Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇംഗ്ലീഷ് അറിയാത്തവർക്കും 12 ലക്ഷം കൊടുത്താൽ ഐഇഎൽടിഎസ് പാസാകാം! ബ്രിട്ടീഷ് കൗൺസിൽ ഉദ്യോഗസ്ഥരുമായി ചേർന്ന് മലയാളി ഏജന്റുമാരുടെ ഒത്തുകളി: നാളത്തെ പരീക്ഷ എഴുതാൻ മലയാളി നഴ്‌സുമാർ പറന്നെത്തുന്നത് ഇംഗ്ലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും വരെ

ഇംഗ്ലീഷ് അറിയാത്തവർക്കും 12 ലക്ഷം കൊടുത്താൽ ഐഇഎൽടിഎസ് പാസാകാം! ബ്രിട്ടീഷ് കൗൺസിൽ ഉദ്യോഗസ്ഥരുമായി ചേർന്ന് മലയാളി ഏജന്റുമാരുടെ ഒത്തുകളി: നാളത്തെ പരീക്ഷ എഴുതാൻ മലയാളി നഴ്‌സുമാർ പറന്നെത്തുന്നത് ഇംഗ്ലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും വരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഒക്കെ നഴ്‌സ് ആകണമെങ്കിൽ അക്കാദമിക് മൊഡ്യൂളുകളിൽ ഏഴ് ബാൻഡ് ഐഇഎൽടിഎസ് പാസാകണമെന്നാണ് നിയമം. ഐഇഎൽടിഎസ് കടമ്പ കടക്കാനാവാതെ അനേകം മലയാളികളാണ് ഈ രാജ്യങ്ങളിൽ നിന്നും മടങ്ങുന്നത്. സ്റ്റുഡന്റ് വിസയിലോ കെയറർ വിസയിലോ ഈ രാജ്യങ്ങളിൽ ചെന്ന ശേഷം ജോലി ശരിയാക്കാം എന്നു കരുതി അവിടെ എത്തിയവരാണ് ഐഇഎൽടിഎസ് കടമ്പയിൽ കുടുങ്ങിയത്.

ഇത്തരക്കാർക്ക് 12 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ കൊടുത്താൽ ഐഇഎൽടിഎസ് നൽകുന്ന ഏജൻസികളാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. ചില വായനക്കാർ നൽകിയ സൂചനകളുടെ പുറത്ത് നടത്തിയ അന്വേഷണത്തിൽ ചില ഏജന്റുമാർ വൻ തുക വാങ്ങി ഐഇഎൽടിഎസ് സർട്ടിഫിക്കറ്റ് നൽകുന്നു എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഇത്തരം ഏജന്റുമാരുടെ കൈയിൽ പണം കൊടുത്ത് ഐഇഎൽടിഎസ് സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി മലയാളികൾ ഈ ദിനങ്ങളിൽ ഓസ്‌ട്രേലിയയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും അയർലണ്ടിൽ നിന്നുമൊക്കെ കേരളത്തിൽ എത്തിയിട്ടുണ്ട്. നാളെ കൊച്ചിയിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ആണ് ഇവരിൽ പലരും വന്നിറങ്ങുന്നത്. 12 മുതൽ 20 ലക്ഷം രൂപ വരെ നൽകിയാൽ ഐഇഎൽടിസ് പാസാക്കി നൽകാം എന്ന് ചില ഏജന്റുമാർ നൽകിയ ഉറപ്പിനെ കുറിച്ചും ഞങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ട്.

ഇംഗ്ലീഷിൽ പരിപൂർണ്ണമായ വിധത്തിൽ അറിവുള്ളവർക്ക് മാത്രമാണ് ഐഇഎൽടിഎസ് നൽകി വരാറ്. പത്ത് തവണ പരീക്ഷ എഴുതിയിട്ടും ലഭിക്കാത്തവർ പോലുമുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ബ്രീട്ടിഷ് കൗൺസിലുമായി ഒത്തുകളിച്ച് പണം കൊടുത്ത് ഐഇഎൽടിഎസ് നൽകാനായി ഏജന്റുമാർ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. നഴ്‌സിങ് മേഖലയിൽ ജോലി ലഭിക്കുന്നതിനാണ് ഐഇഎൽടിഎസ് തീർത്തും നിർബന്ധമായിരിക്കുന്നത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമൊക്കെ നഴ്‌സിങ് ജോലിക്ക് ഐഇഎൽടിഎസ് 7 നിർബന്ധമാണ്. ഇത് പാസാകാത്തവരാണ് ഇപ്പോൾ പണം കൊടുത്ത് സർട്ടിഫിക്കറ്റ് വാങ്ങാൻ രംഗത്തെത്തിയിരിക്കുന്നത്. നാളെ കൊച്ചിയിൽ നടക്കുന്ന ഐഇഎൽടിഎസ് പരീക്ഷയിലാണ് ഇത്തരം ക്രമക്കേട് നടക്കുന്നതായുള്ള വിവരം ലഭിച്ചിരിക്കുന്നത്. പണം കൊടുത്താൻ പരീക്ഷ എഴുതാൻ പ്രത്യേകം ആളുകളെ ഉപയോഗിച്ചും മറ്റുമാണ് തട്ടിപ്പ് നടക്കുന്നത് എന്നാണ് ഞങ്ങൾക്ക് അന്വേഷണത്തിൽ ലഭിച്ച വിവരം.

ഇങ്ങനെയുള്ള പരീക്ഷയ്ക്ക് ഒത്താശ ചെയ്യുന്നത് ചില മലയാളി ഏജന്റുമാർ തന്നെയാണ്. ഇത്തരത്തിൽ പരീക്ഷയിലെ തട്ടിപ്പ് വഴി ഐഇഎൽടിഎസ് നേടിയവർ ഓസ്‌ട്രേലിയയിലും സ്വിറ്റ്‌സർലണ്ടിലും മറ്റുമായി ജോലി ചെയ്യുന്നതായുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തി ഐഇഎൽടിഎസ് സർട്ടിഫിക്കറ്റുകൾ നേടാൻ ആവശ്യമുള്ളവർ ചെയ്യേണ്ടതുകൊച്ചിയിൽ നേരിട്ട് എത്തുക എന്നത് മാത്രമാണ്. കൊച്ചിയിലെ പരീക്ഷ സെന്ററിൽ എത്തിയാൽ മാത്രം മതി. ഐഇഎൽടിഎസ് എക്‌സാമിനർമാരുടെ സഹായത്തോടെ ഏതു വിധേനനയും സർട്ടിഫിക്കറ്റ് സമ്പാദിച്ച് മടങ്ങുകയും ചെയ്യാം. ഇത്തരത്തിൽ അധികം പരിശ്രമങ്ങളൊന്നുമില്ലാതെ ചിലർ ഐഇഎൽടിഎസ് പരീക്ഷ പാസാകുമ്പോൾ തടയാൻ യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ആൾമാറാട്ടവും കോപ്പിയടിയുമാണ് ഇതിനുള്ള മാർഗ്ഗങ്ങൾ. പരീക്ഷാ ഹാളിൽ ഏജന്റിന്റെ പ്രതിനിധികളാകും പരിശോധനയ്ക്ക് നിൽക്കുക. ചോദ്യ പേപ്പർ കിട്ടിയാൽ എന്ത് കള്ളക്കളിയും നടത്താം. കോപ്പിയടി. പോരെങ്കിൽ മറ്റൊരാളെ വച്ച് പരീക്ഷ എഴുതിയും നൽകും. ഇതിന് അനുസരിച്ച് കൊടുക്കേണ്ട തുക കൂടും.

ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഐഇഎൽടിഎസ് നേടാൻവേണ്ടി ഉറക്കമിളച്ചിരുന്ന് പഠിച്ചു മറ്റും പരിശ്രമം നടത്തുമ്പോഴാണ് പണത്തിന്റെ മിടുക്കിൽ പലരും ഇത്തരത്തിൽ ചുളുവിൽ സർട്ടിഫിക്കറ്റുകൾ സമ്പാദിക്കുന്നത്. ഐഇഎൽടിഎസ് കിട്ടിയാൽ പിന്നെ ഇഷ്ടമുള്ള രാജ്യത്ത് ജോലി സമ്പാദിച്ച് അവിടെ കഴിയാനും ഇവർക്ക് സാധിക്കുന്നു. കൊച്ചി കേന്ദ്രീകരിച്ചത് ഇതിനായി വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. നാളെ കൊച്ചിയിൽ നടക്കുന്ന ഐഇഎൽടിഎസ് പരീക്ഷയിലും സമാനമായ കാര്യങ്ങൾ തന്നെയാകും സംഭവിക്കുക. ഐഇഎൽടിഎസ് സ്‌കോറായ 'ഏഴ് എന്ന കടമ്പ എല്ലാ മൊഡ്യുളുകൾക്കും നേടുക എന്നത് എല്ലാവർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നത്. സിബിഐ അന്വേഷണം നേരിടുന്ന പല അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കമ്പനികൾക്കും ഇതുമായി ബന്ധമുണ്ട്. എന്നാൽ ഐഇഎൽടിഎസ് തട്ടിപ്പിലെ കള്ളക്കളിൾ ഒരിടവും പരാതിയായി എത്താറുമില്ല. പണം കൊടുത്ത് എങ്ങനേയും സർട്ടിഫിക്കറ്റ് സ്വന്തമാക്കാനാകും ശ്രമിക്കുക.

നഴ്‌സുമാർക്കുള്ള ഐഇഎൽടിഎസ് സ്‌കോർ 7 ആക്കിയതിനു ശേഷം ബ്രിട്ടനിലേയ്ക്കും മറ്റും മലയാളി നഴ്‌സുമാർക്ക് കുടിയേറാൻ കഴിയാത്ത സാഹചര്യമുണ്ട്. ഐഎൽടിഎസ് സ്‌കോർ ഏഴ് എന്നത് ഇംഗ്‌ളീഷ് സംസാരഭാഷയല്ലാത്ത രാജ്യങ്ങളിലുള്ളവർക്ക് നേടുക എളുപ്പമല്ല. ഭാഷയുടെ കാര്യത്തിലുള്ള വിവേചനംമൂലം നഴ്‌സിങ് രംഗത്ത് മികച്ച രീതിയിൽ സേവനം ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാർക്കു അവസരങ്ങൾ കുറഞ്ഞു. നേരത്തേയുണ്ടായിരുന്നതുപോലെ നഴ്‌സാകുന്നതിനുള്ള ഐഎൽടിഎസ് സ്‌കോർനിബന്ധന ആറ് ആയി കുറയുക്കണമെന്ന് ബ്രിട്ടീഷ് സർക്കാരന് മുന്നിൽ നിവേദനങ്ങളും എത്തി. ഐഎൽടിഎസിനു പകരം അമേരിക്കേയിലേതുപോലെ നഴ്‌സുമാരുടെ മികവ് പരിശോധിക്കുന്നതിനുള്ള ടെസ്‌റ് ഏർപ്പെടുത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതൊന്നും അംഗീകരിക്കപ്പെട്ടല്ല. ഇതോടെയാണ് ഐഇഎൽടിഎസ് സ്‌കോർ 7ന് വേണ്ടിയുള്ള തട്ടിപ്പുകാർ സജീവമായത്.

ഉയർന്ന വിദ്യാഭ്യാസത്തിനും ഗ്ലോബൽ മൈഗ്രേഷനും സംബന്ധമായ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സിസ്റ്റമാണ് ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ്ങ് സിസ്റ്റം(ഐഇഎൽടിഎസ്). യുകെ വിസ അപേക്ഷകരുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കുന്നതിനുള്ള തെളിവാണ് ഈ ടെസ്റ്റ്. യുകെയിലേക്കുള്ള കുടിയേറ്റത്തിന് പ്രധാ പങ്കുവഹിക്കുന്ന ഭാഷാ ടെസ്റ്റാണ് ഐഇഎൽടിഎസ്. കാനഡ,ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിനും ഈ ടെസ്റ്റാണ് പരിഗണിക്കുന്നത്. 25 വർഷമായി ഇമിഗ്രേഷനുവേണ്ടി ലാംഗ്വേജ് ടെസ്റ്റിൽ മികച്ച സേവനമാണ് ഐഇഎൽടിഎസ് നടത്തുന്നത്. ഇതിനെയാണ് കൊച്ചി കേന്ദ്രീകരിച്ച് അട്ടിമറിക്കുന്ന തട്ടിപ്പ് സംഘങ്ങളുള്ളത്. ഇതിലൂടെ ടെസ്റ്റിന്റെ വിശ്വാസ്യത പോലും കുറയും.

യൂണിവേവ്‌സിറ്റികൾ,വിവിധ രാജ്യങ്ങളിലെ തൊഴിലുടമകൾ,പ്രൊഫഷണൽ ബോഡീസ്,ഇമിഗ്രേഷൻ അഥോറിറ്റികൾ,മറ്റ് സർക്കാർ ഏജൻസികൾ എന്നിവ ഉൾപ്പെടെ ലോകത്തിലെ 9,000 ലധികം ഓർഗൈസേഷനുകൾക്ക് ഐഇഎൽടിഎസ് ഒഴിച്ചുകൂടാനാവാത്തതാണ്. 2014 ൽ 140 ലധികം രാജ്യങ്ങളിലായി 2.5മില്യണിലധികം ഐഇഎൽടിഎസ് ടെസ്റ്റുകളാണ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP