1 usd = 64.24 inr 1 gbp = 90.11 inr 1 eur = 79.77 inr 1 aed = 17.49 inr 1 sar = 17.13 inr 1 kwd = 214.82 inr

Feb / 2018
18
Sunday

സ്‌കൈപ്പിൽ കണ്ടത് താടിയും മുടിയും നീട്ടിവളർത്തിയ താരരാജാവിന്റെ ക്ഷീണിച്ച മുഖം; പുറത്തിറങ്ങിയ ശേഷമേ ഷേവ് ചെയ്യൂവെന്ന് സുഹൃത്തുക്കളോട് വിശദീകരിച്ച് നടൻ; ബാലൻസ് തെറ്റി വീഴുന്ന വെർട്ടിഗോ രോഗമില്ലെന്ന വാദം തള്ളി കൂട്ടുകാർ; ഇന്നും ദിലീപിനെ പരിശോധിക്കാൻ ആലുവ സബ് ജയിലിൽ ഡോക്ടറെത്തി; അഴിക്കുള്ളിലെ ഏകാന്തതയോട് പൊരുത്തപ്പെട്ട് ദിലീപ്

August 09, 2017 | 01:46 PM | Permalinkപ്രവീൺ സുകുമാരൻ

കൊച്ചി: വിചാരണ തടവുകാർക്ക് ക്ഷൗരം ചെയ്യാനുള്ള എല്ലാ സംവിധാനവും സബ് ജയിലിലുണ്ട്. എന്നിട്ടും ദിലീപ് ഷേവ് ചെയ്യുന്നില്ല. കഴിഞ്ഞ ദിവസം അങ്കമാലിയുടെ കോടതി നടപടികളിൽ ദിലീപ് പ്രത്യക്ഷപെട്ടത് താടിയും മുടിയും നീട്ടിവളർത്തിയായിരുന്നു. തീർത്തും ക്ഷീണിതമായ മുഖം.

ജയിലിലെ താമസത്തിൽ യാതൊരു പരാതിയും നടനില്ല. പക്ഷേ ചെവിയിലെ ഫ്‌ളൂയിഡ് കുറയുന്ന വെർടിഗോ രോഗവും ഏകാന്തതയും താരത്തെ തളർത്തുകയാണ്. ഇനിയും പത്ത് ദിവസം കഴിഞ്ഞാലേ ദിലീപിന് ജാമ്യത്തിന് എന്തെങ്കിലും സാധ്യതയുള്ളൂവെന്ന് അഡ്വക്കേറ്റും അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാൽ പിന്നെ സുപ്രീംകോടതിയിൽ പോകണം. അതിന് പിന്നേയും ആഴ്ചകളുടെ കാലതാമസം ഉണ്ടാകും. ഈ സാഹചര്യത്തിൽ താടിയും മുടിയും വെട്ടണമെന്നാണ് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നിലപാട്. എന്നാൽ താരം വിട്ടുവീഴ്ചയ്ക്കില്ല.

സുരക്ഷാ കാരണങ്ങളാലാണ് ദിലീപിനെ സ്‌കൈപ്പ് വഴി കോടതി നടപടികളിൽ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ജയിലിന് പുറത്ത് ആർക്കും ദിലീപിനെ കാണാനുമാകുന്നില്ല. ഹൈക്കോടതിയിലെ ജാമ്യ ഹർജി വാദത്തിലും നടനെ ഹാജരാക്കേണ്ടതില്ല. അതുകൊണ്ട് തന്നെ താരരാജാവിന്റെ ക്ഷീണിത മുഖം പുറത്തെത്തുന്നില്ല. താരത്തെ കാണാനെത്തുന്നവർ മൊബൈലിലിൽ ചിത്രം എടുക്കാതിരിക്കാനും ജയിൽ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് താടിയും മുടിയും വളർത്തിയ ദിലീപിനെ നേരിട്ട് കണ്ടിട്ടുള്ളൂ. വക്കീലന്മാർക്കും ജയിൽ ഉദ്യോഗസ്ഥരും ദിലീപിനെ താടിയെടുക്കാൻ നിർബന്ധിച്ചതായാണ് സൂചന. എന്നാൽ പുറത്തിറങ്ങിയ ശേഷം മതി ഷേവിങ് എന്നാണ് ദിലീപിന്റെ പക്ഷം. വിചാരണ തടവുകാരെ ഇക്കാര്യത്തിൽ നിർബന്ധിക്കാൻ ജയിൽ ഉദ്യോഗസ്ഥർക്ക് കഴിയുകയുമില്ല.

ദിലീപ് ജയിലിലായിട്ട് ഒരു മാസം പിന്നിടുകയാണ്. ഈ അവസരത്തിൽ നടന്റെ ആരോഗ്യനില അതീവമോശമാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളും വെളിയിൽ വന്നിരുന്നു. പിന്നീട് ഇത് കള്ളമാണെന്ന ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെർടിഗോ രോഗബാധിതനായ ദിലീപ് ജയിലിൽ സർവ്വ സമയവും കിടപ്പാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്. എഡിജിപി ശ്രീലേഖയുടെ ജയിൽ സന്ദർശനത്തിനിടെ അവർക്കും ഇക്കാര്യം ബോധ്യമായി. അതോടെ സർക്കാർ ഡോക്ടർ ദിവസവും ദിലീപിനെ പരിശോധിക്കാനെത്തി.

നിലവിൽ രോഗത്തിൽ നിന്നും പൂർണ്ണമുക്തനാണ് ദിലീപ്. എന്നാൽ തറയിലെ ഉറക്കം പ്രശ്‌നമുണ്ടാക്കാൻ ഇടയുമുണ്ട്. ഈ മറുനാടൻ വാർത്തയെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ജോസ് തോമസ് രംഗത്തെത്തി. ദിലീപിന് ഫ്ലൂയിഡ് കുറഞ്ഞു പോയെന്നും തല കറക്കമാണെന്നുമുള്ള റിപ്പോർട്ടുകളെ ശരി വെയ്ക്കുന്നതാണ് ജോസ് തോമസിന്റെ പോസ്റ്റ്. തനിക്ക് പരിചയമുള്ളപ്പോൾ മുതൽ ദിലീപിന് ഈ രോഗ ലക്ഷണം ഉണ്ടായിരുന്നെന്നും ജോസ് തോമസ് പറഞ്ഞു.

കഴിഞ്ഞ കുറെ വർഷങ്ങളായി 'വെർട്ടിഗോ' എന്ന അസുഖവും ബാലൻസിങ് പ്രോബ്ലവും ഉള്ള ആളാണ് ഞാൻ. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആൾ. ഛർദിയും തലകറക്കവും തുടങ്ങിയാൽ മരിച്ചാൽമതിയെന്ന് തോന്നി പോകും. ഞാൻ ഇത് പറയാൻ കാരണം ജയിലിൽ ദിലീപ് ഇതനുഭവിക്കുകയാണ്. സുരക്ഷ കാരണങ്ങളാൽ ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല.. എന്ത് സുരക്ഷ. അയാൾ എന്താ രാജ്യം കൊള്ളയടിച്ച ആളോ ഭീകരവാദിയോ അല്ലല്ലോ. കാക്കി ദേഹത്ത് കയറിയാൽ മനുഷത്വം മരിക്കുമോ. കോടതി കുറ്റവാളി എന്ന് പറയും വരെ കുറ്റവാളിയല്ലാത്ത അയാൾക്ക് സുരക്ഷ ഉമ്മാക്കി പറഞ്ഞു നീതി നിഷേധിക്കുന്നത് ശരിയോ? കുറ്റവാളികൾക്ക് പോലും വിദഗ്ദ്ധ ചികിത്സ കൊടുക്കുന്ന നിയമം ഉണ്ടായിരിക്കെ ഇത് അനീതിയല്ലേ. ഇത് പ്രതി പട്ടികയിൽ പൊലീസ് പേര് ചേർത്ത ആളെ സപ്പോർട്ട് ചെയ്തതല്ല.. മനുഷ്യത്വം തൊട്ടു തീണ്ടിയവർ ചിന്തിക്കാൻ വേണ്ടി മാത്രമെന്നാണ് ജോസ് തോമസ് പറയുന്നു. നേരത്തെ ദിലീപിനെ ജയിലിൽ കണ്ട നിർമ്മാതാവ് സുരേഷ് കുമാറും രോഗത്തിന്റെ കാര്യം ശരിവച്ചിരുന്നു. അതിനിടെ ഇന്നും സബ് ജയിലിൽ ദിലീപിനെ നോക്കാൻ ഡോക്ടറെത്തിയെന്ന വിവരം മറുനാടന് കിട്ടി. മുടങ്ങാതെ മരുന്നും കരുതുന്നുണ്ട്.

ജയിലിലെ ഏകാന്തത ദിലീപിനെ ആദ്യം വലച്ചിരുന്നു. എന്നാൽ നിലവിൽ വാർഡന്മാരോടും സഹ തടവുകാരോടും നന്നായി തന്നെ ഇടപെഴുകുന്നുണ്ട്. ജയിലിലെ വിഐപി വിവാദം വാർത്തയായതോടെ പ്രത്യേക പരിഗണനകളൊന്നും നൽകരുതെന്ന നിർദ്ദേശം ജയിൽ ഡിജിപി ശ്രീലേഖ സൂപ്രണ്ടിന് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ചികിൽസയുൾപ്പെടെ വളരെ കരുതലോടെയാണ് നടക്കുന്നത്. അതിനിടെ ദിലീപിന് രോഗമില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പൊലീസുകാരുടെ തന്ത്രമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ജാമ്യം കിട്ടാതിരിക്കാനുള്ള നീക്കമാണ് ഇത്. രോഗമില്ലെങ്കിൽ എന്തിന് എല്ലാ ദിവസവും ഡോക്ടർ ജയിലിലെത്തുന്നുവെന്നാണ് അവരുടെ ചോദ്യം. വെർടിഗോ രോഗം ദിലീപിനുണ്ട്. ഹൃദയാഘാതത്തിന് പോലും ഇത് വഴിവയ്ക്കുമെന്നതും ഏവർക്കും അറിയാം. ജയിലിലെ താമസത്തിന്റെ തുടക്കത്തിലുണ്ടായ ഈ പ്രശ്‌നം ദിലീപ് താൽകാലികമായി തരണം ചെയ്‌തെന്നും അവർ സമ്മതിക്കുന്നു. എന്നാൽ രോഗം അഭിനയമായിരുന്നുവെന്ന വാദം ഗൂഢാലോചനയാണെന്ന് അവർ പറയുന്നു.

ആക്രമിച്ച കേസിൽ ദിലീപ്, പുതിയ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ളയുടെ ഓഫീസ് അറിയിച്ചു. റിമാൻഡ് കാലാവധി കോടതി വീണ്ടും നീട്ടിയതിന് പിന്നാലെയാണ് ദിലീപ് പുതിയ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി രാമൻപിള്ളയുടെ അഭിഭാഷകർ കഴിഞ്ഞ ദിവസം ആലുവ സബ്ജയിലിൽ എത്തി ദിലീപിനെ കണ്ടിരുന്നു.

കേസിൽ ദിലീപിന് എതിരായ തെളിവില്ലെന്നാണ് മുതിർന്ന അഭിഭാഷകന്റെ വിലയിരുത്തൽ. പൊലീസിലെ ചേരി തിരിവാണ് ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. പൾസർ സുനിയുടെ മൊഴിയല്ലാതെ ഒന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ കേസിലെ വിധി ദിലീപിന് അനുകൂലമാകും. എന്നാൽ കേസിൽ ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള പഴുതുകളടക്കാൻ പൊലീസിന് കഴിയും. അതിന് അവർ ശ്രമിക്കുമെന്നും അഭിഭാഷകന് അറിയാം. അതുകൊണ്ട് തന്നെ കരുതലോടെയാകും വാദങ്ങൾ അവതരിപ്പിക്കുക.

ആദ്യം മജിസ്ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹർജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കേസ് ഡയറിയാണു വാദത്തിൽ നിർണായകമായത്. മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹർജികൾ തള്ളിയപ്പോൾ പ്രതികൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകനായ രാംകുമാറിനെ ദിലീപ് മാറ്റുകയും അഡ്വ. രാമൻപിള്ളയെ വക്കാലത്ത് എൽപ്പിക്കുകയും ചെയ്തത്.

ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ അന്ന് നിരത്തിയ പ്രധാന വാദങ്ങളിലൊന്ന് കൃത്യത്തിനുപയോഗിച്ച മൊബൈൽഫോൺ കണ്ടെത്താനുണ്ടെന്നായിരുന്നു. കൂടാതെ ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിലിവിലാണെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിന് മുൻപ് ദിലീപിന് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു. എന്നാൽ ഈ രണ്ട് കാര്യങ്ങളിലും തീർപ്പുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. കൂടാതെ ദിലീപിനെ വിശ്വസിച്ച് കോടികൾ സിനിമ വ്യവസായത്തിൽ നിക്ഷേപിച്ചവർ കടക്കെണിയിലാകുന്നു. അതിനാൽ കരാർ പ്രകാരമുള്ള സിനിമകൾ പൂർത്തിയാക്കാൻ തന്റെ പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെടും. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് ആലുവ റൂറൽ എസ്‌പി അറിയിച്ചു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ആറു ദിവസമായിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തതിൽ പൊലീസ് സേനയിൽ അതൃപ്തി; പ്രതിഷേധ ചൂട് അനുദിനം ഉയരുമ്പോൾ ആശ്വാസം തേടി പാർട്ടി ഗ്രാമങ്ങളിൽ വരെ അന്വേഷണം; സംഭവസ്ഥലത്ത് തങ്ങി സുധാകരൻ പ്രതിഷേധം കൊഴുപ്പിച്ച് തുടങ്ങിയതോടെ എന്തെങ്കിലും നടപടി എടുക്കാൻ സമ്മർദ്ദം; കൊല്ലപ്പെട്ട യുവാവിനെ അറിയപ്പെടുന്ന ക്രിമിനലാക്കി പ്രതിരോധിക്കാൻ ഉറച്ച് സിപിഎം
കൊട്ടാരക്കരയിലെ ഡോക്ടറെ പറ്റിച്ച് ഒന്നരക്കോടിയുമായി കടന്നു; മകളെ ഓട്ടോ ഡ്രൈവറുമായി ലിവിങ് ടുഗദറിനയച്ച് സ്വത്തുക്കൾ തട്ടിയെടുത്ത് മുങ്ങി; പറഞ്ഞു പറ്റിച്ചു കെട്ടിയ ജെറി ഡേവിഡിന്റെ വീടും സ്വത്തം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘവുമായെത്തി അക്രമവും; വിവാഹത്തട്ടിപ്പുകാരി വീണ്ടും പിടിയിൽ; കാശടിക്കാനായി ആലീസ് ജോർജിന്റെ സാഹസിക യാത്രകൾ തുടരുമ്പോൾ
എന്റെ മകന്റെ കൈയോ കാലോ എടുത്ത് ജീവിക്കാൻ വിട്ടിരുന്നെങ്കിൽ ഒന്നുകാണുകയെങ്കിലും ചെയ്യാമായിരുന്നു; മകൻ കുറ്റവാളിയാണെന്ന പി.ജയരാജന്റെ പരാമർശം തെറ്റെന്നും അവന് വധഭീഷണിയുണ്ടായിരുന്നെന്നും ഷുഹൈബിന്റെ അച്ഛൻ മുഹമ്മദ്; മുഹമ്മദിനെ സ്റ്റുഡിയോയിലേക്ക് വിളിച്ചത് റേറ്റിങ് കൂട്ടാനുള്ള സാഡിസ്റ്റ് മാധ്യമ പ്രവർത്തനമെന്ന് സിപിഎമ്മിന്റെ എ.എ.റഹീം; ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ ചൂടേറിയ സംവാദം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
മാധവിക്കുട്ടിയുടെ നഗ്‌ന ശരീരം കണ്ടാൽ മാത്രം മതി പറയുന്ന തുക തരാമെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞു; പക്ഷേ 'എന്റെ കഥ' പൂർണമായും ആമിയുടെ ഭാവന; ഒരു സർജറിക്കുവേണ്ടി വലിയ തുക ആവശ്യം വന്നപ്പോൾ മാധവിക്കുട്ടി എഴുതിയ സാഹസം മാത്രം; ആമി സിനിമാ വിവാദം കത്തുമ്പോൾ മാധവിക്കുട്ടിയുടെ സുഹൃത്തു കൂടിയായ എഴുത്തുകാരി പാർവതി പവനന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ സുജാ കാർത്തികയുടെ പേര്; പിന്നീടെന്തു സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്; നടിയെ ആക്രമിച്ച കേസ് പുതിയതലത്തിൽ ചർച്ചയാക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടും; വ്യാജ പ്രചരണമെന്ന് പറഞ്ഞ് ദിലീപ് ക്യാമ്പും
ഒടുവിൽ പ്രവാസി ഇന്ത്യാക്കാരും നരേന്ദ്ര മോദിയെ കൈവിട്ടോ? ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിച്ചെങ്കിലും സ്റ്റേഡിയം പകുതിയും കാലിയായതിൽ നിരാശപ്പെട്ട് ബിജെപി വൃത്തങ്ങൾ; ലക്ഷങ്ങളെ പ്രതീക്ഷിച്ചെങ്കിലും എത്തിയത് ആയിരങ്ങൾ മാത്രം; ലണ്ടനിലും ദുബായിലും വാഷിങ്ടണിലും കണ്ട ആവേശം നഷ്ടപ്പെടുത്തിയതിൽ മോദിക്കും നിരാശ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ