Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസിലെത്തിയ നാലുമലയാളികൾ കൂടി കൊല്ലപ്പെട്ടതായി സന്ദേശം; ജിഹാദി പോരാട്ടത്തിൽ ജീവൻ നഷ്ടമായത് കണ്ണൂർ-മലപ്പുറം സ്വദേശികൾക്ക്; ഖുറാസാനിൽ വച്ച് നിക്കാഹ് ചെയ്ത പൊന്മള സ്വദേശി നജീബ് കൊല്ലപ്പെട്ടത് ആദ്യരാത്രിക്കു മുമ്പേ 'ജിഹാദി'നിറങ്ങിയതോടെ; നാട്ടിലേക്ക് സന്ദേശങ്ങൾ എത്തിയത് ടെലഗ്രാമും ഫേസ്‌ബുക്കും വഴി; കഴിഞ്ഞ വർഷം ഓഗസ്‌റ്റോടെ നാടുവിട്ട നജീബടക്കമുള്ളവർ എത്തിപ്പെട്ടത് അഫ്ഗാനിലും സിറിയയിലും ഇറാഖിലും

ഐഎസിലെത്തിയ നാലുമലയാളികൾ കൂടി കൊല്ലപ്പെട്ടതായി സന്ദേശം; ജിഹാദി പോരാട്ടത്തിൽ ജീവൻ നഷ്ടമായത് കണ്ണൂർ-മലപ്പുറം സ്വദേശികൾക്ക്; ഖുറാസാനിൽ വച്ച് നിക്കാഹ് ചെയ്ത പൊന്മള സ്വദേശി നജീബ് കൊല്ലപ്പെട്ടത് ആദ്യരാത്രിക്കു മുമ്പേ 'ജിഹാദി'നിറങ്ങിയതോടെ; നാട്ടിലേക്ക് സന്ദേശങ്ങൾ എത്തിയത് ടെലഗ്രാമും ഫേസ്‌ബുക്കും വഴി; കഴിഞ്ഞ വർഷം ഓഗസ്‌റ്റോടെ നാടുവിട്ട നജീബടക്കമുള്ളവർ എത്തിപ്പെട്ടത് അഫ്ഗാനിലും സിറിയയിലും ഇറാഖിലും

എംപി റാഫി

മലപ്പുറം: ഇസ്ലാമിക് സ്റ്റേറ്റി (ഐ.എസ്)ൽ എത്തിയ മലപ്പുറം പൊന്മള സ്വദേശി നജീബ് ഉൾപ്പടെ നാല് മലയാളികൾ കൂടി കൊല്ലപ്പെട്ടതായി സന്ദേശം. ഐ.എസ് സ്വാധീന മേഖലയായ അഫ്ഗാനിലെ ഖുറാസാൻ, സിറിയ, ഇറാഖിലെ മൊസൂൾ എന്നിവിടങ്ങളിൽ കഴിഞ്ഞു വന്നിരുന്ന മലയാളികളാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്്. ഐ.എസിലെ മറ്റു മലയാളികൾ വഴി ടെലഗ്രാമിലൂടെയും ഫേസ്‌ബുക്കിലൂടെയുമാണ് നാട്ടിലേക്ക് സന്ദേശം എത്തിയിട്ടുള്ളത്.

കഴിഞ്ഞ ഒമ്പത് മാസം മുമ്പ് അഫ്ഗാനിലെ ഐ.എസ് സ്വാധീന മേഖലയിൽ എത്തിയ നജീബ് അവിടെ വെച്ച് നിക്കാഹ് ചെയ്തതായും എന്നാൽ ആദ്യരാത്രിക്കു മുമ്പേ 'ജിഹാദി'നിറങ്ങി യുദ്ധത്തിൽ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് സന്ദേശത്തിലുള്ളത്. എന്നാൽ നജീബിന്റെ മരണ വിവരം വീട്ടുകാരോ പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ അറിഞ്ഞിട്ടില്ല.

കണ്ണൂർ സ്വദേശി സുഹൈൽ ഇബ്‌നു മുഹമ്മദിന്റെ മകൻ മുഹമ്മദ് ഇബ്‌നു സുഹൈൽ സിറിയയിൽ വച്ചു ഏകദേശം പത്ത് മാസം മുമ്പ് എയർ സ്‌ട്രൈക്കിൽ കൊല്ലപെട്ടതായും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന കണ്ണൂർ വളപട്ടണം സ്വദേശി ശമീറിന്റെ രണ്ടാമത്തെ മകൻ സഫുവാൻ സിറിയയിൽ വച്ചു കൊല്ലപ്പെട്ടതായുമാണ് മറ്റു സന്ദേശങ്ങൾ. കൂടാതെ കണ്ണൂർ വളപട്ടണത്തെ ഷബീറും കുടുംബവും ഇറാഖിലെ മൊസൂളിൽ വച്ചും കൊല്ലപ്പെട്ടതായും സന്ദേശത്തിലുണ്ട്. കണ്ണൂർ സ്വദേശികളുടെ മരണം നേരത്തെ എൻ.ഐ.എക്കു സൂചന ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് ഇതുസംബന്ധിച്ച സന്ദേശം എത്തിയത്.

അതേ സമയം നജീബിനെ സംബന്ധിച്ച് യാതൊരു വിവരവും മുമ്പ് ലഭിച്ചിരുന്നില്ല. ഐ.എസ് അനുകൂല മലയാള ഫേസ്‌ബുക്ക് അക്കൗണ്ടുകളിലും നജീബ് കൊല്ലപ്പെട്ടതായ സന്ദേശം ഇന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നജീബ് ഇന്ത്യ വിട്ട ശേഷം യു.എ.ഇയിലും ഇറാനിലും എത്തിയതായി വിവരം ലഭിച്ചെങ്കിലും പിന്നീട് എന്തു സംഭവിച്ചുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തതയുണ്ടായിരുന്നില്ല. നജീബ് വീട്ടുകാർക്ക് അയച്ച ഐ.എസ് ആശയങ്ങളും 'ജിഹാദി' സന്ദേശങ്ങളുമാണ് ഇസ്ലാമിക് സ്റ്റേറ്റിൽ എത്തിയിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്.

2017 ഓഗസ്റ്റ് 16ന് ഹൈദ്രാബാദ് വിമാനത്താവളം വഴി യു.എ.ഇയിലേക്കും ഇവിടെ നിന്ന് ഇറാനിലേക്കും നജീബ് യാത്ര ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.തമിഴ്‌നാട് വെല്ലൂർ വി.ഐ.ടി യൂണിവേഴ്‌സിറ്റിയിൽ എം.ടെക്ക് വിദ്യാർത്ഥിയായ നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞായിരുന്നു വീട് വിട്ടിറങ്ങിയത്. ഒരാഴ്ച പിന്നിട്ടിട്ടും നജീബ് തിരികെ എത്തിയിരുന്നില്ല. ഇതിനിടെ നജീബിന്റെ ടെലഗ്രാം അക്കൗണ്ടിൽ നിന്നും മാതാവിന്റെ ഫോൺ നമ്പരിലേക്ക് 'ജിഹാദി' സന്ദേശങ്ങൾ ലഭിച്ചു. ഇതോടെ മാതാവ് ഖമറുന്നിസ മലപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. മകനെ കാണാനില്ലെന്നും മകൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോയതായി സംശയിക്കുന്നതായും മാതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവം 2017 ഓഗസ്റ്റ് മാസം 28ന് മറുനാടൻ മലയാളിയാണ് പുറത്തുവിട്ടത്.

നജീബ് മുമ്പ് അയച്ച സന്ദേശത്തിൽ പറയുന്ന ചില വാചകങ്ങളിങ്ങനെയാണ് : ' കാഫിരീങ്ങളുടെ കൂടെ ജീവിക്കുന്നതിൽ ഒരർത്ഥവുമില്ല. ദാറുൽ കുഫ്‌റിൽ നിന്നും ഞാൻ രക്ഷപ്പെട്ടു. യഥാർത്ഥ വിശ്വാസികളായ ജിഹാദികളെ ഞാൻ കണ്ടുമുട്ടി. ഏറെ വൈകാതെ ഞാൻ ശഹീദാകും'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP