Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനൊപ്പം ഇപ്പോൾ ഭാര്യയില്ല; ഫോൺ സിച്ച് ഓഫ് ചെയ്ത് ആരോടും മിണ്ടാതെ കാവ്യാ മാധവൻ; അച്ചനും അമ്മയുമായി വെണ്ണലയിലെ വീട്ടിൽ നടി തിരിച്ചെത്തി; നാദിർഷ എവിടെയെന്ന് ആർക്കും അറിയില്ല; ജനപ്രിയ നായകൻ ആലുവയിൽ ഉണ്ട്; നടിയെ ആക്രമിച്ച കേസിൽ അറസ്റ്റുണ്ടാവുക പഴുതുകൾ അടച്ച് മാത്രം

ദിലീപിനൊപ്പം ഇപ്പോൾ ഭാര്യയില്ല; ഫോൺ സിച്ച് ഓഫ് ചെയ്ത് ആരോടും മിണ്ടാതെ കാവ്യാ മാധവൻ; അച്ചനും അമ്മയുമായി വെണ്ണലയിലെ വീട്ടിൽ നടി തിരിച്ചെത്തി; നാദിർഷ എവിടെയെന്ന് ആർക്കും അറിയില്ല; ജനപ്രിയ നായകൻ ആലുവയിൽ ഉണ്ട്; നടിയെ ആക്രമിച്ച കേസിൽ അറസ്റ്റുണ്ടാവുക പഴുതുകൾ അടച്ച് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി കാവ്യാ മാധവനേയും അമ്മയേയും അച്ഛനേയും ബന്ധപ്പെടാൻ ആർക്കും കഴിയുന്നില്ല. കൊച്ചി വെണ്ണലയിലെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെ 11മണിയോടെ മൂവരും പുറത്തു പോയി. അതിന് ശേഷം കാവ്യയുടെ ഫോൺ സ്വിച്ച് ഓഫുമാണ്. പിന്നീട് ഈ വില്ലിയിലേക്ക് കാവ്യ മടങ്ങിയെത്തിയന്നും സൂചനയുണ്ട്. ആരേയും വില്ലയിലേക്ക് കടത്തി വിടരുതെന്നും ഒന്നും ആരോടും പറയരുതെന്നും വില്ലയിലെ സെക്യൂരിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ നടിയെ ബന്ധപ്പെടാൻ ആർക്കും കഴിയുന്നില്ല.

വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ മൂവരം മാറി നിൽക്കുകയാണെന്ന് മറുനാടന് സൂചന ലഭിച്ചിരുന്നു. വെണ്ണലയിലെ വീട്ടിൽ നിന്ന് മാറിയെന്നും അറിയാനായി. ഇത് വാർത്തയാക്കുകയും ചെയ്തു. ഇതിനിടെയാണ് കാവ്യ സ്വന്തം വീട്ടിൽ തന്നെ ഉണ്ടെന്ന നിർണ്ണായക വിവരം മറുനാടനുമായി സിനിമാ രംഗത്തെ പ്രമുഖൻ പങ്കുവച്ചത്. കാവ്യയ്ക്ക് കെന്റ് കൺസ്ട്രക്ഷന്റെ പ്രോജക്ടിൽ ഒരു വില്ലയുണ്ടെന്നും അവിടെയുണ്ടാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു അനുമാനങ്ങൾ. എന്നാൽ കെന്റിലെ വീട് കാവ്യ ഒഴിഞ്ഞുവെന്നാണ് മറുനാടന് ലഭിച്ച വിവരം.

നിലവിൽ വെണ്ണലയിൽ തന്നെയുള്ള അടുത്ത സുഹൃത്തായ നടിയുമായി മാത്രമേ കാവ്യ പോകാൻ ബന്ധപ്പെടുന്നുള്ളൂ. സ്‌കൂൾ പഠനകാലത്തെ കലോൽസവ വേദിയിൽ തുടങ്ങിയ സൗഹൃദം ഇരുവരും സിനിമയിലെത്തിയപ്പോഴും തുടരുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും കാവ്യ ആശയ വിനിമയം നടത്തിയിരുന്നത് ഇവരുമായാണ്. ഏതായാലും ദിലീപും കാവ്യയും ഒരുമിച്ചൊരിടത്തില്ലെന്നതാണ് പുറത്തുവരുന്ന നിർണ്ണായക വിവരം.

ദിലീപ് ആലുവയിലെ വീട്ടിൽ തന്നെയുണ്ട്. നാദിർഷായെ കുറിച്ചും ആർക്കും വിവരമില്ല. ഫോണിൽ നാദിർഷായേയും കിട്ടുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവുകളുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇതിന് ശേഷമാണ് കാവ്യയും നാദിർഷായുമെല്ലാം അപ്രത്യക്ഷമാകുന്നത്. ദിലീപിന് വീട്ടിൽ നിന്ന് മാറി നിൽക്കാനും കഴിയാത്ത സാഹചര്യമുണ്ട്. കാവ്യയുടെ ലക്ഷ്യെന്ന സ്ഥാപനത്തിലെ റെയ്ഡാണ് എല്ലാം മാറ്റി മറിച്ചത്. ആളുകളോട് കാര്യങ്ങൾ വിശദീകരിക്കാനാവാത്ത സാഹചര്യത്തിലാണ് കാവ്യ മാറി നിൽക്കുന്നതെന്നാണ് സൂചന. തനിക്ക് ഒന്നിലും പങ്കില്ലെന്നാണ് നടി വിശ്വസ്തരോടും പറയുന്നത്. ആരോപണത്തിന്റെ മുന കാവ്യയുടെ ബന്ധുവിന് നേരെയാണ് നീളുന്നതെന്നാണ് സൂചന. നടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നതും പരിഗണനയിലുണ്ട്.

എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി അറസ്റ്റിലേക്ക് കടക്കാൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും അന്വേഷണ സംഘത്തിന് നിർദ്ദേശം കൊടുത്തിട്ടുണ്ട്. അമ്മയുടെ യോഗ വേദിയിലുണ്ടായ സംഭവങ്ങളും പ്രശ്‌നങ്ങൾ ഗുരുതരമാക്കി. ദിലീപിനെ പിന്തുണച്ച അമ്മയുടെ വിശദീകരണങ്ങൾ വിവാദമായതോടെയാണ് പൊലീസ് അതിവേഗം അന്വേഷണം തുടങ്ങിയത്. കാവ്യയുമായി ബന്ധമുള്ള പലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ദിലീപ് അറിയാതെയാണ് എല്ലാം നടന്നതെന്ന് പോലും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് വെണ്ണലയിലെ വീട്ടിൽ നിന്ന് കാവ്യ മാറി നിൽക്കുന്നത് ചർച്ചയാകുന്നത്. ഫോണിൽ കിട്ടാത്തതും ഗൗരവം കൂട്ടുന്നു.

നാദിർഷായെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസിന് ലോക്‌നാഥ് ബെഹ്‌റ തന്നെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അനുരജ്ഞനത്തിന് ശ്രമിക്കുന്നുണ്ട്. ദിലീപും നാദിർഷായും പൊലീസിന് നൽകിയ മൊഴികൾ ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇതെല്ലാം ബോധപൂർവ്വം പറഞ്ഞതാണെന്ന വാദം സജീവമാണ്. ഈ സാഹചര്യത്തിൽ ദിലീപും അറസ്റ്റ് ഭീഷണിയിലാണ്. എന്നാൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം മാത്രമേ കേസിൽ പ്രതിയാക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകൂ. സിനിമാ മേഖലയിലും ദിലീപിനുള്ള പിന്തുണ കുറയുകയാണ്. രണ്ട് ദിവസമായി ദിലീപിനെ അനുകൂലിച്ച് ആരും രംഗത്ത് വന്നിട്ടില്ലെന്നത് നിർണ്ണായകമാണ്.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊെബെൽ ഫോണിന്റെ മെമ്മറി കാർഡ് നടി കാവ്യാ മാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ ഏൽപ്പിച്ചുവെന്നു കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴി നൽകിയിരുന്നു. ഈ മെമ്മറി കാർഡ് തേടിയാണു ദിലീപിന്റെ ഭാര്യ കാവ്യയുടെ കാക്കനാട്ടുള്ള 'ലക്ഷ്യ' എന്ന ഓൺലൈൻ വസ്ത്രവ്യാപാരശാലയിൽ പൊലീസ് റെയ്ഡ് നടത്തിയത്. കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാർഡ് കൈമാറിയതെന്നാണ് സുനിയുടെ മൊഴി. ജയിലിൽവച്ചാണ് പൾസർ സുനി പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ അന്വേഷണം വഴിതെറ്റിക്കാനാണോ മൊഴി എന്നു പൊലീസ് സംശയിക്കുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തിയ മൊെബെൽ ഫോൺ കൊച്ചി കായലിൽ എറിഞ്ഞെന്നാണ് പൊലീസ് പിടിയിലായപ്പോൾ പൾസർ സുനി ആദ്യം പറഞ്ഞത്.

അഭിഭാഷകനായ പ്രതീഷ് ചാക്കോയെ മെമ്മറി കാർഡ് ഏൽപ്പിച്ചുവെന്നു പിന്നീട് മൊഴിമാറ്റി. കഴിഞ്ഞദിവസമാണു പൊലീസ് 'ലക്ഷ്യ'യിൽ പരിശോധന നടത്തിയത്. സ്ഥാപനത്തിലെ പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. കഴിഞ്ഞദിവസം കാവ്യാ മാധവന്റെ വെണ്ണലയിലെ വില്ലയിൽ രണ്ടുതവണ പൊലീസ് പരിശോധനയ്ക്കെത്തിയെങ്കിലും പൂട്ടിയിട്ടിരിക്കുകയായിരുന്നു. പിന്നീട് കാവ്യ ഈ വീട്ടിലെത്തി. ഇന്നലെ പോയതിന് ശേഷം ആർക്കും ഒരു വിരവുമില്ല. ദിലീപിന് ജയിലിൽനിന്ന് സുനി അയച്ച കത്തിൽ കാക്കനാട്ടെ വ്യാപാരസ്ഥാപനത്തിൽ പോയതായി സൂചിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP