Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവീസ് ടാക്‌സ് അടച്ചില്ല; റിപ്പോർട്ടർ ചാനൽ എംഡി എം വി നികേഷ് കുമാറിനെ സെൻട്രൽ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിലെത്തി അറസ്റ്റു ചെയ്തു; കുടിശ്ശിക തുക അടച്ചതോടെ വൈകുന്നേരത്തോടെ ജാമ്യം നൽകി വിട്ടയച്ചു

സർവീസ് ടാക്‌സ് അടച്ചില്ല; റിപ്പോർട്ടർ ചാനൽ എംഡി എം വി നികേഷ് കുമാറിനെ സെൻട്രൽ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസിലെത്തി അറസ്റ്റു ചെയ്തു; കുടിശ്ശിക തുക അടച്ചതോടെ വൈകുന്നേരത്തോടെ ജാമ്യം നൽകി വിട്ടയച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർവീസ് ടാക്‌സ് അടയ്ക്കാത്തതിന്റെ പേരിൽ റിപ്പോർട്ടർ ചാനൽ ഓഫീസിൽ സെൻട്രൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന. ചാനലിന്റെ എം ഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ അറസ്റ്റു ചെയ്ത ശേഷം വൈകുന്നേരം 4.30തോടെ ജാമ്യത്തിൽ വിട്ടയച്ചു. ചാനലിന്റെ കളമശ്ശേരിയിലുള്ള മുഖ്യഓഫീസിലാണ് ഇന്ന് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സേവന നികുതി ഇനത്തിൽ സർക്കാറിലേക്ക് എം വി നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ചാനൽ അടയ്ക്കാനുള്ളത് ഒന്നര കോടിയോളം രൂപയാണ്. ഈ തുക അടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് പ്രമുഖ മാദ്ധ്യമപ്രവർത്തകനായ നികേഷിനെ അറസ്റ്റു ചെയ്തത്.

ഇന്ന് രാവിലെയാണ് ചാനൽ ഓഫീസിൽ സെൻട്രൽ എക്‌സൈസിലെ സേവന നികുതി വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. നേരത്തെ സേവന നികുതി അടയ്ക്കുന്നതിൽ വരുത്തിയ വീഴ്‌ച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എക്‌സൈസ് വകുപ്പ് അധികൃതർ ചാനലിന് നോട്ടീസ് നൽകിയിരുന്നു. നിശ്ചിത തീയതിക്കുള്ളിൽ അടയ്ക്കാമെന്നാണ് അന്ന് ചാനൽ അധികൃതർ പറഞ്ഞത്. പലഘഡുക്കളായി പണം അടയ്ക്കാമെന്നായിരുന്നു സേനവ നികുതി വകുപ്പ് അധികൃതരോട് ചാനൽ പറഞ്ഞിരുന്നത്. എന്നാൽ, ഇക്കാര്യത്തിലും വീഴ്‌ച്ച വരുത്തിയതോടെയാണ് കൊച്ചി രവിപുരം ഓഫീസിലെ സേവന നികുതി വിഭാഗം ഉദ്യോഗസ്ഥർ കളമശ്ശേരിയിലെ ഓഫീസിലെത്തി നികേഷിനെ കസ്റ്റഡിയിൽ എടുത്തത്.

രാവിലെ ചാനലിൽ നികേഷ് കുമാറിന്റെ ക്യാബിനിൽ എത്തിയ ഉദ്യോഗസ്ഥർ മറ്റാരുമായും സംസാരിക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല. തുടർന്ന് ഇന്ന് 85 ലക്ഷം നൽകി ബാക്കി തുക പിന്നീട് നൽകാമെന്ന വിധത്തിലുള്ള ഒത്തുതീർപ്പിനും നികേഷ് ശ്രമിച്ചിരുന്നു. ഇതിനുള്ള ചുരുങ്ങിയ സമയം ഉദ്യോഗസ്ഥർ അനുവദിക്കുകയും ചെയ്തു. എന്നാൽ, ഈ തുകയും സംഘടിപ്പിക്കാൻ സാധിക്കാതെ വന്നതോടെയാണ് നികേഷിനെ അറസ്റ്റു ചെയ്തത്. അറസ്റ്റു രേഖപ്പെടുത്തിയെങ്കിലും പണം സംഘടിപ്പിക്കാൻ ചാനലിലെ മറ്റുള്ളവർ ശ്രമിച്ചു. വൈകുന്നേരത്തോടെ കുടിശ്ശികയിൽ ഒരു നിശ്ചിത തുക നൽകിയതോടെ നികേഷ് കുമാറിനെ ജാമ്യം അനുവദിക്കുകയായിരുന്നു. പണം അയയ്ക്കാത്ത പക്ഷം അദ്ദേഹം ജയിൽശിക്ഷ അനുഭവിക്കേണ്ട ഘട്ടമുണ്ടായേന.

അടുത്തിടെ ചാനലുകൾ നടത്തുന്ന ക്രമക്കേടുകളിന്മേൽ സെൻട്രൽ എക്‌സൈസ് നടപടികൾ ശക്തമാക്കി വരികയായിരുന്നു. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെയും സേവന നികുതി കുടിശ്ശിക വരുത്തുകയും ചെയ്ത കേസിൽ നേരത്തെ ഇന്ത്യാവിഷൻ വാർത്താചാനൽ റസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫാറൂഖിയെ സെൻട്രൽ എക്‌സൈസ് വകുപ്പ് അറസ്റ്റു ചെയ്തിരുന്നു. നികുതി ഇനത്തിൽ 13 കോടിയോളം രൂപയുടെ വീഴ്‌ച്ചയാണ് ഇന്ത്യാവിഷൻ വരുത്തിയത്. ഇതിനിടെയാണ് റിപ്പോർട്ടർ ചാനലിലും ആദായ നികുതി വകുപ്പ് റെയ്ഡുമായി എത്തിയത്.

അടുത്തിടെ ആദായനികുതി അടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്തുന്ന സംഭവത്തിൽ കർശന നടപടികളുമായി നീങ്ങുകയാണ് സെൻട്രൽ എക്‌സൈസ് വകുപ്പ് അധികൃതർ. സിനിമാക്കാർ അടക്കമുള്ളവരിൽ നിന്നും കൃത്യമായി നികുതി ഈടാക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. റിപ്പോർട്ടർ ചാനൽ അടക്കമുള്ള വാർത്താ ചാനലുകൾ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ സേവന നികുതി വകുപ്പും കർശന നിലപാട് സ്വീകരിച്ചത് ചാനൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. ഏതാനും മാസങ്ങളായി എം വി നികേഷ് കുമാറിന്റെ ചാനലിൽ ശമ്പളം മുടങ്ങുന്നത് പതിവു സംഭവമാണ്. മറ്റ് ചാനലുകളിൽ പ്രതിഷേധം സമരരൂപത്തിലേക്ക് നീങ്ങിയപ്പോൾ നികേഷ് കുമാറിന്റെ കീഴിൽ ജീവനക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. അടുത്തിടെ നിയമസഭയിലെ ബജറ്റ് കലാപം അടക്കം മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്തത് നികേഷിന്റെ ചാനലായിരുന്നു. ടാം റേറ്റിംഗിലും റിപ്പോർട്ടർ ചാനൽ മുന്നിലെത്തിയിരുന്നു.

വൻകിട ചാനലുകൾ ആയ മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നിവ മാത്രമാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ലാതെ പടിച്ചു നിൽക്കുന്ന വാർത്താ ചാനലുകൾ. സേവന നികുതി അടക്കുന്നതിൽ വീഴ്‌ച്ച വരുത്തിയ ജീവൻ ടിവിയും റെയ്ഡിനെ അഭിമുഖീകരിക്കേണ്ട ഘട്ടത്തിലായിരുന്നു. എന്നാൽ റെയ്ഡുണ്ടാകുമെന്ന ഘട്ടം വന്നതോടെ ഇവർ ആദായനികുതി അടച്ച് താൽക്കാലിക ആശ്വാസം നേടുകയായിരുന്നു. റിപ്പോർട്ടർ ടിവിയിൽ സേവന നികുതി അടയ്ക്കുന്നതിൽ വീഴ്‌ച്ച വരുത്തിയതിന് പുറമേ ജീവനക്കാരുടെ പെൻഷൻ ഫണ്ട് തുക അടയ്ക്കുന്നതിലും വീഴ്‌ച്ച വരുത്തിയിരുന്നു. ഇപ്പോഴും പിഎഫ് തുക അടയ്ക്കാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP