Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ സർട്ടിഫിക്കറ്റുമായി ഡിഫൻസ് കോഴ്‌സിനെത്തിയ കേസിൽ പ്രതിരോധ മന്ത്രാലയം അന്വേഷിക്കുന്ന മാദ്ധ്യമപ്രവർത്തകന് ഹൈക്കോടതി ജഡ്ജി പുരസ്‌കാരം നൽകി: അമൃതാ ലേഖകൻ ദീപക് ധർമ്മടത്തിന്റെ പുരസ്‌കാരലബ്ധിക്കെതിരെ പരാതി

വ്യാജ സർട്ടിഫിക്കറ്റുമായി ഡിഫൻസ് കോഴ്‌സിനെത്തിയ കേസിൽ പ്രതിരോധ മന്ത്രാലയം അന്വേഷിക്കുന്ന മാദ്ധ്യമപ്രവർത്തകന് ഹൈക്കോടതി ജഡ്ജി പുരസ്‌കാരം നൽകി: അമൃതാ ലേഖകൻ ദീപക് ധർമ്മടത്തിന്റെ പുരസ്‌കാരലബ്ധിക്കെതിരെ പരാതി

ബി രഘുരാജ്‌

കൊച്ചി: കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകോൽസവത്തിലെ മാദ്ധ്യമ പുരസ്‌കാരം പ്രതിരോധ വകുപ്പിന്റെ അന്വേഷണം നേരിടുന്ന മാദ്ധ്യമ പ്രവർത്തകന് ജസ്റ്റീസ് കമാൽപാഷയെ കൊണ്ട് നൽകിയത് വിവാദമാകുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്‌പോർട്ട് സംഘടിപ്പിച്ച കേസിൽ കുറ്റസമ്മതം നടത്തിയ ഈ മാദ്ധ്യമ പ്രവർത്തകനെതിരെ പ്രതിരോധ വകുപ്പിന്റെ അന്വേഷണം അവസാനഘട്ടത്തിലുമാണ്. എതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് സംഘാടകർ അമൃതാ ടിവിയുടെ കൊച്ചി ബ്യൂറോ ചീഫായ ദീപക് ധർമ്മടത്തിന് അവാർഡ് നൽകിയത്. ജസ്റ്റീസ് കമാൽപാഷയെ കൊണ്ട് തന്നെ അവാർഡ് നൽകിയതിലും കള്ളക്കളിയുണ്ടെന്നാണ് ആക്ഷേപം.

അമൃതാ ടിവിയിൽ കഴിഞ്ഞ ഒന്നരവർഷമായി ദീപക് വിഷയം കത്തി നിൽക്കുകയാണ്. ദീപക് പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും മാനേജ്‌മെന്റിന് നന്നായി അറിയാം. അമൃതാ ടിവിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൊച്ചി പുസ്തകോൽസവത്തിന്റെ സംഘാടക സമിതിയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ദീപക്കിന് ഈ മാദ്ധ്യമ പുരസ്‌കാരം സംഘടിപ്പിച്ച് നൽകിയെന്നാണ് ആക്ഷേപം. ദീപക്കിനെതിരെ നടപടിയെടുക്കാൻ അമൃതാ ടിവിയുടെ ഉടമസ്ഥരായ മാതാ അമൃതാന്ദമയീ മഠം മാനേജ്‌മെന്റിന് നിർദ്ദേശം നൽകിയതിന് തൊട്ട് പിന്നാലെയായിരുന്നു ഈ അവാർഡ് പ്രഖ്യാപിച്ചത്.

ദീപക്കുമായി ബന്ധപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് ലോബിയുമായിലെ ആക്ഷേപങ്ങളിൽ അമൃതാ ടിവിയിലെ ചില ഉന്നതരും കുടുങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദീപക്കിനെ കൈവിടാൻ അവർ തയ്യാറല്ല. അതിന് വേണ്ടി മാതാ അമൃതാന്ദമയീ മഠത്തെ തെറ്റിധരിപ്പിക്കാനാണ് ദീപക്കിന് അവാർഡ് നൽകിയതെന്നാണ് ആക്ഷേപം. കുറ്റവാളിയായ ആൾക്ക് ജസ്റ്റീസ് കമാൽപാഷ പുരസ്‌കാരം നൽകുന്നത് എങ്ങനെ എന്ന ചോദ്യം സജീവമാക്കാനാണ് ഈ നീക്കമെന്നാണ് ആക്ഷേപം. 

ഈ സാഹചര്യം മുന്നിൽ കണ്ട് കൊച്ചി പുസ്തകോൽസവത്തിന്റെ സംഘാടകരെ ബന്ധപ്പെട്ടവർ ദീപക്കിനെ അവാർഡിൽ നിന്നും ഒഴിവാക്കണമെന്ന് അമൃതാ ടിവിയിലെ ചിലർ നേരിട്ട് സംഘാടകരോട് ആവശ്യപ്പെട്ടു. എന്നാൽ ഇതെല്ലാം തള്ളി ജസ്റ്റീസ് കമാൽപാഷയെ കൊണ്ട് തന്നെ ദീപക്കിന് അവാർഡ് നൽകുകയായിരുന്നു സംഘാടകർ. കേരളത്തിലെ ആർഎസ്എസ് നേതൃത്വവുമായി അടുത്തു നിൽക്കുന്നവരാണ് കൊച്ചിയിൽ പുസ്തകോൽവസം സംഘടിപ്പിക്കുന്നത്. മുതിർന്ന ബിജെപി നേതാവിന്റെ അടുത്ത ബന്ധുവാണ് സംഘാടതക സമിതിയിലെ പ്രധാനി.

2013ലെ പ്രതിരോധ വകുപ്പിന്റെ മാദ്ധ്യമ കോഴ്‌സിന് കേരളത്തിൽ നിന്ന് രണ്ട് പേർക്കാണ് അവസരം ലഭിച്ചത്. എല്ലാ വർഷവും പ്രതിരോധ വകുപ്പ് നടത്തുന്ന കോഴ്‌സിൽ രാജ്യത്തെ 40 മാദ്ധ്യമപ്രവർത്തരെയാണ് പങ്കെടുപ്പിക്കുന്നത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള 35 വയസ്സ് പ്രായം പരിധിക്കുള്ളിൽ വരുന്നവരെയാണ് കോഴ്‌സിൽ പങ്കെടുപ്പിക്കാറ്. രാജ്യത്തെ എല്ലാ പ്രധാന സൈനിക കേന്ദ്രങ്ങളിലുമെത്തി യുദ്ധ സാഹചര്യം പോലും കണ്ടു പഠിക്കാൻ ഇവർക്ക് അവസരമൊരുക്കും. അതുകൊണ്ട് തന്നെ കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷമേ മാദ്ധ്യമ പ്രവർത്തകരെ കോഴ്‌സിനായി തെരഞ്ഞെടുക്കാറുള്ളൂ. ഇതിനാണ് അമൃതാ ടിവിയുടെ പ്രതിനിധിയായി ദീപക് 2013ൽ പങ്കെടുത്തത്.

ചാനലിലെ മറ്റ് ജേർണലിസ്റ്റുകളുടെ എതിർപ്പ് മറികടന്നാണ് ദീപക്കിനെ കോഴ്‌സിന് വിട്ടതെന്നും ആക്ഷേപമുണ്ട്. ദീപക്കിന് പത്താം ക്ലാസ് മാത്രമേ വിദ്യാഭ്യാസ യോഗ്യതയുള്ളൂവെന്ന് ഇവർ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതായാണ് വിവരം. എന്നാൽ ദീപക് തന്നെ പോയാൽ മതിയെന്ന് സിഇഒയും എച്ച്ആർ വിഭാഗവും നിലപാട് എടുത്തു. ചാനലിലുള്ളിലെ ഈ തർക്കമാണ് ദീപക്കിന്റെ വ്യജ സർട്ടിഫിക്കറ്റ് വിവരം പുറം ലോകത്ത് എത്തിക്കുന്നത്. ഇതിനിടെയിൽ പാസ് പോർട്ടിൽ എമിഗ്രേഷൻ ആവശ്യമില്ലെന്ന യോഗ്യത നേടാനായി വ്യജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ചതും വ്യക്തമായി. ഈ കേസിൽ കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിൽ 5000 രൂപ പിഴയടച്ച് ദീപക് കുറ്റസമ്മതവും നടത്തി. മനോരമയടക്കമുള്ള മാദ്ധ്യമങ്ങൾ ഇത് വാർത്തയാക്കി. എന്നാൽ ഉന്നത ബന്ധങ്ങളിലൂടെ പിന്നീട് വാർത്തകളെല്ലാം ദീപക് തന്നെ മുക്കി.

പാസ്‌പോർട്ടിൽ വ്യജാ സർട്ടിഫിക്കറ്റ് ഉപയോഗിച്ച വാർത്ത വന്നതോടെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് ദീപക്ക് നൽകിയതും വ്യാജനാകുമെന്ന വാദം ശക്തമായി. കേരളത്തിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകരിൽ ഒരാൾ തന്നെ പരാതിയുമായി പ്രതിരോധ വകുപ്പിനെ സമീപിച്ചു. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയാണ് കോഴ്‌സിൽ പങ്കെടുത്തുതെന്ന് പ്രതിരോധ വകുപ്പിന്റെ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച വിവരാവകാശ രേഖകളും പുറത്തു വന്നിട്ടുണ്ട്. പാസ്‌പോർട്ട് കേസിൽ കുറ്റസമ്മതം നടത്തിയതോടെ തന്നെ കള്ളക്കളി പൊളിഞ്ഞതുമാണ്. എന്നാൽ അമൃതാ ടിവി മാനേജ്‌മെന്റ് ദീപക്കിനെ സംരക്ഷിക്കുന്നത് തുടരുന്നുവെന്നാണ് ആക്ഷേപം.

അതിനിടെ ദീപക് വിഷയത്തിൽ പ്രതിരോധ വകുപ്പിന് അമൃതാ ടിവി മാനേജ്‌മെന്റ് വിശദീകരണവും നൽകിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റിൽ മാനേജ്‌മെന്റിന് പങ്കില്ലെന്ന് വ്യക്തമാക്കിയാണ് എച്ച് ആർ ജനറൽ മാനേജർ ഹരികുമാർ പ്രതിരോധ വകുപ്പിന് കത്ത് നൽകിയിരിക്കുന്നതെന്നാണ് സൂചന. ദീപക്കിനോടും പ്രതിരോധവകുപ്പ് വിശദീകരണം ചോദിച്ചിട്ടുണ്ട്. പ്രീഡിഗ്രി പഠിക്കാത്ത ദീപക്ക് വ്യജ സർട്ടിഫിക്കറ്റുമായി നടക്കുന്നതിനെ ഗൗരവത്തോടെ കാണണമെന്നാണ് അമൃതാ ടിവിയിലെ തന്നെ ജേർണലിസ്റ്റുകളുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് കൊച്ചി പുസ്തകോൽസവത്തിലെ മാദ്ധ്യമ അവാർഡിനെതിരെ അവർ രംഗത്ത് വന്നത്. സാഹചര്യങ്ങൾ വ്യക്തമാക്കി ജസ്റ്റീസ് കമാൽപാഷയ്ക്കും സംഘാടക സമിതിക്കും കത്തെഴുതണമെന്നും അമൃതാ ടിവിയിലെ മാനേജ്‌മെന്റിനോടും ആവശ്യപ്പെട്ടു. പക്ഷേ ആരും ഒന്നും ചെയ്തില്ലെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP