Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി പൊതുപ്രവർത്തനം ഇല്ല, ഇനി സിപിഐ(എം), ഡിവൈഎഫ്‌ഐ പ്രവർത്തനം ഇല്ല; പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത ജനങ്ങളോട് മാപ്പ്; പാറപൊട്ടിക്കുന്നതിനെതിരെ നിലപാട് എടുത്തപ്പോൾ വധഭീഷണിയുമായി പാർട്ടിലെ ഉന്നത നേതാക്കൾ; സിപിഐ(എം) ജനപ്രതിനിധിയുടെ പാറമടയുടെ വിശദാംശങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു പൊട്ടിക്കരഞ്ഞ് സിപിഐ(എം) പഞ്ചായത്ത് മെമ്പർ

ഇനി പൊതുപ്രവർത്തനം ഇല്ല, ഇനി സിപിഐ(എം), ഡിവൈഎഫ്‌ഐ പ്രവർത്തനം ഇല്ല; പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത ജനങ്ങളോട് മാപ്പ്; പാറപൊട്ടിക്കുന്നതിനെതിരെ നിലപാട് എടുത്തപ്പോൾ വധഭീഷണിയുമായി പാർട്ടിലെ ഉന്നത നേതാക്കൾ; സിപിഐ(എം) ജനപ്രതിനിധിയുടെ പാറമടയുടെ വിശദാംശങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു പൊട്ടിക്കരഞ്ഞ് സിപിഐ(എം) പഞ്ചായത്ത് മെമ്പർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തനംതിട്ടയിലെ സിപിഐ(എം) നേതാക്കൾക്ക് പാറമട ലോബിയുമായുള്ള ബന്ധം ഏറെക്കാലമായി വാർത്തകളിൽ നിറയുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ വികസനം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്ന എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിട്ടും അനധികൃതമായും ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയും പാറമടകൾ ഇഷ്ടംപോലെ പ്രവർത്തിക്കുന്നുണ്ട്. പാർട്ടിയുടെ ചില നേതാക്കൾ തന്നെയാണ് ഇത്തരം പാറമടക്കാർക്ക് ഒത്താശ ചെയ്യുന്നതും. പത്തനംതിട്ടയിലെ ചിറ്റാറിലെ ഡെൽറ്റയെന്ന ക്വാറിക്കെതിരെ ശക്തമായ പ്രതിഷേധത്തിനാണ് സ്ഥലത്തെ നാട്ടുകാർ. തങ്ങളുടെ സ്വൈര്യ ജീവിതെ തടപ്പെടുത്തുന്ന വിധത്തിൽ ക്വാറിയുടെ പ്രവർത്തനം തുടങ്ങിയതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ സിപിഎമ്മിന്റെ പഞ്ചായത്ത് മെമ്പർക്ക് ഭീഷണി.

സ്വന്തം പാർട്ടി നേതാക്കൾ തന്നെ ഭീഷണിയുമായി രംഗത്തെത്തിയപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കായാണ് ചിറ്റാർ പഞ്ചായത്തിലെ സിപിഐ(എം) മെമ്പറായ നിതിൻ കിഷോർ. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിക്ക് പിന്നിൽ സിപിഎമ്മിലെ ജനപ്രതിനിധി തന്നെയാണ്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറി അടച്ചുപൂട്ടണമെന്ന നിലപാടുകാരനായിരുന്നു നിതിൻ കിഷോർ. എന്നാൽ, ഈ ആവശ്യം നിരാകരിക്കുക മാത്രമല്ല നേതൃത്വം ചെയ്തത്. ജനവികാരത്തിന് ഒപ്പം നിന്ന നന്ദകിഷോറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നാണ് ഈ പഞ്ചായത്ത് മെമ്പർ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

സിപിഐ(എം) ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന ശ്രീധരന്റെ വസ്തുവിലൊണ് പാറഖനനം നടക്കുന്നത്. ക്വാറിക്ക് യാതൊരു വിധത്തിലുള്ള പാരിസ്ഥിതികത അനുമതിയും ഉണ്ടായിരുന്നില്ല. അതിനാൽ കഴിഞ്ഞ ജൂണിൽ പെർമിറ്റ് റദ്ദാക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ജില്ലയിലെ സിപിഐ(എം) നേതാക്കളുടെ ഒത്താശയോടെ ഡെൽറ്റ ക്വാറിയുടെ പ്രവർത്തനം മുന്നോട്ടു പോകുകയായിരുന്നു. സ്ഥലത്തെ മെമ്പറായ നിതിൻ കിഷോർ ഈ വിഷയത്തിൽ പാറമടക്കെതിരെയാണ് നിലപാട് സ്വീകരിച്ചത്. എന്നാൽ, പാർട്ടിക്കാരിൽ ഒരാൾ നടത്തുന്ന അനധികൃത പാറമടക്കെതിരെ പ്രതികരിച്ചതോടെ പാർട്ടിയിലെ ഒരു കൂട്ടർ നിതിന് 
 എതിരായി.

കസ്തൂരി രംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോല പ്രദേശമാണെന്ന് രേഖപ്പെടുത്തിയിടത്താണ് പാറമട പ്രവർത്തിക്കുന്നത്. വിജിലൻസിന്റെ ശുപാർശയെല്ലാം മറികടന്ന് പ്രവർത്തിക്കുന്ന പാറമടക്കെതിരായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ നിതിൻ കിഷോർ നോട്ടപ്പുള്ളി ആകുകയായിരുന്നു. ഈ വിഷയം ഉന്നയിച്ചതിനൊപ്പം പൊതുസമൂഹത്തിന്റെ പിന്തുണക്കായി ഫേസ്‌ബുക്കിലൂടെയും കിഷേർ ഇടപെടൽ നടത്തിയിരുന്നു. പഞ്ചായത്തോ വില്ലേജോ അനുമതി നൽകിയിട്ടില്ല ഈ പാറമടയ്ക്കായി. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർക്ക് നിതിൻ കിഷോർ പരാതി നൽകുകയുമുണ്ടായി. എന്നാൽ, പരാതി നൽകിയ ശേഷം പാർട്ടിക്കുള്ളിലെ ഒരു വിഭാഗം തന്നെ സമ്മർദ്ദവുമായി രംഗത്തുവരികയായിരുന്നു.

വണ്ടിയിടിപ്പിച്ച് കൊല്ലുമെന്ന വരയെയാണ് തനിക്കെതിരായ ഭീഷണിയെന്നാണ് നിതിൻ കിഷോർ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ ചിറ്റാറിലെ പൊലീസ് സ്‌റ്റേഷനിൽ പരാതിയും നൽകി. താൻ ചിലപ്പോൾ കൊല്ലപ്പെട്ടേക്കാം എന്നുമാണ് കിഷേർ പറയുന്നത്. പാർട്ടിക്കുള്ളിൽ നിന്നു തന്നെ വായടക്കാൻ ശ്രമം ഉണ്ടായതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കിഷേർ വ്യക്തമാക്കുകയായിരുന്നു. ''ഇനി പൊതുപ്രവർത്തനം ഇല്ല. ഇനി സിപിഐ(എം) , ഡിവൈഎഫ്‌ഐ പ്രവർത്തനം ഇല്ല..പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത ജനങ്ങളോട് മാപ്പ്.'' - എന്നാണ് നന്ദകിഷോർ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇത് കൂടാതെ പഞ്ചായത്ത് പരിധിയിലെ എല്ലാവിധ ഖനനത്തിനുമെതിരെയുള്ള പ്രതിഷേധം തുടരുമെന്നും കൂടെ നിന്നവർക്കും,കൂട്ട് നിൽക്കുന്നവർക്കും നന്ദി അറിയിച്ചു കൊണ്ട് മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റു ഇടുകയുണ്ടായി.

പാർട്ടിയിലെ ഉന്നത നേതാക്കൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ടും തന്റെ നിലപാട് വ്യക്തമാക്കിയും നിതിൻ കിഷോർ ഫേസ്‌ബുക്കിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. താൻ എത്രത്തോളം സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള വീഡിയോ അദ്ദേഹം തന്നെ പിന്നീട് ഡിലീറ്റ് ചെയ്തു. അതിവൈകാരികയമായി തന്നെയാണ് നിതിൻ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വ്യക്തമാക്കിയത്. അനധികൃത ക്വാറിയുടെ നിരവധി ചിത്രങ്ങളും നിതിൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും ഗൗനിക്കാതെ പാറഖനനം യഥേഷ്ടം തുടരുകയാണ് ഇവിടെ.

നേരത്തെ പാരിസ്ഥിതിക അനുമതി ഇല്ലാത്തതിനാൽ പെർമിറ്റ് റദ്ദാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നതാണ് ഈ ക്വാറി. അണ്ടർ സെക്രട്ടറി ഇതുസംബന്ധിച്ച ശുപാർശ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. വിജിലൻസ് 2015 ഒക്ടോബർ 8ന് നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് നടപടി. അവരുടെ റിപ്പോർട്ട് അതിനായി പരിഗണിച്ചു. ക്വാറിയിലെ ഖനനത്തിൽ വരുത്തിയ വീഴ്ചകളും വിജിലൻസ് കണ്ടെത്തിയിരുന്നു. 2015 ഏപ്രിൽ 1 മുതൽ ഒക്ടോബർ 12വരെ ഡി ആൻഡ് ഒ ലൈസൻസ് ഇല്ലാതെ അനധികൃതമായി ഖനനം നടത്തി. ഇതിന് പിഴ ഈടാക്കണം. റിപ്പോർട്ട് വന്നതിനെ തുടർന്ന് പിഴ ഈടാക്കിയെന്ന് പഞ്ചായത്ത് വ്യക്തമാക്കി. എന്നാൽ, 2015 ജൂലായ് 7ന് നിയമവിരുദ്ധമായി ക്വാറി പെർമിറ്റ് അനുവദിച്ചതിന് ജിയോളജിസ്റ്റിനും വിമർശമുണ്ട്. അദ്ദേഹത്തിന് എതിരെ വകുപ്പുതല നടപടി വേണം. അനധികൃത ഖനനത്തിന് സഹായം ചെയ്തുകൊടുത്ത ചിറ്റാർ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാറിന് എതിരെ കർശന വകുപ്പുതല നടപടിയും ശുപാർശ ചെയ്തു. എന്നിട്ടും ഇതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു.

നിരന്തരം ഉരുൾപൊട്ടൽ ഉണ്ടാകുന്ന പ്രദേശത്ത്, ക്വാറി നിർത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നാട്ടുകാർ. സമീപകാലത്ത് മൂന്നുതവണയാണ് ഉരുൾപൊട്ടലുണ്ടായത്. ഒരു കുടുംബത്തിലെ മൂന്നുപേർ മരിക്കുകയും ചെയ്തു. ക്വാറി പ്രവർത്തിക്കാൻ അനുമതി നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണി ഇപ്പോൾ. ഇതിനിടെയാണ് പാറമടക്കെതിരെ നിലപാട് സ്വീകരിച്ചരിക്കുന്ന സിപിഐ(എം) പഞ്ചായത്ത് മെമ്പർക്ക് നേരെ ഭീഷണി ഉയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP