Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു മനുഷ്യനെ നോക്കി എടാ എന്ന് വിളിക്കാൻ കഴിവില്ലാത്ത ഒരു പാവമാണ് ദിലീപ്; അയാളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത് സിനിമയിലെ കള്ളകശ്മല കൂട്ടങ്ങളാണ്; ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞ നടിയെ ആണ് ആദ്യം ചോദ്യം ചെയ്യേണ്ടത്; ചില നടിമാർ തട്ടിക്കൊണ്ട് പോകാൻ കാത്തിരിക്കുകയാണ്: പിസി ജോർജ് മറുനാടനോട് പറഞ്ഞത്‌

ഒരു മനുഷ്യനെ നോക്കി എടാ എന്ന് വിളിക്കാൻ കഴിവില്ലാത്ത ഒരു പാവമാണ് ദിലീപ്; അയാളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത് സിനിമയിലെ കള്ളകശ്മല കൂട്ടങ്ങളാണ്; ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞ നടിയെ ആണ് ആദ്യം ചോദ്യം ചെയ്യേണ്ടത്; ചില നടിമാർ തട്ടിക്കൊണ്ട് പോകാൻ കാത്തിരിക്കുകയാണ്: പിസി ജോർജ് മറുനാടനോട് പറഞ്ഞത്‌

അരുൺ ജയകുമാർ

തിരുവനന്തപുരം: യുവനടിയെ അക്രമിച്ച സംഭവത്തിൽ പ്രമുഖ നടന് പങ്കെന്ന് പറഞ്ഞ് നടൻ ദിലീപിനെ അക്രമിക്കുന്നതിനെതിരെ പിസി ജോർജ്. ഈ വിഷയത്തിൽ ദിലീപിനെ അക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി. താൻ ഇതെക്കുറിച്ചറിഞ്ഞപ്പോൾ ദിലീപിനെക്കുറിച്ച് വിശദമായി അന്വേഷിച്ചതാണെന്നും ഒരാളോട് കയർത്ത് സംസാരിക്കാൻപോലും കഴിയുന്ന വ്യക്തിയാണ് ദിലീപെന്ന് താൻ കരുതുന്നില്ലെന്നും പിസിജോർജ് പറയുന്നു. സംഭവത്തിന് അടുത്ത ദിവസം അമ്മ സംഘടപ്പിച്ച യോഗത്തിൽ ഒരു പ്രമുഖ നടി അഭിപ്രായപ്പെട്ടത് ഇതിന പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ്. യഥാർത്ഥത്തിൽ ദിലീപിനെതിരെയാണ് ഗൂഢാലോചനയെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രസ്താവന നടത്തിയതായി കണ്ടെന്നും അവർക്ക് കാര്യങ്ങൾ അറിയാമെന്നും പിസി പറഞ്ഞു. അപ്പോൾ അവരെ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിഷ്‌കളങ്കനായ ആ നടനെ ക്രൂശിക്കുന്നത് ്ശരിയല്ല. ദിലീപിനെ ക്രൂശിക്കുന്നത് പിന്നിൽ പ്രവർത്തിക്കുന്ന കശ്മലന്മാരെ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു. നടിയെ അക്രമിച്ചവരെ ഒരു കാരണവശാലും വെറുതേ വിടരുതെന്നും അനുവാദമില്ലാതെ പെൺകുട്ടിയ അക്രമിച്ചവരെ വെടിവച്ച് കൊല്ലുകയാണ് വേണ്ടതെന്നും പിസി ആവശ്യപ്പെട്ടു.

പെൺകുട്ടിയ അക്രമിക്കാൻ ഡ്രൈവർ ഉൾപ്പടെ കൂട്ടു നിന്നത് അപലമനീയമാണ്. തനിക്ക് ലഭിച്ച ചില അനുഭങ്ങളിൽ നിന്നും മനസ്സിലാകുന്നത് നടിയുടെ നഗ്ന ചിത്രങ്ങൾ പോലും പകർത്തിയെന്നാണ്. തനിക്ക് ലഭിച്ച വിവരം ശരിയാണോയെന്ന് പൂർണ്ണമായും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് നേരെ അക്രമമുണ്ടായാലും തങ്ങൾക്ക് അതിൽ എന്ത് ലാഭം ലഭിക്കുമെന്ന നോട്ടമുള്ള ബന്ധുക്കൾ ശാപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.സി ജോർജിന്റെ വാക്കുകളിലേക്ക്

യുവനടിയെ തട്ടിക്കൊണ്ട് പോയ വിഷയത്തിൽ പ്രമുഖന്റെ പങ്കിനെക്കുറിച്ച് നടത്തിയ പ്രസ്താവന

പ്രമുഖന് പങ്കെന്നല്ല മറിച്ച് പ്രമുഖന്മാർക്ക് പങ്കെന്നാണ് പറഞ്ഞത്. ഇവിടെ ചില നടിമാർ എന്നെ തട്ടിക്കൊണ്ട് പൊയ്‌ക്കോ എന്ന് പറഞ്ഞ് നിൽക്കുകയാണ്. ഇവിടെ പെൺകുട്ടിയുടെ അനുവാദമില്ലാതെ അവളെ അക്രമിക്കാനും ദേഹോപദ്രവം നടത്താൻ ശ്രമിക്കുകയും ചെയ്തത് ഏവനാണെങ്കിലും നിരത്തി നിർത്തി വെടിവയ്ച്ച് കൊല്ലണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും പിസി പറയുന്നു. ആ പെൺകുട്ടി അവൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് പോകാൻ സ്വാതന്ത്ര്യമുണ്ട്. അത് നോക്കാനും അതിന്റെ പിന്നാലെ പോകുന്നതും മലയാളികൾക്ക് മാത്രമുള്ള ചന്ത സ്വഭാവമാണ്. ഇത്തരം വൃത്തികേട് കാണിക്കുന്നവരെയാണ് നിലയ്ക്ക് നിർത്തേണ്ടത്.

പ്രമുഖ നടൻ എന്ന പറഞ്ഞ് പലരും ആവർത്തിക്കുന്നത് നടൻ ദിലീപിനെയാണ്. വിശദമായി അന്വേഷിച്ചാൽ മനസ്സിലാകും ദിലീപിനെപ്പോലെയൊരു പാവം മനുഷ്യന് നേരെയാണ് ആരോപണം വന്നിരിക്കുന്നത്. ഒരു മനുഷ്യനെ നോക്കി എടാ എന്ന് വിളിക്കാൻ പോലും അയാൾക്ക് കഴിയില്ലെന്നും താൻ ഇതിനെക്കുറിച്ച് വിശദമായി തിരക്കിയതാണെന്നും പി സി പറയുന്നു. ദിലീപിനെപ്പോലെയൊരാൾക്കെതിരെ ഉൾപ്പടെയാണ് ഇവിടെ ഗൂഢാലോചന നടത്തിയിരിക്കുന്നത്.

അത് നടത്തിയ കശ്മലന്മാരെ വേണം കണ്ടെത്തേണ്ടത്. ഈ പ്രശ്‌നമുണ്ടായ ഉടനെ തന്നെ സിനിമാക്കാരെല്ലാം കൂടി ഒത്തു കൂടി. ഒരു പ്രമുഖ നടി ഇതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. അപ്പോ അവർക്കിതിനെക്കുറിച്ച് വ്യക്തമായി അറിയാം ആദ്യം അവരെ ചോദ്യംചെയ്താൽ കാര്യങ്ങൾ അറിയാമല്ലോ. സത്യങ്ങൾ പുറത്ത് വരും അപ്പോൾ.

സംഭവത്തെക്കുറിച്ച് വരുന്ന വിവിധ അഭിപ്രായപ്രകടനങ്ങൾ

ഇവിടെ പ്രായപൂർത്തിയായ ഒരു കുട്ടിയുടെ സ്വഭാവ ശുദ്ധി ചോദ്യം ചെയ്യേണ്ട കാര്യം ആർക്കാണുള്ളത്. ആ പെൺകുട്ടിയുടെ അനുവാദമില്ലാതെ ഗൂഢാലോചന നടത്തി രാത്രി കാറിനുള്ളിൽ ആക്രമിച്ചതൊക്കെ വളരെ തെറ്റായ കാര്യങ്ങളാണ്. അഭിപ്രായ പ്രകടനങ്ങൾനടത്തുന്നതിൽ ഇവിടെ കുറവൊന്നുമില്ല. തനിക്ക് ലഭിച്ച വിവരം ശരിയാണെങ്കിൽ നടിയെ നഗ്നയാക്കി ചിത്രങ്ങൾപ്പോലുമെടുത്തതായാണ് അറിയുന്നത്. ഇതിൽ എത്രത്തോളം ശരിയുണ്ടെന്ന് അറിയില്ലെന്നും പി.സി പറഞ്ഞു.

സംഭവത്തിലെ പൊലീസ് അന്വേഷണത്തെക്കുറിച്ച്

നമ്മുടെ പൊലീസിന്റെ ജോലി പ്രതികളെ പിടിക്കുകയെന്നതാണ്. ഇവരെന്തിനാണ് മഞ്ഞയും നീലയും അന്വേഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പിസി പറയുന്നു. ഇപ്പോൾ അന്വേഷണ സംഘത്തിൽ ഉള്ളത് മോശക്കാരാണെന്ന അഭിപ്രായമില്ല. ഇവർ പ്രതിയെ കണ്ടെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഏത് പ്രമുഖൻ ഇതിന് പിന്നിലുണ്ടെങ്കിലും പുറത്തുകൊണ്ട് വരുമെന്നാണ് പ്രതീക്ഷയെന്നും പിസി കൂട്ടിച്ചേർത്തു.നീതി കിട്ടണമെന്ന് പറഞ്ഞ് വെറുതെ കുറേ പ്രതികരണങ്ങൾകൊണ്ട് ഒരു കാര്യവുമില്ലെന്നും പിസി പറയുന്നു. ഒരു പെൺകുട്ടി അക്രമിക്കപ്പെട്ടാൽ നമുക്കെന്ത് കിട്ടുമെന്ന ചിന്തയാണ് പലർക്കുമുള്ളത്.

ഇത്തരം അക്രമങ്ങൾ നേരിടുന്ന സ്ത്രീകളെക്കുറിച്ച്.

സ്ത്രീകളെ മോശകരമായി ചിത്രീകരിക്കുന്നത് വളരെ തെറ്റാണ്. പണ്ടത്തെപ്പോലെയല്ല സ്ത്രീകൾ ഇന്ന് മുന്നേറുന്നുണ്ട്. ഇത്തരം സംഭവങ്ങൾ പുറത്തുകൊണ്ട് വരുന്നത് തന്നെ അതിന് ഉദാഹരണമാണ്. പണ്ടത്തെ സ്ത്രീകളാണെങ്കിൽ വീട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്നവരാണ്. ഇന്ന് വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ മുന്നോട്ട് വന്നിരിക്കുന്ന സ്ത്രീകൾക്ക് അഹങ്കാരമാമെന്ന് ഉൾപ്പടെ പറയുന്നവരുണ്ട്. സ്ത്രീകൾക്ക് അൽപ്പം അഹങ്കാരമുണ്ടായിക്കോട്ടെ അതിൽ ആർക്കാണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിക്കുന്നു.

സ്ത്രീകൾ നിരന്തരം ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച്

സ്ത്രീകൾക്ക് പുരുഷന്മാരെ എതിർക്കുക അത്ര എളുപ്പമല്ല. അത് ശാരീരിക ശക്തിയുടെ ഭാഗമായ കാര്യമാണ്.തനിക്ക് ശക്തിയുണ്ടെന്ന് കരുതി സ്ത്രീകളെ അങ്ങ് അക്രമിക്കാൻ പുരുഷന്മാർ തയ്യാറെടുക്കുന്നത് ശരിയല്ല. അതിനെ നിയമം കൊണ്ട് നേരിടുകയാണ് വേണ്ടത്.അതിന് വേണ്ട നിയമങ്ങൾ സർക്കാരുകൾ ഇറക്കിയിട്ടുണ്ട്. അത് നടപ്പിലാക്കുകയാണ് നാം ചെയ്യേണ്ടത്.സമാനമായി മുൻപ് സ്ത്രീകൾ അക്രമിക്കപ്പെട്ട കേസുകളിലെ അതേ രീതിയിൽ ഇതും അവസാനിപ്പിക്കപ്പെടുമോ എന്ന ആശങ്കയും സമൂഹത്തിനുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ ആർക്ക് എന്ത് സംഭവിച്ചാലും ഗുണം തങ്ങൾക്ക് കിട്ടണമെന്ന ചിന്തയുള്ള ബന്ധുക്കളാണ് പ്രശ്‌നമെന്നും പിസി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP