Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരത്തിൽ നിന്ന് വീണ് മരിച്ച രോഗിക്ക് ചികിൽസ നിഷേധിച്ചത് ചോദ്യം ചെയ്യാനെത്തി; എസ് ഡി പി ഐ സംഘത്തെ നയിച്ചെത്തിയ നേതാവിന്റെ പരാക്രമങ്ങളിൽ ആശുപത്രി വാതിലിന്റെ ചില്ലു തകർന്നു; ചിലരെ കൈയേറ്റവും ചെയ്തു; ഹാദിയയുടെ ഭർത്താവിനെതിരെ കേസുകളില്ലെന്ന വാദം തെറ്റ്; കൊല്ലം മെഡിട്രീന ആശുപത്രിയിൽ ഷെഫിൻ ജെഹാൻ അക്രമം കാട്ടുന്നതിന്റെ ദൃശ്യതെളിവ് മറുനാടൻ പുറത്തു വിടുന്നു

മരത്തിൽ നിന്ന് വീണ് മരിച്ച രോഗിക്ക് ചികിൽസ നിഷേധിച്ചത് ചോദ്യം ചെയ്യാനെത്തി; എസ് ഡി പി ഐ സംഘത്തെ നയിച്ചെത്തിയ നേതാവിന്റെ പരാക്രമങ്ങളിൽ ആശുപത്രി വാതിലിന്റെ ചില്ലു തകർന്നു; ചിലരെ കൈയേറ്റവും ചെയ്തു; ഹാദിയയുടെ ഭർത്താവിനെതിരെ കേസുകളില്ലെന്ന വാദം തെറ്റ്; കൊല്ലം മെഡിട്രീന ആശുപത്രിയിൽ ഷെഫിൻ ജെഹാൻ അക്രമം കാട്ടുന്നതിന്റെ ദൃശ്യതെളിവ് മറുനാടൻ പുറത്തു വിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇസ്ലാം മതം സ്വീകരിക്കുകയും സുപ്രീംകോടതി വിധിയെത്തുടർന്ന് വീട്ട് തടങ്കലിലാകുകയും ചെയ്ത ഹാദിയയയുടെ ഭർത്താവ് ഷെഫിൻ ജഹാന്റെ പേരിൽ ക്രിമിനൽ കേസുകളില്ലെന്ന വാദം തെറ്റ്. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഷെഫിൻ ജഹാൻ പങ്കെടുക്കുന്നതിന്റെ വിഡിയോ മറുനാടൻ മലയാളിക്ക് ലഭിച്ചു.

ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയ(അഖില)യുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയതു സംബന്ധിച്ച കേസ് സുപ്രീംകോടതി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)ക്കു വിട്ടിരുന്നു. കേസ് അന്വേഷണത്തിൽ ഏറെ നിർണ്ണായകമാകുന്ന വിഡിയോയാണ് മറുനാടൻ പുറത്തു വിടുന്നത്. കൊല്ലം മെഡിട്രീനാ ആശുപത്രിയിൽ ഷെഫീൻ ജഹാൻ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് ഇവ.

മരത്തിൽ നിന്ന് വീണ് മരിച്ച രോഗിക്ക് ചികിൽസ നിഷേധിച്ചുവെന്ന് ആരോപിച്ച് മെഡിട്രീനാ ആശുപത്രിയിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രതിഷേധിക്കാനെത്തി. ഇതിന് നേതൃത്വം നൽകിയത് ഷെഫിൻ ജെഹാനായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ ഷെഫിൻ ജഹാൻ അതിക്രമം കാട്ടുന്നത്. ആശുപത്രിയുടെ വാതിൽ തല്ലി പൊളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇയാൾക്കെതിരെയുണ്ടെന്നാണ് സൂചന. ആശുപത്രി ആക്രമണമെന്നത് നിലവിലെ നിയമ പ്രകാരം ഗുരുതരമായ കുറ്റമാണ്. എസ് ഡി പി ഐ പ്രവർത്തകനെന്ന നിലയിലാണ് ഇതിൽ ഷെഫിൻ ജഹാൻ പങ്കെടുത്തതെന്നും വ്യക്തമാണ്.

ഷെഫിൻ ജെഹാൻ കേസുകളിൽ പ്രതിയല്ലെന്നും കിളിക്കൊല്ലൂർ പൊലീസ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മറ്റൊരാളുടെ പേരിലുള്ള കേസുകളാണെന്നുമുള്ള വാദം സജീമായിരുന്നു. മുഹമ്മദ് ഷെഫിൻ എന്നയാളുടെ പേരിലുള്ള രണ്ട് കേസുകളാണ് ഷഫിൻ ജഹാന്റെ മേൽ അടിച്ചേൽപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു വെളിപ്പെടുത്തൽ. മുഹമ്മദ് ഷെഫിൻ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ആദ്യം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും പിന്നീട് ലൈവായി എത്തി മുഹമ്മദ് ഷെഫിൻ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. നിരവധിയാളുകൾ വീഡിയോ ലൈവായി കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ഹാദിയ കേസിൽ കാര്യങ്ങൾ ഫെഫിന് അനുകൂലമാക്കാനായിരുന്നു ഇത്. ഇതിനിടെയാണ് ഷെഫിൻ അക്രമം കാട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

889/11, 1051/13 എന്നീ രണ്ടുകേസുകളാണ് ഷഫിൻ ജഹാന് മേൽ പൊലീസ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് മുഹമ്മദ് ഷെഫിൻ പറയുന്നു. ഇതിൽ ആദ്യത്തെ കേസ് ഒരു വർഷം മുൻപ് ഹൈക്കോടതിൽ തീർപ്പാക്കിയതാണ്. അതിന്റെ ക്ലോസിങ് പേപ്പറും മറ്റും തന്റെ കൈയിലുണ്ടെന്ന് മുഹമ്മദ് ഷെഫിൻ പറയുന്നു. 1051/13, 2013 ൽ നടന്ന കേസാണ്. സ്റ്റേഷൻ ജാമ്യം ലഭിച്ച ആ കേസിൽ 323 വകുപ്പാണ് ചേർത്തത്. ഷഫിൻ ജഹാന്റെ പേരിലേക്ക് കേസ് മാറ്റിയപ്പോൾ മറ്റ് ചില വകുപ്പുകളും ഇതിൽ കൂട്ടിച്ചേർത്തു. കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നതെന്നും മുഹമ്മദ് ഷെഫിൻ പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് പൊലീസ് പറയുന്നു. വിഡിയോ ഇട്ടയാളും ഈ കേസിൽ കൂട്ടുപ്രതിയാണ്. ഹാദിയ കേസിൽ ഇടപെടലിന് വേണ്ടിയാണിതെല്ലാമെന്നാണ് പൊലീസിന്റെ നിഗമനം.

ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയ(അഖില)യുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയതു സംബന്ധിച്ച കേസ് സുപ്രീംകോടതി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)ക്കു വിട്ടിരുന്നു. എൻ.ഐ.എ.യുടെ അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണം. തുടർന്ന് പെൺകുട്ടിയെ കൂടി കേട്ടശേഷമേ കേസിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മതം മാറ്റത്തിനെതിരേ പെൺകുട്ടിയുടെ അച്ഛൻ കെ.എം. അശോകൻ നേരത്തേ ഹൈക്കോടതിയെ സമീപിക്കുകയും വിവാഹം നടത്തുന്നത് തടഞ്ഞു കൊണ്ട് ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. അതിനിടെ ഷെഫിൻ ജഹാൻ എന്നയാളുമായി നടന്ന വിവാഹം മെയ്‌ 24-ന് ഹൈക്കോടതി അസാധുവാക്കുകയും യുവതിയെ മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെയാണ് ഷെഹീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്.

തന്റെ മകളുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്ന് കെ.എം. അശോകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.കേസ് എൻ.ഐ.എ. അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു. അതേസമയം, കേസിലെ ഹർജിക്കാരൻ കൂടിയായ ഷഫിൻ ജഹാൻ ഇതിനെ എതിർത്തു. കേസ് കേരള പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും എൻ.ഐ.എ.ക്ക് വിടേണ്ടതില്ലെന്നും വാദിച്ചു. എന്നാൽ കോടതി അംഗീകരിച്ചില്ല. ഷെഫിന്റെ പശ്ചാത്തലവും പരിശോധിക്കണമെന്ന് സുപ്രീംകോടതി എൻഐഎയോട് നിർദ്ദേശിച്ചിട്ടുണ്ട്. അഖില ഹാദിയയായതിന് പിന്നിൽ ലൗജിഹാദ് ഇടപെടലുണ്ടോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP