Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിച്ചതും കൊണ്ടതും പൊലീസായാൽ കേസില്ല! പരസ്യമായി കുടിക്കരുതെന്ന് പറഞ്ഞു; ലക്കുകെട്ട എസ്‌ഐ ഷാഡോ പൊലീസിനെ മർദ്ദിച്ചു; കോഴിക്കോട്ടെ നിയമപാലകരുടെ ഏറ്റുമുട്ടൽ ഒതുക്കിത്തീർക്കാൻ നീക്കം

കെ.വി നിരഞ്ജൻ

കോഴിക്കോട്: മർദ്ദിച്ചത് ട്രാഫിക്ക് എസ് ഐ. അടികൊണ്ടത് ഷാഡോ പൊലീസുകാർക്ക്. അടിച്ചതും കൊണ്ടതും നിയമപാലകർക്ക് തന്നെയായതുകൊണ്ട് ആർക്കും അധികം പരിക്കില്ലാതെ കേസ് ഒതുക്കിത്തീർക്കാനാണ് നീക്കം.

പരസ്യ മദ്യപാനത്തെ എതിർത്ത ഷാഡോ പൊലീസുകാർക്കാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ചേവരമ്പലത്ത് മർദ്ദനമേറ്റത്. പൊലീസുകാരെ മർദ്ദിച്ച ട്രാഫിക് എസ്‌ഐ ശ്രീനിവാസനെതിരായ നടപടി ഒതുക്കി തീർക്കാനാണ് അണിയറയിൽ തിരക്കിട്ട ശ്രമം നടക്കുന്നത്. സംഭവത്തിൽ ശ്രീനിവാസൻ നിരപരാധിയാണെന്ന വാദവുമായി ചേവരമ്പലം റസിഡൻഷ്യൽ അസോസിയേഷൻ രംഗത്തത്തെിയിട്ടുണ്ട്. ആരോപണ വിധേയനായ എസ് .ഐ പി ശ്രീനിവാസൻ തന്നെയാണ് ഈ സംഘടനയുടെ സെക്രട്ടറിയും.

എന്നാൽ ശ്രീനിവാസനെ രക്ഷിക്കാൻ പ്രമുഖരായ പലരും ഇടപെടൽ നടത്തുന്നുണ്ടെന്നും ഇത് കാരണമാണ് അദ്ദേഹത്തെ ഇതുവരെ പിടികൂടാൻ കഴിയാത്തതെന്നുമാണ് പൊലീസിലെ ഒരു വിഭാഗം ആരോപിക്കുന്നത്. എസ്. ഐ യെ കണ്ടത്തൊനായിട്ടില്‌ളെന്നും ഇയാൾ ഒളിവിലാണെന്നുമാണ് ചേവായൂർ പൊലീസ് വ്യക്തമാക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ എസ്‌ഐ കുറ്റക്കാരനാണെന്ന് കണ്ടത്തെിയിരുന്നു. ഇതേ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കോഴിക്കോട് ചേവരമ്പലം കുടിൽ തോടിലാണ് സംഭവം നടന്നത്. ചേവരമ്പലം ഭാഗത്തെ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പോയതായിരുന്നു ഷാഡോ പൊലീസ്. ഇതിനിടയിലാണ് ബസ് സ്റ്റോപ്പിൽ വച്ച് ചിലർ പരസ്യമായി മദ്യപിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഇവരെ പിടികൂടിയതാണ് സംഘർഷത്തിന് തുടക്കം. വേഷം മാറിയത്തെിയ ഷാഡോ പൊലീസുകാരെ മദ്യലഹരിയിലായിരുന്ന ട്രാഫിക്ക് എസ് ഐയും സംഘവും ചേർന്ന് തല്ലിച്ചതയ്ക്കുകയായിരുന്നു. ഷാഡോ പൊലീസുകാരായ പ്രസാദ്, സനേഷ്‌കുമാർ എന്നിവർക്ക് മർദ്ദനമേൽക്കുകയും ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഷാഡോ പൊലീസ് സഞ്ചരിച്ച ബൈക്കും ട്രാഫിക്ക് എസ് ഐയും സംഘവും തകർത്തു.

സംഭവവുമായി ബന്ധപ്പെട്ട് ്രശ്രീനിവാസനുൾപ്പെടെ കണ്ടാലറിയാവുന്ന മറ്റ് ഏഴു പേർക്കെതിരെയും ചേവായൂർ പൊലീസ് കേസെടുക്കുകയും സുശീൽ കുമാർ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാളിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിൽ കഴിയുകയാണ്. ഔദ്യോഗികകൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് എസ് ഐക്കെതിരെ കേസ്. സംഭവം നടക്കുമ്പോൾ എസ്. ഐ ഡ്യൂട്ടിയിലായിരുന്നില്ല. എസ് ഐയ്‌ക്കൊപ്പം നാട്ടുകാരിൽ ചിലർ ഉണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

എന്നാൽ സംഭവത്തിൽ എസ് ഐ ശ്രീനിവാസൻ നിരപരാധിയാണെന്ന വാദവുമായാണ് ചേവരമ്പലം റസിഡൻഷ്യൽ അസോസിയേഷൻ രംഗത്തത്തെിയിട്ടുള്ളത്. സംഭവ ദിവസം രാത്രി പത്ത് മണിക്ക് ശേഷമുണ്ടായ മഴയെ തുടർന്ന് സി. ആർ എ ജംഗ്ഷനിലുള്ള ബസ് സ്റ്റോപ്പിൽ കയറി ആളുകളും ഷാഡോ പൊലീസുകാരും തമ്മിലാണ് പ്രശ്‌നമുണ്ടായത്. തങ്ങൾ പൊലീസുകാരാണ് എന്ന് വ്യക്തമാക്കാത്തതാണ് വാക്കേറ്റത്തിനും കയ്യേറ്റത്തിനും വഴിയൊരുക്കിയത്. പാചക ജോലി കഴിഞ്ഞുവരുന്ന സുശീൽ കുമാർ പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്.

എന്നാൽ ഷാഡോ പൊലീസുകാർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ വിവരം നാട്ടുകാരിൽ നിന്നറിഞ്ഞാണ് അസോസിയേഷൻ സെക്രട്ടറി കൂടിയായ എസ്. ഐ ശ്രീനിവാസൻ സംഭവ സ്ഥലത്ത് എത്തിയത്. ഇതിനിടെ ഷെഡിലുണ്ടായിരുന്ന ആറുപേരും ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ഉൾപ്പെടാത്ത സുശീൽ കുമാറിനെ തടഞ്ഞുവച്ച ഷാഡോ പൊലീസുകാരോട് അതേക്കുറിച്ച് ചോദിക്കുക മാത്രമാണ് ശ്രീനിവാസൻ ചെയ്തത്.

എന്നാൽ നിരപരാധിയായ അദ്ദേഹത്തിന്റെയും നാട്ടുകാരുടെയും പേരിൽ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് ചേവായൂർ പൊലീസ് കേസ് ചാർജ്ജ് ചെയ്യുകയാണ് ഉണ്ടായതെന്നും അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ: സാബി ജോസഫ് പറഞ്ഞു. പലരും പല വഴിക്ക് എസ്. ഐ യെ സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ സമയം ട്രാഫിക്ക് എസ് ഐ പരസ്യമായി മദ്യപിച്ച കേസിൽ മുമ്പും പിടിയിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP