Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നൂറ്റിയൊന്ന് ദിവസത്തെ കഠിന വ്രതം; ഇരുമുടി കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി ശബരീശനെ തൊഴുതു വണങ്ങി 'രാമലീല' നായകൻ; ആളും ആരവവും ഒഴിവാക്കി അതീവ രഹസ്യമായി സന്നിധാനത്തെത്തി അയ്യനെ കണ്ട് വണങ്ങി; ഒപ്പമുണ്ടായിരുന്നത് ഗണേശ് കുമാറിന്റെ പിഎ അടക്കമുള്ള നാലംഗ സംഘം; മലയിറങ്ങിയ താരരാജാവ് ഇനി താടിയെടുത്ത് ലോക്കേഷനിലേക്ക്; കമ്മാരസംഭവത്തിൽ ജനപ്രിയ നായകന്റെ അഭിനയം നാളെ തുടങ്ങും

നൂറ്റിയൊന്ന് ദിവസത്തെ കഠിന വ്രതം; ഇരുമുടി കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി ശബരീശനെ തൊഴുതു വണങ്ങി 'രാമലീല' നായകൻ; ആളും ആരവവും ഒഴിവാക്കി അതീവ രഹസ്യമായി സന്നിധാനത്തെത്തി അയ്യനെ കണ്ട് വണങ്ങി; ഒപ്പമുണ്ടായിരുന്നത് ഗണേശ് കുമാറിന്റെ പിഎ അടക്കമുള്ള നാലംഗ സംഘം; മലയിറങ്ങിയ താരരാജാവ് ഇനി താടിയെടുത്ത് ലോക്കേഷനിലേക്ക്; കമ്മാരസംഭവത്തിൽ ജനപ്രിയ നായകന്റെ അഭിനയം നാളെ തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആരേയും അറിയിക്കാതെ ആളും ആരവവുമില്ലാതെ ശബരീശ സന്നിധിയിൽ ദിലീപെത്തി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായി ജയിലിലായപ്പോൾ തന്നെ ദിലീപ് വൃതമെടുക്കൽ തുടങ്ങി. താടിപോലും എടുക്കാതെയുള്ള കഠിന വ്രതം. സുഹൃത്തുക്കളും ബന്ധുക്കളുമൊല്ലാം നിർബന്ധിച്ചിട്ടുണ്ട് താടി എടുക്കാൻ നടൻ തയ്യാറായില്ല. ജയിൽ വാസത്തിനിടെയിൽ ആദ്യം പതറിയ താരരാജാവ് ആത്മവിശ്വാസം വീണ്ടെടുത്ത് ആത്മീയ വഴിയിലൂടെ സഞ്ചരിച്ചാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ നടൻ നേർച്ചകളെല്ലാം ഓരോന്നോരോന്നായി ചെയ്തു. ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിലെത്തി. പള്ളിയിൽ പോയും മെഴുകുതി കത്തിച്ചു. ഇന്ന് ശബരിമലയിലും എത്തി. ഇതോടെ വ്രതക്കാലം തീരുകയാണ്. ഇനി താടിയെടുക്കും. നാളെ കമ്മാര സംഭവത്തിന്റെ സെറ്റിലുമെത്തും. അങ്ങനെ ദിലീപ് വീണ്ടും നടനായി മാറുകയാണ്.

രാമലീല വമ്പൻ ഹിറ്റായതിന്റെ ആവേശത്തിലാണ് ദിലീപ്. ഇത് പുതിയ ഊർജ്ജമായി മാറിയിട്ടുണ്ട്. ലൊക്കേഷനിലും ദിലീപിന് വമ്പൻ സ്വീകരണം ഒരുക്കും. പാലക്കാടിന്റെ അതിർത്തിയിലാകും കമ്മാരസംഭവത്തിന്റെ അടുത്ത ഷെഡ്യൂൾ. ശബരിമലയിൽ പോയ ശേഷം താടിയെടുത്ത് സെറ്റിലെത്താമെന്നായിരുന്നു കമ്മാരസംഭവത്തിന്റെ അണിയറക്കാരോട് ദിലീപ് പറഞ്ഞത്. തുലാം ഒന്നിന് ശബരിമലയിൽ എത്താനായിരുന്നു പദ്ധതി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ ദിവസം സന്നിധാനത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണാതിരിക്കാനായി ശബരിമല യാത്ര രണ്ട് ദിവസത്തേക്ക് നീട്ടി. ഇന്നലെ രാത്രി മലചവിട്ടി. ഇന്ന് പുലർച്ചെയാണ് ദിലീപ് ശബരിമല ദർശനം നടത്തിയത്. വാർത്തയും ബഹളവുമാകാതിരിക്കാൻ നടൻ ശ്രദ്ധിച്ചു. ആലുവയിലെ കുടുംബ വീട്ടിൽ വച്ചായിരുന്നു കെട്ടു നിറയെന്നാണ് സൂചന.

പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറിന്റെ പിഎയും ദിലീപിനൊപ്പമുണ്ടായിരുന്നു. ദർശനം കഴിഞ്ഞയുടൻ മലയിറങ്ങി. നാല് പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് എത്തിയത്. നടിയെ ആക്രമിച്ച കേസിൽ ജ്യാമ്യത്തിലിറങ്ങിയതിന് ശേഷം ദിലീപ് അദ്യം അഭിനയിക്കുന്നത് കമ്മാര സംഭവത്തിലാണ്. പരസ്യ സംവിധായകനായ രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് പുനരാരംഭിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നത്. ഈ സെറ്റിൽ നാളെ ദിലീപെത്തുമെന്ന് സൂചനയുണ്ട്. ശബരിമല ദർശനത്തിന് ശേഷം ഷൂട്ടിങ് സെറ്റിൽ സജീവമാകാനായിരുന്നു ദിലീപിന്റെ പദ്ധതിയെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ജയിലിൽ വ്രതം തുടങ്ങിയതും മറുനാടനായിരുന്നു പുറത്തു വിട്ടത്. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾക്ക് ശേഷം താടിയെടുക്കാൻ പലവിധ സമ്മർദ്ദവും ഉണ്ടായി. എന്നാൽ ശബരിമല വ്രതത്തിലാണ് താനെന്ന് പറഞ്ഞ് ദിലീപ് ഇതിനെയെല്ലാം മറികടന്നു.

മുരളിഗോപിയാണ് കമ്മാരസംഭവത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 20 കോടി രൂപയാണ്. മലയാറ്റൂരിൽ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ദിലീപിന്റെ അറസ്റ്റുണ്ടായത്. ഇതോടെ ഈ സിനിമ പ്രതിസന്ധിയിലായി. ദിലീപ് പുറത്തിറങ്ങുകയും രാമലീല വിജയവുമായതോടെ എത്രയും വേഗം കമ്മാരസംഭവം തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. കളക്ഷനിലും അഭിപ്രായത്തിലും 2017ലെ ഏറ്റവും വലിയ വിജയത്തിലേക്ക് രാമനുണ്ണി കുതിക്കുന്നുവെന്നാണ് സിനിമാ ലോകത്തിന്റേയും വിലയിരുത്തൽ. സിനിമയിലെ പ്രതിസന്ധി തീർന്നുവെന്നും വിലയിരുത്തുന്നു. ദിലീപിന്റെ താരമൂല്യം അറസ്റ്റോടെ ഉയർന്നെന്ന കണക്കു കൂട്ടലിലാണ് കമ്മാരസംഭവത്തിന്റേയും അണിയറക്കാർ. തീയേറ്ററുകളെങ്ങും രാമനുണ്ണിയുടെ രാജ ഭരണം എന്നാണ് ദിലീപ് ഫാൻസുകാരുടെ പ്രചരണം. കമ്മാരസംഭവത്തിന് ശേഷം ദിലീപ് പ്രൊഫസർ ഡിങ്കനിലും അഭിനയിക്കാനെത്തും.

ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയതിനെതിരെ ഗണേശ് കുമാർ പരസ്യ പ്രതികരണം നടത്തിയിരുന്നു. അമ്മയിൽ നിന്നും പുറത്താക്കിയത് തെറ്റായ നടപടിയായിരുന്നെന്നും അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു. സിനിമാമേഖലയിൽ ദിലീപിന് പരസ്യമായി പിന്തുണപ്രഖ്യാപിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഗണേശ് കുമാർ. ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗണേശ് മമ്മൂട്ടിയെ വിമർശിച്ചത്. ദിലീപിന്റെ ശബരിമല ദർശനത്തിന് വേണ്ട മുന്നൊരുക്കങ്ങൾ ചെയ്തതും ഗണേശ് കുമാറായിരുന്നു.

ഇതിന് തെളിവാണ് പത്തനാപുരം എംഎൽഎയുടെ പിഎ ദിലീപിനൊപ്പം എത്തിയത്. ദർശനം പൂർത്തിയാക്കിയ ഉടൻ മല ഇറങ്ങുകയും ചെയ്തു. നാളെ കമ്മരസംഭവത്തിന്റെ സെറ്റിൽ ജോയിൻ ചെയ്യാനുള്ളതു കൊണ്ടാണ് പെട്ടെന്ന് മലയിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP