Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒപ്പം നിൽക്കാൻ കണ്ണീർ ഒപ്പാൻ ഈ പാർട്ടി ഉണ്ട്! ഓഖിയിലെ ഇടപെടലിൽ സംസ്ഥാന സെക്രട്ടറിക്ക് ഒപ്പം ശിവൻ കുട്ടി മാത്രമുള്ള ഫ്‌ളെക്‌സ്; സ്വയം വലുതാകാൻ ശ്രമിക്കുന്നവർ കോടിയേരിയെയും കരുവാക്കിയോ? എകെജി സെന്ററിന് മുമ്പിലെ ഫ്‌ളെക്‌സും വ്യക്തിപൂജയെന്ന് ആക്ഷേപം; കണ്ണൂരിൽ ജയരാജനെ തളച്ച തന്ത്രം കോടിയേരിയെ അനന്തപുരിയിൽ തിരിഞ്ഞു കൊത്തുന്നു; സമ്മേളനകാലത്ത് സിപിഎമ്മിൽ ചർച്ചയാകുന്ന പുതിയ വിവാദം ഇങ്ങനെ

ഒപ്പം നിൽക്കാൻ കണ്ണീർ ഒപ്പാൻ ഈ പാർട്ടി ഉണ്ട്! ഓഖിയിലെ ഇടപെടലിൽ സംസ്ഥാന സെക്രട്ടറിക്ക് ഒപ്പം ശിവൻ കുട്ടി മാത്രമുള്ള ഫ്‌ളെക്‌സ്; സ്വയം വലുതാകാൻ ശ്രമിക്കുന്നവർ കോടിയേരിയെയും കരുവാക്കിയോ? എകെജി സെന്ററിന് മുമ്പിലെ ഫ്‌ളെക്‌സും വ്യക്തിപൂജയെന്ന് ആക്ഷേപം; കണ്ണൂരിൽ ജയരാജനെ തളച്ച തന്ത്രം കോടിയേരിയെ അനന്തപുരിയിൽ തിരിഞ്ഞു കൊത്തുന്നു; സമ്മേളനകാലത്ത് സിപിഎമ്മിൽ ചർച്ചയാകുന്ന പുതിയ വിവാദം ഇങ്ങനെ

തിരുവനന്തപുരം : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് എതിരായ സ്വയം മഹത്വവൽക്കരണ ആരോപണം ജില്ലാ അതിർത്തിയും കടന്നു കേരളം ആകെ ചർച്ചയാണ്. ജയരാജനെ കുറ്റക്കാരൻ ആക്കി കണ്ണൂരിലെ കീഴ് ഘടകങ്ങളിൽ എല്ലാം പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിലെ സിപിഎം ആസ്ഥാനമായ എകെ ജി സെന്റെറിന്റെ മുന്നിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മഹാത്വവല്കരിച്ചു കൊണ്ട് വലിയ ഫ്‌ളെക്‌സ് ബോർഡ്. ഇതും സഖാക്കൾ ചർച്ചയാക്കുകയാണ്.

ഓഖി ദുരന്ത ബാധിതരേ കോടിയേരി സാന്ത്വനിപ്പിക്കുന്ന ചിത്രം അടങ്ങിയ ചിത്രം അടങ്ങിയ ഫ്‌ളെക്‌സിലെ വാചകമാണ് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ഒപ്പം നിൽക്കാൻ കണ്ണീർ ഒപ്പാൻ ഈ പാർട്ടി ഉണ്ട് എന്നതാണ് കോടിയേരിയുടെ വിവിധ ചിത്രങ്ങൾ ഉള്ള ബോർഡിൽ എഴുതിയിരിക്കുത്.കോടിയേരിക്ക് തൊട്ട് പിന്നിലായി തലസ്ഥാനത്തു നിന്നുള്ള സംസ്ഥാന സമിതി അംഗം വി ശിവൻകുട്ടിയും ചിത്രത്തിൽ ഉണ്ട് . പാർട്ടി എന്നാൽ കോടിയേരി ആണെന്ന സന്ദേശം നൽകുന്ന ചിത്രവും വാചകവും അടങ്ങിയ ഫ്‌ളെക്‌സ് പാർട്ടി ആസ്ഥാനത്തിന് മുന്നിൽ തന്നെ സ്ഥാപിച്ചത് വ്യക്തിപൂജ ആണെന്ന വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു .

ഫെബ്രുവരി 3,4,5 തീയതികളിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണതിനായി ഉയർത്തിയ ബോർഡ് ആണ് പാർട്ടിക്കാർക്ക് ഇടയിൽ വിവാദം ആയിരിക്കുന്നത്. ഓഖി ദുരന്തത്തെ തുടർന്ന് കോവളം ഏരിയയിൽ നിന്ന് തിരുവനന്തപുരം നഗരത്തിലെക്ക് മാറ്റിയ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാൻ വി ശിവൻകുട്ടി ആണ്. സംഘടക സമിതി തന്നെയാണ് സമ്മേളന വേദി ആയ ഏ കെ ജി സെന്റെറിന്റെ മുന്നിൽ ബോർഡ് വെച്ചത്. സംസ്ഥാന സെക്രട്ടറിയെ പ്രീതിപ്പെടുത്താൻ വേണ്ടിയാണു ശിവൻ കുട്ടിയും സംഘവും ഇത്തരത്തിൽ ഫ്‌ളെക്‌സ് വെച്ചതെന്നാണ് പാർട്ടിക്കാർക്ക് ഇടയിലുള്ള സംസാരം.

ഇനി അതല്ല ഉദ്ദേശം എങ്കിൽ പാർട്ടി സംസ്ഥാന സമിതി അംഗം ആയ ശിവൻ കുട്ടി ഇങ്ങനെ വ്യക്തി പൂജ ധ്വനിപ്പിക്കുന്ന ബോർഡ് വെക്കാൻ എന്തിനു അനുമതി കൊടുത്തു എന്നാണ് പാർട്ടി നേതാക്കളുടെ ചോദ്യം. ജില്ലാ സമ്മേളനങ്ങളിൽ മഹത്വവൽക്കരണം സജീവ ചർച്ചയായ ഘട്ടത്തിൽ പാർട്ടി സെന്റെറിന്റെ മുന്നിൽ ഉയർന്ന ഫ്‌ളെക്‌സ് ബോർഡ് നീക്കം ചെയ്യാൻ സംസ്ഥാന നേതൃത്വം തയാറാവാത്തതെന്തേ എന്ന ചോദ്യവും പാർട്ടി പ്രവർത്തകർക്ക് ഇടയിലെ ചർച്ചകളിൽ ഉയരുന്നുണ്ട്.

സംസ്ഥാന സെക്രട്ടറിക്ക് ഒപ്പം ശിവൻ കുട്ടി മാത്രമുള്ള ഫ്‌ളെക്‌സ് ഏകെ ജി സെന്ററിന്റെ മുന്നിൽ വെച്ചതിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ദുരിതാശ്വാസ നടപടികൾക്ക് നേതൃത്വം കൊടുത്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക് കടുത്ത അമർഷം ഉണ്ട്. ഔദ്യോഗിക പക്ഷക്കാർ ആണെങ്കിലും കടകംപള്ളിയും ശിവൻ കുട്ടിയും വിരുദ്ധ ചേരികളിലാണ്. സ്വയം വലുതാകാൻ ശ്രമിക്കുന്ന ശിവൻ കുട്ടി അതിനു കോടിയേരിയെയും കരുവാക്കി എന്നാണ് ഇവരുടെ ആക്ഷേപം. എന്തായാലും പാർട്ടി ആസ്ഥാനത്തിനു മുന്നിലെ വ്യക്തി പൂജ ബോർഡ് വിവാദമായ പശ്ചാതലത്തിൽ മാറ്റിയേക്കും എന്നാണ് സൂചന.

തിരുവനന്തപുരത്ത് ആനാവൂരാണ് ജില്ലാ സെക്രട്ടറി. അതിനിടെ ആനാവൂരിനെ മാറ്റണമെന്ന ആവശ്യവും അതി ശക്തമായി ചില കോണുകൾ ഉയർത്തുന്നുണ്ട്. ഇതിന് പിന്നിലും ശിവൻകുട്ടിയാണെന്നാണ് ആക്ഷേപം. ആനാവൂരിനെ മാറ്റി ജില്ലാ സെക്രട്ടറിയാകാനുള്ള തന്ത്രമാണ് ഫെല്ക്‌സ് എന്നാണ് ഉയരുന്ന വിമർശനം.

സംഗീത ആൽബം, നോട്ടീസുകൾ , ഫ്‌ളെക്‌സ് തുടങ്ങിയവ തയാറാക്കി സ്വയം മഹാനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും വ്യക്തി പൂജാ ശ്രമങ്ങൾ തടയുന്നില്ല എന്നുമാണ് പി ജയരാജനെ പറ്റിയുള്ള സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. ഇക്കാര്യം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷമാണ് ഇപ്പോൾ ബ്രാഞ്ച് വരെയുള്ള ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജയരാജനിൽ ആരോപിക്കുന്ന അതേ കുറ്റമാണ് ഇപ്പോൾ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഉയർത്തിയിരിക്കുന്ന ഫ്‌ളെക്‌സ് ബോർഡിലും ഉള്ളതെന്നാണ് ആക്ഷേപം.

കണ്ണൂരിൽ സിപിഎം ഏരിയ സമ്മേളനങ്ങൾ പൂർത്തിയായതോടെ ചില തെറ്റായ പ്രവണതകൾ എന്ന പേരിലുള്ള കുറിപ്പാണു ബ്രാഞ്ചുകളിൽ അവതരിപ്പിക്കുന്നത്. പി.ജയരാജൻ സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സംസ്ഥാന സമിതിയുടെ കുറ്റപ്പെടുത്തൽ.
ജനുവരി 27 മുതൽ 29 വരെയാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം. നിലവിലുള്ള സംഘടനാ രീതിക്ക് വിരുദ്ധമായാണ് പി.ജയരാജനെ മഹത്വവത്ക്കരിക്കാൻ ശ്രമം നടന്നത്. നവംബർ 11ന് സംസ്ഥാന സമിതി അംഗീകരിച്ച കുറിപ്പാണ് കീഴ്ഘടകങ്ങളിൽ വായിക്കുന്നത്.

പുറച്ചേരി ഗ്രാമീണ കലാവേദിയുടെ സംഗീത ആൽബം, സ്വന്തം ചിത്രം മാത്രമുള്ള ഫ്‌ളെക്‌സ് ബോർഡുകൾ, യുഎപിഎ ചുമത്തപ്പെട്ടപ്പോൾ വിശദീകരണ യോഗങ്ങൾക്കായി തയാറാക്കിയ പ്രസംഗ കുറിപ്പ് തുടങ്ങിയവയാണ് ജയരാജനെ വെട്ടിലാക്കിയത്. വ്യക്തിപൂജ പോലുള്ള നീക്കങ്ങൾ അറിഞ്ഞിട്ടും വിലക്കിയില്ലെന്നാണ് വിമർശനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടെത്തിയാണ് ജില്ലാ സമിതിയിൽ ജയരാജനെതിരെയുള്ള കുറിപ്പ് അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP