Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലങ്ങൾ കൈയൂക്കിൽ സ്വന്തമാക്കി മൂന്നാർ-മറയൂർ നേതാക്കൾ; ഏര്യാസെക്രട്ടറിമാരുടെ കൈയേറ്റം സംരക്ഷിക്കാൻ അണികളും; പൊളിച്ചുനീക്കിയിട്ടും ഷെഡ് കെട്ടി വെല്ലുവിളി; മൂന്നാറിലെ സിപിഐ(എം) നേതാക്കളുടെ അനധികൃത നിർമ്മാണം തകൃതി; മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ ഇങ്ങനെ

ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലങ്ങൾ കൈയൂക്കിൽ സ്വന്തമാക്കി മൂന്നാർ-മറയൂർ നേതാക്കൾ; ഏര്യാസെക്രട്ടറിമാരുടെ കൈയേറ്റം സംരക്ഷിക്കാൻ അണികളും; പൊളിച്ചുനീക്കിയിട്ടും ഷെഡ് കെട്ടി വെല്ലുവിളി; മൂന്നാറിലെ സിപിഐ(എം) നേതാക്കളുടെ അനധികൃത നിർമ്മാണം തകൃതി; മറുനാടൻ ലേഖകൻ കണ്ട കാഴ്ചകൾ ഇങ്ങനെ

അർജുൻ സി വനജ്

മൂന്നാർ: പിണറായി സർക്കാരിന്റെ തണലിൽ സിപിഐ(എം) ഏരിയാ സെക്രട്ടറിമാർ മൂന്നാർ മേഖലയിൽ വ്യാപകമായി സർക്കാർ ഭൂമി കയ്യേറുന്നു. മൂന്നാർ, മറയൂർ ഏരിയാ സെക്രട്ടറിമാരാണ് മൂന്നാർ ദേവികുളം മേഖലയിൽ 10 കേന്ദ്രങ്ങളിലായി സ്ഥലം കയ്യേറി നിർമ്മാണം നടത്തുന്നത്. സിപിഐ(എം) മൂന്നാർ ഏരിയാ കമ്മിറ്റി ഓഫീസിനു പിന്നിൽ ഏരിയാ സെക്രട്ടറി എസ്.കെ വിജയൻ കയ്യേറി നിർമ്മിച്ച നിർമ്മാണം റവന്യൂ അധികൃതർ പൊളിച്ചുനീക്കിയതിനു പിന്നാലെ, സ്ഥലത്തുവീണ്ടും താൽക്കാലിക ഷെഡ് കെട്ടി നിർമ്മാണം നടക്കുന്നത് മറുനാടൻ മലയാളി ലേഖകനു നേരിൽ കാണാനായി.

പൊളിച്ചുനീക്കി അഞ്ചാം ദിവസമാണ്, മറുനാടൻ സംഘം സ്ഥലം സന്ദർശിക്കുന്നത്. സിപിഐ(എം) ഏരിയാ കമ്മിറ്റി ഓഫീസിനു പിന്നിലുള്ള കയ്യേറ്റ ഭൂമിയിൽ എത്തുന്നവരെ നിരീക്ഷിക്കാൻ, ഗുണ്ടകൾ സജീവമാണെന്ന് നാട്ടുകാരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സുമേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഗുണ്ടാസംഘമാണ് ഏരിയാ സെക്രട്ടറിമാരുടെ കയ്യേറ്റങ്ങൾക്കു കാവൽ.

മൂന്നാർ ഏരിയാ കമ്മിറ്റി ഓഫീസിന്റെ പിൻവശം, ദേവികുളത്തെ ദേവസം ബോർഡ് അമ്പലത്തിനു സമീപം, ഓൾ ഇന്ത്യാ റേഡിയോയ്ക്ക് സമീപം എന്നിങ്ങനെയാണ് മൂന്നാർ ഏരിയാ സെക്രട്ടറി എസ്.കെ വിജയന്റെ കയ്യേറ്റങ്ങൾ. എല്ലായിടത്തും ആസ്ബസ്റ്റോസ് കൊണ്ട് മേൽക്കുര തീർത്ത നിർമ്മാണങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. എസ്.സി ഹോസ്റ്റലിനായി കഴിഞ്ഞ സർക്കാർ വകയിരുത്തിയ ഒരേക്കർ സ്ഥലമാണ് ഓൾ ഇന്ത്യ റേഡിയോയ്ക്ക് സമീപം ഏരിയാ സെക്രട്ടറി കയ്യേറിയതെന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം.

മറയൂർ ഏരിയാ സെക്രട്ടറി ലക്ഷമണൻ അഞ്ചു സ്ഥലത്ത് കയ്യേറി നിർമ്മാണം ആരംഭിച്ചതായി മറുനാൻ മലയാളിക്ക് നേരിട്ടുകാണാനായി. സിപിഐ(എം) ഏരിയാ കമ്മിറ്റി ഓഫീസിനു പിൻവശത്ത്, മൂന്നാർ ഏരിയാ സെക്രട്ടറിയുടെ കയ്യേറ്റഭൂമിക്കു സമീപത്താണ് ഇതിൽ രണ്ടു പ്ലോട്ടുകൾ. മൂന്നാർ ടൗണിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന മൂന്നാർ കോളനിയിലാണ് ലക്ഷ്മണന്റെ മൂന്നു കയ്യേറ്റങ്ങൾ. മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സുമേഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഗുണ്ടാസംഘം തന്നെയാണ് ലക്ഷമണന്റെ കയ്യേറ്റങ്ങൾക്കും കാവൽ നിൽക്കുന്നത്. ഏരിയാ കമ്മിറ്റി ഓഫീസിന്റെ പിന്നിലെ കയ്യേറ്റങ്ങളുടെ ചിത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗുണ്ടാസംഘത്തിന്റെ പിടിയിൽ നിന്നും മറുനാടൻ ലേഖകനും സഹായിയും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ചിത്രമെടുക്കുന്നത് കണ്ട തമിഴ് സംസാരിക്കുന്ന ഒരുകൂട്ടം ആളുകൾ, ഞങ്ങൾക്കരികിലെത്തി ചോദ്യം ചെയ്തു. സിനിമ ചിത്രീകരണത്തിനായി ലൊക്കേഷൻ കാണാൻ വന്നതാണെന്ന് പറഞ്ഞാണ് അവരിൽ നിന്ന് രക്ഷപ്പെട്ടത്.

അതേസമയം, റവന്യൂ വകുപ്പ് ഭരിക്കുന്നത് സിപിഐ മന്ത്രി ആയതിനാലാണ് സിപിഐ(എം) നേതാക്കളുടെ മൂന്നാറിലെ കയ്യേറ്റം പൊളിച്ചുനീക്കുന്നതിന് ഉദ്യോഗസ്ഥർ താൽപര്യം കാണിച്ചതെന്നാണ് സിപിഐ(എം) പ്രാദേശിക നേതാവ് സൗഹൃദ സംഭാഷണത്തിൽ മറുനാടൻ ലേഖകനോട് പറഞ്ഞത്. കയ്യേറ്റങ്ങൾ മൂന്നാറിൽ സാധാരണമാണ്. എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിച്ചിട്ട് പോരേ ഇ.ചന്ദ്രശേഖരന് സിപിഐ(എം) നേതാക്കളുടെ മേൽ കുതിരകയറാൻ?... വി എസ് സർക്കാരിന്റെ കാലത്ത് അനധികൃതമെന്ന് പറഞ്ഞ് സിപിഐ ഓഫീസ് പൊളിക്കാൻ ശ്രമിച്ചതിനുള്ള പകരം വീട്ടലാണ് സിപിഐ(എം) നേതാക്കളെ സിപിഐ മന്ത്രി വേട്ടയാടുന്നതെന്നും സിപിഐ(എം) മൂന്നാർ ഏരിയാ കമ്മിറ്റി അംഗം വാദിക്കുന്നു.

സ്റ്റോപ്പ് മെമോ നൽകിയതിന് ശേഷവും നിർമ്മാണപ്രവർത്തനങ്ങൾ മൂന്നാർ ദേവികുളം മേഖലയിൽ വ്യാപകമാണ്. എന്നാൽ പ്രദേശത്ത് യാതൊരുവിധ കയ്യേറ്റങ്ങളും പിണറായി സർക്കാർ വന്നതിനു ശേഷം നടക്കുന്നില്ലെന്നാണ്, ചിന്നക്കനാലിലെ സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗത്തിന്റെ വാദം. ഉദ്യോഗസ്ഥർ കയ്യേറ്റക്കാരുടെ പക്ഷത്തായതിനാൽ സർക്കാരിന് ശക്തമായ ആക്ഷനെടുക്കാനാകുന്നില്ലെന്നും ഏരിയാ കമ്മിറ്റി അംഗം മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP