Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കനകമലയിലെ ഐസിസ് ഗൂഢാലോചനയ്ക്ക് അറസ്റ്റിലായ തിരൂർ സ്വദേശി തേജസ് ദിനപത്രത്തിലെ സ്ഥിരം ജീവനക്കാരൻ; കനകമലയിലേക്ക് പോകും മുമ്പ് സഫുവാൻ വീട്ടുകാരോട് പറഞ്ഞത് കൂട്ടുകാർക്കൊപ്പം ടൂർ പോകുന്നുവെന്ന്; എല്ലാം പടച്ചോനിൽ അർപ്പിക്കുകയാണെന്ന് യുവാവിന്റെ മാതാവ് മറുനാടനോട്

കനകമലയിലെ ഐസിസ് ഗൂഢാലോചനയ്ക്ക് അറസ്റ്റിലായ തിരൂർ സ്വദേശി തേജസ് ദിനപത്രത്തിലെ സ്ഥിരം ജീവനക്കാരൻ; കനകമലയിലേക്ക് പോകും മുമ്പ് സഫുവാൻ വീട്ടുകാരോട് പറഞ്ഞത് കൂട്ടുകാർക്കൊപ്പം ടൂർ പോകുന്നുവെന്ന്; എല്ലാം പടച്ചോനിൽ അർപ്പിക്കുകയാണെന്ന് യുവാവിന്റെ മാതാവ് മറുനാടനോട്

എം പി റാഫി

മലപ്പുറം: ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്ന കേസിൽ എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത മലപ്പുറം തിരൂർ പൊന്മുണ്ടം സ്വദേശി പൂക്കാട്ടിൽ വീട്ടിൽ സഫ്‌വാൻ(30) പോപ്പുലർഫ്രണ്ടിന്റെ മുഖപത്രമായ തേജസിലെ സ്ഥിരം ജീവനക്കാരൻ. പിതാവ് മരിച്ച സഫ്ഹാന് മാതാവ് മാത്രമാണ് ഉള്ളത് ഇവരും മകനെ പോലെ പോപ്പുലർ ഫ്രണ്ട് അനുഭാവിയാണ്. മകനെ പൊലീസ് അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ മതാവ് പരിഭ്രാന്തയാണ്. എന്നാൽ, മകൻ കുറ്റം ചെയ്‌തെന്ന് ഏതൊരു മാതാവിനെയും പോലെ ഇവരും വിശ്വസിക്കുന്നില്ല. മകനെ അറസ്റ്റ് ചെയ്‌തെന്ന വിവരം ഇന്നലെ രാത്രി പൊലീസുകാർ എത്തിയപ്പോയാണ് അറിഞ്ഞതെന്നും വീട്ടിൽ പൊലീസുകാർ പരിശോധന നടത്തിയതായും മാതാവ് മാതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇന്നലെ പാനൂർ പെരിങ്ങത്തൂർ കനകമലയിൽ നിന്നും എൻഐഎ സംഘം അറസ്റ്റു ചെയ്ത ആറംഗ സംഘത്തിൽ പെട്ട ആളാണ് സഫ് വാൻ. സഫുവാന്റെ പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. മാതാവും ഏക സഹോദരി, ഭാര്യ ചെറിയ രണ്ട് കുട്ടികൾ എന്നിവർക്കൊപ്പം വൈലത്തൂർ പൊന്മുണ്ടത്താണ് സഫുവാൻ താമസിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തേജസ് ദിനപത്രം കോഴിക്കോട് ഓഫീസിൽ ഡിസൈനറായി ജോലിചെയ്തു വരികയാണ്. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരാന് സഫുവാൻ എന്നാണ് വീട്ടുകാർ പറയുന്നത്.

തേജസിലെ ഔദ്യോഗിക സ്റ്റാഫ് കൂടിയയായ സഫുവാൻ പോപ്പുലർഫ്രണ്ട്, എസ്.ഡിപി.ഐ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. അതുകൊണ്ട് തന്റെ ഐസിസ് ബന്ധത്തിന്റെ അന്വേഷണം തേജസ് ദിനപത്രത്തിലേക്കും നീണ്ടേക്കുമെന്ന സൂചനയുണ്ട്. സഫുവാനാണ് ഐസിസ് ബന്ധത്തിന് അറസ്റ്റിലായ ഒരളെന്ന വാർത്ത പ്രദേശത്തെ നാട്ടുകാർ അറിഞ്ഞു വരുന്നേയുള്ളൂ. മാദ്ധ്യമപ്രവർത്തകർ വാർത്തയറിയാൻ വേണ്ടി സഫുവാന്റെ വീട്ടിലെത്തിയപ്പോൾ എസ്.ഡി.പി.ഐ പ്രവർത്തകർ ചിലർ അവിടെയുണ്ടായിരുന്നു. സംഘടനാ നേതാക്കൾ കേസിൽ ഇടപെട്ടിരുന്നതായി കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞു. സഫുവാന് വേണ്ടിയുള്ള നിയമസഹായം സംഘടനാ തലത്തിൽ തന്നെ ഒപ്പിച്ചു നൽകാനാണ് ഇവരുടെ നീക്കം. മാദ്ധ്യമങ്ങളോടു കൂടുതൽ സംസാരിക്കേണ്ടന്നും നേതാക്കൽ അറിയിച്ചതായി ഇവർ പറഞ്ഞു.

അതേസമയം പോപ്പുലർ ഫ്രണ്ടുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ തന്നെ രാജ്യവിരുദ്ധമായ യാതൊരു പ്രവർത്തനങ്ങളോ സംശയകരമായ രീതിയിലുള്ള പെരുമാറ്റമോ ഇതുവരെയും സഫുവാനിൽ നിന്നും ഉണ്ടായിരുന്നില്ലെന്നാണ് മാതാവ് പറയുന്നുത്. അറസ്റ്റ് ചെയ്ത വിവരം കേട്ടപ്പോൾ, എല്ലാം പടച്ചോനിൽ അർപ്പിക്കുകയാണ് ചെയ്തതെന്ന് മാതാവ് മറുനാടനോട് പറഞ്ഞു. എല്ലാം പടച്ചോന്റെ വിധിയായിരിക്കുമെന്ന് പറഞ്ഞ് ആ മാതാവ് നെടുവീർപ്പിട്ടു.

മാതാവുമായി നടത്തിയ സംഭാഷണത്തിന്റെ പൂർണ രൂപം ഇങ്ങിനെയാണ്:

തേജസ് പത്രത്തിന്റെ കോഴിക്കോട് ഓഫീസിലാണ് അവൻ ജോലി ചെയ്തിരുന്നത്. ആഴ്‌ച്ചയിലൊരിക്കൽ വീട്ടിൽ വന്നിരുന്നു. ജോലിത്തിരക്കൊഴിഞ്ഞ് തിങ്കളാഴ്‌ച്ചയിലാണ് അധികവും വരാറുള്ളത്. ഇന്നലെ വീട്ടിൽ വരില്ലെന്നും കനകമലയിൽ കൂട്ടുകാരോടൊപ്പം ടൂർ പോകുകയാണെന്നും സഫ് വാൻ വിളിച്ചറിയിച്ചിരുന്നു. സഫുവാന്റെ സുഹൃത്തുക്കളായി ആരും ഇവിടെ വന്നിരുന്നില്ല. നാട്ടിൽ സ്ഥിരമായി ഉണ്ടാവാത്തതുകൊണ്ട് നാട്ടിലുള്ള സുഹൃത്തുക്കളും എത്തിയിരുന്നില്ല. വീട്ടിൽ അധികം ഉണ്ടാവാറില്ല. കുറച്ച് ദിവസം മുമ്പ് ഇസ്തിരിപ്പെട്ട് കാലിൽ വീണ് മുറിവായപ്പോയാണ് വീട്ടിൽ കുറച്ച് ദിവസം ഉണ്ടായിരുന്നത്.

ഇന്നലെ രാത്രിയിൽ കുറച്ചു പൊലീസുകാർ വീട്ടിൽ വന്നിരുന്നു. വനിതാ പൊലീസും ഉണ്ടായിരുന്നു. ആറുപേരാടങ്ങുന്ന പൊലീസുകാരാണ് വീട്ടിൽ വന്നത്. തിരൂരിൽ നിന്നുള്ള പൊലീസാണെന്നാണ് പറഞ്ഞത്. സഫുവാൻ ഉപയോഗിച്ചിരുന്ന ടാബ്ലെറ്റും പുസ്തകങ്ങളുമെല്ലാം അവർ പരിശോധിച്ചിരുന്നു. അലമാരയും പെട്ടിയുമാല്ലാം പരിശോധിച്ചു. കാര്യമായി ഒന്നും കിട്ടിയില്ലെന്നു പറഞ്ഞാണ് അവർ തിരിച്ചു പോയത്.

ഈ പൊലീസുകാർ പറഞ്ഞപ്പോൾ മാത്രമാണ് ടൂർ പോയ സ്ഥലത്ത് നിന്നും അവനെ പൊലീസ് പിടിച്ചവിവരം അറിയുന്നത്. ഇന്ന് രാവിലെ കൽപകഞ്ചേരി പൊലീസ് സ്‌റ്റേഷനിൽ നിന്നും പൊലീസുകാർ വന്നിരുന്നു. അവർ ചില കാര്യങ്ങളെല്ലാം ചോദിച്ച് എഴുതിയെടുത്തിരുന്നു. എല്ലാം പടച്ചോന്റെ വിധിയായിരിക്കുമെന്ന് ഇടറിയ ശബ്ദത്തോടുകൂടി മാതാവ് പറഞ്ഞവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP