Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

കേരളത്തിലെ പ്രളയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിടിവള്ളിയായി; അന്വേഷണ ഉദ്യോഗസ്ഥന്റെ പരിധിയിൽ 50ൽപ്പരം ദുരിതാശ്വാസ ക്യാമ്പുകൾ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം മാത്രമേ അന്വേഷണ നടപടികളെക്കുറിച്ച് ചിന്തിക്കാനാകൂവെന്ന് വൈക്കം ഡിവൈഎസ്‌പി കെ സുഭാഷ്; കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പിനെ രക്ഷിക്കാൻ അന്വേഷണ സംഘം നടത്തുന്ന ഒത്തുകളി പ്രകടം

കേരളത്തിലെ പ്രളയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിടിവള്ളിയായി; അന്വേഷണ ഉദ്യോഗസ്ഥന്റെ പരിധിയിൽ 50ൽപ്പരം ദുരിതാശ്വാസ ക്യാമ്പുകൾ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം മാത്രമേ അന്വേഷണ നടപടികളെക്കുറിച്ച് ചിന്തിക്കാനാകൂവെന്ന് വൈക്കം ഡിവൈഎസ്‌പി കെ സുഭാഷ്; കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പിനെ രക്ഷിക്കാൻ അന്വേഷണ സംഘം നടത്തുന്ന ഒത്തുകളി പ്രകടം

പ്രകാശ് ചന്ദ്രശേഖർ

വൈക്കം: കേരളക്കരയെ കണ്ണീരണിയിച്ച പ്രളയം, ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്്ക്കലിന് പിടിവള്ളിയായി.കന്യാസ്ത്രീ പീഡനക്കേസ്സിൽ അറസ്റ്റുചെയ്യുന്ന ഘട്ടം വരെ നീങ്ങിയ കേസ് നടപടികൾ തലനാരിഴക്ക് ഒഴിവായ അശ്വാസത്തിനുപുറമേയാണ് പ്രളയം മൂലം കേസ് നടപടകിൾ വൈകുമെന്ന സൂചനകളും പുറത്തുവരുന്നത്.ഇതോടെ പലവിധത്തിൽ തെളിവുകൾ സൃഷ്ടിച്ച് ,രക്ഷക്കുള്ള കരുക്കൾ നീക്കാൻ ഫ്രാങ്കോ മുളക്കലിന് കൂടുതൽ അവസരം ലഭിച്ചിരിക്കയാണ്.

അന്വേഷണച്ചുമതലയുള്ള വൈക്കം ഡി വൈ എസ് പി യുടെ പരിധിയിൽ 50-ൽപ്പരം ദുരിതാശ്വസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവർക്ക് ആശ്വാസമേകുന്നതിനാണ് ഇപ്പോൾ മുഖ്യപരിഗണനയെന്നും ഇതിന് ശേഷം മാത്രമേ കേസ് നടപടികളെക്കുറിച്ച് ചിന്തിക്കുനാവു എന്നതാണ് നിലവിലെ സ്ഥിതിയെന്ന് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി വൈ എസ് പി കെ സുഭാഷ് മറുനാടൻ മലയാളിയോട വ്യക്തമാക്കി.

ഒരാഴ്ചയോളം ജലന്ധറിൽ തങ്ങി പൊലീസ് സംഘം കേസിൽ തെളിവെടുത്തിരുന്നു.അവസാനഘട്ടത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യൽ നടന്ന രാത്രി ബിഷപ്പ് ഹൗസിൽ ഏറെ നാടകീയ രംഗങ്ങളും അരങ്ങേറി.ഉച്ച കഴിഞ്ഞ് മൂന്നുമുതൽ ചോദ്യം ചെയ്യൽ ആരംഭിച്ചു എന്നാണ് ആദ്യഘട്ടത്തിൽ പൊലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.

മണിക്കൂറുകൾ പിന്നിട്ടും വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.ഇതിനിടെ രാത്രി 7.30 തോടെ ബിഷപ്പ് ചിരിച്ച് സന്തോഷവാനായി കാറിൽ ബിഷപ്പ് ഹൗസിലെത്തി.ഇതോടെ പൊലീസ് വെളുപ്പെടുത്തലിലെ കള്ളക്കളി പൊളിഞ്ഞു.ചോദ്യം ചെയ്യൽ പുലർച്ചെ വരെ നീണ്ടതോടെ അറസ്റ്റ്ഉണ്ടാവുമെന്ന തരത്തിൽ ഊഹാഭോഗങ്ങൾ പ്രചരിച്ചിരുന്നു.എന്നാൽ പുലർച്ചെ 5 മണിയോടെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ ഡി വൈ എസ് പി കെ സുഭാഷ് അറസ്റ്റ് നടപടികൾ ഇപ്പോൾ ഇല്ലന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.

തനിയ്‌ക്കെതിരെയുള്ള തെളിവുകൾ വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നുമുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പരിഗണിച്ച് തൽക്കാലം അറസ്റ്റുവേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്ന് പിന്നീട് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ മറുനാടനോട് സ്ഥിരീകരിച്ചിരുന്നു.കേരള പൊലീസിനെ വിരട്ടി ഓടിക്കാൻ വിശ്വാസികളെ ഉപയോഗിച്ച് പ്രതിരോധം തീർത്തും പഞ്ചാബ് പൊലീസിന്റെ സേവനം ഉപയോഗപ്പെടുത്തിയും താൻ നടത്തിയ നീക്കം വിലപ്പോയില്ലെന്ന് മനസ്സിലാക്കിയ ഫ്രാങ്കോ മുളയ്ക്കൽ അവസാന ശ്രമമെന്ന നിലയിൽ ജലന്ധറിൽ നിന്ന് മുങ്ങാൻ നീക്കം നടത്തിയെന്നും പരക്കെ ആരോപണം ഉയർന്നിട്ടുണ്ട്.

പൊലീസിനെ മണിക്കൂറുകളോളം ചുറ്റിച്ച ബിഷപ്പ് ,അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പിലാണ് ഒളിയിടത്തിൽ നിന്നും പുറത്തുവന്നതും ചോദ്യം ചെയ്യലിന് ഹാജരായതെന്നും മറ്റുമുള്ള പ്രാചാരണങ്ങളും ശക്തമായിരുന്നു.ഒരു മാസത്തോളം സമയമെടുത്ത് തങ്ങൾ കണ്ടെത്തിയ തെളിവുകളെ പുച്ഛിച്ച് തള്ളിയിട്ടും ഫ്രാങ്കോ മുളക്കനെ കേരള പൊലീസ് ജലന്ധറിൽ വിട്ടിട്ട് പോന്നതിന്റെ കാര്യം ഇപ്പോഴും പിടികിട്ടുന്നില്ലന്നാണ് മുതിർന്ന അഭിഭാഷകരുടെ പക്ഷം.

ഇക്കാര്യത്തിൽ ചാനലുകളിൽ ചൂടേറിയ ചർച്ചകളും വാദപ്രതിവാദങ്ങളും നടന്നുവരവെയാണ് ഇടുക്കി -ഇടമലയാർ ഡാം തുറക്കുന്ന വാർത്തകളെത്തുന്നത്.ഡാം തുറന്നതോടെ നാടാകെ പ്രളയത്തിൽ മുങ്ങി.തുടർന്ന് ഫ്രങ്കോ മുളയ്ക്കൽ മാധ്യമങ്ങളുടെ പരിധിക്കപ്പുറമായി.ഇതോടെ പൊലീസ് നീക്കങ്ങളും തണുത്തിരക്കയാണ്.നേരത്തെ പ്രളയം ഫ്രാങ്കോമുളക്കനെ പീഡിപ്പിച്ചതിലുള്ള ദൈവശിക്ഷയാണെന്ന് ചില വിശ്വാസികൾ പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വൻ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP