Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

46 വർഷം മനോരമ വിതരണം ചെയ്ത ഏജന്റിന്റെ കുടുംബം ഒടുവിൽ വായനക്കാരോട് ക്ഷമ പറഞ്ഞ് കത്തെഴുതി ഏജൻസി അവസാനിപ്പിച്ചു; ഷിന്റോയെ വേണ്ടാത്ത മനോരമ ഞങ്ങൾക്കും വേണ്ടെന്ന് വരിക്കാർ; എരുമേലിയിൽ നിന്നും ഒരു പത്ര ഏജന്റിന്റെ പ്രതിഷേധം

46 വർഷം മനോരമ വിതരണം ചെയ്ത ഏജന്റിന്റെ കുടുംബം ഒടുവിൽ വായനക്കാരോട് ക്ഷമ പറഞ്ഞ് കത്തെഴുതി ഏജൻസി അവസാനിപ്പിച്ചു; ഷിന്റോയെ വേണ്ടാത്ത മനോരമ ഞങ്ങൾക്കും വേണ്ടെന്ന് വരിക്കാർ; എരുമേലിയിൽ നിന്നും ഒരു പത്ര ഏജന്റിന്റെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മെയ്‌ ഒന്ന് തൊഴിലാളി ദിനമായിരുന്നു. അന്ന് രാവിലെ മനോരമ പത്രം കൈയിലെടുത്ത എരുമേലിക്കാർ ഒരു കുറിപ്പ് കണ്ട് ഞെട്ടി. രാവിലെ പത്രം തുറക്കുന്നതിനു മുൻപ് കണ്ട ഒരു ചെറിയ തുണ്ട് കടലാസാണിത്. പക്ഷേ ഈ കടലാസിന് 46 വർഷത്തെ വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു. അവഗണനയുടെ കഥയാണ് ഈ കടലാസ് വിവരിച്ചത്. ഈ കുറിപ്പ് വായിച്ച എരുമേലിക്കാർ ഒരു തീരുമാനം എടുത്തു. ഷിന്റോ ചേട്ടനെ മനോരമ ഒഴിവാക്കിയാൽ പ്ത്രത്തെ ഞങ്ങളും വേണ്ടെന്ന് വയ്ക്കും. ഷിന്റോ സെബാസ്റ്റ്യന്റെ കഥ സോഷ്യൽ മീഡിയിയിലും എത്തി. ഇതോടെ ചർച്ച കനക്കുകയും ചെയ്തു. ഇതോടെ എങ്ങനേയും പ്രശ്‌നം വഷളാകാതിരിക്കാൻ മനോരമ മാനേജ്‌മെന്റും രംഗത്തുണ്ട്.

ആരാണ് ഷിന്റോ സെബാസ്റ്റ്യൻ? എരുമേലിക്കാർ വിശദീകരിക്കുന്നത് ഇങ്ങനെ- 'എരുമേലിയിൽ മനോരമ' എന്നത് എവിടെയെങ്കിലും നിങ്ങൾ രേഖപ്പെടുത്തുന്നുവെങ്കിൽ അത് മനോരമ പത്രക്കെട്ട് മാറോടണച്ചു വിതരണം ചെയ്ത 'മനോരമ ചേട്ടൻ' എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ ചേട്ടൻ എന്ന മനുഷ്യന്റെ കഥയായിരിക്കും. അത്ര മാത്രം നിങ്ങളുടെ പത്രത്തെ ഹൃദയത്തിൽ ചേർത്ത് പിടിച്ചിരുന്നു അദ്ദേഹം. ശേഷം മക്കൾ ഏറ്റെടുത്തപ്പോഴും ആ പാരമ്പര്യം നിലനിർത്തിപ്പോന്നു . അങ്ങനെ ചോരയും നീരും തന്ന് , പ്രതിസന്ധി ഘട്ടത്തിലും നിങ്ങളെ കൈ വിടാതെ നിന്ന് പ്രവർത്തിച്ചവരാണ് നിങ്ങളെ ഈ നിലയോളം വളർത്തിയത്. അത് മനോരമ കുടുംബത്തിലെ വിദേശത്ത് പഠനം കഴിഞ്ഞ് , മാർക്കറ്റിംഗിൽ പുതിയ ന്യു ജനറേഷൻ മുതലാളിമാർക്ക് മനസ്സിലായി എന്ന് വരില്ലെന്ന പൊതുവികാരമാണ് എരുമേലിക്കാർ ഉയർത്തിയത്.

ആത്മഹത്യ കുറിപ്പ് പോലെ ഒരു തുണ്ട് കടലാസിൽ 46 വർഷത്തെ ബന്ധം ഇന്നത്തെ കോപ്പറേറ്റ് മിഡിയാ സംസ്‌കാരത്തിന് മുൻപിൽ അടിയറ വച്ച് ഇവർ പടിയിറങ്ങുമ്പോൾ ബാലൻസ് ഷീറ്റിൽ നിങ്ങൾക്ക് ലാഭം മാത്രമേ ഉണ്ടാകൂ , നിങ്ങളുടെ രോമത്തിൽ പോലും സ്പർശിക്കില്ല എന്നുമറിയാം. പക്ഷേ പേപ്പറിൽ എഴുതിയാൽ തെളിയാത്ത ചില നഷ്ടങ്ങളുണ്ട് , അതിന് കാലം സാക്ഷിയാവട്ടൈയന്നും എരുമേലിക്കാർ പറയുന്നു. ഏതായാലും അവർ മനോരമ പത്രം വേണ്ടെന്ന് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. മെയ്‌ ഒന്നിന് പത്രത്തോടൊപ്പം ഷിന്റോ സെബാസ്റ്റ്യൻ ഒരു കുറിപ്പും വീടുകളിൽ ഇട്ടു. പത്രവിതരണം അവസാനിപ്പിക്കേണ്ട സാഹചര്യമായിരുന്നു അദ്ദേഹം അതിൽ വിശദീകിച്ചത്. മനോരമ മാനേജ്‌മെന്റിന്റെ സമീപനത്തോടുള്ള മനസ്സ് തുറക്കാലിയിരുന്നു അത്. ഇതോടെയാണ് എരുമേലിയിൽ പ്രതിഷേധം ശക്തമായത്.

മാന്യ വരിക്കാരുടെ ശ്രദ്ധയ്ക്ക്. കഴിഞ്ഞ 46 വർഷമായി നിങ്ങൾ നൽകി വരുന്ന സഹകരണത്തിന് നന്ദിയെന്ന് പറഞ്ഞാണ് ഷിന്റോ സെബാസ്റ്റ്യന്റെ കുറിപ്പ് തുടങ്ങിയത്. ഇതുവരെ കുടിശിഖ വരുത്താതെ പത്ര വിതരണം ചെയ്തും മറ്റും അദ്ദേഹം വിശദീകരിച്ചു. എന്നിട്ടും തന്റെ ഏജൻസി പുതുതലമുറക്കാർക്കായി മനോരമ ഒഴിവാക്കുകയാണ്. ഏജൻസി ഇല്ലാതായാൽ തനിക്ക് പത്രവിതരണത്തിന് കഴിയില്ല. ഇതുകൊണ്ട് തന്നെ താൻ ഏജന്റായി പ്രവർത്തിച്ച മറ്റ് പത്രങ്ങളുടെ വിതരണം ഏറ്റെടുക്കാനും ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് തന്നെ ഒൻപതോളം കുടുംബങ്ങളുടെ വരുമാന മാർഗ്ഗം കൂടിയായ പത്ര ഏജൻസി ഒഴിവാക്കുകയാണ്. തന്റേതല്ലാത്ത കാരണത്താൽ മാന്യവരിക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ നിർവാജം ഖേദിക്കുന്നുവെന്നും കുറിച്ചു. പത്രത്തിനൊപ്പം ഇത് കിട്ടിയതോടെയാണ് എരുമേലിക്കാർ ഷിന്റോ സെബാസ്റ്റ്യൻ ഒഴിവാക്കൽ കഥയറിഞ്ഞത്.

1970ൽ ഷിന്റോ സെബാസ്റ്റ്യന്റെ പിതാവാണ് ഏജൻസി തുടങ്ങിയത്. 1997 മുതൽ ഷിന്റോയ്ക്കാണ് ചുമതല. ഇതുവരെ ഒരു രൂപ കുടിശിഖ പോലും ഷിന്റോ വരുത്തിയിട്ടില്ല. എന്നിട്ടും മനോരമ ഷിന്റോയെ ഒഴിവാക്കി. ഷിന്റോയുടെ ഏജൻസിക്കുള്ളിൽ 17 പുതിയ ഏജൻസികൾ പലപ്പോഴായി മനോരമ അനുവദിച്ചിരുന്നു. അപ്പോഴും വരിക്കാരെ അടർത്തിയെടുക്കുന്ന പതിവില്ലായിരുന്നു. ഇതിന് അവസാനമിട്ടാണ് ഷിന്റോവിന്റെ ഏജൻസി റദ്ദാക്കാൻ തീരുമാനിച്ചത്. ഇതിലൂടെ നിലവിലെ വരിക്കാരെ പുതിയ ഏജൻസിക്ക് കൊടുക്കാനായിരുന്നു ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് ഷിന്റോയില്ലെങ്കിൽ മനോരമയും വേണ്ടെന്ന നിലപാടിലേക്ക് മനോരമ പത്രമെത്തിയത്. എരുമേലിയിലെ ഈ രീതി മറ്റിടങ്ങളിലേക്കും മനോരമ വ്യാപിപ്പിക്കുമെന്ന ആശങ്ക പങ്കുവച്ചാണ് മനോരമയുമായുള്ള ഇടപാടുകൾ ഷിന്റോ അവസാനിപ്പിച്ചത്.

എന്നാൽ ഷിന്റോയുടെ കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായപ്പോൾ ക്ഷീണം മനോരമയ്ക്കായി. പഴയ ഏജൻസികളെ പൂട്ടിക്കാനുള്ള ന്യൂജെനറേഷൻ തന്ത്രമായി വിലയിരുത്തലുണ്ടായി. നാല് പതിറ്റാണ് മനോരമയ്ക്കായി ജീവിച്ച ഷിന്റോയെ ഒറ്റയടിക്ക് പുറത്താക്കുന്നത് വ്യാപക പ്രതിഷേധവുമായി. ഇതോടെ ഷിന്റോയ്ക്ക് ആശ്വാസമാകാൻ ഒത്തുതീർപ്പുമായി മനോരമ രംഗത്തുണ്ട്. ഷിന്റോയുടെ വരിക്കാർ മനോരമ വിട്ട് മറ്റ് പത്രങ്ങൾ വാങ്ങുമെന്ന ഭയപ്പാടാണ് ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP