1 usd = 64.77 inr 1 gbp = 90.39 inr 1 eur = 79.91 inr 1 aed = 17.64 inr 1 sar = 17.27 inr 1 kwd = 216.06 inr

Feb / 2018
21
Wednesday

ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം

July 24, 2017 | 06:06 PM | Permalinkപ്രവീൺ സുകുമാരൻ

കൊച്ചി: ആലുവ ജയിലിന് പുറത്ത് ഇനി എന്ന് ദിലീപിന് എത്താനാകും? ആർക്കും ഇതിന് ഉത്തരമില്ല. ഈ ദിവസത്തെ പ്രതീക്ഷയോടെയാണ് ദിലീപ് നോക്കിയിരുന്നത്. സങ്കീർത്തനം വായിച്ചും നാമം ജപിച്ചും തടവുകാരോട് സംസാരിച്ചുമെല്ലാം ആത്മവിശ്വാസം വീണ്ടെടുത്ത ദിലീപ് തന്റെ മോചനത്തെ കുറിച്ച് സ്വപ്നങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഇന്നലെ. എന്നാൽ എല്ലാം മാറി മറിഞ്ഞു. ഹൈക്കോടതി നടന് ജാമ്യം നിഷേധിച്ചു. ഈ ഷോക്ക് ഏറ്റുവാങ്ങിയ ദിലീപിനെ തേടി മറ്റൊരു വാർത്തയുമെത്തി. ഇനി ദിലീപിന് ആലുവ സബ് ജയിലിന് പുറത്തേക്ക് ഉടൻ പോകാനാകുമോ എന്നും സംശയമാണ്. കാരണം ജയിലിൽ ദിലീപിനെ എത്തിക്കുന്നത് വലിയ സുരക്ഷാ പ്രശ്നമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ വീഡിയോ കോൺഫറൻസിങ് മതിയെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഈ നീക്കം കോടതി അംഗീകരിച്ചതോടെ കാരാഗ്രഹത്തിൽ നിന്നും പുറത്തിറങ്ങാൻ ആഴ്‌ച്ചകൾ വേണ്ടിവരുമെന്ന തിരിച്ചറിവിലാണ് താരം. ്അതുകൊണ്ട് തന്നെ അദ്ദേഹം കഠിനമായ വേദനയിലാണ്.

ഏതായാലും അങ്കമാലി കോടതിയിൽ വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽ ഇല്ല. ഈ സംഭിവാദാനം പൊലീസ് എത്തിക്കുമെന്നതും ഉറപ്പാണ്. ഇതിനുള്ള നടപടികൾ പൊലീസ് ഉടൻ തുടങ്ങുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫലത്തിൽ അഴിക്കുള്ളിലേക്ക് ഒതുക്കുകയാണ് താരത്തെ. റിമാൻഡ് കാലാവധി കഴിയുമ്പോഴുള്ള യാത്ര പുറംലോകം കാണാനുള്ള ഏക മാർഗ്ഗമായിരുന്നു. കൂകി വിളികളും മറ്റും ഉയരുമ്പോഴും ജയിലിലെ നാല് ചുവരുകൾക്കിടയിൽ നിന്നുള്ള മോചനം. എന്നാൽ, ഈ മോചനം ഇനി എളുപ്പം സാധ്യമാകില്ല.

അങ്ങനെ ഇന്ന് രണ്ട് തിരിച്ചടികൾ ദിലീപിനുണ്ടായിരിക്കുന്നു. പൊലീസിന് ദിലീപിനോടുള്ള താൽപ്പര്യക്കുറവും ഇന്നത്തെ ദിവസത്തോടു കൂടി വ്യക്തമായിട്ടുണ്ട്. ഇതോടെ ദിലീപ് തീർത്തും നിരാശനാണ്. ജയിൽ അധികൃതർ ദിലീപിനെ ജാമ്യ ഹർജി തള്ളിയതും വീഡിയോ കോൺഫറൻസിംഗിന്റേയും കാര്യം അറിയിച്ചു. ജാമ്യ ഹർജി തള്ളിയത് കേട്ടപ്പോൾ തന്നെ നിസംഗനായി. അതിന് ശേഷം വീഡിയോ കോൺഫറൻസിങ് നീക്കം. ഇതോടെ തനിക്കെതിരെയുള്ള നീക്കത്തിന്റെ വ്യാപ്തി താരം തിരിച്ചറിഞ്ഞു. വെള്ളിത്തിരയുടെ തിളക്കത്തിൽ നിന്ന് തന്നെ അകറ്റാണാണ് ഏവരും ശ്രമിക്കുന്നതെന്ന് ദിലീപ് തിരിച്ചറിയുന്നു.

ആലുവ സബ് ജയിലിലെ 523 നമ്പർ തടവുകാരനായ ദിലീപ് കഴിഞ്ഞ രണ്ടു ദിവസമായി സങ്കീർത്തനം വായനയായിരുന്നു. ജയിലിനുള്ളിൽ തടവുകാർക്ക് മാനസാന്തരം വരാനായി പ്രാർത്ഥിക്കാനെത്തുന്നവർ കൈമാറിയ സങ്കീർത്തനം സെല്ലിലെ ഒരു കോണിൽ കിടന്നാണ് ദിലീപിന് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ ജാമ്യ ഹർജിയിൽ അനുകൂല വിധി വരുമെന്ന പ്രതീക്ഷയിലായിരുന്നു ജനപ്രിയ താരം പ്രാർത്ഥനകളുമായി ആലുവ ജയിലിൽ കഴിഞ്ഞു കൂട്ടിയത്. എന്നാൽ ജാമ്യ ഹർജിയിലെ വിധി വന്നപ്പോൾ വീണ്ടും നിരാശ. രാത്രിയിലെ കൊതുക് ശല്യം താരത്തിന്റെ ഉറക്കം കെടുത്തുണ്ട്. കൊതുകുതിരി കത്തിച്ചു വെച്ചിട്ടും സ്വസ്ഥമായി ഉറങ്ങാനാവുന്നില്ല ദിലീപിന്. പകലുറങ്ങിയാണ് രാത്രി ത്തെ ക്ഷീണം തീർക്കുന്നത്. ജാമ്യ ഹർജിയിലെ വിധി വന്നതോടെ സെല്ലിനകത്ത് ഒതുങ്ങി കൂടുകയാണ് നടൻ. സഹതടവുകാർക്ക് ആശ്വസിപ്പിക്കാനും വാക്കുകളില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഉറക്കം പോകുമ്പോൾ സഹതടവുകാർക്ക് ദിലീപ് സിനിമ സെറ്റിലെ കഥകൾ പറഞ്ഞു കൊടുക്കുന്നുണ്ട. ഈ കേസിൽ താൻ നിരപരാധിയാണന്നാണ് ദിലീപ് സഹതടവുകാരോട് പറയുന്നത്. ജാമ്യ ഹർജി അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. എല്ലാം വെറുതെയായെന്ന തിരിച്ചറിവാണ് നടനെ തളർത്തുന്നത്.

ഇന്ന് കോടതിയിൽ ജാമ്യം നിഷേധിച്ച വിവരവും മറ്റും ഉൾപ്പെടെ ജയിലധികൃതർ ദിലിപീനെ ബോധിപ്പിച്ചിരുന്നു. പത്തുമിനിറ്റോളം ഈ നടപടിക്രമം നീണ്ടുനിന്നു. ജയിൽ അധികൃതർ കാര്യങ്ങൾ അറിയിച്ചതോടെ സെല്ലിലേക്ക് മടങ്ങിയ ദിലീപിന് വീണ്ടും മിണ്ടാട്ടമില്ലാതെയായി. കുറച്ചു കൂടി കരുതലുണ്ടായിരുന്നുവെങ്കിൽ ജാമ്യം കിട്ടിയേനെ. അതിനുള്ള അവസരം പോയെന്ന് നടൻ തിരിച്ചറിയുന്നു. ഇത് സഹതടവുകാരോട് ദിലീപ് പങ്കുവച്ചതായാണ് സൂചന. മുഖത്ത് ഭാവവ്യത്യാസമില്ലെന്ന് വരുത്താൻ ദിലീപ് ശ്രമിക്കുന്നുണ്ട്. എന്നാൽ അതിന് കഴിയുന്നുമില്ല. അതിനിടെ ഒരു റിമാൻഡ് കഴിഞ്ഞ ശേഷം ജാമ്യത്തിന് നീങ്ങിയിരുന്നുവെങ്കിൽ നടന്നേനെ. അതാണ് ഇന്ന് ഇല്ലാതായതെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് മറുനാടനോട് പ്രതികരിച്ചു. അടുത്ത ബന്ധുക്കൾ ജയിലിലെത്തി ദിലീപിനെ കാണും. ഫോണിലൂടെ കാവ്യയും മകളും അമ്മയുമായി ദിലീപ് സംസാരിക്കുന്നുമുണ്ട് സുപ്രീംകോടതിയിലൂടെ എത്രയും വേഗം പുറത്തിറക്കാനാകും ശ്രമമെന്ന് ബന്ധുക്കളും പറയുന്നു. എന്നാൽ തന്റെ ജയിൽ വാസം അനിശ്ചിതമായി നീളുമെന്ന് താരം തിരിച്ചറിയുന്നുണ്ട്. ചില ജയിൽ ഉദ്യോഗസ്ഥരോട് ദിലീപ് തന്നെ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു.

ദിലീപിനെ കോടതിയിൽ ഇനി നേരിട്ട് ഹാജരാക്കാൻ കഴിയില്ലെന്ന് പൊലീസ്. സുരക്ഷപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്തരമൊരു അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച റിമാൻഡ് കാലാവധി തീരുന്ന ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോൺഫറൻസിംഗിലൂടെ നടപടി പൂർത്തിയാക്കണമെന്നാണ് കോടതിയോട് പൊലീസ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന ദിലീപ് നിലവിൽ ആലുവ സബ് ജയിലിലാണ്. ആദ്യഘട്ടത്തിൽ ദിലീപിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ വൻ പൊലീസ് സംഘമാണ് സുരക്ഷയ്ക്ക് വേണ്ടിവന്നത്. എന്നാൽ ഇനിയും ഇത്തരത്തിൽ കോടതിയിൽ ഹാജരാക്കുന്നത് പ്രായോഗികമല്ലെന്നാണ് പൊലീസ് നിലപാട്. മാത്രമല്ല, ചില സുരക്ഷ പ്രശ്നങ്ങളും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആലുവ സബ് ജയിലിൽ നിന്നും 14 കിലോമീറ്റർ കനത്ത സുരക്ഷയിൽ കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ടും താരത്തെ കാണാൻ ആളുകൾ കൂടുന്നതും പ്രശ്‌നമായി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

ആരോടും പരിഭവം പറയാതെയാണ് സൂപ്പർതാരം ആലുവ ജയിലിലെ സംവിധാനങ്ങളുമായി സഹകരിച്ചു പോകുന്നത്. ബൈബിളും സങ്കീർത്ഥനവും പ്രാർത്ഥനയിലേക്കും നടനെ വീണ്ടും സജീവമാക്കാനാകും സഹതടവുകാരുടെ ശ്രമം. എന്നാൽ ഇന്ന് ദിലീപിനെ ആരും ബുദ്ധിമുട്ടിച്ചതുമില്ല. താരം സെല്ലിലെ അഞ്ചു പേരോടും മിണ്ടി തുടങ്ങിയതോടെ അവരും ദിലീപിന്റെ മോചനത്തിന് പ്രാർത്ഥിക്കുകയായിരുന്നു. പത്രം സെല്ലുകളിൽ എത്തിക്കുമെങ്കിലും ദിലീപ് വായിക്കാറില്ല സഹതടവുകാരോടു തന്നെ പറ്റിയുള്ള വാർത്തകൾ ഉറക്കെ വായിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

തന്നെ ക്രൂശിക്കുന്ന വാർത്തകൾ വായിക്കുമ്പോൾ സങ്കടം വരുമെന്ന് ദിലീപ് തന്നെ ജയിൽ സൂപ്രണ്ടിനോടു തുറന്ന് പറഞ്ഞു .സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവർത്തകരും ഒക്കെ ദിലീപിനെ കാണാൻ എത്തുന്നുണ്ട്. ഇതിൽ ദിലീപ് കാണാൻ താൽപര്യപ്പെടുന്നവരെ മാത്രമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കടത്തി വിടുന്നത്. അമ്മയോടും മകളോടും ഭാര്യ കാവ്യയോടും ജയിലിൽ കാണാൻ വരരുതെന്ന് ദിലീപ് പ്രത്യേകം നിദ്ദേശിച്ചിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അനുവാദമുള്ളപ്പോഴൊക്കെ ദിലീപ് ഫോണിൽ വിളിക്കുന്നുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
'അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോരാ, വെട്ടണം എന്ന് നിർദ്ദേശിച്ചു; നമുക്ക് ഭരണം ഉണ്ട്, പാർട്ടി സഹായിക്കും; കേസിൽ കുടുങ്ങില്ല, ഡമ്മിപ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് കിട്ടി; രക്ഷപെടുത്താമെന്ന് ഉറപ്പ് നൽകിയത് ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ'; കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വെട്ടാൻ നിർദ്ദേശിച്ച നേതാവ് കൊണ്ടുപോയി; സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകി ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ പ്രതി ആകാശ്‌
കണ്ണൂരിലെ സമാധാന യോഗത്തിൽ ബഹളവും വെല്ലുവിളിയും; പരസ്പ്പരം വിരൽചൂണ്ടി സംസാരിച്ച് പി ജയരാജനും സുരേന്ദ്രനും പാച്ചേനിയും; വിവാദമായത് എംഎൽഎമാരെ ക്ഷണിക്കാത്ത യോഗത്തിന്റെ ഡയസിൽ എംപി കെ കെ രാകേഷിനെ ക്ഷണിച്ചിരുത്തിയത്; വിവാദമായപ്പോൾ ഹാളിലേക്കെത്തി ചോദ്യം ചെയ്ത് യുഡിഎഫ് എംഎൽഎമാർ; ഷുഹൈബ് വധത്തിൽ സിപിഎമ്മിനെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തിറങ്ങിയതോടെ നിസ്സഹായനായി മന്ത്രി എ കെ ബാലൻ; സമാധാനത്തിനായി ചേർന്ന യോഗം അലങ്കോലമായി പിരിഞ്ഞു
അഞ്ച് ദളങ്ങളിൽ നിന്നും ഒരു ദളം കാലം പറിച്ചെടുത്തു; കുട്ടികൾക്കായി ഒരുക്കിയ 'കഥപറയും മുത്തച്ഛനിലെ' നായിക; ടെലിഫിലിമുകളിലും സാന്നിധ്യമറിയിച്ചത് സിനിമാ നടിയാകണമെന്ന ആഗ്രഹവുമായി; ഡാൻസ് പ്രാക്ടീസിനിടെയുണ്ടായ കഴുത്ത് വേദനയിൽ രോഗം തിരിച്ചറിഞ്ഞു; ആത്മവിശ്വാസത്തോടെ പൊരുതിയെങ്കിലും ആതിര മോഹങ്ങൾ ബാക്കിയാക്കി മടങ്ങി; വിയോഗത്തിൽ തളർന്ന് എസ് എൻ കോളേജ്
ഭർത്താവില്ലാത്ത സമയത്ത് യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി; പണത്തെ ചൊല്ലിയുള്ള തർക്കം അതിരുവിട്ടപ്പോൾ മർദ്ദിക്കാൻ കൈപൊക്കി ഹോട്ടൽ ജീവനക്കാരൻ; മുളക് പൊടി കണ്ണിലേക്കിട്ട് ചൂടുവെള്ളം എടുത്തൊഴിച്ച് പ്രതിരോധവും; തിരുവല്ലത്തെ ബാബു അതീവ ഗുരുതരാവസ്ഥയിൽ; കോവളത്തെ നാദിറയെ ജയിലിടച്ചതുകൊലപാതക കുറ്റം ആരോപിച്ചും
ആരും കാണാതെ കൂടിന്റെ പുറകിലൂടെ എടുത്തു ചാടി; മനുഷ്യ മണം കിട്ടിയ സിംഹം അടുത്ത് എത്തും മുമ്പേ രക്ഷാപ്രവർത്തനം നടത്തി ജീവനക്കാർ; കണ്ടു നിന്നവർക്ക് പുഞ്ചിരിച്ച് ടാറ്റ കൊടുത്ത് ഒറ്റപ്പാലത്തുകാരനും; തിരുവനന്തപുരം മൃഗശാലയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സിംഹക്കൂട്ടിൽ മുരുകൻ ഇറങ്ങിയത് സുരക്ഷാ വീഴ്ച തന്നെ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ