ബന്ധമെന്നും ആരോപണം; ജയിൽ ഡിഐജി പ്രദീപ് വിവാദത്തിൽ

തടവ് പുള്ളികൾക്കായുള്ള ചടങ്ങിൽ അതിഥിയായി ക്ഷണിക്കും; അടുപ്പം കൂടി സീരിയിൽ നടിയുമായി ഔദ്യോഗിക വാഹനത്തിൽ കറക്കം; താരങ്ങൾക്ക് വീട്ടിൽ സർക്കാർ ചെലവിൽ അത്താഴമൊരുക്കലും; കാരണവർ കേസ് പ്രതി ഷെറിനുമായി ബന്ധമെന്നും ആരോപണം; ജയിൽ ഡിഐജി പ്രദീപ് വിവാദത്തിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. സർക്കാർ അനുവദിച്ച് ഒദ്യോഗിക വാഹനത്തിൽ സീരിയൽ നടിയുമായി കറങ്ങിയ ജയിൽ ഡി ഐ ജി ക്ക് ഒടുവിൽ പിടിവീണു.ജയിൽ വകുപ്പ് ദക്ഷിണ മേഖല ഡി ഐ ജി ബി പ്രദീപിനെതിരെയാണ് ജയിൽ മേധാവി ആർ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചത്. ജയിൽ ആസ്ഥാനത്ത് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കറുത്ത മുത്ത്, മാനസപൂത്രി തുടങ്ങിയ സീരിയലുകളിലും ചില സിനിമകളിലും ഉൾപ്പെടെ അറിയപ്പെടുന്ന റോളുകളിൽ തിളങ്ങിയ നടിയാണ് കഥയിലെ വിവാദ നായിക. ഊരും പേരുമില്ലാത്ത ഊമക്കത്തായാണ് പരാതി കിട്ടിയത്. എന്നാൽ പരാതിയിൽ കഴമ്പ് കണ്ടെതിനാൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 17 ന് നടിയേയും കൂട്ടി ജയിൽ ഡി ഐ ജി ഒദ്യോഗിക വാഹനത്തിൽ യാത്ര നടത്തിയെന്നും ഈ സമയം നടിയും ഡ്രൈവറും അല്ലാതെ ഡി ഐ ജിക്കൊപ്പം ആരുമില്ലാതിരുന്നുവെന്നും ജയിൽ മേധാവി, ഐ ജി ഗോപകുമാറിന് അന്വേഷണത്തിന് കൈമാറിയ പരാതിയുലുണ്ട്. ദക്ഷിണ മേഖലയിലെ തന്നെ ഒരു ജയിലിലെ വാർഷികത്തിന് ഈ നടിയെ ഡി ഐ ജി പങ്കെടുപ്പിച്ചതായും വിവരമുണ്ട്. സൂപ്രണ്ട് എതിർത്തിട്ടും നടിക്കുവേണ്ടി ജയിലിൽ നിന്നും പതിനായിരം രൂപയോളം കൈപറ്റിയതായും രേഖകളിൽ മറ്റു ചെലവുകളിൽ പെടുത്താൻ നിർദ്ദേശം നൽകിയതായും ജയിൽ ജീവനക്കാർ പറയുന്നു. ഡി ഐ ജി ക്കൊപ്പം ഔദ്യോഗിക വാഹനത്തിൽ കണ്ട നടി നേരത്തെയും പല പ്രാവശ്യം അദ്ദേഹത്തെ കാണാൻ ഡി ഐ ജി ആസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

സർക്കാർ വാഹനം ദുരുപയോഗം ചെയ്തതിനും ഒദ്യോഗിക ജോലി സമയത്തു നടിയുമായി കറങ്ങിയതിനും ഡി ഐ ജിക്കെതിരെ നടപടിവേണമെന്നാണ് ജയിൽ ജീവനക്കാരുടെ ആവശ്യം. എന്നാൽ ഡി ഐ ജിയുടെ അടുപ്പക്കാരനും സോളാർ കേസ് പ്രതി സരിത നായരുടെ മൊഴിതിരുത്തിയതിലൂടെ വിവാദത്തിൽപെട്ടയാളുമായ ഐ ജി യുടെ അന്വേഷണം നീതി പൂർവമായിരിക്കില്ലന്നും വിമർശനം ഉണ്ട്. പരാതി ജയിൽ ആസ്ഥാനത്ത് ലഭിച്ചപ്പോൾ തന്നെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജയിൽ മേധാവി ആദ്യം ചുമതലപ്പെടുത്തിയത് ഉത്തരമേഖല ഡി ഐ ജി ശിവദാസ് കെ തൈപറമ്പിലിനെ ആയിരുന്നു. എന്നാൽ തന്റെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെുള്ള ആക്ഷേപം താൻ അന്വേഷിക്കുന്നത് ശരിയല്ലന്നും ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ച് അദ്ദേഹം ജയിൽ ഏ ഡി ജി പിയെ നേരിൽ കണ്ടു.

തുടർന്നാണ് അന്വേഷണ ചുമതല ഐ ജി ഗോപകുമാറിന് കൈമാറിയത്. ജയിലുകളിൽ വാർഷികം അടക്കമുള്ള കാര്യങ്ങളിൽ അതിഥികളെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം അതാത് ജയിൽ സുപ്രണ്ടുമാർക്കാണ്. എന്നാൽ ഉത്തര മേഖലയിലെയും മധ്യമേഖലയിലെയും ജയിലുകളിൽ അത് പാലിക്കപ്പെടുന്നുണ്ട്. ദക്ഷിണമേഖലയിലെ ജയിലുകളിൽ അതിഥികളെ നിശ്ചയിക്കുന്നത് ഡി ഐ ജി യാണ് അതും സാഹിത്യ സാംസ്കാരിക രംഗത്തുള്ള വരെ പാടെ തള്ളി സീരിയൽ താരങ്ങളെ അദ്ദേഹം തന്നെ ക്ഷണിക്കുകയാണ് പതിവ്. മുഖ്യമന്ത്രി പങ്കെടുത്ത ജയിൽ വാർഡന്മാരുടെ പാസിങ് ഔട്ട പരേഡിന് പോലും സീരിയൽ താരങ്ങളെ അണിയിച്ചൊരുക്കി എത്തിച്ചത് അന്ന് ഏറെ വിമർശനത്തിന് വഴി വെച്ചിരുന്നു.

പല സീരിയൽ താരങ്ങളും ഡി ഐ ജി യുടെ ഒദ്യോഗിക വസതിയിൽ പോലും എത്താറുണ്ടന്നും ഈയിടെ സീരിയലിലെ സഹതാരങ്ങൾക്കായി ഇദ്ദേഹം ജയിൽ ആസ്ഥാനത്തിനടുത്തെ വസതിയിൽ അത്താഴ വിരുന്നൊരുക്കിയത്് ജയിൽ ജീവനക്കാർക്കിടയിൽ പാട്ടാണ്. അതേസയമ വിവാദത്തിൽപ്പെട്ട ഡി ഐ ജി പ്രദീപ് കാരണവർ വധക്കേസ് പ്രതി ഷെറിന്റെ പരോളിലും ജയിൽ മാറ്റത്തിനും വരെ വഴി വിട്ടു സഹായിച്ചതായും ആരോപണം ഉണ്ട്.

വിയ്യൂർ ജയിലിലായിരുന്ന ഷെറിനെ ഇദ്ദേഹത്തിന്റെ സമ്മർദ്ദം കൂടി കൊണ്ടാണ് അട്ടക്കുളങ്ങര ജയിലിൽ എത്തിച്ചതെന്നാണ് ആക്ഷേപം. അട്ടക്കുളങ്ങര ജയിലിൽവെച്ച് ജീവനക്കാരെ ഭീക്ഷണിപ്പെടുത്തിയതിനാണ് ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP