Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസിലേക്ക് കടക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെതിരെ കുറ്റപത്രം; ഷാജഹാൻ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടം നേതൃത്വത്തിലുള്ള ടീമിനൊപ്പം; വെരിഫിക്കേഷൻ ചുമതലയുള്ള പൊലീസുകാരൻ, പാസ്‌പോർട്ട് എത്തിക്കേണ്ട പോസ്റ്റ്മാൻ തുടങ്ങിയവരടക്കം കേസിൽ പതിനാറ് പ്രതികൾ; തുർക്കി - സിറിയ അതിർത്തിയിൽ ഷാജഹാൻ ഒന്നര മാസക്കാലം തങ്ങിയെന്നും കുറ്റപത്രം

ഐസിസിലേക്ക് കടക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെതിരെ കുറ്റപത്രം; ഷാജഹാൻ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടം നേതൃത്വത്തിലുള്ള ടീമിനൊപ്പം; വെരിഫിക്കേഷൻ ചുമതലയുള്ള പൊലീസുകാരൻ, പാസ്‌പോർട്ട് എത്തിക്കേണ്ട പോസ്റ്റ്മാൻ തുടങ്ങിയവരടക്കം കേസിൽ പതിനാറ് പ്രതികൾ; തുർക്കി - സിറിയ അതിർത്തിയിൽ ഷാജഹാൻ ഒന്നര മാസക്കാലം തങ്ങിയെന്നും കുറ്റപത്രം

എം പി റാഫി

കോഴിക്കോട്: കണ്ണൂർ തലശ്ശേരി സ്വദേശി ഷാജഹാൻ ഇസ്ലാമിക് സ്റ്റേറ്റി(ഐ.എസ്)ലേക്ക് കടക്കാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ഗ്രൂപ്പ് വഴി തന്നെ. എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്കു ലഭിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ സജീവ പ്രവർത്തകനായിരുന്ന കണ്ണൂർ കാഞ്ഞിരോട് സ്വദേശി വല്ലുക്കണ്ടി ഷാജഹാൻ(32) സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ വർഷം തുർക്കിയിൽ വച്ചായിരുന്നു പിടിയിലായത്. തുടർന്ന് ഇന്ത്യയിലേക്ക് കയറ്റി വിട്ട ഷാജഹാനെ 2017 ജൂലൈ 1ന് ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ഷാജഹാൻ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചതെന്നും സംഘത്തിൽപ്പെട്ട പി.എഫ്.ഐ പ്രവർത്തകർ പലരും സിറിയയിൽ എത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.

ഷാജഹാന് വിദേശത്തേക്ക് കടക്കാനായി വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കി നൽകിയ ചെന്നൈയിലെ ട്രാവൽ ഏജൻസി അധികൃതർ വെരിഫിക്കേഷൻ ചുമതലയുള്ള പൊലീസുകാരൻ, പാസ്‌പോർട്ട് എത്തിക്കേണ്ട പോസ്റ്റ്മാൻ, കണ്ണൂരിൽ നിന്ന് സിറിയയിലെത്തിയവരും അതിർത്തിയിലെത്തി തിരിച്ചെത്തിയവരുമായ പി.എഫ്.ഐ പ്രവർത്തകർ ഉൾപ്പടെ 16 പ്രതികളാണ് കേസിലുള്ളത്. കൂടാതെ തുർക്കി അതിർത്തിയിൽ നിന്നും സിറിയയിലേക്ക് എത്തിക്കാൻ ശ്രമിച്ച വിദേശി ഗൈഡുമാരും പ്രതികളാണ്. ഷാജഹാന് പുറമെ ട്രാവൽ ഏജൻസി ഡയറക്ടർ ചെന്നൈ സ്വദേശി മുഹമ്മദ് മുസ്തഫ (26) എന്നിവരുടെ കുറ്റപത്രമാണ് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചത്.

ഐ.എസ് തലവൻ കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയെ മുമ്പ് പരിചയമുണ്ടെന്നും അറിയാമെന്നും ഷാജഹാൻ എൻ.ഐ.എക്ക് മൊഴി നൽകിയിട്ടുണ്ട്. പി.എഫ്.ഐ അനുഭാവിയും എസ്.ഡി.പി.ഐ കേരള ഗ്രൂപ്പിലെ അംഗവുമായിരുന്നു സജീർ അബ്ദുള്ള. 2016ൽ ആണ് ഷാജഹാനും ഭാര്യയും മറ്റ് പി.എഫ്.ഐ പ്രവർത്തകരും തുർക്കി വഴി സിറിയയിലേക്ക് കടക്കാൻ ആദ്യം ശ്രമിച്ചത്. ഇവിടെ വെച്ച് ഷാജാഹാനും കുടുംബവും പിടിയിലായി. ടൂറിസ്റ്റുകളാണെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു ആദ്യ തവണ ഇവരെ നാട്ടിലേക്കു കയറ്റി വിട്ടത്. ഷാജഹാനെ കൂടാതെ മിദ്‌ലാജ്, റാഷിദ് എന്നിവരും നാട്ടിലേക്ക് തിരിച്ചെത്തി. പി.എഫ്.ഐ പ്രവർത്തകരായ ഷമീർ, ഷജിൽ, മനാഫ്, അബ്ദുൽ ഖയ്യൂം, ശബീർ എന്നിവർ ആദ്യഘട്ടത്തിൽ തന്നെ സിറിയയിലെത്തി. ഇവരിൽ ഷമീർ, ഷജിൽ, മനാഫ് എന്നിവർ കൊല്ലപ്പെട്ടതായി മാസങ്ങൾക്കു മുമ്പ് സന്ദേശം ലഭിച്ചിരുന്നു.

രണ്ടാമതും ഷാജഹാൻ വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് തുർക്കി വഴി സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. തുർക്കി - സിറിയ അതിർത്തിയിൽ ഷാജഹാൻ ഒന്നരമാസക്കാലം തങ്ങിയിരുന്നു. ഇതിനിടെ ശബീറിന്റെ നേതൃത്വത്തിലുള്ള ഏജന്റുമാർ ഷാജഹാനെ സമീപിച്ചിരുന്നു. സിറിയയിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പായുള്ള ക്ലാസും ഷാജഹാന് ലഭിച്ചിരുന്നു. അതിർത്തി കടക്കുന്നതിനായി ഏജന്റുമാർ നിർദേശിച്ച സമയം വരെ കാത്തിരിക്കുകയായിരുന്നു ഷാജഹാൻ.

അപ്പോഴാണ് തുർക്കിയിലെ ഉദ്യോഗസ്ഥരുടെ പിടിവീഴുന്നത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിച്ച സ്ഥലങ്ങൾ, താമസിച്ച ഇടങ്ങൾ എൻ.ഐ.എ ഉദ്യോഗസ്ഥർ ഷാജഹാനിൽ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ തിഹാർ ജയിലിലാണിപ്പോൾ ഷാജഹാൻ. 2006 ൽ ആണ് ഇയാൾ എൻ.ഡി.എഫിൽ ചേരുന്നത്. ന്നീട് പി.എഫ്.ഐ, എസ്.ഡി.പി.ഐ സംഘടനകളിലും പ്രവർത്തിച്ചു.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി ഭാഗികമായി മാത്രമേ അപ്ഡേറ്റ് ചെയ്യുകയുള്ളൂ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP