Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ

വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ

മറുനാടൻ മലയാളി ബ്യൂറോ

മാള: കത്തോലിക്കാ പുരോഹിതന്മാരുടെ പെണ്ണുകേസുകൾക്ക് ഒരു കുറവുമില്ലെന്നാണ് മാളയിൽ നിന്നുള്ള പുതിയ സംഭവം തെളിയിക്കുന്നത്. ഭർത്താവ് വിദേശത്തുള്ള രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയ്‌ക്കൊപ്പം മാള സെന്റ് സ്‌റാറലിനിയോസ് ഫൊറേനാ പള്ളി അസിസ്സ്റ്റന്റ് വികാരിയായിരുന്ന ഫാദർ സെബി വിതയത്തിൽ ഒളിച്ചോടിയിരിക്കുകയാണ്. പള്ളിയിൽ മൂന്ന് വർഷത്തോളം അസ്സിറ്റന്റ് വികാരിയാ പ്രവർത്തിച്ചിരുന്നപ്പോഴാണ് ഫാദർ സെബി വിതയത്തിലും വീട്ടമ്മയായ അനിത തോമസ്സും തമ്മിൽ പ്രണയത്തിലായത്.

ഇരുവരുടേയും വഴിവിട്ട ബന്ധം ശ്രദ്ധയിൽപെട്ട വീട്ടുകാരും പള്ളിയിലെ വികാരിയും ഇരുകൂട്ടരേയും പിന്തിരിപ്പിക്കാൻ ആവുന്നത് ശ്രമിച്ചെങ്കിലും വിലക്കുകളെ അതിജീവിച്ച് പ്രണയം തുടരുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന ഭർത്താവ് തോമസ് പലവട്ടം ഇവരുടെ ബന്ധത്തെകുറിച്ച് സഭയിലെ ഉന്നതരെ ധരിപ്പിച്ചില്ലെങ്കിലും അവരാരും ഇടപ്പെട്ടില്ലെന്നാണ് ഇടവടയിലെ വിശ്വാസികൾ ആരോപിക്കുന്നത്.

രണ്ടരമാസം മുമ്പ് പള്ളിയിൽ നിന്നും ഫാദർ സെബിയെ സ്ഥലം മാറ്റിയെങ്കിലും അനിതയുമായുള്ള ബന്ധത്തിനു മാത്രം ഒരു മാറ്റവുമുണ്ടായില്ല. ഫാദർ സെബിയെ പിരിയാനാവില്ലെന്ന് മനസ്സിലായതോടെ് അനിത അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന മക്കളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. അനിതയെ കാണാനില്ലെന്ന് കാട്ടി ഭർതൃപിതാവ് ജോസ് മാള പൊലീസിൽ പരാതി നൽകി. ക്രൈം നമ്പർ 671/17ൽ കേരള പൊലീസ് ആക്ട് 57-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അനിതയുമായി ബന്ധപ്പെട്ടപ്പോൾ ഹൈദരാബാദിലാണെന്നാണ് അനിത പറഞ്ഞത്. സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. മെയ് 20 ശനിയാഴ്ച അനിത പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. താൻ സ്വന്തം ഇഷ്ട പ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്നും ഫാദർ സെബിയോടൊപ്പം പോകാനാണ് തല്പര്യമെന്നും അറിയച്ചതിനെ തുടർന്ന് അനിതയെ ചാലക്കുടി കോടതിയിൽ ഹാജരാക്കി. കോടതിയിലും ഫാദറിനൊപ്പം പോയാൽ മതിയെന്നാണ് അനിത പറഞ്ഞത്. ഇതോടെ അനിതയെ സ്വന്തം ഇഷ്ടത്തിനു വിടാൻ കോടതി ഉത്തരവിടുകയും ചെയ്തു.

അനിത ഫാദർ സെബിക്കൊപ്പമാണ് ഇപ്പോഴുള്ളത്. വൈദിക വൃത്തി ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഇറ്റലിയിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഫാദർ സെബിവിതയത്തിൽ. കത്തോലിക്കാ സഭയിലെ വൈദികർക്കെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് സംസ്ഥാനത്ത് വ്യാപകമായി ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ നൽകാൻ സഭാഅധികൃതർ ശ്രമിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. പുണ്യമായി കരുതുന്ന തിരുവസ്ത്രത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് പലവൈദികർക്കെതിരെയും ഭാഗത്തു നിന്നുമുണ്ടാകുന്നത്.

കഴിഞ്ഞ മാസം എറണാകുളം പെരുമ്പള്ളിയിലെ അസ്സീസി വിദ്യാനികേതൻ സ്‌കൂളിലെ അഡ്‌മിനിസ്‌ട്രേറ്റർ ഫാദർ ജോസ്സഫ് പോളിനൊപ്പം ആ സ്‌കൂളിലെ അദ്ധ്യാപിക ഒളിച്ചോടിയിരുന്നു. ഒടുവിൽ ഭർത്താവിന്റെ പരാതിയെ തുടർന്ന് ബഗലൂരുവിൽ നിന്നാണ് വൈദികനേയും ടീച്ചറേയും പൊലീസ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ കന്യാസ്ത്രീമഠത്തിലേക്ക് പോകാനാണ് താല്പര്യമെന്നാണ് യുവതി പറഞ്ഞത്. ഫലത്തിൽ ഇപ്പോൾ യുവതിയും വൈദികനും സഭയുടെ പൂർണ്ണ സംരക്ഷണത്തിൽ കഴിയുകയാണ്.

പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംഞ്ചേരി പ്രായപൂർത്തിയാകാത്ത ഇടവകാംഗത്തെ പീഡിപ്പിച്ചതിന് ഇപ്പോൾ ജയിലിലാണ്. റോബിനെ രക്ഷിക്കാനുള്ള ശ്രമമാണ് സഭയുടെ ഭാഗത്തു നിന്നും ഇപ്പോഴും നടക്കുന്നത്. തെറ്റായ വഴയൂടെ പോകുന്ന വികാരിമാരെ തിരുത്താൻ ശ്രമിക്കാതെ അവരുടെ കൊള്ളരുതായ്മകൾക്ക് കുടപിടിക്കുന്ന സഭാ അധികൃതരുടെ നടപടികളിൽ ഭൂരുപക്ഷം വിശ്വാസികൾക്കും പ്രതിഷേധമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP