Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ മാസം അവസാനം ജാമ്യം കിട്ടുമെന്നും കന്നി ഒന്നിന് ശബരിമലയിലേക്ക് പോകുമെന്നും അനുജനോട് പറഞ്ഞ് ദിലീപ്; ജയിലിനുള്ളിൽ താടിയും മുടിയും നീട്ടി വളർത്തുന്നത് വ്രതശുദ്ധിയുടെ ഭാഗം; വ്രതത്തിന്റെ ഭാഗമായി ദിലീപിന് ജയിലിൽ അനുവദിക്കുന്നത് പ്രത്യേക ഭക്ഷണവും ദിനചര്യയും; താടി വടിക്കാത്തത് നിരാശനായതുകൊണ്ടെന്ന വാദം നിഷേധിച്ച് അനുജൻ അനൂപും

ഈ മാസം  അവസാനം ജാമ്യം കിട്ടുമെന്നും കന്നി ഒന്നിന്  ശബരിമലയിലേക്ക് പോകുമെന്നും അനുജനോട് പറഞ്ഞ് ദിലീപ്;  ജയിലിനുള്ളിൽ  താടിയും മുടിയും നീട്ടി വളർത്തുന്നത് വ്രതശുദ്ധിയുടെ ഭാഗം; വ്രതത്തിന്റെ ഭാഗമായി ദിലീപിന് ജയിലിൽ അനുവദിക്കുന്നത് പ്രത്യേക ഭക്ഷണവും ദിനചര്യയും;  താടി വടിക്കാത്തത് നിരാശനായതുകൊണ്ടെന്ന വാദം നിഷേധിച്ച് അനുജൻ അനൂപും

പ്രവീൺ സുകുമാരൻ

കൊച്ചി: ആഴ്ചയിലൊരിക്കൽ ജയിലിനുള്ളിൽ ബാർബർ എത്താറുണ്ടെങ്കിലും നടൻ ദിലീപ് താടിയും മുടിയും വെട്ടാതെ വളർത്തുന്നത്് ഈയിടെ ദിലീപിനെ കാണൻ വന്ന അമ്മയെ പോലും വിഷമിപ്പിച്ചിരുന്നു. ഇക്കാര്യം അനുജൻ അനൂപ് വഴി അമ്മ ദിലീപിന്റെ ചെവിയിൽ എത്തിച്ചപ്പോഴാണ് ദിലീപ് വ്രതത്തിന്റെ കാര്യം പറഞ്ഞത്. ജയിൽ മോചിതനായാൽ ഉടൻ ശബരിമലയ്ക്ക് പോകാൻ തയ്യാറായി ഇരിക്കുകയാണ് ജന പ്രയി നായകൻ.ഇക്കാര്യം അറിഞ്ഞപ്പോൾ ദിലീപിന്റെ അമ്മയ്ക്കും സന്തോഷമായി. താൻ ജയിലിൽ നിരാശനല്ലന്നാണ് അനുജൻ അനൂപിനോടു ദിലീപ് പറഞ്ഞിരിക്കുന്നത്. ഈ മാസം ഇരുപത്തി മുന്നിനോ ഇരുപത്തി നാലിനോ ജയിൽ മോചിതനാകാമെന്ന പ്രതീക്ഷയിലാണ് ജനപ്രിയ താരം.

അഭിഭാഷകനിൽ നിന്നും ലഭിച്ച വിവരങ്ങൾ കൂടി കണക്കിലെടുത്ത് തികഞ്ഞ ആത്മ വിശ്വാസത്തിലുമാണ് താരം. ജയിൽ മോചിതനായാൽ കന്നി ഒന്നിന് തന്നെ ആലുവയിലെ തറവാട്ട്്്് വീട്ടിൽ നിന്നും കെട്ടും കെട്ടി ശബരിമലയ്ക്കു പോകാനാണ് ദീലിപിന്റെ തീരുമാനം.വ്രതത്തിൽ ആയതു കൊണ്ടു തന്നെ ജയിലധികൃതർ ഭക്ഷണ കാര്യത്തിലും ദിന ചര്യയിലും ചില പരിഗണനകൾ നൽകുന്നതായി ദിലീപ് അനുജനോടു തന്നെ പറഞ്ഞു. പുലർച്ച് ഉണർന്നാൽ ഉടൻ മറ്റു തടവുകാരെ പുറത്തിറക്കു മുൻപ് പ്രാഥമിക കൃത്യ നിർവ്വഹണത്തിനും കുളിക്കാനും അനുവദിക്കും. രാവിലെത്ത് ഭക്ഷണ കാര്യത്തിലും ഇഷ്ടം പറഞ്ഞാൽ കഴിയുന്നതാണെങ്കിൽ അവർ ചെയ്തു തരുന്നുണ്ടെന്ന് ദിലീപ് ബന്ധുക്കളോടു വെളിപ്പെടുത്തിയിട്ടുണ്ട്.ഉച്ചയ്ക്ക് തനിക്ക് വേണ്ടി മാത്രം വെജിറ്റേറിയൻ ഭക്ഷണം തരുന്നു.

ഇഷ്ടവിഭവങ്ങൾ താൽപര്യം അനുസരിച്ച് അടുക്കള ഡ്യൂട്ടിക്കാർ പാചകം ചെയ്തു തരുന്നുണ്ട്. ഉച്ചയക്ക് ഊണും തൈരും മെഴുക്കും അച്ചാറുംമാണ് പതിവ്. ചില ദിവസങ്ങളിൽ മെഴുക്കു മാറി പയർ തോരൻ ആകും. രാത്രി കഞ്ഞിയും ചുട്ട പപ്പടവും അച്ചാറും പയർ തോരനും തനിക്ക്വേണ്ടി ഒരുക്കുമെന്ന് ദിലീപ്് അനുജനോടു പറഞ്ഞിട്ടുണ്ട്. രാവിലെയും വൈകുന്നേരേവും കുളിക്കാനുംഅധികൃതർ അനുവദിച്ചിട്ടുണ്ട്. ദിലീപിന് പ്രത്യേക ഭക്ഷണവും സൗകര്യവും അനുവദിക്കുന്നതിനെതിരെ തടവുകാർക്കിടയിൽ തന്നെ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്്്.ദിലീപിന് അധിക സൗകര്യങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് പുറത്തു വന്ന വാർത്തകൾ ശരിവെയ്ക്കുന്നതാണ് ജയിലിലെ കാഴ്ചകൾ. വ്രതമായതുകൊണ്ടു തന്നെ നാമജപവും ദിലീപ് മുടങ്ങാതെ നടത്തുന്നുണ്ട്്്.ദിലീപ് സെല്ലിൽ തറയിലാണ് കിടത്തം. ചെവിയിലെ ഫ്ളൂയിഡ് കുറയുന്ന രോഗത്തിന് ഇത് കടുത്ത പ്രശ്നമാകും.

അതുകൊണ്ട് തന്നെ ദിലീപിന് പുതപ്പ് നൽകണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. അത് ജയിൽ അധികൃതർ അനുവദിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ തണുപ്പില്ലാതെ കിടന്നുറങ്ങാൻ ദിലീപിന് കഴിയുന്നുണ്ട്. എല്ലാ ദിവസവും യോഗ ചെയ്യണമെന്ന് കൗൺസിലിംഗിനിടെ ദിലീപിന് നിർദ്ദേശം കിട്ടിയിരുന്നു. ചില മുറകളും പഠിപ്പിച്ചു നൽകി. ഇതും ചെയ്യുന്നുണ്ട്. വെർടിഗോ രോഗത്തിൽ നിന്ന് അതിവേഗ ശമനം കിട്ടാനുള്ള പരിഹാരം യോഗയാണെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഇപ്പോഴും ആഴ്ചയിൽ രണ്ട് തവണ കൗൺസിലിങ് നടക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ദിലീപിന് വേണ്ടി മാത്രം കൗൺസിലർ എത്തും.

അതിന് പുറമേ ജയിലിലെ പൊതു കൗൺസിലിങ് ദിവസവും നടന് ഇതിന് അവസരമുണ്ട്.തന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദിലീപ് അതീവ തൽപ്പരനാണ്. താടിയും മുടിയും പോലും നീട്ടി വളർത്തുന്നുണ്ട്. ഇത് ആരും പറഞ്ഞിട്ടും വെട്ടിമാറ്റുന്നില്ല. വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോൾ അമ്മയോടും മകളോടും ഭാര്യ കാവ്യയോടും പങ്കുവയ്ക്കുന്നതും എല്ലാം ശരിയാകുമെന്ന വികാരമാണ്. ആരും തളർന്നു പോകരുതെന്നും നടൻ നിർദ്ദേശിക്കുന്നുണ്ട്. ജയിലിലെ രീതികളുമായി നടൻ പൂർണ്ണമായും പൊരുത്തപ്പെട്ടു കഴിഞ്ഞു. ആദ്യ ദിവസങ്ങളിലെ അസ്വസ്ഥത ഇപ്പോഴില്ല. ജയിലിലുണ്ടായിരുന്ന നാലാഴ്ചയും ജയിലിലെ സിനിമാ പ്രദർശനത്തിന് നടൻ എത്തിയതുമില്ല.

തുടക്കത്തിൽ ദിലീപ് സഹതടവുകാരോട് അധികം അടുപ്പം കാണിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ദിലീപ് എല്ലാവരോടും സൗഹൃദത്തിലായി. സഹതടവുകാരുടെയെല്ലാം വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ദിലീപ് അവരുമായി ഇപ്പോൾ നല്ല ബന്ധത്തിലണ്. ദിലീപിനെ പോസിറ്റീവ് എനർജി നൽകി നിർത്താൻ സഹതടവുകാർ ശ്രമിക്കുന്നുണ്ട്. സെല്ലിൽ നിന്ന് കിട്ടിയ സങ്കീർത്തനം പുസ്തകം വായിച്ചതോടെയാണ് ദിലീപ് കുറച്ച് നല്ല മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തിയതെന്നാണ് റിപ്പോർട്ടുകൾ. അതിനുശേഷമാണ് സഹതടവുകാരുമായെല്ലാം സഹകരിക്കാൻ തുടങ്ങിയത്.ആലുവ സബ് ജയിലിലെ 523 നമ്പർ തടവുകാരനായ ദിലീപിന് ജയിലിനുള്ളിൽ തടവുകാർക്ക് മാനസാന്തരം വരാനായി പ്രാർത്ഥിക്കാനെത്തുന്നവർ കൈമാറിയ സങ്കീർത്തനം സെല്ലിലെ ഒരു കോണിൽ കിടന്നാണ് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. ഇപ്പോഴും വായിച്ചു കൊണ്ടിരിക്കുന്നു.

ഇത് ഏറെ മാറ്റമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പഴയ നിയമം മുഴുവനായി വായിക്കാൻ തീരുമാനിച്ചത്. രാത്രിയിലെ കൊതുക് തിരിയാണ് ആശ്വാസം. തന്നെ ക്രൂശിക്കുന്ന വാർത്തകൾ വായിക്കുമ്പോൾ സങ്കടം വരുമെന്ന് ദിലീപ് തന്നെ ജയിൽ സൂപ്രണ്ടിനോടു തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം പത്രവായനയും ഒഴിവാക്കി. എന്നാൽ ജയിലിലെത്തുന്ന ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട് ദിലീപ്.അതിനിടെ ദിലീപിനെ അനിശ്ചിതമായി ജയിലിലിടാനുള്ള നീക്കത്തെ ചെറുക്കാൻ സുഹൃത്തുക്കളും സജീവമായി രംഗത്തുണ്ട്. ദിലീപിനോട് ചെയ്യുന്നത് ക്രൂരതയാണെന്നാണ് അവരുടെ വാദം. നിർമ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ നടത്തുന്നത്. ദിലീപിനെ ജയിലിലിടാൻ മാത്രമാണ് പൊലീസ് അന്വേഷണം നീട്ടുന്നതെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടിയിരുന്നു. ആലുവ റൂറൽ എസ്‌പി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. ചലച്ചിത്രപ്രവർത്തകൻ സലിം ഇന്ത്യ സമർപ്പിച്ച പരാതിയിലാണിത്.

ഇതിന് പിന്നിലും സിനിമയിലെ ദിലീപ് അനുകൂലികളാണ്. തെളിവുകൾ മനുഷ്യാവകാശ കമ്മീഷൻ പരിശോധിക്കുമെന്നും സൂചനയുണ്ട്.ദിലീപ് ജയിലിലായിട്ട് ഒരു മാസം തികയുകയാണ്. ജൂലായ് പത്തിന് അറസ്റ്റിലായ നടൻ ഷേവ് ചെയ്യാത്തതു കൊണ്ട് തന്നെ താടിയും മുടിയുമായി പ്രത്യേക ലുക്കിലേക്ക് മാറി കഴിഞ്ഞു. ദിലീപിന്റെ ഹൈക്കോടതിയിലെ രണ്ടാം ജാമ്യാപേക്ഷ രണ്ടുദിവസത്തിനുള്ളിൽ നൽകിയേക്കും. ആദ്യ അഭിഭാഷകനെ മാറ്റിയാണ് പുതിയ ജാമ്യാപേക്ഷ. തിരക്കിട്ടനീക്കങ്ങൾ നടത്താനില്ലെന്ന നിലപാടിലാണ് പ്രതിഭാഗമെന്നറിയുന്നു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ കിട്ടാത്തതും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ കണ്ടെത്തേണ്ടതും ചൂണ്ടിക്കാട്ടിയാണ് ആദ്യഘട്ടത്തിൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തത്. അപ്പുണ്ണി കീഴടങ്ങി.

മൊബൈൽ നശിപ്പിച്ചെന്ന് അഭിഭാഷകൻ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയാകും പ്രതിഭാഗം ഹൈക്കോടതിയെ വീണ്ടും സമീപിക്കുക. എന്നാൽ പ്രോസിക്യൂഷൻ ജാമ്യത്തിന് എതിരാണ്. പുനപരിശോധനാ ഹർജി നേരത്തെ വിധി പറഞ്ഞ അതേ ബഞ്ചാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടാൻ സാധ്യതയില്ലെന്ന വിലിയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP