Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിംഗം മുറിച്ച പെൺകുട്ടിയുടെ കാമുകൻ മനോനില തെറ്റി 45കാരിയുമായി ബന്ധം പുലർത്തിയിരുന്നയാൾ; ഗംഗേശാനന്ദയ്ക്കൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോൾ പെൺകുട്ടിയുമായി പ്രണയത്തിലായി; ബന്ധത്തെ എതിർത്തത് കമിതാക്കൾക്കു സ്വാമിയോടു വൈരാഗ്യമുണ്ടാക്കി; വയനാട്ടിലായിരുന്ന സ്വാമിയെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയത് പെൺകുട്ടി; ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദ മറുനാടനോടു നടത്തിയ വെളിപ്പെടുത്തലുകൾ

ലിംഗം മുറിച്ച പെൺകുട്ടിയുടെ കാമുകൻ മനോനില തെറ്റി 45കാരിയുമായി ബന്ധം പുലർത്തിയിരുന്നയാൾ; ഗംഗേശാനന്ദയ്ക്കൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോൾ പെൺകുട്ടിയുമായി പ്രണയത്തിലായി; ബന്ധത്തെ എതിർത്തത് കമിതാക്കൾക്കു സ്വാമിയോടു വൈരാഗ്യമുണ്ടാക്കി; വയനാട്ടിലായിരുന്ന സ്വാമിയെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയത് പെൺകുട്ടി; ഗംഗേശാനന്ദയുടെ സുഹൃത്ത് ഗരുഡ ഭജാനന്ദ മറുനാടനോടു നടത്തിയ വെളിപ്പെടുത്തലുകൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഗംഗേശ്വരാനന്ദ സ്വാമിയുടെ ലിംഗം ഛേദിച്ച പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസ് മുമ്പ് മനോനില തെറ്റിയ ആളായിരുന്നെന്നും 45 വയസ്സ് പ്രായമുള്ള സ്ത്രീയുമായി ബന്ധം പുലർത്തി വന്നിരുന്നതായും വെളിപ്പെടുത്തൽ. കോട്ടയം വാഴൂർ തീർത്ഥപാദ ആശ്രമം സെക്രട്ടറി ഗരുഡ ഭജാനന്ദ തീർത്ഥയാണ് മറുനാടനുമായി ഇക്കാര്യം പങ്കുവച്ചത്. ഗംഗേശാനന്ദയുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തതസഹചാരിയുമാണ് ഗരുഡ ഭജാനന്ദ. ലിംഗച്ഛേദനത്തിന് ഇരയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സ്വാമിക്ക് സഹായത്തിനായി ഒപ്പമുള്ളത് ഗരുഡ ഭജാനന്ദയാണ്.

ഏതാണ്ട് മൂന്ന് മൂന്നര വർഷം മുമ്പ് ഒരു ദിവസം ഗംഗേശാനന്ദ സ്വാമി ആശ്രമത്തിൽ വരുബോൾ കൂടെ ഇയാളും (അയ്യപ്പദാസ്) ഉണ്ടായിരുന്നുവെന്ന് ഗരുഡ ഭജാനന്ദ പറഞ്ഞു. സുഹൃത്ത് പരിചയപ്പെടുത്തിയ ആളാണെന്നും മനോനില തെറ്റിയിരിക്കുകയാണെന്നും ചികത്സിച്ച് ഭേദമാക്കണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഇയാളുടെ അച്ഛനെ വിളിച്ചു വരുത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.

ഡോക്ടർമാർ നിർദ്ദേശിച്ച ചികത്സയും ധ്യാനവും മറ്റും കൊണ്ട് ഏറെ താമസിയാതെ തന്നെ രോഗം ഭേദമായി. പിന്നീടാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങളേക്കുറിച്ച് അയ്യപ്പദാസ് കൂടുതൽ വിവരങ്ങൾ നല്കിയത്.

ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വച്ചാണ് 45 വയസോളം പ്രായമുള്ള സ്ത്രീയുമായി താൻ പരിചയത്തിലായതെന്നും മാസങ്ങൾക്കുള്ളിൽ തന്നെ ഇവർ തന്റെ സമ്പാദ്യം മൊത്തം തട്ടിയെടുത്തെന്നും ഇതേത്തുടർന്നുള്ള വിഷമത്താലാണ് മാനസികനില തകരാറിലായതെന്നുമായിരുന്നു ഇയാളുടെ വിവരണം. രോഗം ഭേതമായതു മുതൽ ഇയാൾ സ്വാമിയുടെ നിഴലായി ഒപ്പം കൂടി.

സ്വാമി തിരുവനന്തപുരത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്ന അവസരത്തിൽ അയ്യപ്പദാസിനേയും ഒപ്പം കൂട്ടിയിരുന്നു. ഈ അവസരത്തിലാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഇതറിഞ്ഞ സ്വാമി ഇരുവരെയും താക്കീത് ചെയ്തു. ഒന്നര വർഷം മുമ്പായിരുന്നു ഇത്. പിന്നീട് സ്വാമിയുമായി പെൺകുട്ടി സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ല.

തനിക്ക് തെറ്റ് പറ്റിയെന്നും നേരിൽ ക്ഷമ ചോദിക്കണമെന്നും ഇതിനായി നാട്ടിലെത്തണമെന്നും ഒരാഴ്ചയോളം തുടർച്ചയായി ആവശ്യപ്പെട്ടപ്പോഴാണ് വയനാട്ടിലായിരുന്ന സ്വാമി തിരുവനന്തപുരത്തെ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സ്വാമിയോട് നേരിൽ മാപ്പ് ചോദിക്കലും മറ്റും നടത്തിയ ശേഷം അടുപ്പം കാണിച്ചാണ് പെൺകുട്ടി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകിട്ട് ഇവൾ സ്‌നേഹത്തോടെ നൽകിയ കടല പായ്ക്കറ്റും സ്വാമി വാങ്ങിയിരുന്നു. ഇതിന് ശേഷം അയ്യപ്പദാസുമായി കൂടിച്ചേർന്നാണ് പെൺകുട്ടി ഈ കൃത്യം നടപ്പിലാക്കിയതെന്നാണ് കരുതുന്നത്.

അയ്യപ്പദാസിനെ നേരാംവണ്ണം അചോദ്യം ചെയ്താൽ യഥാർത്ഥ സംഭവം പുറത്ത് വരും. സംഭവത്തിന് ശേഷം അയ്യപ്പദാസ് ക്രിമിനലാണെന്ന് സ്വാമി പറഞ്ഞത് ഇത്തരത്തിലുള്ള സംശയം ഇരട്ടിയാക്കിയിട്ടുണ്ടെന്നും സ്വാമി ശരുഡ ഭജാനന്ദ തീർത്ഥ വ്യക്തമാക്കി.

പെൺകുട്ടിയുടെ മാതാവിന് പുറമേ പിതാവും സഹോദരനും സ്വാമി ഒരു തെറ്റും ചെയ്തിട്ടില്ലന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് സ്വാമിയുടെ മാതാവ് കമലമ്മയെ നേരിൽ കണ്ടാണ് ഇവർ ഇരുവരും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ പെൺകുട്ടിയുടെ മൊഴിയിലേ വിശ്വാസ്യത പരക്കെ ചോദ്യം ചയ്യപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.

പെൺകുട്ടിക്കൊപ്പം മറ്റാരോകൂടി ഈ കൃത്യത്തിന് കൂട്ടുനിന്നെന്നാണ് സംശയം. സംഭവിച്ചത് പുറത്ത് പ്രചരിക്കുംപോലെ അല്ലന്നാണ് ഉറച്ച വിശ്വാസം. ഇത് ഇനി പൊലീസാണ് തെളിയിക്കേണ്ടത്. അവിടെയും ശത്രുക്കൾ ഉള്ളപ്പോൾ നീതി ലഭിക്കുമോ എന്ന കാര്യവും ഉറപ്പില്ല. ഇനി എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ഇക്കാര്യത്തിൽ അടുത്തറിയുന്നവർ കടുകുമണിയോളം പോലും സ്വാമിയെ സംശയിക്കില്ല. അക്കാര്യം ഉറപ്പാണ്.

ആപത്തിൽപെട്ട സുഹൃത്തിനെ സഹായിക്കാൻ മെഡിക്കൽ കോളേജിലെത്തിയതിന്റെ പേരിൽ തനിക്കേ നേരെ ഉണ്ടായ അപകീർത്തികരമായ പരാമർശങ്ങളിൽ തെല്ലും വിഷമമില്ലന്നു ഗംഗേശ്വാനന്ദ തെറ്റുകാരനല്ലന്ന ഉറച്ച വിശ്വാസത്തിലാണ് താൻ സംഭവത്തിൽ ഇടപെട്ടതെന്നും ഗരുഡ ഭജാനന്ദ നേരത്തേ മറുനാടനോടു പറഞ്ഞിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികത്സയിൽ കഴിയുന്ന ഗംഗേശ്വാനന്ദ തീർത്തപാദരോടൊപ്പം സംഭവം ഉണ്ടായതിന്റെ പിറ്റേന്നുപുലർച്ചെ മുതൽ സ്വാമി എന്തിനും ഏതിനും തയ്യാറായി രംഗത്തുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP