Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഹമ്മദ് നിസാം ദാവൂദിന്റെ പിൻഗാമിയോ? ബോളിവുഡിലെ അധോലോക ബന്ധം പോലെ കൊച്ചി സിനിമയും വളർന്നത് നിസാമിന്റെ പണം കൊണ്ട്; ന്യൂജനറേഷൻ സിനിമകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചാൽ പലരും അകത്താകും

മുഹമ്മദ് നിസാം ദാവൂദിന്റെ പിൻഗാമിയോ? ബോളിവുഡിലെ അധോലോക ബന്ധം പോലെ കൊച്ചി സിനിമയും വളർന്നത് നിസാമിന്റെ പണം കൊണ്ട്; ന്യൂജനറേഷൻ സിനിമകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചാൽ പലരും അകത്താകും

കൊച്ചി: ക്രൂരനായ കൊലപാതകിവ്യവസായി മുഹമ്മദ് നിസാമിന്റെ പണത്തിൽ പിറന്നത് പത്തോളം ന്യൂജനറേഷൻ സിനിമകൾ. പല സിനിമകൾക്കും ഇയാൾ ബിനാമികളെവച്ചും നേരിട്ടും പണം മുടക്കിയിരുന്നതായാണു വിവരം. അഞ്ചു വർഷത്തിനിടെ ഇറങ്ങിയ പത്തോളം ന്യൂജനറേഷൻ സിനിമകളും രണ്ടു തമിഴ്‌സിനിമകളും ഇറങ്ങിയത് ഇയാളുടെ കള്ളപ്പണംകൊണ്ടാണെന്നു സൂചനയുണ്ട്.

ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ, ഹാജി മസ്താൻ തുടങ്ങിയവർ ബോളിവുഡ് സിനിമയെ നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവർ പണമിറക്കുന്നു, അവരുടെ വീരഗാഥകൾ സിനിമയാകുന്നു. അങ്ങനെ നൂറോളം സിനിമകൾ ബോളിവുഡ് ലൈബ്രറികളിൽ സൂപ്പർഹിറ്റുകുടെ പട്ടികയിൽ ഇപ്പോഴുമുണ്ട്. അതുപോലെ ന്യൂജനറേഷൻ മലയാളസിനിമയുടെ സാമ്പത്തിക സ്രോതസായിരുന്നു കൊച്ചിയിലെ വിവാദവ്യവസായി നിസാം.

ഇവർ കൈവയ്ക്കുന്ന സിനിമകൾ പരാജയപ്പെട്ടാലും വൻതുകകൾ മുടക്കി സാറ്റലൈറ്റ് കമ്പനികളും ചാനലുകളും എടുക്കാറുണ്ട്. വൻകിട മാദ്ധ്യമസ്ഥാപനങ്ങളിൽപോലും ഇവർ പണംകൊടുത്തുപോറ്റുന്ന വമ്പന്മാർ ഉണ്ടെന്നാണ് സൂചന. സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ വാക്കുകളിൽ ആത്മാർഥതയുണ്ടെങ്കിൽ ഈ സംഘത്തിന്റെ പിന്നാലെ പോയാൽ മലയാളസിനിമയുടെ ഒരു പകുതി തന്നെ അകത്താകും.

സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും പെട്ടെന്നൊരു സുപ്രഭാതത്തിൽ സൂപ്പർഹിറ്റ് നിർമ്മാതാവായ കൊച്ചിയിലെ ഒരു ചെറുപ്പക്കാരൻ നിസാമിന്റെ അടുത്തയാളാണ്. ഇദ്ദേഹം നിർമ്മിച്ച ഒരു സിനിമ വൻ അംഗീകാരം നേടിയെടുത്തതിനു പിന്നിലും നിസാമിന്റെ പണക്കരുത്തുണ്ടത്രേ.

കൊച്ചിയിലെ ഒരു കെ.എസ്.യു പ്രവർത്തകൻ മാത്രമായിരുന്ന ഈ ചെറുപ്പക്കാരൻ 23-ാമത്തെ വയസിലാണ് സിനിമാ നിർമ്മാതാവാകുന്നത്. ഒരു കോൺഗ്രസ് നേതാവിന്റെ ബിനാമിയാണ് ഈ യുവനിർമ്മാതാവ് എന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. രണ്ടു കോൺഗ്രസ് എംഎൽഎമാരുടെ വേണ്ടപ്പെട്ടയാളാണ് ഇയാൾ. ഈ രണ്ട് എംഎൽഎമാരും നിസാമിന്റെ സംരക്ഷകരാണ്. അങ്ങനെയാണ് ഈ നിർമ്മാതാവും നിസാമുമായി അടുക്കുന്നത്. മുംബൈ അധോലോകവുമായി താരതമ്യം ചെയ്യാവുന്നത്രയും ഗുണ്ടാബലവും സാമ്പത്തിക സ്രോതസുമുള്ള നിസാം പിന്നീട് ഈ നിർമ്മാതാവിന്റെ ഖജനാവായി മാറുകയായിരുന്നു.

സിനിമയിൽ കൊച്ചി ലോബി വളർത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇവർ നിർമ്മിച്ച അധികം സിനിമകളും കൊച്ചി പശ്ചാത്തലത്തിലുള്ളവയാണ്. കേരളത്തിലെ പ്രമുഖ പുതുമുഖ സംവിധായകരും ഒരു സൂപ്പർ നായികയും സൂപ്പർതാരത്തിന്റെ മക്കളും ഉൾപ്പെടെ ഇയാളുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം അവരുടെ തൊഴിലിന്റെ ഭാഗമായിട്ടുമാത്രമായിരുന്നുവെന്നാണ് സൂചന.
പൊലീസിൽ ഉന്നത ബന്ധങ്ങളാണ് ഇവർക്കുള്ളത്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും കാസർഗോഡും ഉൾപ്പെടെ ഇവരുടെ മാസ്സപ്പടി പറ്റുന്ന നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉപജാപകസംഘങ്ങളും ഉണ്ട്.

അതേസമയം, കിങ്‌സ് ബീഡി ഉടമയായി നിസാമിന് അതിനെക്കാൾ ലാഭമുണ്ടാകുന്ന ബിസിനസ് പുകയില ബിസിനസാണത്രേ. കേരളത്തിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന പുകയില നിസാമിന്റേതാണത്രേ. അതിനൊപ്പം മയക്കുമരുന്നുമുണ്ടോയെന്നും സംശയമുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP