Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യവ്യാപകമായി ജോയ് ആലുക്കാസ് ജുവല്ലറികളിൽ ഇൻകം ടാക്‌സ് റെയ്ഡ്; ഏഴു സംസ്ഥാനങ്ങളിലെ 130 ഷോറൂമുകളിലും കോർപ്പറേറ്റ് ഓഫീസുകളിലും അനേകം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പരിശോധന; റെയ്ഡ് ആരംഭിച്ചത് സ്വർണക്കട മുതലാളിയുടെ കൈയിൽ കണക്കിൽ പെടാത്ത കോടികളുണ്ടെന്ന സൂചനയെ തുടർന്ന്; നോട്ട് നിരോധനത്തിന് ശേഷം പരസ്യം പോലും നൽകാതിരുന്ന ജുവല്ലറി വീണ്ടും സജീവമായപ്പോൾ സംശയമുദിച്ചു

രാജ്യവ്യാപകമായി ജോയ് ആലുക്കാസ് ജുവല്ലറികളിൽ ഇൻകം ടാക്‌സ് റെയ്ഡ്; ഏഴു സംസ്ഥാനങ്ങളിലെ 130 ഷോറൂമുകളിലും കോർപ്പറേറ്റ് ഓഫീസുകളിലും അനേകം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പരിശോധന; റെയ്ഡ് ആരംഭിച്ചത് സ്വർണക്കട മുതലാളിയുടെ കൈയിൽ കണക്കിൽ പെടാത്ത കോടികളുണ്ടെന്ന സൂചനയെ തുടർന്ന്; നോട്ട് നിരോധനത്തിന് ശേഷം പരസ്യം പോലും നൽകാതിരുന്ന ജുവല്ലറി വീണ്ടും സജീവമായപ്പോൾ സംശയമുദിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാജ്യവ്യാപകമായി ജോയ് ആലുക്കാസിന്റെ ജുവല്ലറികളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. തമിഴ്‌നാട്ടിലെയും കേരളത്തിലെയും അടക്കം ഏഴ് സംസ്ഥാനങ്ങളിലെ ഷോറൂമികളിലാണ് പരിശോധന നടക്കുന്നത്.

കണക്കിൽപെടാത്ത വിധത്തിൽ കോടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന സൂചനയെ തുടർന്നാണ് ജുവല്ലറി വ്യവസായ രംഗത്തെ അതികായർക്കെതിരെ ഇൻകംടാക്‌സ് പരിശോധന നടക്കുനന്ത്. ജോയ് ആലുക്കാസിന് കീഴിലുള്ള 130 ജുവല്ലറികളിലാണ് നൂറ് കണക്കിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്.

തമിഴ്‌നാട്ടിൽ ചെന്നൈ ടി നഗർ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പുതുച്ചേരി, തിരുനെൽവേലി എന്നിവിടങ്ങളിലുള്ള ജുവല്ലറികളിൽ പരിശോധന നടക്കുന്നുണ്ട്. പുലർച്ചെ തുടങ്ങിയ റെയ്ഡിൽ എൺപതോളം വരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ട്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഗുജറാത്ത്, ഹരിയാന ഷോ റൂമുകളിലും പരിശോധനകൾ നടത്തുന്നുണ്ട്.

ഇന്ന് രാവിലെ മുതൽ പരിശോധന തുടങ്ങിയതോടെ മിക്ക ജുവല്ലറികളിലും ഷട്ടർ അടച്ചിട്ടിരിക്കയാണ്. ജീവനക്കാരെ അകത്ത് പ്രവേശിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. കർണാടകത്തിലും കേളരത്തിലും അടക്കം രാജ്യവ്യാപകമായി പരിശോധ നടത്തുന്നത് വലിയ നികുതി വെട്ടിപ്പ നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ്. അഹമ്മദാബാദിലുള്ള കോർപ്പറേറ്റ് ഓഫീസുലും പരിശോധന നടക്കുന്നുണ്ട്.

വലിയ തോതിൽ ജുവല്ലറി വിൽപ്പന ജോയ് ആലുക്കാസിൽ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യം കണക്കിൽ കാണിക്കുന്നില്ലെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടക്കുന്നത്. ജോയ് ആലുക്കാസ് കൂടാതെ മഞ്ഞളി ജുവല്ലേഴ്‌സിലും ആദായ നികുതു വകുപ്പിന്റെ പരിശോധ നടക്കുന്നതായാണ് റിപ്പോർട്ടുകലുകൾ. മറ്റു വൻകിട സ്ഥാപനങ്ങളിലും ഇൻകംടാക്‌സ് പരിശോധന നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം.

11 രാജ്യങ്ങളിലായി പടർന്നുപന്തലിച്ച ജുവല്ലറി വ്യവസായ ശൃംഖലയാണ് ജോയ് ആലുക്കാസിന്റേത്. അടുത്തകാലത്തായി മാധ്യമങ്ങളിൽ പരസ്യങ്ങൾ പോലും നൽകാതിരിക്കുകയായിരുന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ്. നോട്ട് നിരോധനത്തിന് ശേഷമായിരുന്നു ഈ നില വന്നത്.

ഇതോടെ ജുവല്ലറി ഗ്രൂപ്പ് സംശയത്തിന്റെ നിഴലിലായി. ഇതിന് ശേഷം അടുത്തിടെയാണ് വീണ്ടും മാധ്യമങ്ങളിൽ പരസ്യം നൽകിയും മറ്റും ജോയ് ആലുക്കാസ് രംഗത്തെത്തിയത്. നോട്ട് നിരോധനത്തിന്റെ വേളയിൽ കള്ളപ്പണം വെളിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നത് ജുവല്ലറികൾ വഴിയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

നോട്ട് നിരോധനത്തിനു പിന്നാലെ കോടികളുടെ സ്വർണ്ണ വിൽപ്പന രാജ്യത്ത് നടന്നിരുന്നു. നവംബർ എട്ടിന് ശേഷമുള്ള 48 മണിക്കൂറിൽ വൻതോതിൽ സ്വർണം വിറ്റുപോയത് കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. അതുകൊണ്ട് തന്നെ നോട്ട് പിൻവലിക്കൽ നടപടിക്ക് ശേഷം രാജ്യവ്യാപകമായി ജുവല്ലറികളിൽ പരിശോധന ആരംഭിച്ചിരുന്നു. കൊച്ചിയുൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കോടികളുടെ സ്വർണ്ണവിൽപ്പനയുടെ തെളിവുകളും ലഭിച്ചിരുന്നു. ജോയ് ആലുക്കാസിന് നികുതി വെട്ടിപ്പിന്റെ പേരിലും പിടി വീണതായി അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അന്ന് ജോയ് ആലുക്കാസിൽ നടത്തിയ പരിശോധനയിൽ സ്വർണ്ണ വിൽപ്പനയ്ക്ക് നിയമാനുസൃതമുള്ള ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടി അടച്ചില്ലെന്നാണ് വ്യക്തമായിരുന്നു. 5.7 ടൺ സ്വർണം ജുവല്ലറിയിൽ നിന്നും വിറ്റഴിച്ചിട്ടുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഏപ്രിൽ മുതൽ നവംബർ മാസങ്ങൾ വരെയുള്ള കാലയളവിലാണ് ഇത്രയും വിൽപ്പന നടന്നത്. ഇങ്ങനെ വിറ്റ സ്വർണത്തിന്റെ നൽകേണ്ട എക്‌സൈസ് ഡ്യൂട്ടി നൽകിയില്ലെന്നാണ് കണ്ടെത്തൽ. അന്ന് നടത്തിയ പരിശോധനയെ തുടർന്ന് ജുവല്ലറി ഗ്രൂപ്പ് കോടികൾ പിഴയടക്കേണ്ടിയും വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP