Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊലീസ് ക്ലബ്ബിലെ ഉറക്കത്തിനിടെ വില്ലനാകാൻ കൊതുകുകളെത്തിയില്ല; ഹോട്ടൽ ഭക്ഷണവും കഴിച്ച് കുളിയും പാസാക്കി രാത്രി പത്ത് മണിയോടെ വിശ്രമം തുടങ്ങി; മുറിയിലെ കട്ടിലിൽ ഒന്നിൽ നിരീക്ഷണത്തിന് പൊലീസുകാരൻ; പുറത്ത് മുറിപൂട്ടി രണ്ട് കാവൽക്കാരും; ആലുവ പൊലീസ് ക്ലബ്ബിലെ ഒന്നാം നിലയിൽ ഇന്നലെ ദിലീപിന് സുഖനിദ്ര

പൊലീസ് ക്ലബ്ബിലെ ഉറക്കത്തിനിടെ വില്ലനാകാൻ കൊതുകുകളെത്തിയില്ല; ഹോട്ടൽ ഭക്ഷണവും കഴിച്ച് കുളിയും പാസാക്കി രാത്രി പത്ത് മണിയോടെ വിശ്രമം തുടങ്ങി; മുറിയിലെ കട്ടിലിൽ ഒന്നിൽ നിരീക്ഷണത്തിന് പൊലീസുകാരൻ; പുറത്ത് മുറിപൂട്ടി രണ്ട് കാവൽക്കാരും; ആലുവ പൊലീസ് ക്ലബ്ബിലെ ഒന്നാം നിലയിൽ ഇന്നലെ ദിലീപിന് സുഖനിദ്ര

അർജുൻ സി വനജ്‌

കൊച്ചി: ജയിലിലെ ആദ്യ ദിനം ദിലീപ് കൊതുകു കടികൊണ്ട് വലഞ്ഞു. ജയിൽ ഭക്ഷണമായിരുന്നു കഴിച്ചത്. എന്നാൽ പൊലീസ് കസ്റ്റഡിയിൽ കുറച്ചു സമയമെങ്കിലും സുഖമായി ഉറങ്ങാൻ ജനപ്രിയ താരത്തിനായി. ആലുവ പൊലീസ് ക്ലബ്ബിലെ മുറിയിലായിരുന്നു ഇന്നലെ ജനപ്രിയ നായകന്റെ ഉറക്കം. ജയിലിൽ പിടിച്ചു പറിക്കാരും മാനഭംഗക്കേസിലെ പ്രതികളുമായിരുന്നു ഒപ്പം ഉണ്ടായിരുന്നതെങ്കിൽ ഇന്നലെ ദിലീപിന്റെ മുറിയിൽ കിടന്നത് പൊലീസുകാരൻ. മുറി പുറത്തു നിന്ന് പൂട്ടി കുറ്റാരോപിതന് രണ്ട് പൊലീസുകാരുടെ വേറെയും സുരക്ഷ. പുറത്ത ഹോട്ടലിൽ നിന്ന് വാങ്ങിയ സസ്യാഹാരമായിരുന്നു നടന്റെ ഭക്ഷണം. ആലുവ പൊലീസ് ക്ലബ്ബിലെ ഒന്നാം നിലയിലായിരുന്നു ദിലീപിന്റെ മുറി.

തൊടുപുഴയിലും ആബാദ് പ്ലാസയിലേയും തെളിവെടുപ്പുകൾ നടനെ ശാരീരികമായി തളർത്തിയിരുന്നു. മണിക്കൂറുകൾ പൊലീസ് ബസിലെ യാത്ര ദിലീപിന് ദുരിതമായിരുന്നു. ഇതിന് ശേഷം തനിക്ക് ശരീരവേദനയുണ്ടെന്ന് പൊലീസുകാരോട് പറയുകയും ചെയ്തു. ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് ദിലീപ് ആലുവ പൊലീസ് ക്ലബ്ബിലെത്തിയത്. അവിടെ എഡിജിപി സന്ധ്യ അടക്കമുള്ളവർ ഉണ്ടായിരുന്നു. എന്നാൽ രാത്രിയിൽ ചോദ്യം ചെയ്യലൊന്നും നടന്നില്ല. ഭക്ഷണവും കഴിച്ച് ദിലീപ് പത്ത് മണിയോടെ തനിക്കായി ഒരുക്കിയ മുറിയിൽ കയറി. കുളിച്ച ശേഷം വിശ്രമത്തിലേക്ക്. എന്നാൽ ഉറങ്ങാൻ പിന്നേയും മണിക്കൂറുകൾ എടുത്തു. പൊലീസ് ക്ലബ്ബിലെ സാമാന്യ നല്ല മുറിയായിരുന്നു ഇത്. ഫാനുള്ളതു കൊണ്ട് തന്നെ കൊതുകിനെ പേടിക്കാതെ ഉറങ്ങാനായി. എസി പോലുള്ള അത്യാഢംബരങ്ങൾ വിവാദമൊഴിവാക്കാനായി ദിലീപിനുള്ള മുറി തെരഞ്ഞെടുത്തപ്പോൽ പൊലീസ് ഒഴിവാക്കുകയും ചെയ്തു.

ദിലീപിന്റെ ജയിലിലെ ആദ്യരാത്രി നശിപ്പിച്ച് കൊതുകുകൾ വില്ലനായിരുന്നു. ഇത് കാരണം താരത്തിന്റെ ഉറക്കം നഷ്ടപ്പെട്ടതായാണ് സൂചനകൾ. അന്ന് കാലത്തുതന്നെ എഴുന്നേറ്റ ദിലീപ് ഏഴുമണിയോടെ തന്നെ ജയിലിലെ പ്രഭാതഭക്ഷണമായ ചപ്പാത്തിയും കടലക്കറിയും കഴിച്ചു. പിന്നീട് 9.40ഓടെ ജയിലിൽ നിന്നും പൊലീസ് ബസിൽ അങ്കമാലി കോടതിയിലേക്ക് എത്തിച്ചു. ജാമ്യം പരിഗണിക്കാതെ പൊലീസ് കസ്റ്റഡിയിൽ വിട്ടതോടെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ഉച്ചഭക്ഷണവും കഴിച്ചശേഷം തെളിവെടുപ്പിനായി തൊടുപുഴയ്ക്ക് പൊലീസ് വാഹനം പുറപ്പെട്ടു. തെളിവെടുപ്പിന് ശേഷം വീണ്ടും ദിലീപ് വീണ്ടും ആലുവ പൊലീസ് ക്ലബ്ബിലെത്തി. അവിടെ ജയിലിൽ നിന്ന് വിഭിന്നമായ സാഹചര്യം നടനെ കാത്തിരുന്നു. ഇന്ന് പുലർച്ചെ ആറു മണിക്ക് തന്നെ എഴുന്നേൽക്കുകയും ചെയ്തു. ആരോടും പരിഭവം കാട്ടാതെയാണ് ദിലീപ് കസ്റ്റഡിയിൽ ഇടപെടൽ നടത്തുന്നത്.

കൊച്ചി ഭരിച്ച താരരാജാവായിരുന്നു ദിലീപ്. എന്നാൽ പൊലീസുകാരോട് സൗമ്യായാണ് ദിലീപ് പെരുമാറുന്നത്. പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നുമില്ല. എല്ലാ അർത്ഥത്തിലും സഹകരണം. സാധാരണ കാശുള്ളവർ പൊലീസ് കസ്റ്റഡിയിൽ എത്തുമ്പോൾ പരമാവധി പ്രശ്‌നങ്ങളുണ്ടാക്കും. ആവശ്യങ്ങൾ ഏറെ നിരത്തും. എന്നാൽ വെള്ളിത്തിരയിലെ താരരാജാവ് പൊലീസ് കസ്റ്റഡിയിലാകുമ്പോൾ ആവശ്യങ്ങൾ ഒന്നും മുന്നോട്ട് വയ്ക്കുന്നില്ല. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിച്ച ദിലീപ് പെട്ടെന്ന് കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും ഇഷ്ട താരമായി മാറിയ നടനാണ് ദീലീപ് നിലവിൽ 2.5 കോടി രൂപയാണ് ദിലീപിന്റെ പ്രതിഫലം. 2003ൽ ഗ്രാൻഡ് പ്രൊഡക്ഷൻ എന്ന നിർമ്മാണ കമ്പനിയുമായി ദിലീപ് നിർമ്മാണ രംഗത്തും ചുവടുറപ്പിച്ചു. ആദ്യ സിനിമ സിഐഡി മൂസ വൻ വിജയമായി. ഇതിനു പിന്നാലെ ആദ്യഭാര്യ മഞ്ജുവിന്റെ പേരിൽ മഞ്ജുനാഥ എന്ന പേരിലും നിർമ്മാണ കമ്പനി ആരംഭിച്ചു. കൊച്ചി കേന്ദ്രമായാണ് ഇതിന്റെ പ്രവർത്തനം.

കേരളത്തിലെ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട് ഡൽഹിയിലും മുംബൈയിലുമുൾപ്പെടെ വൻകിട കോർപ്പറേറ്റുകളുമായും ദിലീപിന് ബിസ്സിനസ്സ് ബന്ധങ്ങളുണ്ടെന്നും സൂചനയുണ്ട്. മായാമോഹിനിയുടെ വിജയത്തിനൊപ്പം പ്രതിഫലമല്ലാതെ കൊച്ചിയിലെ വിതരണാവകാശം ദിലീപ് വാങ്ങി തുടങ്ങി. ഡി സിനിമാസ് എന്ന എ -ാസ് തീയറ്ററുടമകളുടെ സംഘടനയിലും മുൻനിരയിലെത്തി. ദേ പുട്ടുമായി ഹോട്ടൽ ശൃംഖലയും കൊച്ചിരാജാവ് എന്ന ഹൗസ് ബോട്ടുകളുമായും ദിലീപ് ബിസ്സിനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അങ്ങനെ ചുവടു വച്ചിടത്തെല്ലാം വിജയമായിരുന്നു ദിലീപിനുണ്ടായിരുന്നത്.

അതിനിടെ യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിനു പുറമേ അന്വേഷണം കൂടുതൽ താരങ്ങളിലേയ്ക്കെന്ന് സൂചനയുമുണ്ട്. 2012ന് മുൻപ് ദിലീപും പൾസർ സുനിയും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നെന്ന സൂചനയുടെ അടിസ്ഥാനത്തിലാണിത്. അന്ന് അത്തരത്തിൽ ക്വട്ടേഷൻ ഏൽപ്പിക്കണമെങ്കിൽ സുനിയെ വിശ്വാസമുള്ള ഒരാളായിരിക്കും ദിലീപിന് പരിചയപ്പെടുത്തി കൊടുത്തിട്ടുള്ളതെന്ന വിശ്വാസത്തിലാണ് പൊലീസ്. ഇതോടെ സുനിയുമായി പരിചയമുണ്ടായിരുന്ന മുതിർന്ന നടനിലേയ്ക്കും നിരീക്ഷണം എത്തുന്നു. ഇതിനു മുൻപും സുനി ഇത്തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നുറപ്പുള്ള ഒരാളാകാം പരിചയപ്പെടുത്തി കൊടുത്തിട്ടുള്ളത്.

കുറ്റകൃത്യം നടന്ന ഫെബ്രുവരി 17ന് രാത്രി നിർമ്മാതാവ് ആന്റോ ജോസഫ് ഉൾപ്പെടെയുള്ളവർ വിളിച്ചിട്ടും ദിലീപ് ഫോൺ എടുത്തില്ല. എന്നാൽ മുതിർന്ന നടന്റെ കോൾ മാത്രം നാലു തവണ എടുത്തു. നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് വ്യക്തമായ അറിവ് ഇയാൾക്കുണ്ടായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. അമ്മ സംഘടനയുടെ യോഗം നടന്ന വേദിയിലും ദിലീപിന് പിന്തുണയുമായി ഈ നടനുണ്ടായിരുന്നു. സംഭവത്തിന് മുൻപും ശേഷവും ഈ നടനും ദിലീപുമായുള്ള ആശയ വിനിമയത്തിന്റെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ദിലീപും സുനിയുമായി ബന്ധമുണ്ടെന്ന് അറിയാവുന്ന ഒരു നടി ഇത് സംബന്ധിച്ച സൂചനകൾ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ ചില നടന്മാർ ഇത് മറച്ചു വെയ്ക്കാൻ ശ്രമിച്ചു. സിനിമ രംഗത്തെ പലരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP