Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാലിയായ ഖജനാവ് നിറയ്ക്കാനുള്ള മാർഗ്ഗം കണ്ടില്ലെന്ന് നടിച്ച് തോമസ് ഐസക്ക്; വിൽപ്പന-ആഡംബര നികുതി ഇനത്തിൽ വൻകിട കമ്പനികളിൽ നിന്നും സർക്കാറിന് പിരിഞ്ഞു കിട്ടാനുള്ളത് കോടികൾ; വമ്പൻ കുടിശ്ശിക വരുത്തിയവയിൽ ടിവിഎസും സണ്ണി ഡയമണ്ടസും കിംസും അടക്കമുള്ളവർ; കെഎസ്ഇബി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും നികുതി അടക്കുന്നതിൽ വീഴ്‌ച്ച വരുത്തി

കാലിയായ ഖജനാവ് നിറയ്ക്കാനുള്ള മാർഗ്ഗം കണ്ടില്ലെന്ന് നടിച്ച് തോമസ് ഐസക്ക്; വിൽപ്പന-ആഡംബര നികുതി ഇനത്തിൽ വൻകിട കമ്പനികളിൽ നിന്നും സർക്കാറിന് പിരിഞ്ഞു കിട്ടാനുള്ളത് കോടികൾ; വമ്പൻ കുടിശ്ശിക വരുത്തിയവയിൽ ടിവിഎസും സണ്ണി ഡയമണ്ടസും കിംസും അടക്കമുള്ളവർ; കെഎസ്ഇബി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും നികുതി അടക്കുന്നതിൽ വീഴ്‌ച്ച വരുത്തി

അർജുൻ സി വനജ്

കൊച്ചി: വിൽപ്പന-ആഡംബര നികുതികൾ പിരിച്ചെടുക്കുന്ന കാര്യത്തിൽ സംസ്ഥാന ധനകാര്യ വിഭാഗം വീഴ്‌ച്ച വരുത്തുന്നുണ്ടോ? നികുതി ചോർച്ച തടയാൻ ശക്തമായി രംഗത്തുള്ള ധനമന്ത്രി തോമസ് ഐസക്കിനും ഈ ചോർച്ച തടയാൻ സാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച വിവരാവകാശ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. വമ്പൻ തുകയാണ് ആഡംബര നികുതി ഇനത്തിൽ സർക്കാറിന് പിരഞ്ഞു കിട്ടാനുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാന സർക്കാർ. ഇതാണ് സ്ഥിതിയെന്നിരിക്കെയാണ് പിരിഞ്ഞു കിട്ടാനുള്ള കോടികളുടെ കാര്യത്തിൽ സർക്കാർ വീഴ്‌ച്ച വരുത്തിയിരിക്കുന്നത്.

35,654.56 ലക്ഷം രൂപയാണ് വൻകിട കമ്പനികളിൽ നിന്നും മാത്രമായി സർക്കാരിന് പിരിഞ്ഞു കിട്ടാനുള്ള വിൽപ്പന നികുതി. വിൽപ്പന നികുതി അടയ്ക്കുന്നുതിൽ ഏറ്റവുമധികം വീഴ്ച വരുത്തിയിരിക്കുന്ന സർക്കാൻ സ്ഥാപനം വൈദ്യുതി ബോർഡാണെന്നാണ് ലഭിക്കുന്ന വിവരം. ടി.വി എസ് ആൻഡ് സൺസ് ആണ് ഏറ്റവുമധികം വിൽപ്പന നികുതിയടക്കാനുള്ള സ്വകാര്യ കമ്പനി. കെഎസ്ഇബി 10,868.3 ലക്ഷം രൂപയാണ് കുടിശ്ശികയെങ്കിൽ ടിവിഎസിന് 3857.32 ലക്ഷമാണ്.

നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ജില്ലാ കളക്ടർമാർക്കും ഇൻസ്പെക്ടിംങ് അസിസ്റ്റന്റ് കമ്മീഷ്ണർമാർക്കും റവന്യൂ റിക്കറവറി സ്വീകരിക്കുന്നതിന് സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും വൻകിട കമ്പനികൾക്ക് നേരെ നടപടിയെടുക്കാൻ ഇവർ മുതിരാറില്ല. മൂല്യവർദ്ധിത നികുതി, ആഡംബര നികുതി, കേന്ദ്ര വിൽപ്പന നികുതി എന്നിവ ഒടുക്കുന്നതിനായി വ്യാപാരികൾക്ക് ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

മാത്രമല്ല, ചരക്കുകൾ ചെക്ക് പോസ്റ്റിൽ എത്തുന്നതിന് മുമ്പുതന്നെ ചരക്കുകളുടെ വിവരങ്ങൾ ഓൺലൈൻ വഴി ഡിക്ലയർ ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട്. എന്നാൽ, വിൽപ്പന നികുതിയോ, ആഡംബര നികുതിയോ കുടിശ്ശിക വരുത്തുന്ന കമ്പനികൾക്ക് ചെ്ക്ക് പോസ്റ്റ് ക്ലിയറൻസ് നൽകാതിരിക്കാനുള്ള നിയമസംവിധാനമില്ല. നികുതി ഒടുക്കിയവർക്ക് മാത്രമേ ചെക്ക്പോസ്റ്റ് ക്ലിയറൻസ് നൽകുകയുള്ളുവെന്ന നിയമം പ്രാബല്ല്യത്തിൽ വന്നാൽ നികുതി പിരിക്കുന്നത് സുഗമമാക്കാൻ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കഴക്കൂട്ടത്തെ കെന്റോൺ ലൈഷേഴ്സ് സർവ്വീസ്- 6,53,28,807 രൂപയാണ് ആഡംബര നികുതി ഒടുക്കാനുള്ളത്. തിരുവനന്തപുരത്തെ അനന്ദപുരി ആശുപത്രി 2,03,01,226 രൂപ, ചൊവ്വരയിലെ നിക്കീസ് നെസ്റ്റ്-22,12,516 രൂപ, മുള്ളൂരിലെ തപോവനം ഹെറിറ്റേജ് ഹോംസ്-22,20,565 രൂപ, വിഴിഞ്ഞത്തെ കോക്കനട്ട് ബേ ബീച്ച് റിസോർട്ട്-13,95,683 രൂപ എന്നിങ്ങനെയാണ് തിരുവനന്തപുരം വാണിജ്യനികുതി വകുപ്പ് ഡെപ്പ്യൂട്ടി കമ്മീഷ്ണറുടെ കാര്യാലയത്തിൽ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന വിവരം. മട്ടാഞ്ചേരി സ്വദേശി ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച അപേക്ഷയിലാണ് മറുപടി.

കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ-8847.32 ലക്ഷം, കേരള സ്പെഷ്യൽ റഫ്രക്ടോഴ്സ്-7224.10 ലക്ഷം, ടിവി എസ് ആൻഡ് സൺസ് 3857.32 ലക്ഷം, ആഞ്ചനേയ മോട്ടോഴ്സ്-895.60 ലക്ഷം, ബിഎസ്എൻഎൽ-604.28 ലക്ഷം, എസിഎസിഐ ബാങ്ക്-584.83 ലക്ഷം, സണ്ണി ഡൈമഡ്സ്-413.89 ലക്ഷം, കല്ലിങ്കൽ ഓട്ടോ മൊബൈൽസ്- 312.80 ലക്ഷം, പേരേപ്പാഡൻസ് ഗോൾഡ് പാർക്ക്- 229.44 ലക്ഷം, കിംസ് -207.6 ലക്ഷം, ആൻസ് ടിവി എസ്-167.5 ലക്ഷം, എസ്.കെ.പി 157.07 ലക്ഷം, മരീക്കാർ എഞ്ചിനീഴ്സ്-137.18 ലക്ഷം, ഗ്ലോബൽ ഡിസ്ട്രിബൂട്ടേഴ്സ്-128.80 ലക്ഷം, ഐ.ബി.എസ്- 115.27 ലക്ഷം, വെൽവിൻ ഇൻഡസ്ട്രീസ്-109.04 ലക്ഷം, ഓറിയന്റ് എക്സ്പോർട്ട്സ്- 104.74 ലക്ഷം, ഹിൽട്ടൺ ഹുണ്ടായി-96.42 ലക്ഷം, പിണറായി ജൂവലറി-84.64 ലക്ഷം, ഏഷ്യാനെറ്റ് സാറ്റലെറ്റ്- 78.81 ലക്ഷം, ആഡ്ടെക്ക് സിസ്റ്റംസ്-72.45 ലക്ഷം, കുളത്തുങ്കൽ-68.18 ലക്ഷം, ടികെ ട്രൈഡേഴ്സ്-61.55 ലക്ഷം, മോട്ടോർ പ്ലാസ്സ- 59.67 ലക്ഷം, കെ.എസ്.ആർ.ടി.സി- 57.82 ലക്ഷം, ബിസ്മി ഏജൻസീസ്-56.6 ലക്ഷം, ഹിന്ദുസ്ഥാൻ സൈക്കിൾസ് -53.04 ലക്ഷം. എന്നിങ്ങനെയാണ് ഏറ്റവുമധികം വിൽപ്പന നികുതി ഒടുക്കാനുള്ള ആദ്യ 28 കമ്പനികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP