Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുഴ രണ്ടായി ഒഴുകി തുരുത്ത് രൂപപ്പെട്ടതാണ് തുരുത്തി; ഇതിനെ ഗസ്സയാക്കിയ ആൾക്കും ഒന്നും അറിയില്ല! മറ്റൊരാൾ നടത്തേണ്ട ചടങ്ങ് താൻ നിർവ്വഹിക്കേണ്ടി വന്നുവെന്ന വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; എൻഐഎ എത്തുമ്പോൾ രക്ഷപ്പെടാനോ ന്യായങ്ങൾ; കാസർഗോട്ടെ ഗസ്സാ സ്ട്രീറ്റിൽ സർവ്വത്ര ദുരൂഹത

പുഴ രണ്ടായി ഒഴുകി തുരുത്ത് രൂപപ്പെട്ടതാണ് തുരുത്തി; ഇതിനെ ഗസ്സയാക്കിയ ആൾക്കും ഒന്നും അറിയില്ല! മറ്റൊരാൾ നടത്തേണ്ട ചടങ്ങ് താൻ നിർവ്വഹിക്കേണ്ടി വന്നുവെന്ന വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; എൻഐഎ എത്തുമ്പോൾ രക്ഷപ്പെടാനോ ന്യായങ്ങൾ; കാസർഗോട്ടെ ഗസ്സാ സ്ട്രീറ്റിൽ സർവ്വത്ര ദുരൂഹത

രഞ്ജിത് ബാബു

കാസർഗോഡ്: കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ അണങ്കൂർ ഒരു പ്രശ്ന കേന്ദ്രമാണ്. കാലങ്ങളായി വിദേശ ബന്ധങ്ങളുടെ പേരിൽ പൊലീസിന്റെ നോട്ടമുള്ള സ്ഥലം. എന്നാൽ പലപ്പോഴും പൊലീസ് ഇവിടെ കയറി ചെല്ലാൻ മടിക്കുന്നു. തൊട്ടടുത്ത പ്രദേശമാണ് തളങ്കര. അതും പ്രശ്ന കേന്ദ്രം തന്നെ. അടുത്തിടെ ഒരു കൊലപാതകക്കേസിൽ പ്രതികളായവരെല്ലാം ഈ മേഖലയിൽ നിന്നുള്ളവരാണ്.

അവർ ക്വട്ടേഷനെടുത്ത് നടപ്പാക്കിയതായിരുന്നു അത്. അതിനൊപ്പം മതപരമായ തീവ്ര സ്വഭാവവും ഈ മേഖലയിലെ ചിലരെയെങ്കിലും ഗ്രസിച്ചു കഴിഞ്ഞു. ചന്ദ്രഗിരി പുഴയുടെ തീരത്തു കൂടി പോയാൽ വഴി അവസാനിക്കുന്നത് തുരുത്തിയിലേക്കാണ്. നാളിതുവരെ തുരുത്തി എന്ന പേരിലാണ് ഇവിടം അറിയപ്പെട്ടിരുന്നത്. പുഴ രണ്ടായി ഒഴുകി തുരുത്ത് രൂപപ്പെട്ടതാണ് തുരുത്തിയെന്ന് പേര് വരാൻ കാരണമായത്. കാലാകലങ്ങളിൽ തലമുറകൾ കൈമാറി അടുത്ത ദിവസംവരേയും ആ പേര് നില നിന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇതിലൂടെ പോകുന്ന റോഡിന് തുരുത്തി എന്നതിന് പകരം മറ്റൊരു പേര് നമാകരണം ചെയ്യപ്പെട്ടു. ഗസ്സ സ്ട്രീറ്റ് !.

പൊതുപണം ചിലവഴിച്ച് റോഡിന്റെ നാമകരണം ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും ഈ പേര് മാറ്റത്തിനുണ്ടായിരുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ എ.ജി.സി. ബഷീറാണ് ഗസ്സ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തത്. അതിന് പ്രത്യേക ചടങ്ങും നടന്നു. മറ്റൊരാൾ നടത്തേണ്ട ചടങ്ങ് താൻ നിർവ്വഹിക്കേണ്ടി വന്നതാണെന്നും പുതിയ പേരിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും പ്രസിഡണ്ട് പറയുന്നു. തുരുത്തിയിലേക്ക് പോകുന്ന തെരുവ് കോൺക്രീറ്റ് ചെയ്ത് പരിഷ്‌ക്കരിപ്പിച്ചത് കാസർഗോഡ് മുനിസിപ്പാലിറ്റിയുടെ നവീകരണ ഫണ്ട് ഉപയോഗിച്ചാണ്.

എന്നാൽ ഗസ്സ സ്ട്രീറ്റ് എന്ന് പേര് വന്നത് തനിക്ക് അറിയില്ലെന്നും മുനിസിപ്പൽ ചെയർ പേഴ്സൺ ബിഫാത്തിമ ഇബ്രാഹിം പറയുന്നു. ഇതിനു പിന്നിൽ ആരുടെ കരങ്ങളാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഘാടകരിൽ ആരൊക്കയോ നടത്തിയ കളികളാണ് ഇതിന് പിറകിലെന്ന് വ്യക്തമായിട്ടുണ്ട്. ഇനി മുനിസിപ്പാലിറ്റിയാണ് ഇക്കാര്യത്തിലുള്ള ദുരൂഹത നീക്കേണ്ടത്. അടുത്ത മുനിസിപ്പൽ യോഗത്തിന് മുമ്പ് അത് വ്യക്തമാക്കേണ്ടതുമുണ്ട്.

ഗസ്സ സ്ട്രീറ്റ് എന്ന പേര് ഉയർത്തിക്കാട്ടി പ്രതിഷേധവുമായി ബി.ജെ..പി. രംഗത്തെത്തിയിട്ടുണ്ട്. കാസർഗോട്ടെ പലസ്ഥലനാമങ്ങളും മാറ്റാൻ അണിയറയിൽ ശ്രമം നടക്കുന്നതായായും എന്നാൽ മുനിസിപ്പൽ യോഗങ്ങളിൽ ചർച്ചക്കു വന്നാൽ തങ്ങളത് നടപ്പാക്കാൻ അനുവദിക്കാറില്ലെന്നും ബിജെപി മുനിസിപ്പൽ അംഗം പി.രമേശൻ പറയുന്നു. ഗസ്സ സ്ട്രീറ്റ് എന്ന് തുരുത്തി റോഡിന് നാമകരണം ചെയ്ത സംഭവത്തിൽ മുനിസിപ്പൽ കൗൺലസിൽ അറിഞ്ഞു നടപ്പാക്കിയതല്ലെന്ന് രമേശൻ പറഞ്ഞു. എന്നാൽ മുസ്ലിം ലീഗിലെ ചിലർക്കെങ്കിലും ഈ പേര് മാറ്റത്തിൽ പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്. അതിലൂടെ തീവ്ര ആശയക്കാരുടെ പ്രതീക്ഷയാണ് സഫലമായത്. മുമ്പ് മോസ്‌ക്കോ റോഡും സദ്ദാം തെരുവും ഒക്കെ കേരളത്തിലെ ഓരോ പ്രദേശങ്ങളിലും നാമകരണം ചെയ്യപ്പെട്ടെങ്കിലും അക്കാലത്ത് പേരിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉയരാറില്ല.

ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന് അനുഭാവം കാട്ടി ചില മത പ്രഭാഷകർ ഈ മേഖലയിൽ പ്രസംഗം നടത്തിയതായി പറയുന്നുണ്ട്. ഗസ്സയിലെ സംഘർഷവും അതിൽ ഫലസ്തീൻ കുട്ടികളുടെ മരണവിവരവും ഉയർത്തിക്കാട്ടിയായിരുന്നു പ്രസംഗങ്ങൾ. മിഠായിയുടേയും കളിപ്പാട്ടത്തിന്റേയും രൂപത്തിൽ ഫലസ്തീൻ കുഞ്ഞുങ്ങളെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ യു.എൻ. പിൻബലത്തോടെ കൊലപ്പെടുത്തുകയാണെന്നായിരുന്നു പ്രസംഗം.

1947 മുതൽ ഇസ്രയേൽ ഫലസ്തീനികളെ കൂട്ടക്കൊലക്കിരയാക്കുന്നു. ഫലസ്തീൻ ജനതതക്കു വേണ്ടിയും അവരുടെ കുഞ്ഞുങ്ങൾക്കു വേണ്ടിയും കരയാൻ ലോകത്ത് ആരുമില്ലാത്ത അവസ്ഥയാണെന്നും യഹൂദന്മാരുടെ ക്രൂരത ലോകം കാണുന്നില്ലെന്നുമാണ് പ്രഭാഷണം. ഫലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നാമെങ്കിലും തയ്യാറാവണമെന്നായിരുന്നു പ്രഭാഷണങ്ങൾ. അതിന്റെ ഊർജ്ജത്തിലായിരിക്കാം തുരുത്തിയിൽ ഗസ്സ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP