Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

15 ലക്ഷം രൂപ വാടക കുടിശ്ശികയായിട്ടും ഓഫീസ് ഒഴിഞ്ഞ് കൊടുക്കുന്നില്ല; വാടക ചോദിക്കാൻ ചെന്നാൽ സിപിഎം ബന്ധം ചൂണ്ടിക്കാട്ടി ഭീഷണി; ഫോൺ വിളിച്ചാൽ എടുക്കാൻപോലും മടിച്ച് നികേഷ് കുമാർ; രണ്ടരക്കൊല്ലമായി വാടക നൽകാതെ പ്രവർത്തിക്കുന്ന റിപ്പോർട്ടർ ചാനലിന്റെ തിരുവനന്തപുരം ഓഫീസിന്റെ പേരിൽ പരാതിയുമായി കോടതി കയറി പ്രവാസി മലയാളി ജേക്കബ് തോമസ്

15 ലക്ഷം രൂപ വാടക കുടിശ്ശികയായിട്ടും ഓഫീസ് ഒഴിഞ്ഞ് കൊടുക്കുന്നില്ല; വാടക ചോദിക്കാൻ ചെന്നാൽ സിപിഎം ബന്ധം ചൂണ്ടിക്കാട്ടി ഭീഷണി; ഫോൺ വിളിച്ചാൽ എടുക്കാൻപോലും മടിച്ച് നികേഷ് കുമാർ; രണ്ടരക്കൊല്ലമായി വാടക നൽകാതെ പ്രവർത്തിക്കുന്ന റിപ്പോർട്ടർ ചാനലിന്റെ തിരുവനന്തപുരം ഓഫീസിന്റെ പേരിൽ പരാതിയുമായി കോടതി കയറി പ്രവാസി മലയാളി ജേക്കബ് തോമസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന ചീത്തപ്പേരിന് പിന്നാലെ കൃത്യമായി വാടക നൽകാത്തതിനെ തുടർന്ന് എംവി നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാലനിനെതിരെ പരാതിയുമായി കെട്ടിട ഉടമ കോടതിയിൽ. വാടക ആവശ്യപ്പെട്ട് നിരവധി തവണ കയറി ഇറങ്ങിയിട്ടും നികേഷ് കുമാർ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് ഉടമ കേസുമായി മുന്നോട്ട് പോയത്. റിപ്പോർട്ടർ ചാനലിന്റെ തിരുവനന്തപുരം ബ്യൂറോ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക ഇനത്തിൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി 15 ലക്ഷത്തോളം രൂപയാണ് തനിക്ക് നികേഷ് കുമാർ നൽകാനുള്ളതെന്ന് കെട്ടിട ഉടമയും പ്രവാസി വ്യവസായിയുമായി ജേക്കബ് തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ ഏരീസ് പ്ലസ് തിയറ്റർ കോംപ്ലക്സിന് എതിർവശം സ്ഥിതി ചെയ്യുന്ന ഗൾഫ് സ്റ്റാർ എന്ന കെട്ടിടത്തിലെ രണ്ടാം നിലയിലാണ് റിപ്പോർട്ടർ ചാനലിന്റെ ബ്യറോയും സ്റ്റുഡിയോയും പ്രവർത്തിക്കുന്നത്. 2012 മുതലാണ് ചാനലിന്റെ പ്രവർത്തനം ഇവിടെ ആരംഭിക്കുന്നത്. നാൽപതിനായിരം രൂപ മാസ വാടകയിനത്തൽ കരാർ ഒപ്പ് വച്ചായിരുന്നു കെട്ടിടം വാടകയ്ക്ക് നൽകിയത്. രണ്ട് വർഷമായി ഇപ്പോൾ വാടകയുമില്ല കെട്ടിടം ഒഴിഞ്ഞ് പോകാൻ തയ്യാറുമല്ലെന്ന നിലയിലാണ് പ്രവർത്തനമെന്നും വാടക ചോദിച്ച് ചെല്ലുമ്പോൾ അപമര്യാദയായിട്ടാണ് ചില ജീവനക്കാർ പെരുമാറുന്നതെന്നും കെട്ടിട ഉടമ മറുനാടൻ മലയാളിയോട് പറഞ്ഞു.

ആദ്യമൊക്കെ വാടക കൃത്യം പിന്നെ പിന്നെ വാഗദാനങ്ങൾ മാത്രം

2012 ഫെബ്രുവരി മാസം ഒന്നാം തിയതിയാണ് ഗൾഫ് സ്റ്റാർ എന്ന കെട്ടിടത്തിന്റെ രണ്ടാംനില റിപ്പോർട്ടർ ചാനൽ തിരുവനന്തപുരം ബ്യൂറോയും സ്റ്റുഡിയോയും പ്രവർത്തിക്കുന്നതിനായി വാടകയ്ക്ക് നൽകിയത്. മാസം നാൽപതിനായിരം രൂപ വാടകയും 5000 രൂപ മെയ്ന്റെയിനൻസ് ചെലവിനും എന്ന നിലയ്ക്കായിരുന്നു കരാർ. ആദ്യത്തെ ആറ് മാസം കൃത്യമായി വാടക നൽകിയിരുന്നു. പറഞ്ഞ തീയതിയിൽ തന്നെ എത്തിച്ച് നൽകുമായിരുന്നു. എന്നാൽ പിന്നീട് ചെറിയ മുടക്കങ്ങൾ വന്ന് തുടങ്ങിയിരുന്നു.

രണ്ട് മാസത്തെ വാടക ഒരുമിച്ചും പിന്നീട് നാല് മാസം ആകുമ്പോൾ ഒരു മാസത്തെ വാടകയും അതിന് ശേഷം ആറ് മാസമാകുമ്പോൾ ഒരുമിച്ച് രണ്ട് മാസത്തെ എന്നീ കണക്കിനായിരുന്നു വാടക നൽകിയിരുന്നത്. ഇത് പിന്നീട് വാടകയില്ലാതെയും ഒഴിഞ്ഞ് പോകാൻ പറയുമ്പോൾ വാടക ഉടനെ തരാം എന്നും പറയുന്ന അവസ്ഥയിലേക്ക് പോവുകയായിരുന്നു. രണ്ടാമത്തെ തവണ കരാർ ഒപ്പിട്ട ശേഷം പിന്നീട് ഇത് പുതുക്കാനുള്ള മര്യാദ പോലും നികേഷ് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഉടമ പറയുന്നു

വാടകയ്ക്കായി നികേഷ്‌കുമാറിനെ വിളിക്കുമ്പോൾ ഒളിച്ചുകളി

വാടക കൃത്യമായി ലഭിക്കാതെ വന്നതോടെ കെട്ടിട ഉടമ നികേഷ്‌കുമാറിനെ വിളിച്ച് വാടകയുടെ കാര്യം നേരിട്ട് പറയാൻ തുടങ്ങി. നികേഷിന്റെ വാക് സാമർഥ്യത്തിൽ പല തവണ വീണുപോയെന്നും എന്നാൽ പരിഹാരമായില്ലെന്നും ഉടമ പറയുന്നു. വാടക കൂടക്കൂടി വരുമ്പോൾ നികേഷ് കുമാറിനെ വിളിക്കും. ആദ്യമൊക്കെ ഫോണെടുത്ത് കാര്യം പറയുമായിരുന്നു. പിന്നീട് വിളിച്ചാൽ ഫോണെടുക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. അയ്യോ നിങ്ങളുടെ വാടക ഇത് വരെ കിട്ടിയില്ലേ, ഞാൻ പറഞ്ഞതാണല്ലോ എത്രയും വേഗം നൽകണമെന്ന്, ഞാൻ ഒന്ന് അന്വേഷിക്കട്ടെ കേട്ടോ എന്നിങ്ങനെ പറഞ്ഞ് ഒഴിഞ്ഞ് മാറിയിരുന്ന നികേഷ് പിന്നീട് ഫോൺ എടുക്കാത്ത അവസ്ഥയായി. ഉടൻ തരാം എന്ന പതിവ് പല്ലവി തുടങ്ങിയിട്ട് ഇപ്പോൾ വർഷം രണ്ട കഴിഞ്ഞുവെന്നും ഉടമ പറയുന്നു.

വാടക ചോദിച്ച് ഓഫീസിലെത്തിയാൽ എൽഡിഎഫ് എന്ന് പറഞ്ഞ് ഭീഷണി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ആളാണ് നികേഷ് കുമാർ, നികേഷിന്റെ എൽഡിഎഫ് ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് ചില ജീവനക്കാരുടെ ശൈലിയെന്നും കെട്ടിട ഉടമ മറുനാടൻ മലയാളിയോട് പറഞ്ഞു. വാടക തന്നില്ലെങ്കിൽ ഒഴിഞ്ഞ് തരാനുള്ള മര്യാദയെങ്കിലും കാണിക്കണം ഇല്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകും എന്ന് പറഞ്ഞു. ഞങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്ന ചാനലാണ്, നിങ്ങൾ ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന മറുപടിയാണ് ചില ജീവനക്കാർ നൽകിയത്. എന്നാൽ എല്ലാ ജീവനക്കാരും മോശമായി പെരുമാറിയിട്ടില്ലെന്നും കെട്ടിട ഉടമ പറയുന്നു. മദ്യകുപ്പികൾ ഉൾപ്പടെ ഉപയോഗിച്ച് കെട്ടിടത്തിന് കേടുപാട് വരുത്തിയതായും ഉടമ പരാതിപെടുന്നു.

കോടതിയിൽ കയറി ഇറങ്ങി ഒരു വർഷം

വാടക കൃത്യമായി കിട്ടുന്നുമില്ല കെട്ടിടം ഒഴിഞ്ഞ് പോകുന്നുമില്ല. ഇതിന് പുറമെ അപര്യാദയായി പെരുമാറ്റവും. ഇത്രയുമായപ്പോഴാണ് സഹികെട്ട കെട്ടിട ഉടമ നിയമ നടപടിയുമായി മുന്നോട്ട് പോയത്. കരാർ വ്യവസ്ഥകൾ ലംഘിച്ച് ഇപ്പോഴും മുന്നോട്ട് പോകുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം റെന്റ് കൺട്രോൾ കോടതിയിൽ പരാതി സമർപ്പിക്കുന്നത്. കേസ് നൽകി മൂന്ന് മാസത്തോളം വാദം തുടർന്നു. ചാനലിന്റെ അഭിഭാഷകനായി എത്തിയ ആൾ പിന്നീട് കേസ് വേറൊരാൾക്ക് കൈമാറി മടങ്ങി. മൂന്ന് മാസത്തോളം നടപടി ക്രമങ്ങൾ പുരോഗമിച്ച ശേഷം ജഡ്ജി അവിടെ നിന്നും മാറി പോയി. ഏകദേശം 10 മാസം കഴിഞ്ഞിട്ടും പുതിയ നിയമനം നടന്നിട്ടില്ല. ഇത് കാരണം വാടകയുമില്ല കെട്ടിടവുമില്ലെന്ന അവസ്ഥയിലാണ്

കെട്ടിടം നിർമ്മിച്ചത് ഗൾഫിൽ കഷ്ടപെട്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ച്

കാലങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്നയാളാണ് കെട്ടിട ഉടമയായ ജേക്കബ് തോമസ്. കുവൈറ്റ് ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിവിധ ബിസിനസ് സംരഭങ്ങൾ നടത്തി അധ്വാനിച്ച പണം ഉപയോഗിച്ച് നാട്ടിലെ സമ്പാദ്യം എന്ന നിലയ്ക്ക് നിരവധി നിക്ഷേപങ്ങൾ നടത്തുന്നവർക്ക് ഇത്തരം അനുഭവം നാട്ടിൽ നിക്ഷേപണം നടത്താനുള്ള താൽപര്യത്തെ തന്നെ ഇല്ലാതാക്കുമെന്നും ജേക്കബ് പറയുന്നു. വിദേശത്തെ ബിസിനസ് ഒക്കെ അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോൾ ഇവിടെ ജീവിക്കാനുള്ള പണം കണ്ടെത്താനാണ് കെട്ടിടം വാടകയ്ക്ക് നൽകിയതെന്നും ഉടമ പറയുന്നു. അഞ്ച് നില കെട്ടിടത്തിൽ രണ്ടാം നിലയിൽ റിപ്പോർടർ ചാനൽ പ്രവർത്തിക്കുന്നതിന് പുറമെ മറ്റ് നിലകളിൽ വേറെയും സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിലും വേറെ ആരും വാടക തരാതെ മോശമായി പെരുമറാറില്ലെന്നും ഉടമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP