Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നീ ആരു വിളിച്ചാലും കൂടെ പോകുമോടീ എന്ന് ചോദിച്ച് ഒരാൾ മർദ്ദിച്ചു; ക്ഷമ ചോദിച്ച് തൊഴു കൈയോടെ യുവാവ് യാചിച്ചിട്ടും വിടാതെ മർദ്ദനം; കരുനാഗപ്പള്ളി ബീച്ചിൽ എത്തിയ കാമിതാക്കളെ മർദ്ദിച്ച് വിഡിയോ പ്രചരിപ്പിച്ച് സദാചാര പൊലീസുകാർ; പ്രതിഷേധവുമായി സോഷ്യൽ മീഡിയയും

നീ ആരു വിളിച്ചാലും കൂടെ പോകുമോടീ എന്ന് ചോദിച്ച് ഒരാൾ മർദ്ദിച്ചു; ക്ഷമ ചോദിച്ച് തൊഴു കൈയോടെ യുവാവ് യാചിച്ചിട്ടും വിടാതെ മർദ്ദനം; കരുനാഗപ്പള്ളി ബീച്ചിൽ എത്തിയ കാമിതാക്കളെ മർദ്ദിച്ച് വിഡിയോ പ്രചരിപ്പിച്ച് സദാചാര പൊലീസുകാർ; പ്രതിഷേധവുമായി സോഷ്യൽ മീഡിയയും

ആർ പിയൂഷ്

കരുനാഗപ്പള്ളി: യുവാവിനെയും യുവതിയെയും സദാചാര ഗുണ്ടകൾ മർദ്ധിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങ ഇണ് വാട്സാപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. വാലന്റയിൻ ദിനം ആഘോഷിക്കാൻ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ കൗമാരക്കായ കമിതാക്കളെ സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.

സദാചാരക്കാരിൽ ഒരാൾ പെൺകുട്ടിയോട് നീ ആരു വിളിച്ചാലും കൂടെ പോകുമോ എന്ന് ചോദിച്ച് മുഖത്തടിക്കുന്നുണ്ട്. തങ്ങളോട് ക്ഷമിക്കണമെന്നും വെറുതെ വിടണമെന്നും സദാചാരക്കാരുടെ പിടിയിലായ യുവാവ് തൊഴുകൈകളോടെ പറയുന്നുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഇവരെ മർദ്ധിക്കുകയും ഇവരുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇവർ പ്രചരിപ്പിക്കുകയുമായിരുന്നു. മാനഹാനി ഭയന്ന് ആരും പരാതിയുമായി മുന്നോട്ട് പോകാറില്ല. അതുകൊണ്ട് തന്നെ ഈ വിഡിയോ പ്രചരിപ്പിച്ചരവരെ കണ്ടെത്തി നടപടിയെടുക്കേണ്ട ധാർമികമായ ഉത്തരവാദിത്തം പൊലീസിനുമുണ്ട്.

ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയാണിവിടം. സ്റ്റേഷനിൽ യാതൊരു വിധ അറിവും ഈ സംഭവത്തെ പറ്റി ഇല്ല എന്നാണ് മറുനാടൻ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അഴീക്കൽ ബീച്ചിലെത്തുന്ന പലരും സദാചാര ഗുണ്ടകളുടെ പീഡനത്തിനിരയായിട്ടുണ്ട്. അതായത് പീഡനത്തിന് ഇരയായാവർ പരാതി നൽകാതെ പോയി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയിൽ നടപടി പൊലീസ് സ്വമേധയാ എടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

അതേ സമയം സോഷ്യൽ മീഡിയ ഇത്തരം വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെ നഖശിഖാന്തം വിമർശിക്കുകയാണ്. അപക്വമതികളായ രണ്ടു കൗമാരക്കാർക്ക് സംഭവിച്ച ഒരു തെറ്റിനു മനുഷ്യത്വമില്ലാത്ത തരത്തിൽ അവരെ ഉപദ്രവിക്കുന്നതും, ആ കുട്ടികൾ കരഞ്ഞ് രക്ഷ ചോദിക്കുന്നതും മൊബൈൽ ക്യാമാറ ഉപയോഗിച്ചെടുത്ത വീഡിയോ വാട്സ് ആപ്പ് വഴി പ്രചരിച്ച് രണ്ടു കൗമാരക്കാരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുകയാണു ചെയ്തത്. അവരുടെ രക്ഷാകർത്താക്കളെ വിളിച്ചു വരുത്തി ബോദ്ധ്യപ്പെടുത്തി കൂടെ പറഞ്ഞു വിട്ടിരുന്നെങ്കിൽ ആ നടപടിമാന്യവും, അനുകരണീയവും ആകുമായിരുന്നു.

ഇവിടെ നടന്നത് മാനസികനില തകർക്കുന്ന തരത്തിലുള്ളക്രിമിനൽഇടപെടലാണ്. അപമാനംതാങ്ങാൻ കഴിയാതെ അവർ ആത്മഹത്യ ചെയ്യുകയോ, മാനസീക നിലതകർന്ന്ജീവിതം നശിച്ചു പോകുകയോ ചെയ്താൽ ഈ പാതകത്തിനു ആരു സമാധാനം പറയും.?. ഈ സംഭവത്തിൽ നടന്ന കുറ്റകരമായ നടപടി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് കുറ്റവാളികളെ നിയമത്തിനു വിധേയമാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം ഉണ്ടാകണം. ചെറിയ തെറ്റുകളെ വലിയ കുറ്റങ്ങൾ കൊണ്ടു തിരുത്താൻ ശ്രമിക്കുന്നത് ആശാസ്യമല്ല. അത് സമൂഹത്തിനു തെറ്റായ സന്ദേശമാണു നൽകുക.

മർദ്ദനത്തേക്കാൾ ക്രൂരമായത് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതാണ്. ഈ വിഡിയോ പെൺകുട്ടിയുടെ നാട്ടുകാരും ബന്ധുക്കളും ഷെയർ ചെയ്യാൻ തുടങ്ങിയതോടെ കടുത്ത മാനസിക സംഘർഷത്തിലായ പെൺകുട്ടി വീടിന് വെളിയിൽ ഇറങ്ങാതെ കതകടച്ച് കഴിയുകയാണ്. മുഖം മറച്ച് ഒരു തരത്തിലും മനസ്സിലാകാത്ത തരത്തിൽ ഞങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നത് സദാചാര പൊലീസുകാരുടെ ക്രൂരത ലോകം അറിയാൻ വേണ്ടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP