1 aed = 17.43 inr 1 eur = 70.95 inr 1 gbp = 82.71 inr 1 kwd = 210.43 inr 1 sar = 17.08 inr 1 usd = 64.05 inr
May / 2017
23
Tuesday

തിരുവനന്തപുരത്തും ഐസിസ് അനുകൂല പോസ്റ്റർ; തീവ്രവാദ സംഘടനയ്ക്ക് അഭിവാദ്യവുമായി തമ്പാനൂർ സ്‌റ്റേഷൻ അതിർത്തിയിൽ പതിച്ച പോസ്റ്റർ പൊലീസ് കീറിക്കളഞ്ഞു; ഐസിസ് സാന്നിധ്യത്തെ കുറിച്ച് കേസെടുത്ത് അന്വേഷണം തുടങ്ങി

October 29, 2014 | 01:00 PM | Permalink



ആവണി ഗോപാൽ

തിരുവനന്തപുരം: ലോകം മുഴുവൻ വ്യാപിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് അഭിവാദ്യവുമായി തിരുവനന്തപുരത്ത് പോസ്റ്റർ. അൽഖൈയ്ദയുടേയും ഐസിസിന്റേയും റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയേക്കാമെന്ന കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട് ഉള്ള സാഹചര്യത്തിൽ പോസ്റ്ററിനെ ഗൗരവത്തോടെയാണ് സംസ്ഥാന പൊലീസ് കാണുന്നത്.

തമ്പാനൂർ പൊലീസ് സ്‌റ്റേഷൻ അതിർത്തിയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. രാത്രിയാണ് ഒട്ടിച്ചതെന്നാണ് പൊലീസ് നിഗമനം. ജനശ്രദ്ധയിലെത്താതിരിക്കാൻ പൊലീസ് തന്നെ പോസ്റ്റർ കീറിക്കളഞ്ഞു. ഒരു പോസ്റ്റർ മാത്രമാണ് കണ്ടതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇറാഖിലും സിറിയയിലും പോരാട്ടം നടത്തുന്ന ഐസിസിന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ചാണ് പോസ്റ്റർ. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഐസിസിന് കേരളത്തിലും വേരുകൾ ഉണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ ഗൗരവത്തോടെ സംഭവം അന്വേഷിക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. പോസ്റ്റർ പതിച്ച വ്യക്തികളെ കണ്ടെത്താനാണ് ശ്രമം. ആരെങ്കിലും ഇനി പോസ്റ്ററുമായി ഇറങ്ങിയാൽ പിടികൂടാൻ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാത്രികാല പെട്രോളിങ്ങ് വരും ദിനങ്ങളിൽ ശക്തമാക്കാനും തീരുമാനമായി.

ഇന്നലെ രാത്രയിലെ സിസിടിവി ക്യാമറകൾ പരിശോധിക്കാനും നീക്കമുണ്ട്. ആളൊഴിഞ്ഞ സ്ഥലത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. എങ്കിലും പോസ്റ്റർ പതിച്ചത് കണ്ടവരുണ്ടോ എന്ന് പൊലീസ് തിരിക്കുന്നുണ്ട്. ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കാനും പൊലീസ് തീരുമാനമായി. ഏതെങ്കിലും സംഘടനകൾക്ക് പോസ്റ്ററുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും. നേരത്തെ പാലക്കാട് സ്വദേശിക്ക് ഐസിസുമായി അടുത്ത ബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി സംസ്ഥാനത്തിന് വിവരം നൽകിയിരുന്നു.

ഇക്കാര്യത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലബാർ മേഖല കേന്ദ്രീകരിച്ചാണ് ഐസിസിന്റെ പ്രവർത്തനമെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് തലസ്ഥാനത്ത് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. നേരത്തെ ബംഗാളിലെ ബുർധമാനിൽ ഗാന്ധി ജയന്തി ദിനത്തിൽ ഉണ്ടായ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണവും കേരളത്തിലേക്കാണ് വ്യാപിപ്പിച്ചത്. സ്‌ഫോടന കേസിൽ അറസ്റ്റിലായ ഭീകരരരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് കേരളബന്ധം പുറത്തായത്.

ബംഗ്ലാദേശിലെ ഭീകര സംഘടനകൾക്ക് കേരളത്തിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഐസിസി സാന്നിധ്യം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഐ ഉദ്യോഗസ്ഥർ കേരളത്തിൽ അന്വേഷണത്തിനായി എത്താനിരിക്കയാണ്.

ഇന്ത്യയിൽ ജിഹാദി പ്രവർത്തനങ്ങൾ ശക്തമാക്കാൻ അൽഖൈയ്ദ നേതാവ് സവാഹിരി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഐസിസിനും അൽഖൈയ്ദയും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നവരുമാണ്. ജമ്മു കശ്മീരിലേക്ക് ഭീകര പ്രവർത്തനങ്ങൾ സജീവമാക്കാൻ ഐസിസും പദ്ധതിയിടുന്നതായി രഹസ്യന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ ഐസിസ് അനുകൂല പോസ്റ്ററും ഗൗരവത്തോടെ തന്നെ കാണും.

നേരത്തെ ഐസിസ് വിരുദ്ധ പോസ്റ്ററുകൾ തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ നിന്ന് ആരേയും കിട്ടില്ലെന്നായിരുന്നു ആ പോസ്റ്ററിലെ വാചകങ്ങൾ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സർജിക്കൽ സ്‌ട്രൈക്കിനു ശേഷവും പാഠം പഠിക്കാത്ത പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ; രജൗരി, നൗഷേര മേഖലകളിലെ പാക് സൈനിക പോസ്റ്റുകൾ ഇന്ത്യൻ സൈന്യം ബോംബിട്ടു തകർത്തു; ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു; അപ്രതീക്ഷിത പ്രഹരത്തിൽ പകച്ച് പാക് സൈന്യം; വരും ദിവസങ്ങളിൽ കനത്ത ആക്രമണം തുടരാൻ തീരുമാനിച്ചുറപ്പിച്ച് ഇന്ത്യ
ശതകോടികളുടെ ഭൂമി 'വെറുതേ കൊടുത്തു' മാതൃകയായ ബീനാ കണ്ണന്റെ വാശി മെട്രോ സർവീസ് തുടങ്ങിയിട്ടും അടങ്ങിയില്ല; സെന്റിന് 80 ലക്ഷം നൽകാൻ രാജമാണിക്യം മുൻകൈയെടുത്ത് ഉണ്ടാക്കിയ കരാറിന് നിയമസാധുത ഇല്ലെന്ന് റെവന്യൂ വകുപ്പ്; പുതിയ കരാർ വേണമെന്നും നിർദ്ദേശം; കാശ് കൂട്ടികിട്ടിയേ തീരുവെന്ന് കാണിച്ച് ശീമാട്ടി ഹൈക്കോടതിയിലേക്ക്
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
വീട്ടിൽ പട്ടിണി കിടക്കുമ്പോഴും പാലും പഴവും കഴിച്ച് സ്വാമി കൊഴുത്തു; അമ്മയും അച്ഛനും സ്വാമിയുടെ അടിമകളായപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെ കിടക്ക വിരിക്കേണ്ടി വന്നു; പീഡനം അക്രമം ആയി മാറിയപ്പോൾ ഇനി മറ്റൊരു പെൺകുട്ടിക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാൻ ജനനേന്ദ്രിയം തന്നെ മുറിക്കാൻ ഉറച്ചു; പെൺകുട്ടി പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി