Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജെസി നാരായണന്റേയും മറുനാടന്റേയും ഇടപെടൽ ഫലം കണ്ടു; ഡബിൾ ഹോഴ്‌സ് പൊടിയരിയിൽ മായമെന്ന് സ്ഥിരീകരിച്ച് ഭക്ഷ്യ സുരക്ഷാ ഓഫീസ്; പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്ത് മട്ടയരിയാക്കി വിറ്റതിന്റെ പേരിൽ കേസെടുക്കാനും എല്ലാ കടകളിൽ നിന്നും പിൻവലിക്കാനും ഉത്തരവിറക്കി രാജമാണിക്യം; അമിതലാഭം ഉണ്ടാക്കാൻ പാവങ്ങളുടെ ഭക്ഷണത്തിൽ വിഷം കലർത്തുന്ന അധമന്മാരെ നമുക്ക് ഒറ്റപ്പെടുത്താം

ജെസി നാരായണന്റേയും മറുനാടന്റേയും ഇടപെടൽ ഫലം കണ്ടു; ഡബിൾ ഹോഴ്‌സ് പൊടിയരിയിൽ മായമെന്ന് സ്ഥിരീകരിച്ച് ഭക്ഷ്യ സുരക്ഷാ ഓഫീസ്; പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്ത് മട്ടയരിയാക്കി വിറ്റതിന്റെ പേരിൽ കേസെടുക്കാനും എല്ലാ കടകളിൽ നിന്നും പിൻവലിക്കാനും ഉത്തരവിറക്കി രാജമാണിക്യം; അമിതലാഭം ഉണ്ടാക്കാൻ പാവങ്ങളുടെ ഭക്ഷണത്തിൽ വിഷം കലർത്തുന്ന അധമന്മാരെ നമുക്ക് ഒറ്റപ്പെടുത്താം

ആർ പീയൂഷ്

തിരുവനന്തപുരം: ഡബിൾഹോഴ്സ് മട്ട അരിയിൽ മായം സ്ഥിരീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട്. മായം കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിന്നും മട്ട അരി പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ അസി.കമ്മീഷ്ണർമാർക്ക് നിർദ്ധേശം നൽകിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ എം.ജി രാജമാണിക്യം ഐഎഎസ് അറിയിച്ചു. അമിതമായി തവിടെണ്ണയും തവിടും ചേർത്ത് നിറംമാറ്റി കബളിപ്പിച്ചു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആകട് 2006 പ്രകാരമുള്ള നിയമ നടപടി കമ്പനിക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഭക്ഷണത്തിൽ മായവും വിഷവും കലർത്തുന്നവർക്കെതിരെ അതി ശക്തമായ നടപടി തുടരുമെന്ന സൂചനയാണ് രാജമാണിക്യം നൽകുന്നത്.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ ബ്രാൻഡിൽ മായമുണ്ടോ എന്ന സംശയം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ജെസി നാരായണൻ പ്രകടിപ്പിച്ചത്. ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ കഴുകുമ്പോൾ ബ്രൗൺ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ജെസി നാരായണൻ തെളിവുസഹിതം ചിത്രീകരിച്ചത്. ഇത് ഗൗരവത്തോടെ തന്നെ രാജമാണിക്യം ഐഎഎസ് എടുത്തു. അതിന്റെ ഭാഗമായാണ് നടപടികൾ വരുന്നത്. അനുപമാ ഐഎഎസ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരുന്നപ്പോൾ വലിയ ഇടപെടലുകൾ നടത്തിയിരുന്നു. അതിന് ശേഷം രാജമാണിക്യത്തിലൂടെ ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതൽ ജനകീയമാവുകയാണ്.

ഡബിൾ ഹോഴ്‌സിനെ പോലൊരു വലിയ ബ്രാൻഡിന്റെ കള്ളക്കളി പൊളിച്ചതും രാജമാണിക്യത്തിന്റെ ഉറച്ച നിലപാടാണ്. മറുനാടൻ മലയാളി ഉൾപ്പെടെ ഇടപെടലിലൂടെ കൊണ്ടു വന്ന വിഷയത്തെ ഗൗരവത്തോടെ കണ്ടതാണ് വമ്പൻ ബ്രാൻഡിന് തിരിച്ചടിയായത്. ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. ഒരു വീട്ടമ്മയായാണ് പ്രതികരിക്കുന്നത്. സാധാരണ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നയാളല്ല. ഇത് പക്ഷെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇടപെടുന്നതെന്നും അവർ വീഡിയോയിൽ പറഞ്ഞിരുന്നു.

ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടനടി നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തി. ജെസിയുടെ വീഡിയോ വൈറലായതോടെ മിന്നൽ നടപടിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്തെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഡബിൾ ഹോഴ്‌സിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇതിനിടെ ചില മാധ്യമങ്ങൾ ഡബിൾ ഹോഴ്‌സിനെ രക്ഷിക്കാനും രംഗത്ത് എത്തി. ഇതോടെ സത്യം അന്വേഷിച്ച് മറുനാടനും രംഗത്തിറങ്ങി. സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ ജെസിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് മനസ്സിലായി. ഇതോടെ മറുനാടനും ഭക്ഷ്യസുരക്ഷാ കമ്മീഷണറെ സമീപിച്ചു. സാമ്പിളുകൾ നൽകി. ഇതും പരിശോധനയ്ക്ക് അയച്ചു.

ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പറിൽ മായം കലർന്നിട്ടുണ്ടെന്ന് ജെസി നാരായണൻ തെളിവുസഹിതം സ്ഥാപിക്കുന്ന വീഡിയോ സെയ്ദ് ഷിയാസ് മിശ്ര ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തതോടെയാണ് വൈറലായത്. ജെസി ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട വീഡിയോ ഷിയാസ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ വീഡിയക്ക് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. 12 ലക്ഷത്തിലേറെപ്പേർ ഇതിനോടകം സെയ്ദിന്റെ പേജിൽ മാത്രം വീഡിയോ കണ്ടുകഴിഞ്ഞു. അമ്പതിനായിരത്തിൽപ്പരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തതോടെ ഡബിൾ ഹോഴ്‌സിനെതിരായ പ്രാഥമിക നടപടി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിക്കുകയായിരുന്നു.

വീഡിയോ കണ്ടതോടെ രാജമാണിക്യം, സെയ്ദിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ജെസിയുടെ പക്കൽ നിന്ന് ആരോപണവിധേയമായ ബ്രോക്കൺ റൈസിന്റെ സാമ്പിൾ ശേഖരിച്ചു. ലാബിൽ പരിശോദിച്ചപ്പോഴാണ് മായം കലർത്തി എന്ന് കണ്ടെത്തിയത്. ഇതോടെ ഓമവിപണി ലക്ഷ്യമിട്ട ഡബിൾ ഹോഴ്സിന് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. മറ്റൊരു ബ്രാൻഡിന്റെ അരിയ ഉപയോഗിച്ചാണ് ഇാ വീഡിയോ ദൃശ്യങ്ങൾ പ്ചരിപ്പിച്ചത് എന്ന് കാട്ടി ഡബിൾഹോഴ്സുകാർ രംഗത്ത് വന്നപ്പോൾ കള്ളി പൊളിച്ചുകാട്ടാൻ മറുനാടന്മലയാളി ഇതേ അരി വാങ്ങി കഴുകി നിറം ഇളകുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു.

ഏറെ പ്രതിരോധത്തിലായ കമ്പനി ഒടുവിൽ 40 വർഷമായി ജോലി ചെയ്യുന്ന അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിന്റെ സീനിയർ മാനേജർ എന്ന് പരിചയപ്പെടുത്തിയ ശശിധരൻ എന്നയാളെയും ഇവർ രംഗത്ത് ഇറക്കുകയും ഫെയ്സ് ബുക്ക് വഴി ന്യായീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം പൊളിയുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്ത് വിട്ടത്. പച്ചരി തന്നെയാണ് ഇത് വരെ മട്ട അരിയായി ഡബിൾ ഹോഴ്സ് മലയാളികളെ തീറ്റിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP