Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്രപ്രവർത്തകന്റെ വ്യാജ ഇ മെയിൽ ഉണ്ടാക്കി സ്വന്തം മരണവാർത്ത പ്രസിദ്ധീകരിപ്പിച്ചു പണി കൊടുത്തു തട്ടിപ്പുകേസിലെ ആരോപണ വിധേയൻ; ഗൾഫിൽ കൊണ്ടുപോകാം എന്നു പറഞ്ഞു പണം വാങ്ങി പറ്റിച്ചയാൾക്കെതിരെ പരാതി നൽകിയ മംഗളം ലേഖകന്റെ പണി പണം തട്ടിച്ചയാൾ തെറിപ്പിച്ചതിങ്ങനെ

പത്രപ്രവർത്തകന്റെ വ്യാജ ഇ മെയിൽ ഉണ്ടാക്കി സ്വന്തം മരണവാർത്ത പ്രസിദ്ധീകരിപ്പിച്ചു പണി കൊടുത്തു തട്ടിപ്പുകേസിലെ ആരോപണ വിധേയൻ; ഗൾഫിൽ കൊണ്ടുപോകാം എന്നു പറഞ്ഞു പണം വാങ്ങി പറ്റിച്ചയാൾക്കെതിരെ പരാതി നൽകിയ മംഗളം ലേഖകന്റെ പണി പണം തട്ടിച്ചയാൾ തെറിപ്പിച്ചതിങ്ങനെ

കൊല്ലം: വിസ തട്ടിപ്പുകേസിൽ പരാതി കൊടുത്തതിന്റെ പ്രതികാരം തീർക്കാൻ കേസിലെ ആരോപണവിധേയൻ മംഗളം ലേഖകന്റെ പണി തെറിപ്പിച്ചു. സ്വന്തം മരണവാർത്ത ലേഖകന്റെ വ്യാജ ഇ മെയിൽ ഐഡി ഉണ്ടാക്കി പത്രത്തിൽ അയച്ചു നൽകി പ്രസിദ്ധീകരിപ്പിച്ചാണു മംഗളം ലേഖകന്റെ ജോലി തെറിപ്പിച്ചത്.

തട്ടിപ്പുകാരന്റെ കുരുക്കിൽ കരുനാഗപ്പള്ളിയിലെ മംഗളം ലേഖകൻ ആർ പീയുഷിനാണു ജോലി പോയത്. വിസാ തട്ടിപ്പിനെതിരെ പരാതി നൽകിയതിനു പ്രതികാരമായി ജോലി തെറിപ്പിച്ചെന്നു കാട്ടി പീയൂഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഗൾഫിൽ ജോലി വാങ്ങിനൽകാം എന്ന വ്യാജേന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി ബിജു എന്നയാൾ പണം വാങ്ങി കബളിപ്പിച്ചുവെന്നു കാട്ടി പീയൂഷ് നേരത്തെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് വിസാ ചീറ്റിങ്ങിന് പരാതി നൽകിയിരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി സി.ഐ പരാതിയിന്മേൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബിജുവിന്റെ മരണവാർത്ത ലേഖകൻ ജോലി നോക്കുന്ന മംഗളം പത്രത്തിൽ അച്ചടിച്ചുവന്നത്.

ഇതിനായി ലേഖകന്റെ മെയിൽ ഐഡിയായ [email protected] എന്നതിനോട് ഏറെ സാദൃശ്യമുള്ള മെയിൽ ഐഡിയിലൂടെയാണ് വാർത്ത മംഗളത്തിലേക്കയച്ചത്. ഇംഗ്ലീഷ് അക്ഷരം ഒരു 'O' കൂടുതൽ ചേർത്ത് [email protected] എന്ന മെയിൽ ഐഡി നിർമ്മിച്ചായിരുന്നു ഈ സാഹസം. മംഗളം കൊല്ലം ബ്യൂറോയിലേക്കാണ് മരണവാർത്ത ചിത്രം സഹിതം അയച്ചത്. ബ്യൂറോ ഉടൻ തന്നെ വാർത്ത ഓഫസിലേക്ക് അയച്ചു. പിയൂഷ് എന്ന ലേഖകൻ അയച്ചതാണെന്നു കരുതി അടുത്ത ദിവസം ചരമകോളത്തിൽ വാർത്ത വരുകയും ചെയ്തു.

സംഭവം നടന്ന് ഒരുദിവസം പിന്നിട്ടപ്പോൾ ലേഖകൻ തന്നെയാണ് മംഗളം മാനേജ്മെന്റിനെ വിവരം ധരിപ്പിച്ചത്. താൻ അങ്ങനെയൊരു വാർത്ത നൽകിയിട്ടില്ലെന്നും നിരപരാധിയാണെന്നും പറഞ്ഞിട്ടും മാനേജ്മെന്റ് ലേഖകനെ പുറത്താക്കുകയായിരുന്നു. തന്റേ പേരിൽ വ്യാജ മെയിൽ ഐഡി നിർമ്മിച്ച് വഞ്ചിച്ചതിനെതിരെ ലേഖകൻ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ്.

ദുബായിൽ ജോലിവാഗ്ദാനം ചെയ്ത് ഓഗസ്റ്റിൽ ലേഖകന്റെ പക്കൽ നിന്നും ബിജു കല്ലേലിഭാഗം പണം വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും വിസ നൽകാതിരുന്നതിനെ തുടർന്ന് ലേഖകൻ ബിജുവിനെ ബന്ധപ്പെട്ടപ്പോൾ പണമിടപാട് നടത്തിയിട്ടില്ലെന്നും ലേഖകനെ അറിയില്ലെന്നും പറഞ്ഞു. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ യുവാവ് പരാതി നൽകിയെങ്കിലും പണമിടപാടു നടത്തിയത് ഇന്ത്യയിൽനിന്നല്ലെന്ന പേരിൽ എസ്.ഐ പരാതി സ്വീകരിച്ചില്ല. പിന്നീട് പരാതിയുമായി കൊല്ലം കമ്മീഷണറുടെ മുന്നിലെത്തുകയായിരുന്നു. കമ്മീഷണറുടെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി സി.ഐ പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ചരമവാർത്ത പ്രസിദ്ധീകരിച്ചതും ലേഖകന്റെ പണി പോയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP