Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേക്കബ് തോമസിനെ ഭയന്ന് അഴിമതിക്കാർ പണം ദുബായിലേക്കു കടത്തി തുടങ്ങിയോ? തിരുവനന്തപുരത്തു നിന്നു ദുബായിലേക്കു പോകാൻ എത്തിയ യാത്രക്കാരനിൽ നിന്നു പിടിച്ചത് 18 ലക്ഷത്തിന്റെ വിദേശ കറൻസി; ഇൻഡിഗോയിൽ പണം കടത്തിയ പത്തു പേരിൽ ഒമ്പതു പേരും കള്ളപ്പണവുമായി മുങ്ങിയതായി സൂചന

ജേക്കബ് തോമസിനെ ഭയന്ന് അഴിമതിക്കാർ പണം ദുബായിലേക്കു കടത്തി തുടങ്ങിയോ? തിരുവനന്തപുരത്തു നിന്നു ദുബായിലേക്കു പോകാൻ എത്തിയ യാത്രക്കാരനിൽ നിന്നു പിടിച്ചത് 18 ലക്ഷത്തിന്റെ വിദേശ കറൻസി; ഇൻഡിഗോയിൽ പണം കടത്തിയ പത്തു പേരിൽ ഒമ്പതു പേരും കള്ളപ്പണവുമായി മുങ്ങിയതായി സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജേക്കബ് തോമസ് മിന്നൽ പരിശോധനകളുമായി രംഗത്ത് എത്തിയതോടെ അഴിമതിപ്പണം വിദേശത്തേക്കു കടത്താനുള്ള ശ്രമവും ആരംഭിച്ചെന്ന റിപ്പോർട്ടുകളെ ശരിവച്ചു കൊണ്ട് ഇന്നു വൈകുന്നേരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 18 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസി പിടികൂടി. പിടികൂടിയതിൽ ഭൂരിപക്ഷവും യുഎഇ ദിർഹം ആയിരുന്നു.

കുറച്ചു സൗദി റിയാലും പിടികൂടിയ പണത്തിൽപ്പെടും. ഇന്നു വൈകുന്നേരം 6.30നു പുറപ്പെടാനുള്ള ദുബായ് ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണു വിദേശ കറൻസി പിടിച്ചത്.

പത്തു യാത്രക്കാർ ഒരുമിച്ചു ബുക്ക് ചെയ്താണു പണം കടത്തിയതെന്ന് എയർപോർട്ട് വൃത്തങ്ങൾ സൂചന നൽകി. എന്നാൽ അവസാന യാത്രക്കാരനെ പരിശോധിക്കും മുമ്പാണ് ഒരു ഉദ്യോഗസ്ഥന് അജ്ഞാതസന്ദേശം ലഭിക്കുന്നത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇയാളുടെ ഹാൻഡ് ബാഗിൽ നിന്നായിരുന്നു ഇത്രയും പണം കണ്ടെത്തിയത്. മറ്റു യാത്രക്കാർ അതിനു മുമ്പു തന്നെ ചെക്ക് ചെയ്ത് അകത്തു കയറിയതിനാൽ സാങ്കേതികമായി അവരെ പിടിക്കുക അസാധ്യമായതിനാൽ ശ്രമിച്ചില്ല എന്നാണു സൂചന. നടപടിക്രമങ്ങളിലെ പ്രശ്‌നവും വിമാനം വൈകിപ്പിക്കാനുള്ള തടസങ്ങളുമാണു മറ്റുള്ളവരെ പിടികൂടാൻ ശ്രമിക്കാതിരുന്നതിന്റെ കാരണമായ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ദുബായ് വിമാനത്താവളത്തിൽ ഇവരുടെ ബാഗുകൾ പരിശോധിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

സാധാരണഗതിയിൽ കസ്റ്റംസ് പരിശോധനകളും പിടിച്ചെടുക്കലുകളും നടക്കുന്നതു വിദേശ രാജ്യത്തു നിന്ന് ഇന്ത്യയിലേക്കു വരുന്ന വിമാനങ്ങളിലാണ്. എന്നാൽ ഇന്ത്യയിൽ നിന്നു വിദേശനാണ്യം കയറ്റുമതി ചെയ്യുന്ന സാഹചര്യം അപൂർവമായേ നടക്കാറുള്ളൂ. അഴിമതിപ്പണം സ്വകാര്യ ഏജന്റുമാർ വഴി വിദേശ കറൻസിയാക്കി മാറ്റി കടത്തുന്ന സംഘം സജീവമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്നത്തെ കറൻസി വേട്ട. പത്തു യാത്രക്കാരുടെ കൈവശം ലക്ഷക്കണക്കിനു രൂപ കടത്തിയതായാണു റിപ്പോർട്ടുകൾ.

പിടിയിലായ ആളുടെ വിവരങ്ങൾ കസ്റ്റംസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്നു രാത്രിയോടെ ഔദ്യോഗികമായി വിവരം പുറത്തുവിട്ടേക്കും. കറൻസി വേട്ടയുടെ വിവരങ്ങൾ വിജിലൻസും പരിശോധിച്ചേക്കും. അനേകം നേതാക്കൾക്കു ദുബായിൽ ബിസിനസും മറ്റും ഉണ്ടെന്ന ആരോപണം സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP