Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നര വർഷത്തെ പ്രണയത്തിന് ശേഷം ഒളിച്ചോടിയത് ഷഹാനയുടെ നിക്കാഹ് വീട്ടുകാർ മറ്റൊരാളുമായി തീരുമാനിച്ചപ്പോൾ; മലപ്പുറം വഴി ആറ്റിങ്ങലേക്ക് പോയാൽ എസ്ഡിപിഐക്കാർ ആക്രമിച്ചേക്കുമെന്ന് ഭയന്നു; പിന്നീട് യാത്ര കർണാടകവും തമിഴ്‌നാടും വഴി; ഫെയ്സ് ബുക്ക് ലൈവിലെത്തിയത് ആറ്റിങ്ങലിൽ പൊയ്കവിളയിലെ ദേവീക്ഷേത്ര സന്നിധിയിൽ മാലചാർത്തിയ ശേഷം; മറുനാടനോട് ആ സ്‌നേഹയാത്ര തുറന്നുപറഞ്ഞ് മതങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ക്ഷേത്രത്തിൽ വിവാഹിതരായ ഹാരിസണും ഷഹാനയും

ഒന്നര വർഷത്തെ പ്രണയത്തിന് ശേഷം ഒളിച്ചോടിയത് ഷഹാനയുടെ നിക്കാഹ് വീട്ടുകാർ മറ്റൊരാളുമായി തീരുമാനിച്ചപ്പോൾ; മലപ്പുറം വഴി ആറ്റിങ്ങലേക്ക് പോയാൽ എസ്ഡിപിഐക്കാർ ആക്രമിച്ചേക്കുമെന്ന് ഭയന്നു; പിന്നീട് യാത്ര കർണാടകവും തമിഴ്‌നാടും വഴി; ഫെയ്സ് ബുക്ക് ലൈവിലെത്തിയത് ആറ്റിങ്ങലിൽ പൊയ്കവിളയിലെ ദേവീക്ഷേത്ര സന്നിധിയിൽ മാലചാർത്തിയ ശേഷം; മറുനാടനോട് ആ സ്‌നേഹയാത്ര തുറന്നുപറഞ്ഞ് മതങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ക്ഷേത്രത്തിൽ വിവാഹിതരായ ഹാരിസണും ഷഹാനയും

ആർ പീയൂഷ്

തിരുവനന്തപുരം: ഒന്നരവർഷത്തെ പ്രണയത്തിനൊടുവിലാണ് ഹാരിസണും ഷഹാനയും ഒന്നായത്. ഇതിനിടയിലാണ് എസ്ഡിപിഐ പ്രവർത്തകരുടെ ഭീഷണി ഉണ്ടായത്. മൂന്ന് മാസം മുൻപാണ് ഇവരുടെ പ്രണയം ഷഹാനയുടെ വീട്ടിൽ അറിയുന്നത്. വീട്ടിൽ വലിയ കോളിളക്കം ഉണ്ടാക്കിയ വിഷയം എസ്ഡിപിഐ ഏറ്റെടുക്കുകയായിരുന്നു. എസ്ഡിപിഐ പ്രവർത്തകർ ഹാരിസണെ ഫോണിൽ വിളിച്ചു പലവട്ടം ഭീഷണിപ്പെടുത്തി. ഷഹാനയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. എന്നാൽ ഇത് വകവയ്ക്കാതെ ഇരുവരും ബന്ധം തുടർന്നു.

ഇതോടെ ഇരുവരെയും കോൾ കോൺഫറൻസിൽ ഇട്ട് വീണ്ടും ഭീഷണിപ്പെടുത്തി. ആരെന്ത് പറഞ്ഞാലും ഞങ്ങൾ ഒന്നിച്ചു ജീവിക്കുമെന്ന് ഒരേ സ്വരത്തിൽ തന്നെ ഹാരിസണും ഷഹാനയും പറഞ്ഞു. വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ വിളിച്ചിറക്കി കൊണ്ടുപോകും എന്ന് ഹാരിസൺ പറഞ്ഞപ്പോൾ മലപ്പുറം കടന്ന് വേണം ആറ്റിങ്ങലിലേക്ക് പോകാൻ, മലപ്പുറം കടക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന ഭീഷണിയായിരുന്നു എസ്ഡിപിഐയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

ഷഹാനയുടെ വിവാഹം ഉടൻ നടത്തണമെന്ന് എസ്ഡിപിഐ വീട്ടുകാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഈ സമയം വീട്ടു തടങ്കലിൽ എന്ന പോലെയാണ് കഴിഞ്ഞിരുന്നത്. വീട്ടുകാരറിയാതെ ഹാരിസണെ ഫോണിൽ ബന്ധപ്പെട്ട് തന്നെ ഇവിടുന്ന് കൊണ്ടുപോകണമെന്ന് ഷഹാന ആവശ്യപ്പെട്ടു. സുഹൃത്തുക്കളുടെ സഹായത്തോടെ ഹാരിസൺ കണ്ണൂർ വളപട്ടണത്തേക്ക് യാത്രയായി. പിന്നാലെ സുഹൃത്തുക്കൾ കാറുമായി അവിടെയെത്തി. ഞായറാഴ്ച വൈകിട്ട് വീട്ടുകാരുടെ കണ്ണു വെട്ടിച്ച് പുറത്ത് കടന്ന ഷഹാനയെ ഹാരിസും സുഹൃത്തുക്കളും കാറിൽ കയറ്റി പോവുകയായിരുന്നു. പിന്നീട് ഒരു സിനിമാക്കഥയെ വെല്ലുന്ന യാത്ര.

മലപ്പുറം വഴി പോകാൻ കഴിയില്ലെന്ന് മനസ്സിലായ ഹാരിസൺ കണ്ണൂരിൽ നിന്നും വിരാജ്പേട്ട-മൈസൂർ-സത്യമംഗലം-കോയമ്പത്തൂർ വഴി തൃശ്ശൂരെത്തി ആറ്റിങ്ങലിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച വിരാജ് പേട്ടയിൽ തങ്ങിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ഈ സമയം പൊലീസ് സ്റ്റേഷനിൽ നിന്നും വിളിക്കുകയാണ് എന്ന് പറഞ്ഞ് നിരവധി കോളുകൾ വന്നിരുന്നു. അതോടെ ഫോൺ സത്യമംഗലം കാട്ടിൽ ഉപേക്ഷിച്ചായിരുന്നു യാത്ര. എന്നാൽ എസ്ഡിപിഐ പ്രവർത്തകർ സുഹൃത്തുക്കളെ വിളിച്ചു ഭീഷണിപ്പെടുത്തൽ തുടരുകയായിരുന്നു. ആറ്റിങ്ങലിലെത്തിയ ശേഷം 17 ന് പൊയ്കവിളയിൽ ദേവീക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹം കഴിച്ചു.

വിവാഹശേഷം സുഹൃത്തുക്കളുടെ സംരക്ഷണയോടെ ഒളിവിൽ കഴിയുകയായിരുന്നു. ഹാരിസണിന്റെ വീട്ടിൽ എസ്ഡിപിഐ പ്രവർത്തകർ എത്തുകയും പച്ചയ്ക്ക് രണ്ടിനെയും കത്തിക്കും എന്നും വീട്ടുകാരെ തീർത്തുകളയുമെന്നും ഭീഷണി മുഴക്കി. ഇതോടെ ഒരുമിച്ചു ജീവിക്കാൻ എസ്ഡിപിഐ പ്രവർത്തകർ അനുവദിക്കില്ലെന്ന് മനസ്സിലായതോടെയാണ് ഹാരിസൺ തന്റെ ഫേസ്‌ബുക്ക് പേജ് വഴി തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ലൈവിലെത്തി പറഞ്ഞത്.

പോസ്റ്റ് വൈറലായതോടെ ഡിവൈഎഫ്ഐ ജില്ലാ നിർവ്വാഹകസമിതി അംഗം ആർ എസ് അനൂപിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ഹാരിസണിന്റെ വീട്ടിലെത്തുകയും പൂർണ്ണ സംരക്ഷണം ഒരുക്കാമെന്നറിയിക്കുകയും ചെയ്തു. ഈ സമയം ബിജെപി പ്രവർത്തകരും സഹായ ഹസ്തവുമായെത്തി. സുഹൃത്തുക്കളെ ഇവർ ബന്ധപ്പെടുകയും ഒളിവിൽ കഴിഞ്ഞ ഇരുവരെയും വിളിച്ചു വരുത്തുകയും ചെയ്തു. രണ്ടുപേരുടെയും വീട്ടുകാർ കാൺമാനില്ല എന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. അതിനാൽ ആദ്യപടിയായി ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യം നൽകി. പെൺകുട്ടിയെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

കോടതി നിർദ്ദേശത്തെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് ഷഹാനയെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാനായി തയ്യാറെടുക്കുകയാണ്. ഇവർക്ക് പൂർണ്ണ സംരക്ഷണം നൽകി ഡിവൈഎഫ്ഐ നേതാക്കളും ഒപ്പമുണ്ട്. വളപട്ടണത്ത് സംഘർഷം ഉണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങളും നടത്തിയിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി കോടതി തീരുമാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP