Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫയർവിങ്‌സിനെ ചൊല്ലി പെന്തകോസ്തുകാർക്കിടയിൽ തമ്മിലടി; ബിനോയ് കൊട്ടാരക്കരയുടെ ഭാര്യയുടെ മരണം വിവാദമാക്കുന്നത് സഭയെ തകർക്കാനോ? രേഷ്മയുടേതു കൊലപാതകമെന്ന വാദം ഗൂഢാലോചനയെന്ന് ആരോപണം; സത്യാനേഷ്വിയും ജസ്റ്റീസ് ഫോർ രേഷ്മ കൂട്ടായ്മയും തമ്മിൽ സൈബർ യുദ്ധം

ഫയർവിങ്‌സിനെ ചൊല്ലി പെന്തകോസ്തുകാർക്കിടയിൽ തമ്മിലടി; ബിനോയ് കൊട്ടാരക്കരയുടെ ഭാര്യയുടെ മരണം വിവാദമാക്കുന്നത് സഭയെ തകർക്കാനോ? രേഷ്മയുടേതു കൊലപാതകമെന്ന വാദം ഗൂഢാലോചനയെന്ന് ആരോപണം; സത്യാനേഷ്വിയും ജസ്റ്റീസ് ഫോർ രേഷ്മ കൂട്ടായ്മയും തമ്മിൽ സൈബർ യുദ്ധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫയർ വിങ്‌സ് പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ പെന്തകോസ്ത് ഗ്രൂപ്പുകളിൽ തമ്മിലടി രൂക്ഷമാകുന്നു. ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഗ്രൂപ്പിന്റെ ആരോപണങ്ങൾ പരസ്യമായി വിമർശിച്ച് മറ്റൊരു കൂട്ടം കൂടി സോഷ്യൽ മീഡിയയിൽ സജീവമായി. ഫയർവിങ്‌സ് ഗ്രൂപ്പിനെ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യം മാത്രമാണ് ഫെയ്‌സ് ബുക്കിലെ ജസ്റ്റീസ് ഫോർ രേഷ്‌മെയെന്ന കൂട്ടായ്മയ്ക്കുള്ളതെന്നതാണ് ഇവരുടെ ആരോപണം. രേഷ്മയുടെ മരണത്തിൽ പൊലീസ് അന്വേഷണം സജീവമാക്കുമ്പോഴാണ് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുന്നതെന്നതും ശ്രദ്ധേയമാണ്.

അതിനിടെ കൊട്ടാരക്കര സംഭവത്തിലെ സത്യം പുറത്ത് വരാൻ പാടില്ലെന്ന് മാത്രമല്ല അത് മൂലം നിഷ്പ്രഭമായ ഫയർവിങ്ങ്‌സ് പ്രതാപം തിരികെ നൽകുവാനും ആരുടെയോ കൈയിൽ നിന്ന് അച്ചാരം വാങ്ങി ഇറങ്ങിയ ജോൺ ജോബ് അവറുകൾ തുടങ്ങിയ ഗ്രൂപ്പ് ആണ് സത്യന്വേഷികൾ എന്ന പുകമറ കൂട്ടായ്മയെന്ന് ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മയും ആരോപിക്കുന്നു. അമ്മ ആക്ഷൻ കൗൺസിലുമായത്തും. അമ്മ സക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരത്തിനുമെന്ന വാർത്തയെ കളിയാക്കിയാണ് സത്യാന്വേഷികളെന്ന് ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഗ്രൂപ്പ് രംഗത്ത് വന്നത്. ഇതിനും വിശദമായ മറുപടി തന്നെ സ്ത്യാന്വേഷികൾ നൽകി. രേഷ്മയുടെ ഘാതകരുണ്ടെങ്കിൽ കണ്ടെത്തുന്നതിന് എതിരല്ലെന്നും എന്നാൽ ഫയർവിങ്‌സിനെ മാത്രം ലക്ഷ്യമിട്ടാണ് ചിലർ പ്രവർത്തിക്കുന്നതെന്നുമായിരുന്നു മറുപടി. രേഷ്മയുടെ കുടുംബത്തിന്റെ പിന്തുണ ഇക്കൂട്ടർക്കില്ലെന്ന വാദവും ഈ കൂട്ടായ്മ ഉയർത്തുന്നു. മലയാളി പെന്തെ കോസ്റ്റൽഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിൽ വിശദമായി തന്നെ കാര്യങ്ങൾ കുറിക്കുന്നു. രേഷ്മാ വിഷയത്തിൽ മറുനാടൻ മലയാളി നടത്തിയ ഇടപെടലുകളും പരാമർശ വിഷയമാണ്.

ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഗ്രൂപ്പ് അഡ്‌മിന്റെ നിർദ്ദേശ പ്രകാരം എംപിഎഫ്ടി എന്ന ഗ്രൂപ്പിലെ പ്രധാനി തന്നെ അന്വേഷണം നടത്തി. നാൽപ്പിത്തിയെട്ട് മണിക്കൂർ വിശ്രമമില്ലാതെ നടത്തിയ യാത്രയിൽ സത്യം ബോധ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് രേഷ്മയുടെ വീട്ടുകാരേയും നേരിൽ കണ്ട് കാര്യങ്ങൾ തിരിക്കി. ഫയർവിങ്‌സ് പാസ്റ്റർമാർ പെന്തകോസ്തുകാരാണെന്ന സൂചനയും ഇതിലുണ്ട്. അതുകൊണ്ടാണ് വ്യക്തമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടു വരാൻ ശ്രമിച്ചത്. ഈ വിഭാഗത്തിന്റെ കീഴിലുള്ള ഒരു മാദ്ധ്യമവും സൗദി കേന്ദ്രീകരിച്ച് അക്ഷരം അറിയാത്ത ലേഖികയും ചില ചെറുപ്പക്കാരെ മുന്നിൽ നിർത്തി കളിക്കുകയാണെന്നാണ് കണ്ടെത്തൽ. രേഷ്മയുടെ കുടുംബം പറയുന്ന ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നതിന് ഫയർവിങ്‌സോ ബിനോയിയുടെ കുടുംബമോ എതിരല്ലെന്ന് കണ്ടെത്തിയെന്നാണ് വ്യക്തമാക്കുന്നത്. ജസ്റ്റീസ് ഫോർ രേഷ്മ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കള്ളം ആണെന്ന് സാധാരണക്കാര്
ക്ക് മനസ്സിലാകുന്ന തരത്തിൽ ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും വിശദീകരിക്കുന്നു. ഫലത്തിൽ രേഷ്മയുടെ കൊലപാതകമെന്ന വാദം ഈ ഗ്രൂപ്പ് തള്ളിക്കളയുന്നു.

ഇതിനെ എതിർത്ത് ജസ്റ്റീസ് ഫോർ രേഷ്മയും വിശദീകരണവുമായി രംഗത്തു വരുന്നു. രേഷ്മയുടെ മരണത്തിൽ അന്വേഷണത്തെ എതിർക്കുന്നില്ലെന്ന നിലപാടാണ് സത്യാന്വേഷികളും എംപിഎഫ്ടിയും സ്വീകരിക്കുന്നത്. രേഷ്മയുടെ അമ്മയുടെ അഭിമുഖത്തെ ഉയർത്തിക്കാട്ടിയ മാദ്ധ്യമങ്ങളെ കള്ളത്തരം പ്രചരിപ്പിക്കുന്നവരെന്നും വിശേഷിപ്പിക്കുന്നു. ഇതാണ് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്. ഫയർവിങ്‌സ് ഗ്രൂപ്പിന് പെന്തകോസ്ത് സഭയുമായി ബന്ധമില്ലെന്ന ജസ്റ്റീസ് ഫോർ രേഷ്മയുടെ വാദവും തള്ളുന്നു. അവരേയും പെന്തകോസ്തുകാരായി അംഗീകരിക്കുന്നു. അങ്ങനെ ബിനോയ് കൊട്ടാരക്കരയെ പരസ്യമായി പിന്തുണയ്ക്കാതെ അവരെ അനുകൂലിക്കുന്ന നിലപാടാണ് സത്യാന്വേഷികൾ എടുക്കുന്നത്. അതും കേസ് അന്വേഷണത്തിന് പൊലീസ് നീ്ക്കം തുടങ്ങുമ്പോൾ. രേഷ്മ മരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറംലോകത്ത് എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമർശനങ്ങൾ തുടങ്ങിയത്. ആക്ഷൻ കൗൺസിലുമുണ്ടായി. സിപിഐ(എം) പോലുള്ള രാഷ്ട്രീയ പ്രസ്ഥാനവും അന്വേഷണ ആവശ്യവുമായെത്തി.

ഇതിനിടെ പോസ്റ്റ്‌മോർട്ടം റിപ്പാർട്ട് രേഷ്മയുടെ അമ്മയ്ക്ക് പൊലീസ് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുമെന്ന സൂചനകൾ ആക്ഷൻ കൗൺസിലുമായി ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. ചിലരോട് കാര്യങ്ങളും തിരക്കി. അമേരിക്കയിലുള്ള സ്ത്രീയിലേക്കും ആരോപണം നീണ്ടിരുന്നു. അങ്ങനെ രേഷ്മയുടെ മരണത്തിൽ പൊലീസ് നീക്കം സജീവമായതോടെയാണ് പെന്തകോസ്ത് സഭയിലെ രണ്ട് ഗ്രൂപ്പുകൾ ആരോപണ പ്രത്യാരോപണങ്ങളുമായി നിറയുന്നത്. കേസ് അന്വേഷണത്തെ സ്വാധീനിക്കുമെന്നതിനാൽ ഒന്നിനോടും പ്രതികരിക്കാൻ ഈ ഘട്ടത്തിൽ രേഷ്മയുടെ കുടുംബം തയ്യാറല്ല. എന്നാൽ രേഷ്മയുടെ മരണത്തിൽ അന്വേഷണം വരും വരെ സജീവമായ ഇടപെടൽ നടത്തുമെന്നാണ് ജസ്റ്റീസ് ഫോർ രേഷ്മ കൂട്ടായ്മയുടെ നിലപാട്. സത്യാന്വേഷികളുടെ പോസ്റ്റിനോട് അവരുടെ പ്രതികരണം ഇങ്ങനെ.

ബഹുമാനപ്പെട്ട ജോൺ ജോബ് സത്യം പുറത്തു വരിക തന്നെ ചെയ്യും അത് ഇനി എത്ര മൂടി വച്ചാലും ആരൊക്കെ അതിനെ ഒതുക്കാൻ നോക്കിയാലും , സത്യന്വേഷിയിൽ വരുന്ന പോസ്റ്റുകളിൽ പലതവണ ഞാൻ കണ്ടു .കള്ളം പറഞ്ഞു ഒരു സമൂഹത്തെ മൊത്തം ഇല്ലാതെ ആക്കാൻ ശ്രേമിക്കുന്ന രണ്ടു പരീശന്മാർ എന്ന് എന്നാൽ പോസ്റ്റ് കാണുന്ന സാമാന്യം ബോധം ഉള്ളവർക്ക് മനസിലാകും താങ്കൾ ആരെ ആണ് സംരക്ഷിക്കാൻ ശ്രേമിക്കുന്നത് എന്ന് ... സത്യം വിളിച്ചു പറയുന്നത് പരീശത്വം ആണെങ്കിൽ ഞങ്ങൾ പരീശന്മാർ ആണെന് തന്നെ കൂട്ടിക്കോ, കേസ് എവിടെ വരെ എത്തി എന്നും ആരാണ് അന്വേഷിക്കുനത് എന്നും രേഷ്മയുടെ അമ്മ നിരാഹാരം ഇരിക്കുമോ എന്നുമൊക്കെ ബിനോയി താമസിയാതെ മനസിലാക്കും .. സ്ത്യന്വെഷിക്കും അത് വഴിയെ മനസിലാകും എന്ന് പറഞ്ഞു കൊണ്ട് തൽക്കാലം നിർത്തട്ടെ ...
കുറിപ്പ് ഇനി സത്യം പുറത്തു വന്നില്ല എങ്കിലും അപമാനം എൽകേണ്ടി വന്നാലും രേഷ്മയുടെ അമ്മയുടെ കൂടെ ഞങ്ങൾ അങ്ങ് സഹിച്ചു കൊള്ളാം.... ജോൺ ജോബ് ഞങ്ങളെ ഓർത്തു കരയണ്ട.....പെന്തകോസ്റ്റ് സഭയിലെ ഭിന്നത വ്യക്തമാക്കുന്നത് തന്നെയാണ് ഈ പോസ്റ്റും.

കൂട്ടത്തില നിന്ന് ആരാണ് രഹസ്യം ചോർത്തിയത് എന്നുള്ള അന്വഷണം ഫയർ വിങ്‌സ് അന്വേഷിക്കുന്നു എന്നും സൂചനയുണ്ട്. രേഷ്മയുടെ കേസുമായി മുന്നോട്ട് പോയില്ലെങ്കിൽ 20 ലക്ഷം രൂപ നൽകാമെന്ന വാർത്ത ചോർന്നതിലാണ് അന്വേഷണം. വൻ സാമ്പത്തിക നഷ്ടം സംഭവിച്ച, തീ ചിറകുകരുടെ ഇടയിൽ തന്നെ ഒരു അഭിപ്രായ വത്യാസം ഉണ്ടായി എന്നാണ് പുതിയ വെളിപെടുത്തൽ!!!. ഒരാൾ ചെയ്തതിന്റെ ഫലം അയാൾ തന്നെ അനുഭവികട്ടെ എന്ന്‌നു പ്രസ്തുത പ്രസ്ഥാനത്തിന്റെ ഒരു ഇടയൻ യോഗത്തിൽ അഭിപ്രായം പറയുകയും ഉണ്ടായി. എന്നാൽ, തെരഞ്ഞെടുപ്പു വേളയിൽ ചില ആളുകള നേപ്പാളിലേക്ക് പോകാൻ തയ്യാർ എടുക്കുന്നു എന്നാണ് പുതിയ അറിവ്. വിസ വേണ്ട, ഏത്ര കാലം വേണേലും അവിടെ താമസിക്കുകയും ആവാം. ആരു എപ്പോൾ എങ്ങനെ എന്നത് ഇത് വരെ വ്യക്തം ഇതും ജസ്റ്റീസ് ഫോർ രേഷ്മയെന്ന ഗ്രൂപ്പുകാരുടെ വെളിപ്പെടുത്തലാണ്. ഇത്തരം ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സത്യാന്വേഷികളെന്ന ഗ്രൂപ്പ് ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മയെ എതിർക്കുന്നത്. എന്നാൽ എന്തുവില കൊടുത്തും നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് അവരും പറയുന്നു.

ഇതോടെ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വിവാദങ്ങൾക്കും പുതിയ മാനം കൈവരുകയാണ്. ഫയർവിങ്‌സിനെ എതിർക്കാനും അനുകൂലിക്കാനും പെന്തകോസ്റ്റ് സഭയിലെ പ്രധാനികൾ തന്നെ രംഗത്തുണ്ടെന്നതാണ് യാഥാർത്ഥ്യം. സോഷ്യൽ മീഡിയയിലെ ചർച്ചകൾക്കപ്പുറത്തേക്ക് ഈ വിവാദം സഭയിൽ വളരുമെന്ന സൂചനയാണ് ലഭിക്കുന്നതും. രേഷ്മയുടെ കുടുംബത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് ഇരുവിഭാഗവും ശ്രമിക്കുന്നത്. ഇതിനുള്ള സമ്മർദ്ദവും സജീവമാണെന്നാണ് സൂചന. അതിനിടെ ഇത്തരം ചർച്ചകളിൽ രേഷ്മയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുമെന്ന് കരുതുന്നവരുമുണ്ട്. ചർച്ചയുടെ സ്വഭാവം മാറ്റാനാണ് ചിലർ ശ്രമിക്കുന്നത്. അതിലൂടെ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുമെന്നാണ് ഇവരുടെ നിലപാട്.

രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്പാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പരാതി നൽകിയത്.

അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം ആ പാവം പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് ആക്ഷേപം. ആ മരണവെപ്രാളത്തിൽ അല്ലേ രേഷ്മ ബിനോയിയുടെ മുഖം മാന്തി കീറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്പിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല.

രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്. രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്പിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്.

അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു. 5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും ബാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP