1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
23
Friday

കേരളത്തിലെ ഐസിസ് തലവൻ സജീർ അബ്ദുള്ള കൊല്ലപ്പെട്ടു; കോഴിക്കോട് മൂഴിക്കൽ സ്വദേശിയുടെ മരണം അഫ്ഗാനിലെ ഐസിസ് ക്യാമ്പിന് നേരെ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണത്തിൽ; മൃതദേഹത്തിന്റെ ചിത്രവും സന്ദേശവും കാസർകോട്ടെ അഷ്ഫാഖിന്റെ ബന്ധുവിന് ലഭിച്ചു; എൻജിനിയറിങ് ബിരുദം നേടി ഐസിസ് ഭീകരവാദത്തിന്റെ പാത തിരഞ്ഞെടുത്തെ യുവാവിന്റെ 'ജിഹാദിന്' അന്ത്യം

June 19, 2017 | 03:48 PM | Permalinkഎം പി റാഫി

കോഴിക്കോട്: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഇന്ത്യൻ തലവൻ കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശേരി(35) കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സജീർ കൊല്ലപ്പെട്ടുവെന്നുള്ള സന്ദേശവും ചിത്രവും കാസർകോട് പടന്ന സ്വദേശി അഷ്ഫാഖ് മജീദാണ് ബന്ധുവിന് അയച്ചിട്ടുള്ളത്. സജീർ മരിച്ചതായി കഴിഞ്ഞ ഏപ്രിലിൽ വാർത്ത പുറത്തു വന്നിരുന്നെങ്കിലും സ്ഥിരീകിക്കുന്ന യാതൊരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ സജീറിന്റെ മൃതദേഹത്തിന്റെ ചിത്രവും സന്ദേശവുമാണ് ഐഎസ് ക്യാമ്പിലുള്ള അഷ്ഫാഖ് മജീദ് തന്റെ ബന്ധുവിന് അയച്ചിട്ടുള്ളത്.

ഇന്ന് രാവിലെ ആറ് മണിക്കാണ് സ്ഥിരം സന്ദേശമയക്കാറുള്ള അഷ്ഫാഖ് ടെലഗ്രാം മെസഞ്ചർ വഴി സന്ദേശമയച്ചത്. ഐഎസ് ഖലീഫ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം വാർത്ത പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് ചോദിച്ചപ്പോഴാണ് സജീർ മരിച്ചു കിടക്കുന്ന ഫോട്ടോയും കൊല്ലപ്പെട്ടതായുള്ള സന്ദേശവും അയച്ചത്. ഐഎസിലെത്തിയ മറ്റു മലയാളികളെ കുറിച്ച് നേരത്തെ അഷ്ഫാഖ് സന്ദേശം അയക്കാറുണ്ടെങ്കിലും സജീറിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ലഭിച്ചിരുന്നില്ല. ഇതാദ്യമായാണ് സജീർ കൊല്ലപ്പെട്ടതായി ഐഎസ് ക്യാമ്പിൽ നിന്നും സ്ഥിരീകരണം വരുന്നത്.

മൂന്നര മാസം മുമ്പ് അഫ്ഗാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ സജീർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ അനുമാനം. അഫ്ഗാനിസ്ഥാനിലെ നംഗാർഹർ പ്രവിശ്യയിൽ മാർച്ച്, ഏപ്രിൽ,മെയ് മാസങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ കാസർകോഡ് പടന്ന സ്വദേശി ടികെ മുർശിദ് മുഹമ്മദ്, ഹഫീസുദ്ധീൻ, പാലക്കാട് യാക്കര സ്വദേശി യഹിയ എന്നിവർ കൊല്ലപ്പെട്ടതായി അഷ്ഫാഖ് ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ സംഘത്തിലെ മറ്റു മലയാളികൾക്ക് യാതൊരു കുഴപ്പവുമില്ലെന്നായിരുന്നു തൊട്ടടുത്ത ദിവസങ്ങളിൽ അഷ്ഫാഖ് സന്ദേശമയച്ചിരുന്നത്. അതേസമയം കൂടുതൽ പേർ മരിച്ചതായും മരിച്ചവരെ തിരിച്ചറിയാൻസാധിച്ചിട്ടില്ലെന്നുമായിരുന്നു അഫ്ഗാനിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ. സജീർ അബ്ദുള്ള കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണഏജൻസികൾക്കും നേരത്തേ സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ ഔദ്യോഗികസ്ഥിരീകരണം ഇതിനും ഉണ്ടായിരുന്നില്ല.

കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശിയാണ് സജീർ അബ്ദുള്ള മംഗലശ്ശേരി. കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് സിവിൽ എൻജിനിയറിങ് ബിരുദം നേടിയശേഷം ജോലിതേടി യു.എ.ഇയിൽ എത്തിയ സജീർ അവിടെനിന്നാണ് ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് പോയത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സജീർ തീവ്ര ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി. മലയാളികളുടെ പല ഫേസ് ബുക്ക് ഗ്രൂപ്പുകളിലും സജീർ സജീവ സാന്നിദ്ധ്യമായിരുന്നു.

ദുബായിൽ ഉയർന്ന ജോലിയും സ്വന്തമായി ഡ്രൈവറും വാഹനങ്ങളുമൊക്കെ ഉണ്ടായിരുന്ന സജീർ ഉയർന്ന ബുദ്ധി വൈഭവവും ഐടി വൈദഗ്ദ്യവും ഉള്ളയാളാണ്. സജീർ അബ്ദുള്ളയെ കുറിച്ചുള്ള വിശദ വിവരങ്ങൾ കഴിഞ്ഞ വർഷം മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. വയനാട്ടിലെ സുൽത്താൻ ബത്തേരിയിലായിരുന്നു സജീറിന്റെ സ്‌കൂൾ പഠനം. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു പത്ത് വർഷം മുമ്പ് മരിച്ച പിതാവ് അബ്ദുള്ള. പത്താം ക്ലാസ് കഴിഞ്ഞ ശേഷമാണ് ഉമ്മയുടെ നാടായ കോഴിക്കോട് മൂഴിക്കലിലേക്ക് താമസം മാറ്റിയത്. പഠിക്കുന്ന കാലത്തും തുടർന്ന് അവധിക്ക് നാട്ടിലെത്തുമ്പോഴുമെല്ലാം നാട്ടുകാരുമായി അധികം ഇടപഴകുന്ന സ്വഭാവം സജീറിന് ഉണ്ടായിരുന്നില്ല. അയൽവാസികളോടു പോലും മിണ്ടാത്ത പ്രകൃതമായിരുന്നു സജീറിന് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ നേരത്തെ മറുനാടനോടു പറഞ്ഞിരുന്നു. അതേസമയം സജീറിന് നല്ല ബുദ്ധി വൈഭവമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഓൺലൈൻ വഴി ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ പ്രധാന ചുമതലക്കാരനാണ് സജീർ. സജീറിന്റെ കൂട്ടാളിയും കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശിയുമായ മുഈനുദ്ദീനെ രണ്ട് മാസം മുമ്പ് എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. അഫ്ഗാനിലെ ഐസിസ് ക്യാമ്പിൽ സജീറിനൊപ്പം ഉണ്ടായിരുന്ന മുഈനുദ്ദീൻ യു.എ.ഇയിലേക്ക് തിരിച്ചെത്തിയപ്പോൾ ഇവിടെ വെച്ച് പിടികൂടി ജയിലിലടക്കുകയും പിന്നീട് ഇന്ത്യയിലേക്ക് കയറ്റിവിടുകയുമായിരുന്നു. സജീറിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ മുഈനുദ്ദീനിൽ നിന്നാണ് എൻ.ഐ.എക്കു ലഭിച്ചത്. സോഷ്യൽ മീഡിയ വഴി വൻ റിക്രൂട്ട് മെന്റ് തന്നെ നടക്കുന്നതായി മൂഈനുദ്ദീനിൽ നിന്നും വിവരം ലഭിച്ചു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയ വഴി തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും ഐഡികളും എൻ.ഐ.എയുടെ പ്രത്യേക നിരീക്ഷണ വലയത്തിലാണ്.

കേരളത്തിൽനിന്ന് അഫ്ഗാനിസ്താനിലെ ഐ.എസ് ക്യാമ്പിലേക്ക് പരിശീലത്തിനുപോയ 21 പേരെ റിക്രൂട്ട് ചെയ്തതിൽ സജീറിന് മുഖ്യ പങ്കാണുള്ളതെന്ന് എൻ.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു. 2016 ഒക്ടോബർ രണ്ടിന്കനകമലയിൽ നിന്നും പിടികൂടിയവരുടെ അറസ്റ്റോടെയാണ് സജീറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻ.ഐ.എക്കു ലഭിച്ചത്. സജീർ അടക്കമുള്ള പത്തിലധികം പേർക്കെതിരെ കേരളത്തിൽ എൻ.ഐ.എ ഐഎസ് കേസ് രജിസ്റ്റർ ചെയ്തതും കനകമല അറസ്റ്റിനു ശേഷമായിരുന്നു. സോഷ്യൽ മീഡിയവഴി വ്യാജ പ്രൊഫൈലുണ്ടാക്കി സജീർ ഐസിസ്ആശയങ്ങൾ പ്രചരിപ്പിക്കുകയും ജിഹാദിനായി ആഹ്വാനം ചെയ്തുകൊണ്ടിരുന്നതും
അന്വേഷണ ഉദ്യോഗസ്ഥർക്ക് എന്നും തലവേദന സൃഷ്ടിച്ചു.

ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് മലയാളികളെ ആകർഷിക്കുന്നതിനായി തയ്യാറാക്കിയ അൽമുഹാജിറൂൻ ബ്ലോഗിനു പിന്നിലും സജീർ അബ്ദുള്ളയായിരുന്നു. രണ്ട് തവണ പ്രത്യക്ഷപ്പെട്ട ഈ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചിരിക്കുകയാണിപ്പോൾ. നിരവധി വ്യാജ പ്രൊഫൈലുകൾ സജീർ ഉപയോഗിച്ചിരുന്നു. സമീറലി എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വിഴിയായിരുന്നു മലയാളത്തിൽ ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ചതും അൽമുഹാജിറൂൻ ബ്ലോഗിലെലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നതുമെല്ലാം. സമീർ അലി എന്ന അക്കൗണ്ട് മൂന്ന് തവണ പൂട്ടിച്ചെങ്കിലും വീണ്ടും ഇതേ പേരിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. വിവിധ പേരുകളിൽ പത്തിലേറെ അക്കൊണ്ടുകൾ സജീറിനു മാത്രം ഉണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ അക്കൗണ്ടുകളെല്ലാം കഴിഞ്ഞ മൂന്ന് മാസത്തിലധികമായി നിശ്ചലമാണെന്നത് സജീർ കൊല്ലപ്പെട്ടതായി കൂടുതൽ സംശയ ജനിപ്പിച്ചു.

സജീറിന്റെ മൂഴിക്കലിലെ വീട്ടിൽ നിന്നും മാതാവും സഹോദരങ്ങളും താമസം മാറിയിട്ട് മാസങ്ങൾ പിന്നിടുന്നു. ഇവർക്ക് സജീറിനെ കുറിച്ച് യാതൊരു വിവരവുമില്ല. അന്വേഷണ ഏജൻസികൾ നിരന്തരമായി കയറി ഇറങ്ങിയതോടെ ഇവർ വീട് പൂട്ടി താമസം മാറ്റുകയായിരുന്നു. സജീർ അബ്ദുള്ള കൊല്ലപ്പെട്ടതായി അഫ്ഗാനിൽ സജീറുമായി അടുത്ത ബന്ധമുള്ള ചിലർ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നതായി നേരത്തെ എൻ.ഐ.എ ഉദ്യോഗകസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞിരുന്നു. എന്നാൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോൾ അഷ്ഫാഖ് അയച്ച ഫോട്ടോ സജീറിന്റേതാണെന്ന് എൻ.ഐ.എ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പറ്റില്ലെന്ന് എൻ.ഐ.എ അറിയിച്ചു.

അഫ്ഗാനിലെ ഐസിസ് മേഖലയിൽ നിന്നും വിവരങ്ങൾ ലഭിക്കുക പയാസമാണ്. അഫ്ഗാൻ ഭരണകൂടത്തിനു പോലും ഐഎസ് മേഖലയിലേക്ക് പ്രവേശിക്കുക അസാധ്യമാണെന്നതാണ് ഇതിനു കാരണം.സജീർ അബ്ദുള്ള താടിയും മീശയും ഷേവ് ചെയ്തുള്ള ഫോട്ടോയായിരുന്നു നേരത്തെ മറുനാടൻ മലയാളി പുറത്തു വിട്ടത്. ഇപ്പോൾ അഷ്ഫാഖ് അയച്ചത് താടി നീട്ടി വളർത്തിയ സജീറിന്റെ ഫോട്ടോയാണ്. ഖുർആൻ അധ്യായം സൂറത്തുൽ ബഖറയിലെ സൂക്തം ഫോട്ടോയുടെ ഒരു വശത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ കുറിച്ച സൂക്തം ഇങ്ങനെയാണ്: ' വേറെ ചില ആളുകളുണ്ട് അള്ളാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവർ വിൽക്കുന്നു. അള്ളാഹു തന്റെ ദാസന്മാരോട് അത്യധികം ദയയുള്ളവനാകുന്നു.'

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
പൾസർ സുനിയും നടനും ബാഗ്ലൂരിലേക്ക് വിമാനയാത്ര നടത്തിയോ എന്ന് പരിശോധിക്കും; കാമുകനെ ഭീഷണിപ്പെടുത്തിയെന്നത് സ്ഥിരീകരിക്കാനും അന്വേഷണം; വൈരാഗ്യത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇരയുടെ മൊഴി വീണ്ടുമെടുക്കും; ഗൂഢാലോചന വ്യക്തമാക്കുന്ന ഫോൺ രേഖകൾ പൊലീസിന് കിട്ടി; നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം തുടങ്ങി
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ആൺസുഹൃത്തിനെ മർദ്ദിച്ച് വിരട്ടിയോടിക്കും; പെൺകുട്ടിയെ മലമുകളിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് കാമകേളി; എതിർത്താൽ കരണത്തടിയും പീഡനവും; എല്ലാം കഴിഞ്ഞാൽ ഭക്ഷണവും വണ്ടിക്കൂലിയും; ഭൂതത്താൻകെട്ടിലെ ചതിക്കുഴിയിൽ വീഴുന്നതിൽ ഏറെയും കാമുകീകാമുകന്മാർ; എല്ലാം അറിഞ്ഞിട്ടും കണ്ണും കാതും തുറക്കാതെ പൊലീസും വനംവകുപ്പും
വാടക കൊടുക്കാൻ പോലും എന്റെ കൈയിൽ പണമില്ല; എന്റെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് എനിക്കൊരു പിടിയുമില്ല; 21 മാസം മുമ്പ് പൊലീസ് കൊണ്ടു പോയപ്പോൾ മുതൽ തുടരുന്ന കാത്തിരിപ്പ്; ഒരു ബിസിനസ്സിലും ഇന്നേവരെ ഇടപെട്ടിട്ടില്ലാത്ത ഞാനും ഏത് നിമിഷവും ജയിലിലാകും; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ മനസ്സ് തുറക്കുന്നു
മാതൃഭൂമി കാർട്ടൂണിൽ മുന്തി നിൽക്കുന്നത് കുമ്മനത്തിന്റെ കറുത്ത നിറം; ട്രോളുകളിൽ സൂപ്പർ കറുത്ത നായർ പ്രയോഗം; ഡെക്കാൺ ക്രോണിക്കൾ എഡിറ്റർ കളിയാക്കാൻ ഉപയോഗിച്ചത് നായയോട് ഉപമിച്ച്; പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത കുമ്മനത്തെ പുരോഗമനം നടിക്കുന്നവർ പോലും അധിക്ഷേപിക്കുന്നത് വംശീയ വിദ്വേഷത്തോടെ
മോദിയെ കൊല്ലാൻ കൊച്ചിയിൽ തീവ്രവാദികളെത്തി? യാത്രാവഴിയിലെ സംഘർഷം ഭീകരാക്രമണത്തിന്റെ ഭാഗമെന്ന് സംശയിച്ച് പൊലീസ്; മെട്രോ ഉദ്ഘാടനത്തിലെ ടെറർ മോഡ്യൂൾ വെളിപ്പെടുത്തി ഡിജിപി; യതീഷ് ചന്ദ്രയ്ക്ക് സമരക്കാരെ കർശനമായി നേരിട്ടത് പ്രധാനമന്ത്രിയെ രക്ഷിക്കാൻ; ഡിസിപിയുടേത് കർത്തവ്യ നിർവ്വഹണമെന്ന് തുറന്ന് പറഞ്ഞ് സെൻകുമാർ
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു