Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മകളെ വിവാഹം കഴിപ്പിക്കുമ്പോൾ പാരമ്പര്യമായി നൽകേണ്ടതേ ചെയ്തിട്ടുള്ളൂ; സദ്യയ്ക്ക് ചെലവാക്കിയത് അയ്യായിരമല്ല വെറും അമ്പത് രൂപ; മിന്നുകെട്ട് നടന്നത് ഗുരുവായൂർ ക്ഷേത്രത്തിലുമല്ല; എത്ര പവൻ കൊടുത്തുവെന്നതിന് ഗീതാ ഗോപിക്ക് ഉത്തരവുമില്ല; ആഡംബര കല്ല്യാണത്തിൽ നാട്ടിക എംഎൽഎ മറുനാടനോട് പറഞ്ഞത്

മകളെ വിവാഹം കഴിപ്പിക്കുമ്പോൾ പാരമ്പര്യമായി നൽകേണ്ടതേ ചെയ്തിട്ടുള്ളൂ; സദ്യയ്ക്ക് ചെലവാക്കിയത് അയ്യായിരമല്ല വെറും അമ്പത് രൂപ; മിന്നുകെട്ട് നടന്നത് ഗുരുവായൂർ ക്ഷേത്രത്തിലുമല്ല; എത്ര പവൻ കൊടുത്തുവെന്നതിന് ഗീതാ ഗോപിക്ക് ഉത്തരവുമില്ല; ആഡംബര കല്ല്യാണത്തിൽ നാട്ടിക എംഎൽഎ മറുനാടനോട് പറഞ്ഞത്

അരുൺ ജയകുമാർ

തിരുവനന്തപുരം: മകളുടെ വിവാഹം ആഡംബരപൂർവ്വം നടത്തിയെന്ന വാർത്തയ്ക്ക് വിശദീകരണവുമായി ഗീതാ ഗോപി. നാട്ടിക എംഎൽഎയും സിപിഐ നേതാവുമായ ഗീതാ ഗോപി മകളുടെ വിവാഹം ആഡംബരമായി നടത്തിയെന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിലെ സത്യാവസ്ഥ മറുനാടൻ റിപ്പോർട്ട് ചെയ്തതിരുന്നു. ഈ വാർത്തയോട് മറുനാടൻ മലയാളി പ്രതികരണമാരാഞ്ഞപ്പോഴാണ് എംഎൽഎ മറുപടി നൽകിയത്. നിരവധി സ്വർണ്ണാഭരണങ്ങളണിഞ്ഞ് മകൾ നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഒഒരു മകളെ സാധാരണഗതിയിൽ വിവാഹം ചെയ്ത് അയക്കുന്നത് പോലെ മാത്രമെ ചെയ്തിട്ടുള്ളുവെന്നും ഗീത ഗോപി മറുനാടനോട് പറഞ്ഞു.

മകളുടെ വിവാഹ ഫോട്ടയ്ക്ക് സമീപമായി എംഎൽഎയും നിൽക്കുന്ന ചിത്രവും വന്നതോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയർന്നത്. എന്നാൽ ഒരു മകൾക്ക് നൽകേണ്ട ന്യായമായ വിവാഹ ചടങ്ങുകൾ മാത്രമേ നടത്തിയുള്ളുവെന്നും ഗീത ഗോപി പറയുന്നു.ഗ്രാൻഡ് ആയി ഒരു ചടങ്ങും നടത്തിയിട്ടില്ല. ഇപ്പോൾ എന്തുകൊണ്ടാണ് ഇത്തരമൊരു ആരോപണം വന്നതെന്നും അറിയില്ലെന്നും അവർ പറയുന്നു. ൃശ്ശൂർ ഗുരുവായൂരിലെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പൂന്താനം ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ബികോം പഠനം പൂർത്തയാക്കി നിൽക്കുകയായിരുന്നു മകൾ ശിൽപ. ഒരു മകളെ വിവാഹം കഴിപ്പിച്ച് ഇറക്കുമ്പോൾ മാന്യമായി സാധാരണ നൽകുന്ന പാരമ്പര്യ സംവിധാനത്തിൽ മാത്രമാണ് വിവാഹം നടത്തിയത്. കല്ല്യാണം അമ്പലത്തിനകത്ത് വച്ചായിരുന്നില്ലെന്നും അവർ പറയുന്നു. എത്ര പവൻ സ്വർണ്ണമാണ് മകൾക്ക് നൽകിയതെന്ന് ചോദിച്ചപ്പോൾ എംഎൽഎയുടെ മറുപടി ഞാൻ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കിയ ശേഷം അറിയിക്കാം എന്നായിരുന്നു. പിന്നീട് അതേ കുറിച്ച് പ്രതികരിച്ചതുമില്ല.

ആഡംബരമായി നടത്തിയിട്ടില്ല. സെപ്പറേറ്റായി ഒരു പന്തൽ ഇട്ടിട്ടില്ല മകളുടെ വിവാഹം നടത്തിയത്. ദേവസ്വം ബോർഡിന്റെ പന്തലിലാണ് ആ വിവാഹം നടന്നത്. അപ്പോൾ ആഡംബരമായിരുന്നു എന്ന് പറയുന്നത് എങ്ങനെയെന്നും ഗീതാ ഗോപി ചോദിക്കുന്നു. ഒരു ഇലയ്ക്ക് 50 രൂപ എന്ന നിലയിലാണ് സദ്യ നൽകിയതെന്നും അയ്യായിരം രൂപയൊന്നും ഒരു സദ്യയ്ക്ക് ചെലവാക്കിയിട്ടില്ലെന്നും എംഎൽഎ പറയുന്നു. മാത്രമല്ല വിവാഹത്തിന് പാർട്ടി നേതാക്കളും എംഎൽഎമാരും മന്ത്രിമാരുമെല്ലാം പങ്കെടുത്തതാണെന്നും അവരുമായി അന്വേഷിക്കാവുന്നതാണെന്നും എംഎൽഎ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിരവധി വിമർശനങ്ങൾ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ പാർട്ടി നേതൃത്വവുമായും പൊളിറ്റിക്കൽ സെക്രട്ടറിയുമായും കൂടിയാലോചിച്ച ശേഷം മറുപടി നൽകുമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

നേരത്തെ നിയമസഭയിൽ സിപിഐ അംഗമായ മുല്ലക്കര രത്നാകരൻ ആഡംബര വിവാഹത്തിന് എതിരെ സംസാരിച്ചപ്പോൾ ഡെസ്‌കിൽ കൈയടിച്ച പ്രോത്സാഹിപ്പിച്ച എംഎൽഎയാണ് ഗീതാ ഗോപി. വിഷയത്തിൽ മുല്ലക്കര രത്നാകരന്റെ അഭിപ്രായം ആഡംബര വിവാഹങ്ങൾ തടയപ്പെടേണ്ടത് തന്നെയാണ് എന്നായിരുന്നു. കാരണം അതുകൊണ്ട് സമൂഹത്തിന് പ്രത്യേകം ഗുണമൊന്നുമില്ലെന്നും ഒരു മനസന്തോഷവും കിട്ടില്ലെന്നുമായിരുന്നു. സ്വന്തം പാർട്ടിയിലെ അംഗമായ ഗീതാ ഗോപിയുടെ മകളുടെ വിവാഹം ആഡംബരപൂർവ്വമായി നടത്തിയകാര്യം ചൂണ്ടികാണിച്ചപ്പോൾ ഒരാൾ മാത്രം വിചാരിച്ചാൽ പോരല്ലോയെന്നും അവർക്ക് മാത്രമായി മകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലല്ലോ എന്നുമായിരുന്നു. വിവാഹത്തിൽ താൻ പങ്കെടുത്തില്ലെന്നും അത്കൊണ്ട് തന്നെ ആഡംപരമായാണോ നടത്തിയതെന്ന് തനിക്ക് അറിയില്ലെന്നും മുല്ലക്കര രത്നാകരൻ പറയുന്നു.

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സിപിഐ. നേതാവാണ് ഗീത ഗോപി. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ നാട്ടിക നിയമസഭാമണ്ഡലത്തിൽനിന്നും രണ്ടാം തവണയാണ് എംഎൽഎയാകുന്നത്. 2011 ൽ ഗുരുവായൂർ നഗരസഭയുടെ ഡെപ്യൂട്ടി ചെയർപേർസണായിരുന്നു. 2009 ൽ ഗുരുവായൂർ നഗരസഭയുടെ ചെയർപേർസൺ, 2004 ൽ ഗുരുവായൂർ നഗരസഭയുടെ ചെയർപേർസൺ, 2004 മുതൽ സിപിഐ. ജില്ലാ കമ്മിറ്റിയംഗം, മഹിളാ സംഘം ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്. സിപിഐയുടെ താഴെ തട്ടിൽ പ്രവർത്തിച്ച് എംഎൽഎയായ നേതാവാണ് ഗീതാ ഗോപി. ഒരുപാട് ആഭരണങ്ങളുമായി മകൾ വിവാഹത്തിന് എത്തിയതാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് ചർച്ചയാക്കിയത്. ഇതോടെ എംഎൽഎ പ്രതിരോധത്തിലായി. മകളുടേത് പ്രണയ വിവാഹമെന്നാണ് അറിയുന്നത്. സാധാരണ കുടുംബത്തിലെ വരനാണ് മിന്നുകെട്ടിയതെന്നും അറിയുന്നു. ഏതായാലും സിപിഐയ്ക്ക് സോഷ്യൽ മീഡിയാ ചർച്ചയിൽ വലിയ തിരിച്ചടിയാവുകയാണ് ഈ കല്ല്യാണം. കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റേയും ബിജു രമേശിന്റേയും മക്കളുടെ വിവാഹം വിവാദമാക്കിയതിൽ സിപിഐയ്ക്കും വലിയ പങ്കുണ്ടായിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന ആർഭാട വിവാഹങ്ങൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കർശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. ഇത് സഭയുടെ പൊതു വികാരമായി ഉയരുകയും ചെയ്തു. കേരളീയ സമൂഹത്തിന്റെ വിവാഹം സംബന്ധിച്ച മനോഭാവത്തിൽ മാറ്റം വരുത്തിയാലേ ആർഭാട വിവാഹം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷനേടാനാവൂ. ആർഭാട വിവാഹങ്ങൾക്കെതിരേ ബോധവൽക്കരണം നടത്തുന്നതിന് സർക്കാർ പ്രധാന്യം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പവൻ കണക്കിന് ആഭരണങ്ങൾ അണിഞ്ഞ് സിപിഐ എംഎൽഎയുടെ മകൾ വിവാഹ വേദയിലെത്തിയത്. കേരള ആഡംബര നികുതി നിയമപ്രകാരം സംസ്ഥാനം ആഡംബരങ്ങൾക്കുമേൽ നികുതി ചുമത്തിയിരുന്നു. ജൂലൈ മാസം ഒന്നുമുതൽ ജിഎസ്ടി നിയമം പ്രാബല്യത്തിൽ വരുകയും ആഡംബരനികുതി അതിലേക്ക് ലയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെ വിവാഹത്തിനും ആഡംബര നികുതി വരും. മന്ത്രിയുടെ മകൾ അണിഞ്ഞ സ്വർണ്ണാഭരണങ്ങൾ വിവാഹ ധൂർത്തിന്റെ സാധ്യതകൾ തന്നെയാണ് ചർച്ചയാക്കുകയും.

ഇതെല്ലാം കൈയടിച്ച് അംഗീകരിച്ച എംഎൽഎയായിരുന്നു ഗീതാ ഗോപി. സിപിഐയുടെ പൊതു നിലപാടും ഇത് തന്നെയാണ്. സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകളുടെ കല്ല്യാണത്തിലെ ലാളിത്യം ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ആഡംബര വിവാഹങ്ങളെ അപലപിച്ചത്. ഈ സാഹചര്യത്തിലാണ് ഗീതാ ഗോപിയുടെ മകളുടെ വിവാഹം ചർച്ചയാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP