1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
12
Tuesday

തറയിലെ തണുപ്പ് മാറ്റാൻ പുതിയ പുതപ്പ് കിട്ടിയതിന്റെ ആവേശത്തിൽ നടൻ; സങ്കീർത്തനം വായിച്ച് തീർത്തതോടെ സുഭാഷിതങ്ങളിലേക്ക് കൂടി കടന്ന് നടന്റെ ആത്മീയ പ്രവേശം; നാമ ജപവും കീർത്തനവും മുറതെറ്റാതെ ചൊല്ലുന്നു; ആത്മവിശ്വാസം വീണ്ടെടുക്കാൻ യോഗയും; ആഴ്ചയിൽ രണ്ട് തവണ കൗൺസിലർമാരും എത്തുന്നു: ജയിൽ വാസം നീളുമെന്ന് ഉറപ്പായതോടെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ദിലീപ്

August 10, 2017 | 11:18 AM | Permalinkപ്രവീൺ സുകുമാരൻ

കൊച്ചി: ബൈബിളിലെ പഴയ നിയമത്തിൽ പെട്ടതാണ് സങ്കീർത്തനം. അത് വായിച്ചു തീർത്ത ദിലീപ് ഇപ്പോൾ പഴയ നിയമം മൊത്തത്തിൽ മനസ്സിലെത്തിക്കാനുള്ള വായനയിലാണ്. ഇപ്പോൾ പഴയ നിയമത്തിലെ സുഭാഷിതമാണ് വായിക്കുന്നത്. കണ്ണിന് കാഴ്ച പിടിക്കാത്തതിനാൽ കണ്ണടയും എത്തിച്ചു. അതിന് ശേഷമാണ് പഴയ നിയമം വായിച്ച് സെല്ലിൽ കഴിയുന്നത്. ജയിലിലെ ഭക്ഷണവുമായും ദിലീപ് പൊരുത്തപ്പെട്ടു കഴിഞ്ഞു. ബന്ധുക്കളിൽ നിന്നും വാർഡന്മാരിൽ നിന്നും കേൾക്കുന്ന ഗോസിപ്പുകൾ നടനെ ഇപ്പോഴും ആകുലപ്പെടുത്തുന്നുണ്ട്. ഭാര്യ കാവ്യ വീട്ടിൽ നിന്ന് പിണങ്ങിപോയതുൾപ്പെടെയുള്ള വാർത്തകൾ നടനെ വേദനിപ്പിക്കുന്നുണ്ട്. മൂന്നാം വിവാഹ വാർത്തയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവന്നതിലും അലോസമുണ്ട്. ഇതെല്ലാം പഴയ നിയമം വായിച്ച് മറക്കാനാണ് ദിലീപ് ശ്രമിക്കുന്നത്.

സെല്ലിൽ തറയിലാണ് കിടത്തം. ചെവിയിലെ ഫ്ളൂയിഡ് കുറയുന്ന രോഗത്തിന് ഇത് കടുത്ത പ്രശ്നമാകും. അതുകൊണ്ട് തന്നെ ദിലീപിന് നല്ല പുതപ്പ് നൽകണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. അത് ജയിൽ അധികൃതർ അനുവദിച്ചതായാണ് സൂചന. അതുകൊണ്ട് തന്നെ തണുപ്പില്ലാതെ കിടന്നുറങ്ങാൻ ദിലീപിന് കഴിയുന്നുണ്ട്. എല്ലാ ദിവസവും യോഗ ചെയ്യണമെന്ന് കൗൺസിലിംഗിനിടെ ദിലീപിന് നിർദ്ദേശം കിട്ടിയിരുന്നു. ചില മുറകളും പഠിപ്പിച്ചു നൽകി. ഇതും ചെയ്യുന്നുണ്ട്. വെർടിഗോ രോഗത്തിൽ നിന്ന് അതിവേഗ ശമനം കിട്ടാനുള്ള കാരണവും യോഗയാണെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഇപ്പോഴും ആഴ്ചയിൽ രണ്ട് തവണ കൗൺസിലിങ് നടക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ദിലീപിന് വേണ്ടി മാത്രം കൗൺസിലർ എത്തും. അതിന് പുറമേ ജയിലിലെ പൊതു കൗൺസിലിങ് ദിവസവും നടന് ഇതിന് അവസരമുണ്ട്.

തന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദിലീപ് അതീവ തൽപ്പരനാണ്. താടിയും മുടിയും പോലും നീട്ടി വളർത്തുന്നുണ്ട്. ഇത് ആരും പറഞ്ഞിട്ടും വെട്ടിമാറ്റുന്നില്ല. വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോൾ അമ്മയോടും മകളോടും ഭാര്യ കാവ്യയോടും പങ്കുവയ്ക്കുന്നതും എല്ലാം ശരിയാകുമെന്ന വികാരമാണ്. ആരും തളർന്നു പോകരുതെന്നും നടൻ നിർദ്ദേശിക്കുന്നുണ്ട്. ജയിലിലെ രീതികളുമായി നടൻ പൂർണ്ണമായും പൊരുത്തപ്പെട്ടു കഴിഞ്ഞു. ആദ്യ ദിവസങ്ങളിലെ അസ്വസ്ഥത ഇപ്പോഴില്ല. ജയിലിലുണ്ടായിരുന്ന നാലാഴ്ചയും ജയിലിലെ സിനിമാ പ്രദർശനത്തിന് നടൻ എത്തിയതുമില്ല. വിചാരണ തടവുകാരനായി അഴിക്കുള്ളിൽ കിടക്കേണ്ടി വരരുതെന്ന ആഗ്രഹമാണ് വക്കീലന്മാരോട് ദിലീപ് പങ്കുവയ്ക്കുന്നത്. ജാമ്യം കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവ് നടനുണ്ട്.

തുടക്കത്തിൽ ദിലീപ് സഹതടവുകാരോട് അധികം അടുപ്പം കാണിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ദിലീപ് എല്ലാവരോടും സൗഹൃദത്തിലായി. സഹതടവുകാരുടെയെല്ലാം വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ദിലീപ് അവരുമായി ഇപ്പോൾ നല്ല ബന്ധത്തിലണ്. ദിലീപിനെ പോസിറ്റീവ് എനർജി നൽകി നിർത്താൻ സഹതടവുകാർ ശ്രമിക്കുന്നുണ്ട്. സെല്ലിൽ നിന്ന് കിട്ടിയ സങ്കീർത്തനം പുസ്തകം വായിച്ചതോടെയാണ് ദിലീപ് കുറച്ച് നല്ല മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തിയതെന്നാണ് റിപ്പോർട്ടുകൾ. അതിനുശേഷമാണ് സഹതടവുകാരുമായെല്ലാം സഹകരിക്കാൻ തുടങ്ങിയത്. താൻ നിരപരാധിയാണെന്നാണ് അവരോടെല്ലാം ദിലീപ് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഒഴിവ് സമയങ്ങളിൽ സിനിമയിലെ അണിയറരസങ്ങളൊക്കെ സഹതടവുകാരുമായി പങ്കുവയ്ക്കുന്നുമുണ്ട്.

ആലുവ സബ് ജയിലിലെ 523 നമ്പർ തടവുകാരനായ ദിലീപിന് ജയിലിനുള്ളിൽ തടവുകാർക്ക് മാനസാന്തരം വരാനായി പ്രാർത്ഥിക്കാനെത്തുന്നവർ കൈമാറിയ സങ്കീർത്തനം സെല്ലിലെ ഒരു കോണിൽ കിടന്നാണ് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നു. ഇത് ഏറെ മാറ്റമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പഴയ നിയമം മുഴുവനായി വായിക്കാൻ തീരുമാനിച്ചത്. രാത്രിയിലെ കൊതുക് തിരിയാണ് ആശ്വാസം. തന്നെ ക്രൂശിക്കുന്ന വാർത്തകൾ വായിക്കുമ്പോൾ സങ്കടം വരുമെന്ന് ദിലീപ് തന്നെ ജയിൽ സൂപ്രണ്ടിനോടു തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം പത്രവായനയും ഒഴിവാക്കി. എന്നാൽ ജയിലിലെത്തുന്ന ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട് ദിലീപ്.

അതിനിടെ ദിലീപിനെ അനിശ്ചിതമായി ജയിലിലിടാനുള്ള നീക്കത്തെ ചെറുക്കാൻ സുഹൃത്തുക്കളും സജീവമായി രംഗത്തുണ്ട്. ദിലീപിനോട് ചെയ്യുന്നത് ക്രൂരതയാണെന്നാണ് അവരുടെ വാദം. നിർമ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ നടത്തുന്നത്. ദിലീപിനെ ജയിലിലിടാൻ മാത്രമാണ് പൊലീസ് അന്വേഷണം നീട്ടുന്നതെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടിയിരുന്നു. ആലുവ റൂറൽ എസ്‌പി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ചലച്ചിത്രപ്രവർത്തകൻ സലിം ഇന്ത്യ സമർപ്പിച്ച പരാതിയിലാണിത്. ഇതിന് പിന്നിലും സിനിമയിലെ ദിലീപ് അനുകൂലികളാണ്. തെളിവുകൾ മനുഷ്യാവകാശ കമ്മീഷൻ പരിശോധിക്കുമെന്നും സൂചനയുണ്ട്.

ദിലീപ് ജയിലിലായിട്ട് വ്യാഴാഴ്ച ഒരു മാസം തികയുകയാണ്. ജൂലായ് പത്തിന് അറസ്റ്റിലായ നടൻ ഷേവ് ചെയ്യാത്തതു കൊണ്ട് തന്നെ താടിയും മുടിയുമായി പ്രത്യേക ലുക്കിലേക്ക് മാറി കഴിഞ്ഞു. ദിലീപിന്റെ ഹൈക്കോടതിയിലെ രണ്ടാം ജാമ്യാപേക്ഷ രണ്ടുദിവസത്തിനുള്ളിൽ നൽകിയേക്കും. ആദ്യ അഭിഭാഷകനെ മാറ്റിയാണ് പുതിയ ജാമ്യാപേക്ഷ. തിരക്കിട്ടനീക്കങ്ങൾ നടത്താനില്ലെന്ന നിലപാടിലാണ് പ്രതിഭാഗമെന്നറിയുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കിട്ടാത്തതും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ കണ്ടെത്തേണ്ടതും ചൂണ്ടിക്കാട്ടിയാണ് ആദ്യഘട്ടത്തിൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തത്. അപ്പുണ്ണി കീഴടങ്ങി. മൊബൈൽ നശിപ്പിച്ചെന്ന് അഭിഭാഷകൻ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയാകും പ്രതിഭാഗം ഹൈക്കോടതിയെ വീണ്ടും സമീപിക്കുക. എന്നാൽ പ്രോസിക്യൂഷൻ ജാമ്യത്തിന് എതിരാണ്. പുനപരിശോധനാ ഹർജി നേരത്തെ വിധി പറഞ്ഞ അതേ ബഞ്ചാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടാൻ സാധ്യതയില്ലെന്ന വിലിയിരുത്തലുണ്ട്.

ഗൂഢാലോചനക്കേസിൽ പ്രതി സുനിൽകുമാറിന്റെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ, ജൂനിയറായ രാജു ജോസഫ് എന്നിവരെ അറസ്റ്റുെചയ്ത് ജാമ്യത്തിൽവിട്ടിരുന്നു. ഇവരെ മാപ്പുസാക്ഷികളാക്കി കേസ് കടുപ്പിക്കാനാണ് നീക്കം.  പഴുതുകളില്ലാത്ത കുറ്റപത്രം തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു. അറസ്റ്റോടെ ദിലീപിന്റെ രണ്ടു ചിത്രങ്ങൾ പെരുവഴിയിലായി. 'രാമലീല' ജൂലായിൽ പുറത്തിറങ്ങേണ്ടതായിരുന്നു. ഇതിന്റെ റിലീസ് മാറ്റിവെച്ചു. 'കമ്മാരസംഭവം' എന്ന ചിത്രം പകുതിയിലാണ്. ചാലക്കുടിയിലെ ഡി സിനിമാസിന് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായതാണ് ഒരു മാസത്തിനിടെ ദിലീപിനെ തേടിയെത്തിയ ഏക നല്ല വാർത്ത.

പൾസർ സുനിയുടെ വെളിപ്പെടുത്തലിലെ 'മാഡ' ത്തെ അന്വേഷിച്ച് സമയം കളയേണ്ടെന്ന് നിർദ്ദേശം കിട്ടിയതായി സൂചന. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനിരിക്കുന്ന അനേഷണസംഘം ദിലീപിനെ രണ്ടാം പ്രതിയാക്കിയേക്കുമെന്നാണ് സൂചന. അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന കേസിൽ രണ്ട് അറസ്റ്റുകൾ കൂടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുണ്ട്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയും രണ്ടാം പ്രതി ദിലീപുമാണ്. തൊണ്ടിമുതലായ ഫോൺ നശിപ്പിച്ചതിന് അഭിഭാഷകരിൽ ഒരാൾ കൂടി പ്രതിചേർത്തേക്കും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
മണിശങ്കർ അയ്യരുടെ വസതിയിലെ വിരുന്ന് വിവാദത്തിൽ കോൺഗ്രസിനെ തളയ്ക്കാനുള്ള മോദിയുടെ ചാണക്യതന്ത്രത്തിന് ചൂടേറിയ പ്രതികരണങ്ങൾ; രാഷ്ട്രീയ നേട്ടം കൊയ്യാൻ മോദി നുണക്കഥകൾ പടച്ചുവിടുന്നുവെന്നും മാപ്പ് പറയണമെന്നും മന്മോഹൻ സിങ്; മാപ്പ് പറയേണ്ടത് കോൺഗ്രസാണെന്ന് ബിജെപി; രാജ്യനിലപാട് അവഗണിച്ച് പാക് നയതന്ത്ര പ്രതിനിധികളുമായി മന്മോഹൻ സിങ് കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് അരുൺ ജെയ്റ്റ്‌ലി?
സണ്ണി ലിയോണും മിയ ഖലീഫയുമടക്കം സകല നടിമാരുടേയും പേജ് ലൈക്ക് ചെയ്തതിന് ശേഷം ഫേസ് ബുക്കിൽ 'നിനക്ക് തട്ടമിട്ടു കൂടെ പെണ്ണേ' എന്ന് കമന്റ് ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്ന് കരുതുന്ന ഫെയ്‌സ് ബുക്ക് ആങ്ങളമാർ ചുറ്റിലും ഉണ്ടെന്നത് ഓർക്കാതെ അഭിപ്രായം പറഞ്ഞത് എന്റെ തെറ്റാണ്; ഫെയ്‌സ് ബുക്ക് ആങ്ങളമാരേ എനിക്ക് മാപ്പ് തരൂ....മലപ്പുറം ഫ്‌ളാഷ് മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം
ലക്ഷ്മി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് കുടുംബ വേരുകൾ അന്വേഷിക്കാതെ; 27 വർഷമായി സീരിയൽ രംഗത്തു വന്നിട്ട്, ഇതുവരെ ജയൻ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ല; ജയന്റെ അനിയന്റെ ഒരേയൊരു മകൾ ലക്ഷ്മിയാണ്, ആ സ്ഥാനം തട്ടിയെടുക്കേണ്ട ആവശ്യവും തനിക്കില്ല: ബന്ധുത്വ തർക്കത്തിൽ ലക്ഷ്മി ശ്രീദേവിക്ക് മറുപടിയുമായി നടി ഉമ നായർ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
പൊലീസുകാർ പോലും തിരിച്ചറിഞ്ഞില്ല! മാഡം.. എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ എന്ന് അഭ്യർത്ഥിച്ച് ചിലർ; കൂടെ പോരുന്നോ.. എന്ന് ചോദിച്ചും കമന്റടിച്ചും മറ്റു ചിലർ; അർദ്ധരാത്രിയിൽ സ്ത്രീകൾ സുരക്ഷിതരോ എന്നറിയാൻ മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ കോഴിക്കാട് നഗരം ചുറ്റിയപ്പോൾ സംഭവിച്ചത്
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
'വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്... നായിന്റെ മോളെ വീട്ടിൽ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയുമൊക്കെ എഫ് ബി വരെ വെറുതെ ഒന്നു പോയി നോക്കി.. ഷപ്പോട്ട ഹാദിയ!! സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂർത്തുക്കളേ..! ഷഹിൻ ജോജോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സൈബർ ലോകം
മമ്മൂട്ടിയുടെ മരുമകൾ തട്ടം ഇടുന്നില്ല, അതൊന്നും ആർക്കും വിഷയം അല്ല; മിഡിൽക്ലാസ് പെൺകുട്ടികൾ തട്ടമിടാതിരുന്നാൽ അവരെ 'വിറകു കൊള്ളി'യാക്കും; സംഘികളേക്കാൾ കൂടുതൽ പേടിക്കേണ്ടത് സുഡാപ്പികളെ തന്നെ; ഹാദിയയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നവരുടെ കാപട്യം തുറന്നുകാട്ടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഡിവൈഎഫ്ഐക്കാരി ഷഹിൻ ജോജോ പറയുന്നു
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ